ജി എൽ പി എസ് എടപ്പെട്ടി/കവിതകൾ
അ...അമ്മ
-
കീർത്തി ലിനീഷ് (രക്ഷിതാവ്)
അമ്മ തന്നെയായിരുന്നു എൻ്റെ ആദ്യ അദ്ധ്യാപിക...
വിരൽത്തുമ്പിൽ തൂങ്ങി നടത്തം പഠിപ്പിച്ചതും
നന്മയാണേറ്റവും വല്യ ആയുധമെന്നു
ചൊല്ലി പഠിപ്പിച്ചതും.......
വളർന്നു വന്ന വഴികളെ മറക്കരുതെന്ന്
എന്നെ പഠിപ്പിച്ച ആദ്യത്തെ അദ്ധ്യാപിക...
ജീവിതത്തിന്റെ ഇതു മേഖലയിലും കൈപ്പുനീർ കുടിക്കേണ്ടി വന്നാലും
സത്യം മാത്രമേ പറയാവു എന്ന് ശപഥം
ചെയ്യിച്ചതും അമ്മ തന്നെയായിരുന്നു...
പള്ളിക്കൂടത്തിൻ്റെ പടികടക്കും മുന്നേ
ഞാൻ കണ്ടു പഠിച്ച എൻ്റെ അദ്ധ്യാപിക...
അക്ഷരങ്ങളുടെ കളിമുറ്റം സ്വപ്നം
കാണും മുൻപേ അ.... 'അമ്മ' എന്ന്
ചൊല്ലി പഠിപ്പിച്ചത് 'അച്ഛൻ' തന്നെയാണ്
ദൈവമേന്നോതി തന്നതും,
അക്ഷര ലോകത്തേക്ക് എന്നെ കൈപിടിച്ചു കൂട്ടിയതും
എൻ്റെ അമ്മക്കിളിയായിരുന്നു..
ജീവിതത്തിൻ്റെ നേർ രേഖകൾ വരച്ചുകാട്ടി
വഴി തെളിയിച്ചതും,
തകർന്നു പോകാതിരിക്കാൻ ബന്ധങ്ങളുടെ,
നല്ല വശങ്ങൾ കൂട്ടികുഴച്ച് ജീവിതത്തിന്റെ
അടിത്തറ ഉറപ്പിച്ച് പാകപ്പെടുത്തി തന്നതും
അമ്മയെന്ന അദ്ധ്യാപികയായിരുന്നു...
പൊന്നിൻ പുലരി
-
കീർത്തി ലിനീഷ് (രക്ഷിതാവ്)
ബാലസൂര്യന്റെ വെളിച്ചത്തിൽ
ഞാൻ കേൾക്കുമീ
കിളിനാദങ്ങൾ...
ഒഴുകിയെത്തുന്ന മന്ദമാരുതനിൽ
തഴുകിയെത്തുന്ന കുളിർ
മലയജത്തിൻ സുഗന്ധം...
ഉണരൂ നീ പുലരീ...
പൊൻ പുലരീ...
കിളിപ്പാട്ട്
-
സാബു സി വയനാട് (എസ് എം സി അംഗം)
അങ്ങങ്ങകലെയാ....
കാണുന്ന മലമേലെ
കാടുണ്ട് പാട്ടുണ്ട് കഥകളുണ്ടേ ......
മഞ്ഞുണ്ട് കുളിരുണ്ട് വെയിൽ ചൂടുണ്ടെങ്കിലും
തണലേകുവാൻ നല്ല മരവുണ്ടേ.....
പാട്ടുമൂളാനായി കിളികൾ വരുന്നുണ്ട്
കിളിമൂളും പാട്ടിലും കഥകളേറേ .......
കളകളം പാടുന്ന അരുവി തൻ കൊഞ്ചലും
തെളിനീരു മോന്തുന്ന ജീവികളും.......
മഴയെ പ്രണയിച്ച മരമേ നിന്നുടെ.....
മരണത്തിൽ
ഞാനിന്നു പെയ്തിറങ്ങുന്നൂ....
ഞങ്ങൾ വസിച്ചൊരാ തണൽ വൃക്ഷമൊന്നുമേ
ഇനിയില്ല ഇനിയില്ല കഥ മാത്രമായ്......
ആയിരം വട്ടം ഞാൻ പുൽകിയ കുളിരില്ല
ചുടുകണ്ണീർ നനവാർന്ന തുള്ളികളാൽ
തെളിനീരു തന്നൊരാ അരുവി തൻ കബറിടം
മരുഭൂമി പോലെ വരണ്ടിതെന്തേ...
തണലില്ല വെയിലേറ്റു വാടുന്ന ഞങ്ങൾക്കു
കുടിനീരു തന്നൊരാ അരുവിയല്ലോ...
ഇനിയൊന്നു കാണുവാൻ തെളിനീരു മോന്തുവാൻ
അവളില്ല കുളിരില്ല കഥ മാത്രമായ്.
കിളി പാടും പാട്ടിന്റെ ഈണം മറന്നു പോയ്
ചുണ്ടിൽ മൂളുന്നത് രോദനം മാത്രമായ്.......
അരുതരുത് വെട്ടിനിരത്തല്ലേ കാടുകൾ
ഞങ്ങളും പ്രകൃതിയുടെ മക്കളല്ലേ