ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/ഐ ടി ക്ലബ്ബ്
സ്വന്തമായി കമ്പ്യൂട്ടർ ലാബ് ഉള്ള ചുരുക്കം ചില എൽ .പി .സ്കൂളുകളിൽ ഒന്നാണ് ജി.എൽ.പി.സ്കൂൾ പെരിങ്ങോട്ടുകുറിശ്ശി . പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിന്റെയും ഐടി @ സ്കൂളിന്റെയും സഹകരണത്തോടെ ഒരു സ്മാർട്ട് സ്കൂൾ ആയി മാറാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ കമ്പ്യൂട്ടർ ലാബ് ഉപയോഗപ്പെടുത്തി കമ്പ്യൂട്ടർ പഠിക്കുന്നു. കൂടാതെ ഐ ടി @ സ്കൂൾ നൽകിയ 6 ലാപ്‍ടോപ്പ് ,2 എൽ സി ഡി പ്രൊജക്ടർ എന്നിവയും സ്കൂളിൽ ഉണ്ട് .കളിപ്പെട്ടി പുസ്തകം നല്ല രീതിയിൽ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു