ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/എന്റെ ഗ്രാമം
പെരിങ്ങോട്ടുകുറിശ്ശി
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് . പെരിങ്ങോട്ടുകുറിശ്ശി ഒന്ന്, പെരിങ്ങോട്ടുകുറിശ്ശി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിന് 31.45 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.16 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് കോട്ടായി പഞ്ചായത്തും, വടക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് തിരുവില്വാമല പഞ്ചായത്തും, തെക്കുഭാഗത്ത് കുത്തന്നൂർ, തരൂർ പഞ്ചായത്തുകളുമാണ്. 1954-ലാണ് ചൂലനൂർ, പെരിങ്ങോട്ടുകുറിശ്ശി, പരുത്തിപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉണ്ടായത്. 1962-ലെ കേരള പഞ്ചായത്ത് ആക്ട് ആന്റ് റൂൾസ് പ്രകാരം പഞ്ചായത്ത് പുന:സംഘടിപ്പിച്ചപ്പോൾ മൂന്നു ഗ്രാമപഞ്ചായത്തുകളേയും ചേർത്ത് പെരിങ്ങോട്ടുകുറിശ്ശി എന്ന പേരിൽ ഒറ്റ ഗ്രാമപഞ്ചായത്താക്കി. ഇന്ത്യയിലെ ഏക മയിൽ സംരക്ഷണകേന്ദ്രമായ ചൂലനൂർ മയിൽ സംരക്ഷണ കേന്ദ്രം ഈ പഞ്ചായത്തിലാണ്.