ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അടിസ്ഥാന സൗകര്യ വികസനം

നാൾവഴി

2004 ആഗസ്റ്റ് 7 ക്ലാസ് മുറികളുള്ള കെട്ടിടത്തിലെ ചുമർ ഇടിഞ്ഞു വീണ സ്കൂൾ പ്രവർത്തനക്ഷമമല്ലാത്ത ആയതോടെ 2006 എംജി ഫണ്ട് ഉപയോഗിച്ച് 1,70,000/- രൂപയ്ക്ക് 20 സെന്റ് സ്ഥലം സ്വന്തമായി പഴയ കെട്ടിട ഉടമ പെരിങ്ങോട്ടുകുറിശ്ശി ഒടുവങ്കാട് ഇട്ടിക്കണ്ടത്തിൽ ശ്രീമതി. പുഷ്പവല്ലിയിൽ  നിന്നും സർക്കാരിന്റെ പേരിൽ രജിസ്റ്റർ ചെയ്തു വാങ്ങി. തുടർന്ന് 2006 -2007 വർഷത്തിൽ അന്നത്തെ വൈദ്യുതി വകുപ്പു മന്ത്രിയായ ശ്രീ.  എ.കെ. ബാലൻ അവർകളുടെ  പ്രത്യേക വികസന ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് 5 ക്ലാസ് മുറികൾ നിർമ്മിതികേന്ദ്രം നിർമ്മിക്കുകയും ഉദ്ഘാടനം 24- 12 -2007 നിർവഹിക്കുകയും ചെയ്തു. അതേവർഷംതന്നെ എസ്. എസ്. എ യുടെ അധിക ക്ലാസ് മുറി നിർമ്മാണ ഫണ്ട് ഉപയോഗിച്ച് കൊണ്ട് 5 ക്ലാസ് മുറികൾ പി ടി എ യുടെ നേതൃത്വത്തിൽ നിർമിക്കുന്ന ഉദ്ഘാടനം 7-7- 2008 നിർവഹിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ ബി ആർ ജി എ ഫണ്ട് ഉപയോഗിച്ച് ഫണ്ട് 13 ലക്ഷം രൂപ ഉപയോഗിച്ച് 3 ക്ലാസ് മുറികളും മുറ്റം ടൈൽസ് പതിക്കലിന്റെയും ഉദ്ഘാടനം 7- 10 -2018 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാമകൃഷ്ണൻ അവർകൾ നിർവഹിച്ചു ഇപ്പോൾ 13 ക്ലാസ് മുറികൾ നിലവിലുണ്ട്.

നവീകരണ പ്രവർത്തങ്ങളിലൂടെ

2010 -11 വർഷത്തെ ഗ്രാമപഞ്ചായത്തിന്റെ  നേതൃത്വത്തിൽ നാല് ലക്ഷം രൂപയ്ക്ക് പ്രവേശന കവാടം പണിതു.

2011 -12 വർഷത്തിൽ ഗ്രാമപഞ്ചായത്ത് മൂന്ന് കമ്പ്യൂട്ടർ,  ഒരു പ്രിന്റർ എന്നിവയും ഒന്നരലക്ഷം രൂപയുടെ ഫർണിച്ചർ, ചുറ്റുമതിൽ എന്നിവയും നിർമിച്ചു നൽകി.

2012 -13 ലക്ഷം രൂപ ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് കുഴൽകിണർ,  മോട്ടോർ, ഫർണിച്ചർ എന്നിവ നൽകി.

2013 -14 വർഷത്തെ ഒരു ലക്ഷം രൂപയുടെ ഫർണിച്ചർ,  രണ്ട് കമ്പ്യൂട്ടർ ലാപ്ടോപ്,  എൽസിഡി പ്രൊജക്ടർ, പ്രീപ്രൈമറി കളി ഉപകരണങ്ങൾ എന്നിവ പഞ്ചായത്തിൽ നിന്ന് ലഭ്യമായി.

2014 -15 വർഷത്തിൽ ഒരു ലക്ഷം രൂപ ചെലവഴിച്ച് കുട്ടികളുടെ പാർക്ക് നിർമ്മിച്ചു.

2015 -16 വർഷത്തിൽ 5 ലക്ഷം ഉപയോഗിച്ച് ക്ലാസ് മുറികളിലും വരാന്ത ഓഫീസ് എന്നിവിടങ്ങളിലും ടൈൽസ് പതിപ്പിച്ചു.

2016- 17 മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് പെയിന്റിങ് നടത്തി.

2017- 18 വർഷത്തിൽ 10 ലക്ഷം രൂപ ഉപയോഗിച്ച് വെർട്ടിഫൈഡ് ടൈൽസ്, യുപിവിസി വിൻഡോസ്,  ഡോർ പാചകപ്പുരയിൽ ഗ്യാസ് സ്റ്റവ് എന്നിവ നൽകി.

2018 -19 വർഷത്തിൽ മന്ത്രി ശ്രീ. എ. കെ. ബാലൻ അവർകളുടെ വികസന ഫണ്ടിൽനിന്നും സ്കൂൾ വാൻ അനുവദിച്ചു.

2019- 20 വർഷത്തിൽ 5 ലക്ഷം രൂപ ഉപയോഗിച്ച് പെയിന്റിങ് നടത്തി.

2019- 20 വർഷത്തിൽ കയറിനിന്ന് 6 ലാപ്ടോപ്പ് രണ്ട് എൽസിഡി പ്രൊജക്ടറുകൾ എന്നിവ ലഭിച്ചു.

2020 -21 വർഷത്തെ 10 ലക്ഷം രൂപ ഉപയോഗിച്ച് പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളിലേക്ക് ഹൈടെക് ഫർണിച്ചർ നിർമ്മിച്ചു നൽകി.

2021- 22 വർഷത്തെ സ്കൂൾ നവീകരണത്തിന് ഭാഗമായ സ്കൂൾ മുറ്റത്തെ ടൈൽസ് പുതുക്കിപ്പണിതു. അടുക്കളയിലെ കെട്ടിട നവീകരണം വാഹനപാർക്കിങ്ങ്, ചുറ്റുമതിൽ എന്നിവ റിപ്പയർ ചെയ്തു. നവീകരിച്ച സ്കൂൾ കെട്ടിടത്തിന് ഉദ്ഘാടനം 26- 11- 2021 ബഹു കേരള വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ. കൃഷ്ണൻകുട്ടി അവർകൾ നിർവഹിച്ചു.