ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കരിയർ ഗൈഡൻസ് സെമിനാർ ഹയർ സെക്കൻഡറി വിദ്ധാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. പ്രഗൽഭ കരിയർ ഗുരുക്കന്മാരായ ശ്രീ. ബി എസ് വാര്യർ, ഡോ. പി ആർ വെങ്കിട്ടരാമൻ എന്നിവരാണ് സെമിനാറുകൾക്കു നേതൃത്വം നൽകുന്നതു. കുട്ടികൾക്ക് ദിശാ ബോധവും ഭാവി ജീവിതത്തിലേക്കുള്ള വഴികാട്ടിയുമായി ഈ സെമിനാറുകൾ സഹായകമാകാറുണ്ട്.
അക്ഷര യാത്രാ
വിദ്യാർത്ഥികളിൽ മാതൃഭാഷ സാഹിത്യത്തില് താത്പര്യം സൃഷ്ടിക്കുന്നതിനായി കേരളം സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റുടുമായി സഹകരിച്ചു സ്കൂളിൽ അക്ഷര യാത്ര നടത്തി. സാഹിത്യകാരനും ബാലസഭ സമിതി അംഗവുമായ ശ്രീ. സി ആർ ദാസ് പരിപാടി ഉത്ഘാടനം ചെയ്തു.
അഗ്നി സുരക്ഷ ബോധവത്കരണ ക്ലാസ്
ഫയർ സേഫ്റ്റി ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ. വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ അഗ്നി സുരക്ഷാ ബോധവത്കരണ ക്ലാസ് കുട്ടികൾക്കായി നടത്തപ്പെട്ടു. അനുദിന ജീവിതത്തിലെ അഗ്നി മൂലമുണ്ടാകുന്ന അപകടങ്ങളെ തരണം ചെയ്യാൻ ഉതകും വിധത്തിലുള്ള പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.
ആത്മീയ ബോധവത്കരണ ക്ലാസ് കുട്ടികളുടെ ആത്മീയ വളർച്ചക്കും മൂല്യബോധം വളർത്തുന്നതിനും സഹായകമായ ബോധവത്കരണ ക്ലാസുകൾ, ധ്യാന പരിപാടികളും എല്ലാ വർഷവും നടത്തപെടാറുണ്ട്.
ഓർഫൻസ് ഡേ എല്ലാ നവംബർ മാസങ്ങളിലും ഓർഫൻസ് ഡേ കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് സ്കൂളിൽ ആഘോഷിക്കാറുണ്ട്. മാതാപിതാക്കൾ നഷ്ടപ്പെട്ട ബാല്യങ്ങൾക്കു സ്നേഹവും, പരിഗണനയും, സഹായഹസ്തവും നൽകുന്ന ഈ പരിപാടിയിൽ ഏകദേശം 300 ഓളം വരുന്ന കുട്ടികൾ പങ്കെടുക്കാറുണ്ട്. അന്നേ ദിവസം അവർക്കു സ്നേഹ വിരുന്നും, കലാപരിപാടികളും സംഘടിപ്പിക്കാറുണ്ട്.