എൻ എസ് എസ് ക്യാമ്പ്

 
മുട്ടിൽ ഡബ്ളിയു ഒ വി എച്ച് എസ് എസിലെ 2023-24 വർഷത്തെ എൻ എസ് എസ് സപ്തദിന ക്യാമ്പ് എടപ്പെട്ടി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.

മുട്ടിൽ ഡബ്ളിയു ഒ വി എച്ച് എസ് എസിലെ 2023-24 വർഷത്തെ എൻ എസ് എസ് സപ്തദിന ക്യാമ്പ് എടപ്പെട്ടി സ്കൂളിൽ വച്ചു നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മോഹനൻ അധ്യക്ഷത വഹിച്ചു. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ, മുട്ടിൽ സ്കൂൾ പ്രിൻസിപ്പാൾ റസീന, പി എസ് ഗിരീഷ്കുമാർ, എൻ പി ജിനേഷ്കുമാർ, ജെയിൻ ആൻ്റണി, എം എച്ച് ഹഫീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

 
മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ്

എടപ്പെട്ടി: 2020-25 വർഷക്കാലയളവിൽ മുട്ടിൽ ഗ്രാമപഞ്ചായത്തിൻറെ വികസനപ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ഉൾപ്പടെയുള്ള ഭരണസമിതി അംഗങ്ങൾക്ക് എടപ്പെട്ടി ഗവ.എൽ പി സ്കൂൾ അധ്യാപകരക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി ജെ ഷിജിത ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പി ടി എ പ്രസിഡൻ്‌റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്‌റ് ശ്രീദേവി ബാബു, സ്റ്റാൻ്‌റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ നിഷ സുധാകരൻ, ബിന്ദു മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എം സന്തോഷ്കുമാർ, ആയിഷ കാര്യങ്ങൽ, മേരി സിറിയക്, ലീന സി നായർ, കെ എം ആലി, ബി മുഹമ്മദ് ബഷീർ, സി രാജി, ഇ കെ വിജയലക്ഷ്മി, കെ എസ് സുമ, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, എൻ പി ജിനേഷ്കുമാർ, ജെയിൻ ആസ്‌റണി, മോളി ജോർജ്, കെ ജി ദാക്ഷായണി, എം എച്ച് ഹഫീസ് റഹ്മാൻ, സി വി ശശികുമാർ, സാബു സി വയനാട്, അമൃത വിജയൻ, വനജ സുരേഷ്, കെ സുപ്രിയ, വിജി ജിജിത്ത്, ജിസ്സജോഷി, അമൃത മോഹൻ, ജിൻസി അനു, വൽസല രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

വിജയോൽസവം നടത്തി

 
വിജയോൽസവം

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. വിവിധ മൽസരങ്ങളിൽ വിജയികളായ 21 വിദ്യാർത്ഥികൾ ഉപഹാരങ്ങൾ സ്വീകരിച്ചു.പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, ജെയിൻ ആൻ്റണി, എം കെ അബ്ദുൾ സലാം, പി എസ് അനീഷ, വി വേണുഗോപാൽ, കെ എം ജോഷി, എം റുബീന, ആർ കീർത്തി, വിജി ജിജിത്ത്, പി എം മഹേശ്വരി, അമൃത മോഹൻ, ജിസ്റ്റ ജോഷി എന്നിവർ പ്രസംഗിച്ചു.

എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ കളരി പഠനക്ലാസ് ആരംഭിച്ചു

 
കളരി പഠനക്ലാസ് എസ് കെ എം ജെ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ എം വിവേകാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

എടപ്പെട്ടി: കേരളത്തിലെ ഏറ്റവും പുരാതന ആയോധനകലയായ കളരിപ്പയറ്റ് പരിശീലിക്കാൻ എടപ്പെട്ടി നിവാസികൾക്ക് സൗകര്യമൊരുക്കിക്കൊണ്ട് എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ കളരിപഠന ക്ലാസിന് തുടക്കമായി. കരിങ്ങാരി കടത്തനാടൻ കളരി സംഘമാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. കളരിപ്പയറ്റ് സ്കൂൾ ഗെയിംസിൽ ഉൾപ്പെടുത്തിയതിനാൽ കളരി പരിശീലനം വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് കടത്തനാടൻ കളരി സംഘത്തിൻ്റെ കളരിപ്പയറ്റ് പ്രദർശനവും നടത്തി.എസ് കെ എം ജെ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ എം വിവേകാനന്ദൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. എടപ്പെട്ടി സ്കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. എം എ വിജയൻ ഗുരിക്കൾ, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ , എൻ കെ സുനിൽകുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, കെ ജി ദാക്ഷായണി, ആർ കീർത്തി, ജിസ്ന ജോഷി, സാബു സി വയനാട്, പി എം മഹേശ്വരി, കെ സുപ്രിയ, പി എസ് സുജിത്ത്, പി ടി ഗിരീഷ് എന്നിവർ പ്രസംഗിച്ചു.