ജി എൽ പി എസ് എടപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
(15307 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് എടപ്പെട്ടി
വിലാസം
എടപ്പെട്ടി

കല്പറ്റ നോർത്ത് പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ04936 208484
ഇമെയിൽhmglpsedapetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്15307 (സമേതം)
യുഡൈസ് കോഡ്32030200905
വിക്കിഡാറ്റQ64522246
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുട്ടിൽ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരീഷ് കുമാ൪
പി.ടി.എ. പ്രസിഡണ്ട്ഖദീജ ബി
എം.പി.ടി.എ. പ്രസിഡണ്ട്സെറീന മുഹമ്മദ്
അവസാനം തിരുത്തിയത്
03-12-202515307


പ്രോജക്ടുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിലെ എടപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1998 ജൂൺ 1 എടപ്പെട്ടി നിവാസികളുടെ സ്വപ്നസാക്ഷാത്കാര ദിനമായിരുന്നു. എടപ്പെട്ടിയിൽ ഒരു പൊതുവിദ്യാലയം വേണമെന്ന പ്രദേശവാസികളുടെ ആവശ്യം സഫലമായ ദിവസം. രാവിലെ 9 മണിയോടെ പ്രദേശവാസികൾ എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപം എത്തിച്ചേർന്ന് വിദ്യാർത്ഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ടി എൻ സെയ്തുമുഹമ്മദ്, പഞ്ചായത്ത് മെമ്പർ കോൽപ്പാറ നാരായണി, വാർഡ് വികസന സമിതി കൺവീനർ ജെയിൻ ആൻ്റണി, കൃഷ്ണൻ മാസ്റ്റർ, കളത്തിൽ രാംദാസ്, പി മണി, കെ പി പ്രദീശൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു. പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു ക്ലാസുകൾ നടത്തിയത്. വാർഡ് വികസന സമിതി അംഗം കെ പി പ്രദീശൻ ക്ലാസെടുത്തു. കോമളം, പുഷ്പ ജോസഫ് എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല അധ്യാപികമാർ. പ്രധാനാധ്യാപകൻ്റെ ചുമതലയുള്ള അധ്യാപകനായി യു ഉണ്ണികൃഷ്ണൻ മാസ്റ്ററെ നിയമിച്ചു. അതോടൊപ്പം അധ്യാപികമാരായി വിനീത ജോസഫ്, ശോഭന എന്നിവരും നിയമിതരായി. കൂടുതൽ അറിയാൻ

പി. ടി. എ

1998 ആരംഭം മുതൽ 2022 വരെയുള്ള PTA പ്രസിഡൻറ്മാർ......കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

എടപ്പെട്ടി സ്കൂൾ സ്ഥിതിചെയ്യുന്നത് 50സെൻറ്റിലാണ്.ഒരു ഓഫീസും 4 ക്ലാസ് മുറികളുംനിലവിലുണ്ട്. കൽപ്പറ്റ /ബത്തേരിഹൈവേ റോഡിൽ നിന്നും 350 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തുന്നതാണ്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർഥികളുടെ വിവിധ കഴിവുകൾ( കലാ/കായിക/ ശാസ്ത്ര/ ഗണിത/ സർഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പാഠ്യേതര  പ്രവർത്തനമാണ് നൽകുന്നത്...കുടുതൽഅറിയാൻ

അക്കാദമികനേതൃത്വം

രക്ഷാകർതൃനേതൃത്വം

ജീവനക്കാർ


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉപതാളുകൾ

ചിത്രശാല| ആർട്ട് ഗാലറി| വാർത്ത| മികവുകൾ| കവിതകൾ| ഡയറിക്കുറിപ്പുകൾ|

വഴികാട്ടി

  • കൽപ്പറ്റ ബത്തേരി ഹൈവേയിൽ എടപ്പെട്ടി ബസ്റ്റോപ്പിൽ നിന്നും വിവേകാനന്ദ റൂട്ടിലൂടെ  100 മീറ്റർ അകലം കഴിഞ്ഞാൽ സെൻറ് സെബാസ്റ്റ്യൻ പള്ളിയുടെ അരികിലൂടെ ഉള്ള റോഡിൽ നിന്നും 150 മീറ്റർ ദൂരത്തിൽ  വിദ്യാലയം സ്ഥിതി ചെയ്യുന്നു.
  • അടുത്ത റയിൽവെ സ്‌റ്റേഷൻ കോഴിക്കോട് ദൂരം 84 കി മീറ്റർ
  • കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് 90 കി മീറ്റർ
  • കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് 98 കി മീറ്റർ
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എടപ്പെട്ടി&oldid=2914101" എന്ന താളിൽനിന്ന് ശേഖരിച്ചത്