ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/ആരോഗ്യ ക്ലബ്ബ്
വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ കുട്ടികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നുവരുന്നു .
ശൂചിത്വം
- ശുചിത്വം വൃത്തിയുള്ള സ്കൂൾ ക്യാമ്പസ് , ക്ലാസ്സ്മുറികൾ
- വ്യക്തി ശുചിത്വം പാലിക്കാനുള്ള നിർദ്ദേശങ്ങൾ നൽകാറുണ്ട്
- ക്ലബ് കൺവീനറുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും ശുചിത്വ ശീലങ്ങൾ പാലിക്കാറുണ്ട് എന്ന് ഉറപ്പുവരുത്തുന്നു
- ഉപയോഗത്തിന് ശേഷം ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കാൻ നിർദ്ദേശിക്കാറുണ്ട്
ആരോഗ്യം
- പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
- ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും കൊടുക്കുന്നുണ്ട്
- സ്കൂൾ കോമ്പൗണ്ടിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്
- കുട്ടികളെ കൊണ്ട് ലഘു വ്യായാമങ്ങൾ ചെയ്യിക്കാറുണ്ട്
- കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ ക്ലാസുകൾ നടത്താറുണ്ട്