ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1962 ൽ സ്ഥാപിതമായ ഡോൺ ബോസ്ക്കോ സ്കൂൾ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട | |
---|---|
![]() School Photo | |
വിലാസം | |
ഇരിഞ്ഞാലക്കുട ഇരിഞ്ഞാലക്കുട , ഇരിഞ്ഞാലക്കുട പി.ഒ. , 680121 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0480 2825414 |
ഇമെയിൽ | donboscohssirinjalakuda@gmail.com |
വെബ്‍സൈറ്റ് | www.donboscoijk.edu.in |
കോഡുകൾ | |
സ്കൂൾ കോഡ് | 23022 (സമേതം) |
എച്ച് എസ് എസ് കോഡ് | 08110 |
യുഡൈസ് കോഡ് | 32070701961 |
വിക്കിഡാറ്റ | Q5292274 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 534 |
പെൺകുട്ടികൾ | 365 |
ആകെ വിദ്യാർത്ഥികൾ | 899 |
അദ്ധ്യാപകർ | 27 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 198 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ. സന്തോഷ് മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സെബി മാളിയേക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി തോമൻസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
.
ചരിത്രം
ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, ഇന്ത്യയിലെ കേരളത്തിലെ ഇരിഞ്ഞാലക്കുടയിലുള്ള ഒരു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം, കോ-എഡ്യൂക്കേഷൻ സ്കൂളാണ്. അന്തരിച്ച തൃശൂർ ബിഷപ്പ് ജോർജ് ആലപ്പാട്ടിന്റെ ക്ഷണപ്രകാരം 1962 മാർച്ചിലാണ് ഇത് സ്ഥാപിതമായത്.കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
ഇരിഞ്ഞാലക്കുട നഗരത്തിൻടെ ഹൃദയഭാഗത്തു ഏകദേശം 11 ഏക്കർ സ്ഥലത്തു സ്ഥിതി ചെയുന്ന ഡോൺബോസ്‌കോ സ്കൂൾസ് എന്ന മഹത്തായ സ്ഥാപനത്തിൽ ഡോൺബോസ്‌കോ ഹയർ സെക്കന്ററി സ്കൂൾ, ഡോൺബോസ്‌കോ സെൻട്രൽ സ്കൂൾ, ഡോൺബോസ്‌കോ എൽ . പി സ്കൂൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായ് പ്രവർത്തിക്കുന്നു.ഏകദേശം 2750 ഓളം വരുന്ന വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു .നാലു നിലകളുള്ള ഹയർ സെക്കന്ററി വിഭാഗത്തിൽ 25 ഓളും വരുന്ന ക്ലാസ് മുറികളും 3 സ്റ്റാഫ്‌റൂം, ലൈബ്രറി ,ലാബുകൾ ടോയ്ലറ്റ് എന്നിവ ഉൾപ്പെടുന്ന എല്ലാ സൗകര്യങ്ങളുമുണ്ട്.കൂടുതലറിയുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- റെഡ് ക്രോസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എക്സ്ട്രാ കരിക്കലർ ആക്ടിവിറ്റീസ് .കൂടുതൽ വിവരങ്ങൾക്ക്
- കൗൺസിലിംഗ് സെന്റർ.
മാനേജ്മെന്റ്
വിശുദ്ധ ഡോൺ ബോസ്കോയുടെ മാതൃക പിന്തുടർന്ന് "യുവജനങ്ങളെ വാർത്തെടുക്കുക " എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന സലേഷ്യൻ വൈദികരാണ് ഈ വിദ്യാലയത്തിന്റെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ. ഗവൺമെന്റിന്റെ നിയമങ്ങളോട് ചേർന്ന് എടുക്കുന്ന തീരുമാനങ്ങളും സലേഷ്യൻ വൈദികരുടെ നിസ്വാർത്ഥമായ സേവനവുമാണ് ഡോൺബോസ്കോ വിദ്യാലയത്തെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ സാധിച്ചത്. റവ. ഫാ. ആൻഡ്രൂ ദൊരൈരാജ് ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ റെക്ടർ. തുടർന്നു ചുമതലയേറ്റ വിവിധ റെക്ടർ മാരുടെ നേതൃത്വത്തിൽ വിദ്യാലയം വളർന്നു വന്നു. ഓരോ കാലഘട്ടത്തിലും സ്ഥാപനത്തിന്റെ വളർച്ചയിൽ പങ്കു വഹിച്ച റെക്ടർമാരുടെ പേര് വിവരം ചുവടെ ചേർത്തിരിക്കുന്നു.
1.ഫാ. ആൻഡ്രൂ ദൊരൈരാജ് 1962 - 1968
2.ഫാ. എബ്രഹാം പൂണോലി 1968 - 1971
3.ഫാ. ജോർജ് അരിമ്പൂർ 1971 -1975
4.ഫാ. മാത്യു അറക്കൽ 1975 - 1980
5.ഫാ.ജെയിംസ് കുടിയിരിപ്പിൽ 1980 - 1986
6.ഫാ. കെ .ഡി ജോസഫ് 1986 - 1989
7.ഫാ. തോമസ് പൂവേലിക്കൽ 1989 -1992
8.ഫാ. ജോർജ് അരിമ്പൂർ 1992 -1997
9.ഫാ. ദേവസ്സി ചിറക്കൽ 1997 - 2002
10.ഫാ. ജോ കല്ലുപുര 2002 -2008
11.ഫാ. ദേവസ്സി കൊല്ലംകുടി 2008 -2011
12.ഫാ. തോമസ് പൂവേലിക്കൽ 2011 -2016
13. ഫാ. മാനുവൽ മേവട 2016 -
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
· മലയാളം വെള്ളിത്തിരയിലെ ഹാസ്യ ചക്രവത്തിയായ ശ്രീ. ഇന്നസെന്റ് .
· മലയാളം സിനിമയിലെ യുവജനങ്ങളുടെ ഹൃദയ തരംഗമായ ശ്രീ. ടോവിനോ തോമസ്.
· നോട്ടുബുക്ക് എന്ന ചിത്രത്തിലെ ഹൃദയ സ്പര്ശിയായിട്ടുള്ള ഗാനങ്ങൾ രചിച്ച ശ്രീ. മെജോ ജോസഫ്.
വഴികാട്ടി
- തൃശൂർ ജില്ലയിൽ നിന്നും 22 കി. മീ. വടക്കും ചാലക്കുടിയിൽ നിന്നും 15 കി. മീ. പടിഞ്ഞാറുമാണ് ഇരിഞ്ഞാലക്കുട നഗരം.
- ഇരിഞ്ഞാലക്കുട പട്ടണത്തിൽനിന്നും എകദേശം ഒരു കിലോമീറ്റർ തെക്കോക്കോട്ടു മാറി കൊല്ലാട്ടി അമ്പലത്തിനു പുറകുവശത്ത്
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 23022
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ