ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട്‌ വിദ്യാഭ്യാസ ജില്ലയിലെ കുഴൽമന്ദം സബ്ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം.100 വർഷം പിന്നിട്ട പ്രവർത്തനമാഹാത്മ്യം. കുഴൽമന്ദം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എൽ. പി. സ്കൂൾ.. മികച്ച ഭൗതിക സൗകര്യങ്ങളും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളും.. മികവാർന്ന പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ.

ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി
വിലാസം
പെരിങ്ങോട്ടു കുറിശ്ശി

പെരിങ്ങോട്ടു കുറിശ്ശി
,
പെരിങ്ങോട്ടു കുറിശ്ശി പി.ഒ.
,
678574
,
പാലക്കാട് ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ9074478813
ഇമെയിൽglpsperingottukurissi@gmail.com
കോഡുകൾ
സ്കൂൾ കോഡ്21408 (സമേതം)
യുഡൈസ് കോഡ്32060600202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംപെരുങ്ങോട്ടുകുറുശ്ശിപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ154
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ295
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി. ഇ
പി.ടി.എ. പ്രസിഡണ്ട്മുരളിധരൻ . പി.വി.
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1908 സ്‌ഥാപിതമായി .മികച്ച പ്രകടനങ്ങൾ പഠനപ്രവർത്തനങ്ങളിലും പഠ്യേതര പ്രവർത്തങ്ങളിലും കാഴ്ചവെക്കുന്നു.പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്നം ബ്ലോക്കിൽ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിൽ  സ്ഥിതിചെയ്യുന്നു. 1908-ൽ പെരിങ്ങോട്ടുകുറിശ്ശി പുത്തൻവീട്ടിൽ ശ്രീ. കുഞ്ഞിരാമൻ നായർ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. ആദ്യകാലത്തെ ബോയ്സ് ബേസിക് സ്കൂൾ, ഗേൾസ് ബേസിക് സ്കൂൾ എന്നിങ്ങനെ രണ്ട് വിദ്യാലയങ്ങൾ ഉണ്ടായിരുന്നു. പിന്നീട് അവ രണ്ടും ചേർന്ന് elementary സ്കൂൾ ആയി മാറി. മദ്രാസ് സംസ്ഥാനത്തെ മലബാർ ഡിസ്ട്രിക് ബോർഡിനു കീഴിലുള്ള ഡിസ്ട്രിക്ട് ബോർഡ് elementary സ്കൂളായി പിന്നീട് അറിയപ്പെട്ടു. കേരള സംസ്ഥാന രൂപീകരണത്തിനു മുന്നോടിയായി മലബാർ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിടുകയും ബോർഡിനു കീഴിലുള്ള സ്കൂളുകൾ ഗവൺമെന്റ് ഏറ്റെടുത്തു ഗവൺമെന്റ് എൽ പി സ്കൂൾ പെരിങ്ങോട്ടുകുറിശ്ശി ആയിത്തീരുകയും ചെയ്തു. സംസ്ഥാന രൂപീകരണത്തിന് മുൻപ് എൽ. പി സ്കൂൾ യു. പി സ്കൂൾ ആയും പിന്നീട് ഹൈസ്കൂൾ ആയും അപ്ഗ്രേഡ് ചെയ്തു. എൽ.പി സ്കൂളിന് പിന്നീട് പ്രത്യേക സെക്ഷൻ ആക്കുകയും ഗവൺമെന്റ് എൽ. പി സ്കൂൾ പെരിങ്ങോട്ടുകുറിശ്ശി ആയി മാറുകയും ചെയ്തൂ. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

  • വിശാലവും മികച്ച ഫർണിച്ചറോടു കൂടിയതുമായ  ക്ലാസ്സ്‌ മുറികൾ
  • സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ
  • കമ്പ്യൂട്ടർ ലാബ്
  • സ്കൂൾ ബസ്
  • കുട്ടികൾക്കുള്ള പാർക്ക്‌
  • ശുദ്ധമായ കുടിവെള്ളം
  • മികച്ച ലൈബ്രറി
  • ഓരോ ക്ലാസ്സിനും അനുയോജ്യമായ ഫർണിച്ചർ
  • പ്രീ പ്രൈമറി ക്ലാസ്സ്‌ റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 കൃഷ്ണകുമാരൻ .എം .വി 2010-2022
2 രാമകൃഷ്ണൻ 2004-2010
3 എ,പി.രാജകുമാരി 1999-2004
4 എം.എൻ .കരുണാകരൻ 1995-1999
5 എം.പി.ഗോവിന്ദൻകുട്ടി 1994-1995
6 കെ.ശാന്താദേവി 1990-1994
7 വി.സി.വേലായുധൻ 1984-1990
8 എ.പി.ഗോവിന്ദൻ 1982-1984
9 എം.ആർ.യശോദ 1978-1982
10 സി.നാരായണൻ നായർ 1978-1982
11 കെ.ആർ.കുമാരൻ 1977-1978
12 സി.എ.ചാത്തുക്കുട്ടി 1966-1977
13 എം.ആർ.രാമകൃഷ്ണൻ 1964-1966
14 ചാത്തുണ്ണി മാസ്റ്റർ പ്രഥമ പ്രധാനധ്യാപകൻ

പ്രീ പ്രൈമറി

2001 ജൂൺ ഒന്നിനാണ് സ്കൂളിൽ പ്രീ പ്രൈമറി സെക്ഷൻ പ്രവർത്തനമാരംഭിച്ചത്. ആദ്യഘട്ടത്തിൽ 150ഓളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ശ്രീമതി സത്യഭാമ ടീച്ചർ അന്ന് മുതൽ ഇവിടെ പ്രീ പ്രൈമറി അധ്യാപികയായ സേവനമനുഷ്ഠിക്കുന്നു. ഇന്ന് രണ്ട് അധ്യാപികമാരും ഒരു ആയയും  120ഓളം കുട്ടികളും പ്രീപ്രൈമറി സെക്ഷനിൽ ഉണ്ട്. പെരിങ്ങോട്ടുകുറിശ്ശി  ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ പ്രീപ്രൈമറി തുടങ്ങിയത് നമ്മുടെ സ്കൂളിൽ ആണ്. സെമിനാർ പോലുള്ള മികവാർന്ന പഠന പ്രവർത്തനങ്ങളിലൂടെ ഉപജില്ലയിലെ തന്നെ മികച്ച പ്രീപ്രൈമറി കളിൽ ഒന്നാണ് ജി എൽ പി എസ് പെരിങ്ങോട്ടുകുറിശ്ശിയിലെ പ്രീ പ്രൈമറി.

പത്രവാർത്ത

 

സ്കൂൾ നവീകരണ ഉദ്‌ഘാടനം ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ .കെ.കൃഷ്ണൻകുട്ടി അവർകൾ നിർവഹിച്ചപ്പോൾ പത്രത്തിൽ വന്ന വാർത്ത


പൂർവവിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

പൂർവ്വ വിദ്യാർത്ഥിയും മുൻ വാർഡ് മെമ്പർ മായ ശ്രീമതി ഭാഗ്യലത സ്കൂളിലേക്ക്  മൈക്ക് സെറ്റ് നൽകി. തുവക്കാട് സൗഹൃദ കൂട്ടായ്മ സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി. പെരിങ്ങോട്ടുകുറിശ്ശി ഒടുവങ്കാട് ശ്രീ ദിവാകരൻ ഇട്ടിക്കണ്ടത്തിൽ സ്കൂളിലെ ഏറ്റവും വലിയ വിദ്യാർത്ഥിക്ക് എല്ലാവർക്കും 1001/-രൂപ ക്യാഷ് പ്രൈസ് നൽകിവരുന്നു. സ്കൂളിനെ സ്റ്റോറും വാതിൽ വിദ്യാർത്ഥിയായ സുരേഷ് മെക്കോണം നിർമ്മിച്ച് നൽകി. അടുത്തിടെ സ്കൂളിൽ നടന്ന മൊബൈൽഫോൺ ചലഞ്ച് പൂർവ്വ വിദ്യാർത്ഥികൾ ഏറ്റെടുക്കുകയും വൻ വിജയമാക്കി തീർക്കുകയും ചെയ്തു

 

സ്കൂൾ Q R കോഡ്

നമ്മുടെ സ്കൂളിനെ കുറിച്ചുള്ള വിവരങ്ങളറിയുന്നതിനയി സ്കൂൾ Q R കോഡ് സ്കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്

വഴികാട്ടി

പാലക്കാട് ടൗണിൽ നിന്നും റോഡ്  മാർഗം കുഴൽമന്ദം വഴി 30 കിലോമീറ്റർ

തിരുവില്വാമലയിൽ നിന്നും റോഡ് മാർഗം 11 കിലോമീറ്റർ

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് മാർഗം 18 കിലോമീറ്റർ