എടപ്പെട്ടി  സ്കൂൾ സ്ഥിതിചെയ്യുന്നത് മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ആണ്. എടപ്പെട്ടിയുടെ തൊട്ടടുത്തുള്ള പ്രദേശങ്ങൾ പാറക്കൽ, കൈനാട്ടി എന്നിവയാണ്. വയനാട് ജില്ലയുടെ പ്രധാന ടൗണായ കൽപ്പറ്റയിൽ നിന്നും നാല് കിലോമീറ്റർ ദൂരത്തിലാണ് എടപ്പെട്ടി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പതിനെട്ടാം വാർഡിൽ ഗവൺമെൻറ് സ്ഥാപനങ്ങളായി എൽ പി സ്കൂൾ എടപ്പെട്ടിയും, ഒരു അംഗൻവാടിയും, റേഷൻ കടയും ആണ് നിലവിലുള്ളത്.