സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്വാതന്ത്ര്യ ലബ്ധിക്കു വളരെ മുൻപ് 1899 ൽ ഒരു എലിമെണ്ടറി വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ശിൽപികൾ ഇന്ത്യൻ സംസ്കാരവും, പാരമ്പര്യവും, മൂല്യബോധവും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്ന മഹത്തരമായ ലക്ഷ്യം മുന്നിൽ കണ്ടിരുന്നു. ആ ലക്ഷ്യബോധത്തോടു കൂടി 118 വർഷങ്ങൾക്ക് ശേഷവും ഈ വിദ്യാലയം മുന്നോട്ട് പോവുകയാണ്. കണ്ണൂർ ജില്ലയിൽ വിശിഷ്യാ കടമ്പൂരും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 6500 ഓളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ അധ്യയനം തേടി എത്തുന്നുണ്ട്.

കടമ്പൂർ എച്ച് എസ് എസ്
വിലാസം
കണ്ണൂർ

കടമ്പൂർ പി.ഒ,
കണ്ണൂർ
,
670663
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1899
വിവരങ്ങൾ
ഫോൺ04972832546,2833546
ഇമെയിൽhss.kadambur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം-ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ(ഇൻ ചാർജ്)
പ്രധാന അദ്ധ്യാപകൻസുധാകരൻ മഠത്തിൽ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കടമ്പൂർ എച്ച് എസ് എസ്/ചരിത്രം 1899- ൽ കെ.സി. ചന്തു നായർ ആരംഭിച്ച ഈ എൽ. പി. സ്കൂൾ കടമ്പൂർ എലിമെണ്ടറി സ്കൂൾ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തൻ വക്കീൽ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സമയത്ത് മുൻ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണൻ മാസ്റററുടെ മകൻ വി.സി. രവീന്ദ്രൻ മാസ്റററായിരുന്നു പ്രധാനധ്യാപകൻ.കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയർ സെക്കണ്ടറി വിഭാഗത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകൾ എന്നിവ സ്കൂളിന്റെ പ്രത്യേകതയാണ്

മാനേജ്മെന്റ്

്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വ� ശ്രീ. പി. മുരളീധരൻ ആണ് സ്കൂളിന്റെ മാനേജർ. ഇവർ അംഗമായ കടമ്പൂർ എഡുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ഒരു സി.ബി.എസ്.ഇ. സ്കൂളും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു.ഇദ്ദേഹത്തിൻറെ ആധുനിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സങ്കൽപ്പങ്ങളുമാണ് അക്ഷരാർഥത്തിൽ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കിയത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


  • ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,
  • ശ്രീമതി. സി. വി. രോഹിണി
  • ശ്രീ.രവീന്ദ്രൻ വി. സി,
  • ശ്രീമതി. വി. ഗീത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  •   * ടി.വി. ചന്ദ്രൻ - സിനിമ സംവിധായകൻ
  •   * കെ.സി. കടമ്പൂരാൻ - രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ
  •   * അരുൺരാജ് - ഗായകൻ, സംഗീതസംവിധായകൻ
  •   * ജഗേഷ് എടക്കാട്‌ - ആർട്ടിസ്റ്റ് ( ലളിതകലാ അക്കാദമി അവാർഡ് ജേതാവ് )
  •   * അനിലേഷ് മംഗലശ്ശേരി ( സിനിമ സീരിയൽ താരം)
  •   * അതുല്യ രാജീവ് ( സിനിമ താരം )
  •   * അർച്ചിത അനീഷ് (സിനിമ താരം)


  • ജസീല സി വി(ബീവി) നോവലിസ്റ്റ്


ഡോക്ടർമാർ

അലോപ്പതി ദന്തൽ വിഭാഗം ആയുർവേദം

ഹോമിയോ

* ഡോ:ഷീജ കെ ഡോ:അസിക ശശിധരൻ ഡോ:അഞ്ചുന ഡോ:ഫാത്തിമ
* ഡോ:സിനി ഡോ:ദിവ്യ ഡോ:ആതിര ഡോ:വീണ മധുസൂദനൻ
* ഡോ:അരുൺ കെ പി ഡോ:ദിവ്യരാജ് ഡോ:അമ്പിളി ***
* ഡോ:ദിൽഷ സി ഡോ:ഷിഞ്ജിത ഡോ:അനുപമ എം ***
* ഡോ:വിബീഷ് ബാബു ഡോ:ഷഹാന ഡോ:നിഖിൽ ***
* ഡോ:അനുശ്രീ ഡോ:അഞ്ജലി ബാബു ഡോ:ഷംന മോഹൻ ***
* ഡോ:ഷബ്‌ന നാസർ സിദ്ധാർഥ് രഞ്ജിത്ത് *** ***
* ഡോ:ശീതൾ ഡോ:അഖിൽ ൻ *** ***
* ഡോ:അമ്പിളി ഡോ:ശ്രുതി ബി രാജ് *** ***
* ഡോ:അർജുൻ ഡോ:നിഖിൽ *** ***
* ഡോ:അക്ഷര രാജ് *** *** ***
* ഡോ:ജാബിർ *** *** ***
* ഡോ:നാഫിയ *** *** ***
* ഡോ:തേജസ്സ് വിനോദ് *** *** ***
* ഡോ:ഹൃദയ ദിനേഷ് *** *** ***
* ഡോ:അനുഷ സ് ബാബു *** *** ***
* ഡോ:അനുതാര *** *** ***

പാഠ്യേതര പ്രവർത്തനങ്ങൾ

  • തുടർച്ചയായി വർഷങ്ങളോളം SSLC, PLUS TWO എന്നിവയിൽ 100% വിജയം
  • സ്കൗട്ട് & ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്
  • കലാ പ്രവർത്തനങ്ങൾ 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ (തുടർച്ചയായി 17 തവണ സബ്‍ജില്ല ചാമ്പ്യന്മാർ)
  • കായിക പ്രവർത്തനങ്ങൾ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തിപരിചയമേള 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ
  • ദേശീയ പുരസ്‌കാരം ( ആർ എം എസ് എ തനതു മഹോത്സവം 2017 )
  • സ്വച്ഛ് വിദ്യാലയ പുരസ്‌കാരം 2016
  • എടക്കാട് ബ്ലോക്ക് പഞ്ചായത്തു മികച്ച വിദ്യാലയം

സ്‌കൂൾ സന്ദർശിച്ച പ്രമുഖ വ്യക്തികൾ

  • മുരുകൻ കാട്ടാക്കട
  • രമേഷ് കാവിൽ
  • ജിനേഷ് എരമനം
  • കെ കെ മാരാർ
  • അക്ബർ കക്കട്ടിൽ
  • ടി പദ്മനാഭൻ
  • ടി എൻ പ്രകാശ്
  • കാഞ്ഞങ്ങാട് രാമചന്ദ്രൻ
  • ടോം ജോസഫ്
  • ഇന്ദ്രൻസ്
  • സയനോര ഫിലിപ്പ്
  • ഇ അഹമ്മദ്
  • ഇ ടി മുഹമ്മദ് ബഷീർ
  • പി ജെ ജോസഫ്
  • കെ സുധാകരൻ
  • ഞരളത് ഹരിഗോവിന്ദൻ
  • കെ പി രാമനുണ്ണി
  • റോഷൻ


നമ്മുടെ മാത്രം പ്രത്യേകത

ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി അതി നൂതന സാങ്കേതിക വിദ്യയോട് കൂടി അൾട്രാ ഹൈടെക് ഡിജിറ്റൽ ടച്ച് ഡിസ്പ്ലേ സ്കൂളിൽ ലഭ്യമാണ്.

സവിശേഷതകൾ

 

  • 86 ഇഞ്ച് ഇന്ററാക്ടീവ് എൽ ഇ ഡി ഡിസ്പ്ലേ പാനൽ
  • 4 K റെസല്യൂഷൻ
  • വിരലുകൾ കൊണ്ട് സ്ക്രീനിൽ എഴുതാം. ചോക് ആവശ്യമില്ല
  • കൈകൊണ്ടു മായിക്കാനും എത്ര പേജുകൾ വേണമെങ്കിലും എഴുതി സേവ് ചെയ്ത വെക്കാനും സാധിക്കുന്നു.
  • 3D സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല
  • 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.
  • കൈകൊണ്ടു മായിക്കാനും എത്ര പേജുകൾ വേണമെങ്കിലും എഴുതി സേവ് ചെയ്ത വെക്കാനും സാധിക്കുന്നു.
  • 3D സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല
  • 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.
  • ടാബോ ലാപ്ടോപ്പോ ഉപയോഗിച്ചു എത്ര കുട്ടികൾക്കും ഒരേ സമയം കണക്ട് ചെയ്യാൻ സാധിക്കുന്ന�




�ീനിൽ ഉള്ളത് ടാബിൽ കാണുവാനും ഒരേ സമയം 10 കുട്ടികൾക്ക് ഉത്തരം നൽകുവാനും സാധിക്കുന്നു.

  • 3D സ്റ്റിമുലേഷൻ സോഫ്ട്വെയറുകൾ
  • ആനിമേറ്റഡ് ചിത്രങ്ങളും വീഡിയോകളും പഠനപ്രവർത്തനം ലളിതമാക്കുന്നു.
  • ലാബ് ഡിസ്ക് വഴി 300ൽ പരം പരീക്ഷണങ്ങൾ ക്ളാസ് റൂമിൽ ലളിതമായി ചെയ്യാൻ സാധിക്കുന്നു.



എസ് എസ് എൽ സി വിജയ ശതമാനം വർഷങ്ങളിലൂടെ

വർഷം ആകെ കുട്ടികൾ പാസ്സായവർ വിജയ ശതമാനം മുഴുവൻ വിഷയങ്ങളിലും A +
2020 മാർച്ച് 1179
2019 മാർച്ച് 1104 1104 100 174
2018 മാർച്ച് 950 950 100 135
2017 മാർച്ച് 953 952 99.9 67
2016 മാർച്ച് 870 870 100 76
2015 മാർച്ച് 767 767 100 64
2014 മാർച്ച് 681 681 100 59
2013 മാർച്ച് 598 595 99.4 31
2012 മാർച്ച് 466 466 100 30
2011 മാർച്ച് 374 374 100 24
2010 മാർച്ച് 428 428 100 18
2009 മാർച്ച് 379 379 100 24
2008 മാർച്ച് 423 423 100 26
2007 മാർച്ച് 427 425 99.5 17
2006 മാർച്ച് 447 442 98.8
2005 മാർച്ച് 337 326 96.7
2004 മാർച്ച് 293 291 99.3
2003 മാർച്ച് 263 257 97.7
2002 മാർച്ച് 227 215 94.7
2001 മാർച്ച് 126 116 92



കടമ്പൂർ ഹയർ സെക്കൻണ്ടറി സ്കൂളിലെ സാരഥികൾ-അധ്യാപകരും അനധ്യാപകരും

 

ദൈനംദിന പ്രവർത്തനങ്ങൾ

 

നവംബർ 14 ശിശുദിന ആഘോഷം

                     

നവംബർ 4 നവകേരള_നിർമ്മിതിക്ക്_കടമ്പൂരിന്റെ_കൈത്താങ്ങ്

കുട്ടികളിൽ നിന്നും സ്വരൂപിച്ച #പത്ത്_ലക്ഷത്തി_ഇരുപത്തായ്യായിരം_രൂപ ഇന്ന് രാവിലെ 10 മണിക്ക് പിണറായിൽ വച്ച് സ്കൂൾ മാനേജർ ,പി ടി എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, MPTA പ്രസിഡണ്ട്, പ്രിൻസിപ്പൽ എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ്സ് മുഖ്യന്ത്രിക്ക് കൈമാറി.

     

സബ്ജില്ലാ കലോത്സവം

 

ഒക്ടോബർ 6 കലോത്സവ കാഴ്ചകൾ

         


ടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ കലോത്സവം 2018.

 

ഒക്ടോബർ 2 മെഡിക്കൽ ക്യാമ്പ്

ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഗവഃ ഹോമിയോ വകുപ്പ് സദ്ഗമയയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തി. കുട്ടികളുടെ ബൗദ്ധിക മാനസിക വികാസംലക്ഷ്യമിട്ടു കൊണ്ടുള്ള പരിപാടിയിൽ കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ നിഷേധാത്മക സ്വഭാവം അക്രമ വാസന പരീക്ഷാപ്പേടി തുടങ്ങിയ പ്രശ്നങ്ങളിൽ പരിഹാരം നിർദ്ദേശിച്ചു കൊണ്ടുള്ള കൗൺസിലിംഗ് ക്ലാസും പരിപാടിയോടനുബന്ധിച്ചു നടത്തി. കോഴിക്കോട് ഓട്ടിസം സെന്ററിലെ സൈക്കോളജിസ്റ് ഗിരീഷ് ക്ലാസുകൾ കൈകാര്യം ചെയ്തു. കടമ്പൂർ ഗ്രാമ പഞ്ചായത്തു വാർഡ് മെമ്പർ ശ്രീമതി പി വി പ്രേമവല്ലി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡോക്ടർമാരായ അനീന, ഷെർന,ചിത്ര,നിമിഷ, എന്നിവരും ഹെഡ്മിസ്ട്രസ് പി എം സ്മിത പ്രിൻസിപ്പൽ രഘുരാജ് സ്റ്റാഫ് സെക്രട്ടറി എ പി അനിൽകുമാർ എന്നിവർ സംബന്ധിച്ചു.

         

സെപ്തംബർ 24 ആരോഗ്യ വിദ്യാഭ്യാസ പുസ്തക പ്രകാശനം

ടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ഹെൽത്ത് കൺവീനർ സർ പ്രഭാകരൻ മാസ്റ്റർ തയ്യാറാക്കിയ സ്‌കൂൾ ഹെൽത്ത് മാഗസിൻ ബഹുമാനപ്പെട്ട എടക്കാട് ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ശ്രീ എം സി മോഹനൻ പ്രകാശനം ചെയ്തു. പുസ്തകം കാടാച്ചിറ PHC യിലെ ഡോക്ടർ ഇസ്മായിൽ സി വി ടി ഏറ്റുവാങ്ങി..

         

സെപ്തംബർ 6 കൈ കഴുകൽ ദിനം

വ്യക്തി ശുചിത്വം പാലിക്കുക എന്ന ലക്ഷ്യത്തോടെ മുഴുവൻ കുട്ടികളെ കൊണ്ടും സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ നിർദ്ദേശം നൽകി. മുഴുവൻ അധ്യാപകരും കുട്ടികളൊടൊത്തു കൈ കഴുകി. ഹെഡ് മിസ്ട്രസ് സോപ്പ് ഉപയോഗിച്ച് കൈ കഴുകി ഉദ്ഘാടനം ചെയ്തു.

         

സെപ്തംബർ 6 ദുരിതബാധിതർക്കു ഒരു കൈ സഹായം

ലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും സ്വരൂപിച്ച ഒരു ലക്ഷത്തോളം രൂപയുടെ അവശ്യ സാധനങ്ങൾ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ കൈകളിലേക്ക്.

         

സെപ്റ്റംബർ 5 അധ്യാപക ദിനം

ധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സർവ്വേപ്പിള്ളി രാധാകൃഷ്ണൻറെ പിറന്നാൾ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. സഹസ്രാബ്ദങ്ങളായി ഭാരതീയർ പോറ്റിക്കൊണ്ടുവന്ന മൂല്യങ്ങൾക്ക് ശോഷണം സംഭവിച്ചിരിക്കുന്നു. അച്ഛനും മക്കളും ഭാര്യയും ഭർത്താവും അയൽക്കാരും സമൂഹവും ഒക്കെ തമ്മിലുള്ള ബന്ധം പണ്ടത്തെക്കാൾ മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ വളരെ മികച്ച രീതിയിൽ അധ്യാപക ദിനം ആഘോഷിച്ചത്. അധ്യപക ദിനമായ സെപ്തംബർ 5 നു പത്താം തരത്തിലെ വിദ്യാർത്ഥികൾക്ക് ഒരു ദിവസം അധ്യാപനം എന്ന സ്രേഷ്ടമായ കർമം നിർവഹിക്കാൻ അവസരം നൽകി. 60 ഇൽ അധികം കുട്ടി അധ്യാപകരാണ് ഇതിനായി മുന്നോട്ടു വന്നത്, എല്ലാ വിഷയങ്ങൾ കൈകാര്യം ചെയ്യാനും കുട്ടി അധ്യാകർ തയ്യാറായിരുന്നു. അത് കൊണ്ട് തന്നെ ഓരോ വിഷയത്തിലെയും മികച്ച അധ്യാപകരെ തിരഞ്ഞെടുക്കാൻ ഒരു പാനലിനെ നേരത്തെ തയ്യാറാക്കിയിരുന്നു. അന്നേ ദിവസം രാവിലെ സ്‌കൂൾ അസംബ്ലിയിൽ അധ്യാപക ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിദ്യാർഥികളിലെത്തിച്ചു.ശേഷം പോസ്റ്റർ രചന അധ്യാപനം തുടങ്ങിയ പരിപാടികൾ നടന്നു. മികച്ച അധ്യാപകരായി തെരെഞ്ഞെടുത്ത കുട്ടികൾക്ക് സമ്മാനവിതരണം ഹെഡ്മിസ്ട്രസ് നിർവഹിച്ചു.


         


ആഗസ്ത് 27 പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് ഒരു കൈത്താങ്ങ്

പ്രളയദുരന്തത്തിൽ പെട്ടവർക്ക് വേണ്ടിയുള്ള സഹായവുമായി ഒരു കൈത്താങ്ങ് കടമ്പുർ ഹയർ സെക്കൻണ്ടറി സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ പ്രധാനാദ്ധ്യാപിക ബഹു: ശ്രീമതി സ്മിത ടീച്ചർ, പി ടി എ പ്രസിഡന്റ് ബഹു: ശ്രീ സജീവൻ വെങ്ങിലാട്ട്, പി ടി എ വൈ: പ്രസിഡന്റ് ബഹു: ശ്രീ കമാൽ ഫാറൂഖ്, പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബഹു: ശ്രീ ലതീഷ് പി കെ, ബഹു: ശ്രീ കബിർ, ബഹു: ശ്രീ രഞ്ചിത്ത് ബഹു: അദ്ധ്യാപകർ, തുടങ്ങിയവർ ചേർന്ന് 3000കിലോ അരി കണ്ണൂർ ജില്ലാ കളക്റ്റർക്ക് കൈമാറി ഇതിന് വേണ്ടി സഹകരിച്ച മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും പി ടി എ യുടെ പേരിൽ നന്ദി അറിയിക്കുന്നു,

https://l.facebook.com/l.php?u=http%3A%2F%2Fwww.topnewskerala.com%2Fkandamboor-school-student-help-relif-camp-people%2F&h=AT0wIrJaoqPDbM0hio14sGlJ9FK0MMNqKFtjfZBaO6MOyxn-VjHyL25i3bQiwRniy-qb4FnEdhGdONrZBO1wBMEX0Y8PrBNWvwB1aAU9m7pD9cJAweigeRXhQFinv5dx6BhqAEkyWjoBUUbEA2FDNZPx0NfRTbgI1NdcfFIPYEjFykaLL-g4go3VhbqdzDYwWYBwxBBeIZ67rE-WSIQH5gUZgMtpPhpheJxxWOvE4-qk8t0HbGx8ZQrEuA93ZRu2ODrUV1iXxWfn7fBqL3jYGA4YwiVlKHoTyHTOGADEVes3tLal2ij82_XozVu5JxRr7mBYRQRrDQhkk8sCPxIiu5BxNtloY0FjDqV2kpo9A4MGlScPfuM2f7cR1xTMu2tSopZYmEuwR7oaaVBJpw02J72orP5IgSBZ


       

ആഗസ്ത് 15 സ്വാതന്ത്ര്യദിനം 2018

ടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ൽ വച്ച 72 മത് സ്വാതന്ത്ര്യ ദിനം വളരെ സമുചിതമായി ആഘോഷിച്ചു . ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചർ പതാക ഉയർത്തി .സ്വാതന്ദ്ര്യദിന സന്ദേശവും നൽകി .

       

ആഗസ്ത് 10 സബ്ജില്ല രാമായണം പ്രശ്നോത്തരി (സംസ്കൃതം) യിൽ ഒന്നാം സ്ഥാനം നേടിയ വിസ്മയ M C - 10 A , ഹെൽന M C- 8 C എന്നിവർ .

   

Kadambur Hss ലെ അറിയിപ്പ് ബോർഡുകൾ ഇനി രാഷ്ട്രഭാഷയിൽ !!! ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പുത്തൻ ആശയം..

         

ആഗസ്ത് 6 ഹിരോഷിമ ദിനം

മാധാന സന്ദേശമുയർത്തി Kadambur Hss ലെ വിദ്യാർത്ഥികൾ ഹിരോഷിമ ദിനം ആചരിച്ചു. ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ 1945 ഓഗസ്റ്റ് ആറിനാണ് അമേരിക്ക അണുബോംബ് പ്രയോഗിച്ചത്. ആയിരക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ അണുബോംബ് പ്രയോഗത്തിന്റെ ഓർമ്മ പുതുക്കി സമാധാന സന്ദേശം നൽകാനാണ് കടമ്പൂർ സ്കൂൾ ഹിരോഷിമ ദിനം ആചരിച്ചത്. യുദ്ധവിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്തത് ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചറാണ്. പ്ലകാർഡുകളും പല നിറത്തിലുള്ള ബലൂണുകൾ പറത്തിയും സ്കൂളിലെ JRC വിദ്യാർത്ഥികൾ പരിപാടിയിൽ അണിനിരന്നു. പോസ്റ്റർ രചന, സമാധാന പ്രതിജ്ഞ എന്നിവ പരിപാടിയുടെ ഭാഗമായിരുന്നു...

         

ക്ലബ്ബുകളുടെ ഉദ്ഘാടനം

ടമ്പൂർ ഹയർസെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ചെറുകഥാകൃത്ത് കെ ടി ബാബുരാജ് 06-08-2018 ന് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് പി എം സമിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ പ്രേമവല്ലി അവർകൾ അദ്ധ്യക്ഷത വഹിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ആശംസ അർപ്പിച്ച് സംസാരിച്ച ചടങ്ങിൽ സ്കൂൾ ലീഡർ ഹരി ശങ്കർ നന്ദി പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും കെ ടി ബാബുരാജ് നിർവ്വഹിച്ചു.

         

റോഡ് സേഫ്റ്റി ബോധവല്കരണത്തിന്റെ ഭാഗമായി സുബ്രഹ്മണ്യ സ്വാമി കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന പദയാത്ര തലശ്ശേരിയിൽ നിന്നും 06-08-2018 ന് രാവിലെ 4.30 ന് പുറപ്പെട്ട് കണ്ണൂരിൽ 8.30 ന് എത്തിച്ചേർന്നു.കന്യാകുമാരി മുതൽ കാശ്മീർ വരെ 60 ദിവസം ഒരു കോടി Steps എന്ന ദൗത്യവുമായി പുറപ്പെട്ട ശ്രീ. സുബ്ര്ഹമണ്യന്റ കൂടെ 23 കിലോമീറ്റർ നടന്ന് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ലജിത്ത് മാസ്റ്റർ അദ്ധേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു...... തന്റെ വെബ്സൈറ്റിൽ ഹീറോ ഓഫ് ദി ഡേ ആയി സുബ്രഹ്മണ്യ സ്വാമി പ്രഖ്യാപിച്ച ലജിത്ത് മാഷിന് അഭിനന്ദനങ്ങൾ

   

ആഗസ്ത് 3 കുട്ടനാടിന് കടമ്പൂരിന്റെ കൈത്താങ്ങ്

ടുത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിലായ ആലപ്പുഴ ജില്ലയിൽ 1.90 ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മഴക്കെടുതി രൂക്ഷമായ കുട്ടനാട്ടിലെ ജനസംഖ്യയുടെ പകുതിയിലധികവും ദുരിതാശ്വാസ ക്യാമ്പുകളെയും സർക്കാരിന്റെ ഭക്ഷണ വിതരണ കേന്ദ്രങ്ങളെയും ആശ്രയിച്ചാണ് കഴിയുന്നത്. കുട്ടനാട് താലൂക്കിൽ മാത്രം ഒന്നേകാൽ ലക്ഷം പേരാണ് ഭക്ഷണ വിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്.

വെള്ളമിറങ്ങുന്നുവെന്നേയുള്ളൂ. കുട്ടനാടിന്റെ ദുരിതം തീരാൻ ഇനിയും ദിവസങ്ങളേറെ വേണം. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും പരമാവധി സഹായം എത്തിക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട തുരുത്തുകൾ ഇപ്പോഴും ദുരിതത്തിലാണ്. വെള്ളമിറങ്ങിയാൽ വീടുകൾ വൃത്തിയാക്കി താമസ യോഗ്യമാക്കാനും ദിവസങ്ങളെടുക്കും. പലയിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെ സ്കൂൾ അസംബ്ലിയിലെ വാർത്തയിൽ പത്താം തരത്തിലെ വിദ്യാർത്ഥികൾ വായിച്ച ഈ വാർത്ത അക്ഷരാർത്ഥത്തിൽ കടമ്പൂർ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും മനസ്സിനെ മറ്റൊരു ലക്ഷ്യത്തിലേക്ക് നയിച്ചു, തങ്ങളാൽ കഴിയും വിധം കുട്ടനാട്ടുകാരെ സഹായിക്കുക.. പിന്നീട് നടന്നത് ചരിത്രത്തിന്റെ താളുകളിൽ എന്നും സ്വർണ്ണ ലിപികളിൽ കൊത്തി വയ്ക്കാവുന്ന യാഥാർത്ഥ്യം,.. അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന പടി മുഴുവൻ ക്ലാസുകളും കുട്ടനാട്ടുകാരെ സഹായിക്കാൻ സാധനങ്ങൾ സ്വരുക്കൂട്ടി., കുട്ടനാടിന് കടമ്പൂരിന്റെ കൈത്താങ്ങ് .. . ബിസ്കറ്റ്, ആട്ടപ്പൊടി, റസ്ക്, കുടിവെള്ളം, ഡെറ്റോൾ, സോപ്പ്, തോർത്ത്, തുണിത്തരങ്ങൾ എന്നു വേണ്ട തീപ്പെട്ടി വരെ കുട്ടികൾ ക്ലാസ് റൂമുകളിൽ ചെന്ന് ശേഖരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ സ്കൂളിലെ സ്റ്റാഫ് റൂം നിറയെ സാധനങ്ങൾ,. പിന്നീട് അത് അടുക്കി വെക്കുന്നതിനുള്ള ശ്രമത്തിലായി അദ്ധ്യാപകർ,.. അപ്പോഴാണ് വിദ്യാർത്ഥികളിലെ ബഹുഭൂരിഭാഗം കുട്ടികളും പരാതിയുമായി വന്നത് തിങ്കളാഴ്ച കൂടി സമയം അനുവദിക്കണമെന്ന്,. ഒടുവിൽ തിങ്കളാഴ്ച വൈകുന്നേരം മാത്രമേ കടമ്പൂർ സ്കൂളിൽ നിന്നും കുട്ടനാട്ടിലേക്ക് കുട്ടികൾ ശേഖരിച്ച സഹായ വസ്തുക്കൾ കൊണ്ടു പോകുന്നുള്ളൂ എന്ന് അനൗൺസ്മെന്റ് ചെയ്തു,

         

ആഗസ്ത് 3 യുറീക്ക വിജ്ഞാനോത്സവം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ 1973 മുതൽ കേരളത്തിലെ വിദ്യാലയങ്ങളിൽ നടത്തിവരുന്ന വിദ്യാഭ്യാസ പരിപാടിയാണ് യുറീക്ക വിജ്ഞാനോത്സവം. കുട്ടികളിൽ ശാസ്ത്ര കൗതുകവും ശാസ്ത്ര ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര കേരളം വിജ്ഞാന പരീക്ഷ നടത്തി വരുന്നു.കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ യുറീക്ക വിജ്ഞാനോത്സവം ആഗസ്ത് അഞ്ചാം തീയതിയാണ് നടന്നത്.കുട്ടികളുടെ വ്യത്യസ്ത അഭിരുചികളെയും കഴിവുകളെയും പരിഗണിക്കുന്നതിന് വേണ്ടി നിരീക്ഷണം പരീക്ഷണം വിശകലനം എന്നീ ശേഷികൾ കൂടി പരിശോധിക്കുന്ന രീതിയിലാണ് യുറീക്ക വിജ്ഞാനോത്സവം സ്‌കൂളിൽ നടന്നത്.

         

ആഗസ്ത് 2 മികവുത്സവം

ണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള മികവുത്സവം പരിപാടിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ച് സംസ്ഥാന തലത്തിൽ തന്നെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ്സിന് അസി.കളക്ടർ അർജുൻ പാണ്ഡ്യൻ ഉപഹാരം കൈമാറുന്നു.,,

 

BRC പെരളശ്ശേരിയിൽ വെച്ച് നടന്ന, കണ്ണൂർ സൗത്ത് സബ്ബ് ജില്ല സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ് മൽസരത്തിൽ കടമ്പൂർ സ്ക്കൂളിന് മികച്ച നേട്ടം.........

UP വിഭാഗം രണ്ടാം സ്ഥാനം അദിത്ത് സി 7 I*

HS വിഭാഗം ഒന്നാം സ്ഥാനം നിവേധ് ബാബു 10 A*

   


ജൂലൈ 27 കരാട്ടെ ചാൻമ്പ്യൻ

ലശ്ശേരിയിൽ വെച്ച് നടന്ന നാഷണൽ നിഹോൺ ഷോട്ടോകാൻ കരാട്ടെ ചാൻമ്പ്യൻഷിപ്പിൽ വിന്നേഴ്സ് ആയ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ

 

ജൂലൈ 21 ചാന്ദ്ര ദിനം ആചരണം

ന്ത്യൻവംശജയായ കൽപ്പന ചൗളയെ ഓർത്ത് കുട്ടികൾ ചന്ദ്രനൊപ്പം ആ ദിനം ആഘോഷിച്ചു.കൽപ്പന ചൗളയുടെ ജീവിതയാത്ര മുതലുള്ള വിവിധ കാര്യങ്ങൾ പ്രദർശിപ്പിച്ചു. തുടർന്ന് ആകാശവിസ്മയങ്ങൾ കാണിച്ചു.ചാന്ദ്ര പര്യവേഷണങ്ങൾ, ചാന്ദ്രയാൻ, ബഹിരാകാശ യാത്രികരുടെ ജീവിതം എന്നിവ കാണിച്ചു. സയൻസ് ക്ലബ്ബുകൾ ചാന്ദ്ര-ഭൂപട ദിനം ആചരിച്ചു. ഭൂപട-പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി.

       


അറിയിപ്പ്

കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള ഫുട്ബോൾ ക്വിസ്സ് കണ്ണൂർ സൗത്ത് ഉപജില്ലാതല മത്സരം 2018 ജൂലായ് 13 വെളളിയാഴ്ച നടക്കുന്നു . സമയം :LP ,UP - 11 AM H S - 2 PM

ജൂലൈ 11 ലൈബ്രറി ശാക്തീകരണം


ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി ക്ലാസുകൾ ശേഖരിക്കുന്ന പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നതിന്റെ ഔപചാരിക ഉദ്ഘാടനം 9 J* ക്ലാസിൽ വെച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിർവ്വഹിക്കുന്നു. ക്ലാസധ്യാപകൻ ജീജിത്ത് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ മാസ്റ്റർ , ലൈബ്രേറിയൻ ദിനേഷ് ബാബു മാസ്റ്റർ എന്നിവർ സമീപം. 150 പുസ്തകങ്ങളാണ് 9 J* ക്ലാസ് സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തത്..

   

.

ജൂലൈ 1 - ഹലോ ഇംഗ്ളീഷ്

കർഷകവും ആഹ്ളാദകരവുമായ അന്തരീക്ഷത്തിലൂടെ ഇംഗ്ളീഷ് പഠനം അനായാസകരമാക്കാനുള്ള പരിപാടിയായ ഹലോ ഇംഗ്ളീഷ് പരിശീലനക്യാമ്പിന് തുടക്കമായി. പ്രധാനമായും നാല്, ആറ് ക്ളാസുകളിലേക്ക് പോകുമ്പോൾ ഇംഗ്ളീഷിൽ ഉയർന്ന ആശയവിനിമയശേഷി കൈവരിക്കാനുതകുന്ന പരിശീലനമാണ് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് നൽകുന്നത്.മികച്ച രീതിയിൽ ഇംഗ്ളീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന 'ഹലോ ഇംഗ്ളീഷ്' പാഠ്യ പദ്ധതിക്ക് കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി.മികച്ച പ്രതികരണം കുട്ടികളിൽ നിന്നും ഉണ്ടായതായി ക്ലാസ്സെടുത്ത അധ്യാപകർ അഭിപ്രായപ്പെട്ടു.


         

       


ജൂൺ 27 നവീകരിച്ച ലൈബ്രറി ഉദ്ഘാടനം

           


ജൂൺ 27 ലോകം മുഴുവൻ കാൽപന്തിനു പിറകെ റഷ്യയിൽ

ലോകകപ്പ് ആർക്കെന്ന് പ്രവചിക്കാൻ പോലും പറ്റാത്ത അവസരത്തിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് മുന്നേ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ സൗത്ത് സബ്ജില്ലയിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.,, ക്വിസ് മത്സരത്തിന്റെ പ്രചരണാർത്ഥം കണ്ണൂർ ജില്ലയിലെ പതിനഞ്ചോളം കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കണ്ണൂർ ജില്ലയിലെ ഏക ഫുട്ബോൾ അക്കാദമി വിദ്യാലയമാണ് Kadambur Hss അക്കാദമിയിലെ വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബിൽ അണിനിരന്നത്. 32 രാജ്യങ്ങളെ പ്രതിനിധീകരിച്ച് അവരുടെ ജേഴ്സി അണിഞ്ഞാണ് കടമ്പൂർ സ്കൂളിലെ വിദ്യാർത്ഥികൾ കാഴ്ചക്കാർക്ക് വിരുന്നൊരുക്കിയത്...

           


ജൂൺ 27 ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം

ടമ്പൂർ ഹയർസെക്കന്ററി സ്ക്കൂൾ 2018 ജൂൺ 27 ന് മാസ്റ്റർ ട്രെയിനർ മക്‌ബ‌ൂൽ സർ നടത്തിയ ഏകദിന പരിശീലനത്തില‌ൂടെ ഈ വർഷത്തെ ക്ലാസ്സിന് ത‌ുടക്കം ക‌ുറിച്ച‌ു. വ്യത്യസ്ത തലങ്ങളിലുള്ള ഐ.ടി പ്രവർത്തനങ്ങളായിരുന്നു അവ. സ്ക്രാച്ച് എന്ന സോഫ്റ്റ് വെയറിലൂടെ ഗെയിമുകൾ നിർമ്മിക്കുവാന‌ും, ഹൈ ടെക് ക്ലാസുകൾ പ്രായോഗിക തലത്തിൽ‌ കൈകാര്യം ചെയ്യാനും, MIT ആപ്പ് നിർമ്മിക്കുവാനും, പുതിയ പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിചയപ്പെടുന്നതിന‌ും ഈ പരിശീലനം സഹായിച്ച‌ു.

   

ജൂൺ 21 യോഗ ദിനം

രോഗ്യത്തിനും ജീവിത സൗഖ്യത്തിനുമായി പൗരാണിക ഭാരതം വരദാനമായി പകർന്നു നൽകിയ അറിവാണ് യോഗ. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്നിട്ടുള്ള പഠനങ്ങളിലൂടെ യോഗയുടെ ഗുണഫലങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. മനസിനെ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനും മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് രക്ഷ നേടാനും യോഗ ഉത്തമമാണെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം അന്താരാഷ്ട്ര യോഗ ദിനം നമ്മുടെ പടിവാതിലിൽ വന്നു നിൽക്കേ യോഗയിലൂടെ രോഗമുക്തവും സമാധനപരവുമായ ഒരു നല്ല ഭാവിയെ സ്വപ്‌നം കാണുകയാണ് ഭാരതം. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. അത് കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു.

     

ജൂൺ 13 പച്ചക്കറി വിത്ത് വിതരണം

രിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം VIII T* ക്ലാസിൽ ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചർ നിർവ്വഹിച്ചു. അജിത്ത് മാഷ്, ലജിത്ത് കുമാർ മാഷ്, എ പി അനിൽ മാഷ്, സോണിയ ടീച്ചർ മുതലായവർ ചടങ്ങിൽ പങ്കെടുത്തു...

   


ജൂൺ 13 ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസുകളിലെ ശുചിത്വത്തിന് ആവശ്യമായ സാധനങ്ങൾ

Kadambur Hss ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസുകളിലെ ശുചിത്വത്തിന് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സ്മിത ടീച്ചർ ക്ലാസ് ലീഡർമാർക്ക് സാമഗ്രികൾ വിതരണം ചെയ്തു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ ശുചിത്വ ക്ലബ് കൺവീനർ പ്രഭാകരൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ മാസ്റ്റർ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ അജിത്ത് മാസ്റ്റർ, കെ ഐ ശശീന്ദ്രൻ മാസ്റ്റർ മുതലായവർ പങ്കെടുത്തു....

     

ജൂൺ 12 പൗൾട്രി ക്ലബ്ബ്

കേരള സർക്കാർ മൃഗ സംരക്ഷണ വകുപ്പ് കടമ്പൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ Kadambur Hss പൗൾട്രി ക്ലബ്ബ് 11.06.2018 തിങ്കളാഴ്ച കടമ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഗിരീശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ പ്രേമവല്ലി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചർ സ്വാഗതവും Up ഇൻ ചാർജ് സുധാകരൻ മാസ്റ്റർ നന്ദിയും അർപ്പിച്ച ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് സ്റ്റാഫ് സെക്രട്ടറി എ പി അനിൽ കുമാർ, ജീജിത്ത് ടി കെ, ലജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പ്രൊജക്ട് അവതരണവും പദ്ധതി വിശദീകരണവും വെറ്റിനറി ഡോക്ടർ ശ്രീ കിരൺ നിർവ്വഹിച്ചു. ചടങ്ങിൽ കടമ്പൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട 56 വിദ്യാർത്ഥികൾക്ക് മുട്ടക്കോഴി, കോഴി തീറ്റ, വിറ്റാമിൻ ബി കോംപ്ലക്സ് മുതലായവ വിതരണം ചെയ്തു..

         

ജൂൺ 5 പരിസ്ഥിതി ദിനം

വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഇന്ത്യയാണ്. പ്ലാസ്റ്റിക്ക് മലിനീകരണത്തെ ചെറുക്കുക- Beat Plastic Pollution- എന്ന മുദ്രാവാക്യമുയർത്തിയാണ് പ്ലാസ്റ്റിക് എന്ന മാരക വിപത്തിനെ പ്രതിരോധിക്കാൻ ഒരുമിക്കുന്നത്. ലോകത്തെ ഓരോ പ്രദേശവും നിമിഷംപ്രതി പ്ലാസ്റ്റിക്കുയർത്തുന്ന ദുരന്തങ്ങളിലേക്കൂടുതൽക്കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണെന്ന ഓർമപ്പെടുത്തലാണ് ഈ പരിസ്ഥിതി ദിനം നൽകുന്നത്പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കാവുന്ന അപകടരഹിതമായ മറ്റു വസ്തുക്കൾ കണ്ടെത്തുകയും ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും പരമാവധികുറക്കുകയുമാണ് ലോക പരിസ്ഥിതി ദിനം മുന്നോട്ടുവയ്ക്കുന്ന ആശയം.......കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പഞ്ചായത്തു വാർഡ് മെമ്പർ ശ്രീമതി പ്രേമവല്ലി നിർവഹിച്ചു. നിപ പനി ശുശ്രുഷണത്തിനിടെ മരണമടഞ്ഞ ലിനിയുടെ പേരിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ അങ്കണത്തിൽ വൃക്ഷ തൈ നടുന്നതിനു നേതൃത്വം കൊടുത്ത് സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് പി എം സ്മിത ടീച്ചർ ആയിരുന്നു. സ്റ്റാഫ് സെക്രട്ടറി എ പി അനിൽകുമാർ മാഷ്, അരവിന്ദൻ മാഷ് എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ അജിത് കുമാർ മാഷ് നന്ദി അർപ്പിച്ചു സംസാരിച്ചു.

         

ജൂൺ 1 പ്രവേശനോത്സവം 2018

ഹൈടെക‌് ക്ലാസ‌്‌മുറികളൊരുക്കിയും പാഠപുസ‌്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലെത്തിച്ചും പുതിയ അധ്യായനവർഷത്തിൽ കുട്ടികളെ വരവേറ്റു . പ്രവേശനോത്സവം ജനകീയ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പുകൾ വിജയിച്ചു. സ‌്കൂൾ അധികൃതർ, പിടിഎ, സ‌്കൂൾ മാനേജ‌്മെന്റ‌് കമ്മിറ്റികൾ, തദേശസ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ‌് പ്രവേശനോത്സവം സംഘടിപ്പിച്ചത്. സ‌്കൂൾ തുറക്കുന്ന വെള്ളിയാഴ‌്ച പ്രവേശനോത്സവം വളരെ ഗംഭീരമായി കൊണ്ടാടി. ഏകദേശം 1600 നവാഗതർ കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തി. പ്രവേശനോത്സവ ഗാനം പാടിയും മധുരങ്ങൾ നുണഞ്ഞും നവാഗതരെ വരവേറ്റു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. മാതൃഭൂമി പത്രത്തിന്റെ ഭാഗമായി ഒന്നാം തരത്തിലെ വിദ്യാർത്ഥികൾക്ക് മിന്നാമിന്നി കിറ്റ് വിതരണം ചെയ്തു. ഒന്നാം തരത്തിൽ നവാഗതരായി 68 കുട്ടികൾ എത്തിയിരുന്നു.

         


മുഴുവൻ വിഷയങ്ങളിലും A+ നേടിയ കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികൾക്ക് Kadambur Hss ന്റെ ആദരം

     

USS സ്കോളർഷിപ് വിജയികൾ 2018

 


2018 ലെ തിളക്കമാർന്ന വിജയം

 


നിലീന രഞ്ജിത്ത്.തോട്ടട വെസ്റ്റ് യുപി സ്കൂളിലെ അധ്യാപകനായ എം വി .സി .രഞ്ജിത്തിന്റെ രണ്ടാമത്തെ മകൾ. അച്ഛൻ ഗണിത ശാസ്ത്രത്തിൽ റിസോഴ്സ് പേഴ് സണാണ്.അച്ഛൻ പഠിപ്പിക്കുന്ന സ്കൂളിലാണ് തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിൽ ബി.ടെക് വിദ്യാർത്ഥിനിയായ ചേച്ചിയും നിലീനയും പഠിച്ചത്.പൊതു വിദ്യാലയത്തിൽ. പിന്നീട് എട്ടാം ക്ലാസിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലും ചേർന്നു.എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയത്തിലും എ.പ്ലസ്.തുടർന്ന് കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിൽ മെറിറ്റ് സീറ്റിൽ തന്നെ ബയോളജി സയൻസിന് സീറ്റ് കിട്ടി. ജില്ലയിൽ തന്നെ തിളക്കമാർന്ന പ്ലസ് ടു വിജയമാണ് നിലീന കാഴ്ചവച്ചിരിക്കുന്നത്. 1200 ൽ 1200 മാർക്ക്.... Kadambur Hss അഭിനന്ദനങ്ങൾ



2017 -18 അധ്യയന വർഷത്തിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ൽ നിന്നും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ

                             


മെയ് 3 - S S L C റിസൾട്

രീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഉപരി പഠനത്തിന് അർഹത നേടി. 135 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും A +

 

രാഷ്ട്രീയ സംസ്കൃത സംസ്ഥാന്റെ (സംസ്കൃത യൂണിവേഴ്സിറ്റി - ന്യൂഡൽഹി) 2017-18 വർഷത്തെ സ്കോളർഷിപ്പിന് ( മാസം 200 രൂപ തോതിൽ 10 മാസത്തേക്ക് ) നമ്മുടെ സ്കൂളിലെ 5 പേരെ തിരഞ്ഞെടുത്ത വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു . തിരഞ്ഞെടുക്കപ്പെട്ടവർ

  1. Keerthana R Nambiar 10A*
  2. Arya K V 10A*
  3. Saranya P 10A*
  4. Drishyendu 10A*
  5. Anamika P P 10 A


ഏപ്രിൽ 1

ന്ന് കേരള ഫുട്ബോളിനെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ ദിവസം... ബംഗാളിനെ തോൽപ്പിച്ച് കേരളത്തിന്റെ പുലിക്കുട്ടികൾ ആറാമത് സന്തോഷ് ട്രോഫി കിരീടം നേടിയ ദിനം... ഇന്ന് തന്നെയാണ് നല്ലത്,,,, വളർന്നു വരുന്ന പുതു തലമുറയ്ക്ക് സൗജന്യമായി കടമ്പൂർ സ്കൂൾ ഫുട്ബോൾ അക്കാദമി ഫുട്ബോൾ പരിശീലനം ആരംഭിച്ചു.. സന്തോഷ് ട്രോഫി 2018 വിജയ ശിൽപി ഗോൾകീപ്പർ മിഥുൻ കളി ആരംഭിച്ച മൈതാനത്തിൽ നിന്ന് തന്നെ പരിശീലനവും എന്നത് ഏറെ സന്തോഷകരം... ഇളം തലമുറയിൽ നിന്നും ഇനിയും ഒരുപാട് പ്രതിഭകൾ ഉണരട്ടെ,...

         

പ്രകാശം പരത്തുന്ന പെൺകുട്ടിയായ് Kadambur Hss ലെ ശ്രീനന്ദ ടി വി

പ്രകാശം പരത്തുന്ന പെൺകുട്ടിയായ് Kadambur Hss ലെ ശ്രീനന്ദ ടി വി,, ദേശാഭിമാനി സംഘടിപ്പിച്ച ശ്രീ_പത്മനാഭൻസാംസ്കാരികോത്സവത്തിലാണ് പ്രകാശം പരത്തന്ന പെൺകുട്ടിയായ് ശ്രീനന്ദ അഭിനയിച്ചത്

   

സംസ്‌കൃതം സ്കോളർഷിപ് വിജയികൾ

 

2018 ഫെബ്രുവരി 28 - കൈയെഴുത്തു മാസിക

സാഹിത്യാരാമത്തിലെ പൂക്കളാകുന്ന #കവിത നുകരാൻ ഇമ്പമില്ലാത്തവർ വളരെ വിരളമാണ്. നുകരുന്തോറും തുടരുവാൻ ആ നറുഗന്ധം നമ്മെ ക്ഷണിച്ചു കൊണ്ടേയിരിക്കും. ഒടുവിൽ ചിലർ ആ പൂക്കളെ പേറുന്ന ചെടികളായ് മാറും.... ഇതൊരു തുടക്കമാണ് Kadambur Hss ലെ ഏഴാം തരം A ഡിവിഷനിലെ വിദ്യാർത്ഥികൾ എഴുതിയ കവിതകളുടെ സമാഹാരം മഷിത്തണ്ട് പ്രസിദ്ധീകരിച്ചു.... ചുക്കാൻ പിടിച്ച ക്ലാസ് അദ്ധ്യാപകൻ Jeejith മാഷ്നും മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ

       

2018 ഫെബ്രുവരി 28 Kadambur Hss ലെ ശുചിത്വ ക്ലാസ് റൂമുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം

       

2018 ഫെബ്രുവരി 27 എൽ പി വിഭാഗം കയ്യെഴുത്തു വിഭാഗം കൈയെഴുത്തു മാസികയുടെ പ്രകാശനം

     

2018 ഫെബ്രുവരി 26 LP വിഭാഗം വിദ്യാർത്ഥികളുടെ ഈ അക്കാദമിക വർഷത്തെ പ്രകടനത്തിനുള്ള അനുമോദനം

     

2018 ഫെബ്രുവരി 23

The_Hindu Young_world Painting_Competition സമ്മാനാർഹരായ Kadambur Hss ലെ മിഥുന_ശശീന്ദ്രൻ, ശിശിര_എൻ_പി എന്നീ വിദ്യാർത്ഥിനികൾക്ക് സ്കൂളിന്റെ വക പുരസ്കാരം ഹെഡ്മിസ്ട്രസ് സ്മിത ടീച്ചർ നൽകുന്നു.

 

2018 ഫെബ്രുവരി 22 വിദ്യാരംഗം കലാ സാഹിത്യ വേദി ഒരു_കുട്ടി_ഒരു_മാസിക പ്രകാശനം

വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു_കുട്ടി_ഒരു_മാസിക പ്രകാശനം കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടന്നു. ഏകദേശം 200 ൽ അധികം മാഗസീൻ പ്രകാശനം നടന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ രഞ്ജിനി ബി നേതൃത്വം നൽകിയ പരിപാടിയിൽ മികവുറ്റ കലാസൃഷ്ടികൾ നിറഞ്ഞു നിന്നു

       

2018 ഫെബ്രുവരി 21 Department of Power - kerala പുറത്തിറക്കിയ ഈ വർഷത്തെ കലണ്ടറിൽ ഇടം പിടിച്ച Kadambur Hss ലെ ഒൻപതാം തരം വിദ്യാർത്ഥിനി ശിശിര വരച്ച പെയ്ന്റിംഗ്

 

2018 ഫെബ്രുവരി 20 അറബി_കയ്യെഴുത്ത് പതിപ്പ്

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ KATF സംഘടിപ്പിച്ച അറബി_കയ്യെഴുത്ത് പതിപ്പിന്റെ ജില്ലാതല മത്സരം UP, HS വിഭാഗത്തിൽ ഒന്നാം_സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം_സ്ഥാനവും നേടി

 

2018 ഫെബ്രുവരി 7 വാർഷികാഘോഷം

ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെയും കടമ്പൂർ ഇംഗ്ലീഷ് സ്കൂളിലെയും കലാകാരൻമാർ ഒന്നിക്കുന്ന കടമ്പൂരോത്സവം 2018... പോയ വർഷങ്ങളിൽ കടമ്പൂരിലെ ഓരോ മൺ തരിയെയും ത്രസിപ്പിച്ച വിജനംഭിച്ച പ്രകടനങ്ങൾ കൊണ്ട് സമ്പന്നമായ കടമ്പൂരോത്സവം ഈ വർഷം February_9 ന് വൈകുന്നേരം 5 മണി മുതൽ കടമ്പൂർ ഇംഗ്ലീഷ് സ്കൂളിലെ ഓപ്പൺ മെഗാ ഹൈടെക്ക് സ്റ്റേജിൽ.. കുട്ടികളുടെ കലാ പ്രകടനങ്ങൾക്കൊപ്പം അധ്യാപികമാരും തങ്ങളുടെ കഴിവുകൾ വേദിയിലെത്തിക്കുന്നു... തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവം 2018ൽ ഒന്നാം സ്ഥാനം നേടിയ മത്സര ഇനങ്ങളും ദേശീയ തല മത്സരത്തിൽ 38 ടീമുകളെ തറപറ്റിച്ച് കേരളത്തിന്റെ പേര് വാനോളം ഉയർത്തിയ Kadambur Hss ലെ വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന പാംഗി നൃത്തവും കാണാൻ ജനങ്ങൾക്ക് അവസരമൊരുക്കുന്നു... 50000 വാട്സ് ജെ ബി എൽ സൗണ്ട് സിസ്റ്റം, 50 LED PAR ലൈറ്റ്സ്, 10 മൂവി ഹെഡ് ലേസർ ഷോ, ഫയർ & സ്മോക്ക് ഷോ അടങ്ങിയ 2500 ചതുരശ്ര അടി വലുപ്പമുള്ള ഓപ്പൺ മെഗാ ഹൈടെക് സ്റ്റേജിൽ കാഞ്ഞങ്ങാട് രാമചന്ദ്രൻപരിപാടി ഉദ്ഘാടനം ചെയ്യുന്നു..

         

2018 ജനുവരി 29 -പുരസ്കാര നിറവിൽ വീണ്ടും Kadambur Hss

കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ സ്വച്ഛ_വിദ്യാലയം പുരസ്കാരം 2016 നമ്മുടെ സ്കൂളിന്

 

2018 ജനുവരി 26 - കണ്ണൂരിൽ വെച്ചു നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ ഏറ്റവും മികച്ച ട്രൂപ്പിനുള്ള പുരസ്കാരം കടമ്പൂർ സ്‌കൂളിന്

   

2018 ജനുവരി 13 ദേശീയ പുരസ്കാരത്തിളക്കത്തിൽ കടമ്പൂർ സ്കൂൾ

ഭോപ്പാലിൽ നടന്ന കലാ ഉത്സവിൽ ഒന്നാം സ്ഥാനം നേടിയ Kadambur Hss ടീമംഗങ്ങൾക്ക് നൽകിയ സ്വീകരണം ദേശീയ പുരസ്കാരത്തിളക്കത്തിൽ കടമ്പൂർ സ്കൂൾ

         

2018 ജനുവരി 10 സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിന് മിന്നുന്ന വിജയം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിന് മിന്നുന്ന വിജയം.പങ്കെടുത്ത എട്ട് ഇനങ്ങളിൽ ഒന്നാം സ്ഥാനം. അമ്പത്തി എട്ടാമത് സ്കൂൾ കലോത്സവം 2018 ജനുവരി ആറു മുതൽ ജനുവരി പത്ത് വരെ തൃശൂരിൽ നടന്നത്‌ .ഒൻപതാമത്തെ തവണയാണ് തൃശൂർ ജില്ലയിൽ കലോത്സവം അരങ്ങേറുന്നത്.232 ഇനങ്ങളിലായി ഏതാണ്ട് 12000 ഓളം പ്രതിഭകൾ ഈ കലോത്സവത്തിൽ പങ്കെടുത്തു. 895 പോയിൻറുമായി കോഴിക്കോട് ഒന്നാം സ്ഥാനവും, 893 പോയിൻറ് നേടി പാലക്കാട് രണ്ടാം സ്ഥാനവും 875 പോയിൻറോടെ മലപ്പുറം മൂന്നാം സ്ഥാനവും നേടി.


2018 ജനുവരി 7 ദേശീയ പുരസ്‌കാരം

NCERT യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന #കലാ_ഉത്സവ്_2017_18വർഷത്തെ തനത് മഹോത്സവത്തിൽ ഹിമാചൽ പ്രദേശിലെ ആദിവാസി നൃത്തരൂപമായ പാംഗി അവതരിപ്പിച്ച് ദേശീയ തലത്തിൽ #കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത #കടമ്പൂർ_ഹയർ_സെക്കണ്ടറി_സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി.ഈ വർഷം കലാ ഉത്സവ് ഭോപ്പാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷൻ (RIE) കേന്ദ്രത്തിൽ ജനുവരി 3 മുതൽ 6 വരെയാണ് നടന്നത്.ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. നൃത്ത ഇനത്തിൽ 38 ടീം പങ്കെടുത്തതിൽ നിന്നാണ് Kadambur Hss ഈ വിജയം കൈപ്പിടിയിലൊതുക്കിയത്.ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനുള്ള 5 ലക്ഷം രൂപയും ട്രോഫിയും ജനുവരി 6 ന് നടന്ന സമാപന സമ്മേളനത്തിൽ മദ്ധ്യപ്രദേശ് Human Resource Minister ഉപേന്ദ്രകുശ് വാഹയിൽ നിന്നും കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ടീം ഏറ്റുവാങ്ങി..

       

ഡിസംബർ 8 കാരുണ്യ പ്രവർത്തനത്തിന്റെ കടമ്പൂർ സ്പർശം


ഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിന് ക്ലാസ് തല പൂക്കളം ഒരുക്കാതെ പൂക്കളത്തിന്റെ പണം സ്വരൂപിച്ച് ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി കടമ്പൂർ സ്കൂൾ മാതൃകയായി. കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ തങ്ങളാലാവും വിധം പണം നൽകിയപ്പോൾ ലഭിച്ചത് ഒരു ലക്ഷം രൂപ. വിജയോത്സവ പരിപാടിക്കിടെ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപിക പി.എം സ്മിത ടീച്ചർ ചെക്ക് കൈമാറി.. സ്കൂളിലെ തന്നെ ഒരു വിദ്യാർത്ഥിയുടെ ചികിത്സാ ഫണ്ടിലേക്ക് ആ പണം നൽകിയപ്പോൾ, Kadambur Hssലെ ഓരോ വിദ്യാർത്ഥിക്കും അഭിമാന മുഹൂർത്തം

         

ഡിസംബർ 7 കണ്ണൂർ റവന്യൂ ജില്ല സ്‌കൂൾ കലോത്സവ ഓവറോൾ വിജയികൾക്ക് സ്വീകരണം

ണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവ ഓവറോൾ വിജയികളായ കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഊഷ്മളമായ സ്വീകരണം. എടക്കാട് ടൗണിൽ നിന്നും ആരംഭിച്ച ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്‌കൂൾ അങ്കണത്തിലേക്കു.

         


ഡിസംബർ 5 കണ്ണൂർ റവന്യൂ ജില്ല 2017

ണ്ണൂർ റവന്യൂ ജില്ല കലോത്സവം U P ജനറൽ Hs ജനറൽ വിഭാഗത്തിലെ ഓവറോൾ ട്രോഫി Kadambur Hss സ്കൂൾ കരസ്ഥമാക്കി !!! ജില്ലാ യുവജനോത്സവത്തിൽ ചരിത്രം കുറിച്ച് Kadambur Hss Kadambur വീണ്ടും സമാനതകളില്ലാത്ത മിന്നുന്ന_വിജയം....... HS, UP ഓവറോൾ ഒന്നിച്ച് ഒരു സ്കൂൾ നേടുന്നത് #ആദ്യമായി..... HS ഓവറോൾ 148 പോയന്റ് ( പിറകിൽ 128) UP ഓവറോൾ 47 പോയന്റ് ( പിറകിൽ 43)

ഒന്നാം_സ്ഥാനം


 
  • ഭരതനാട്യം - ശ്രീ ഗംഗ
  • പാഠകം - ഔജിത്ത്
  • ഉപന്യാസം ഹിന്ദി - കീർത്തന നമ്പ്യാർ
  • ഉപന്യാസം സംസ്കൃതം - കീർത്തന നമ്പ്യാർ
  • സംഘനൃത്തം UP
  • യക്ഷഗാനം HS

രണ്ടാം_സ്ഥാനം


 
  • മോഹിനിയാട്ടം - ശ്രീ ഗംഗ
  • കഥകളി - ഔജിത്ത്
  • ചാക്യാർകൂത്ത് - ഔജിത്ത്
  • കഥകളിസംഗീതം - ശ്രീഹരി
  • ഹിന്ദി പദ്യം UP - ശിവപ്രിയ
  • സംഭാഷണം - ഫാത്തിമ സഹ
  • തിരുവാതിര UP
  • സംഘനൃത്തം HS
  • ദഫ് മുട്ട് HS

മൂന്നാം_സ്ഥാനം


  • കുച്ചുപ്പുഡി - ശ്രീ ഗംഗ
  • പദ്യം കന്നഡ - ശ്രീ കൃപ
  • കഥ ഇംഗ്ലീഷ് - സൽമ മണിക്ക
  • കവിത തമിഴ് - മനോജ്കുമാർ
  • ബാന്റ് മേളം HS
  • പൂരക്കളി HS
  • ഉപന്യാസം അറബിക് - അഷ്ല ഷെറിൻ
  • സംഘഗാനം UP
  • വന്ദേമാതരം UP
  • നാടകം സംസ്കൃതം HS

A Grade


 
  • ഓട്ടൻതുള്ളൽ - ഔജിത്ത്
  • കേരളനടനം - അഞ്ജലി
  • മോണോആക്ട് - ആര്യ
  • ഗിറ്റാർ - ഹൃത്വിക്
  • പ്രസംഗം ഇംഗ്ലീഷ് - ശ്രേയ ഷാജി
  • പ്രസംഗം ഹിന്ദി - മീനാക്ഷി ശ്രീജിത്ത്
  • പദ്യം ഹിന്ദി - വൈഷ്ണവി
  • പദ്യം ഉറുദു - നന്ദന
  • തിരുവാതിര HS
  • നാടൻപാട്ട് HS
  • ചെണ്ടമേളം HS
  • വട്ടപ്പാട്ട് HS
  • ഭരതനാട്യം UP - ഷിതിക
  • മോഹിനിയാട്ടം - ആര്യ
  • മാപ്പിളപ്പാട്ട് - ഷാഹിദ്
  • കഥാപ്രസംഗം - ശ്രീ നന്ദ
  • പദ്യം ഇംഗ്ലീഷ് - ശിവപ്രിയ
  • ദേശഭക്തിഗാനം UP
  • ചമ്പൂ പ്രഭാഷണം - ആര്യ
  • അഷ്ടപദി - ശ്രീഹരി
  • ഗാനാലാപനം - ശ്രീഹരി
  • അറബിഗാനം - മുഫസിൽ
  • മുഷറ- സുറുമിന
  • അറബിക് പദ്യം - ഷാഹിദ്


നവംബർ 25 P T A ഭാരവാഹികളെ തെരഞ്ഞെടുത്തു

ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ 2017- 18 വർഷത്തെ P T A ഭാരവാഹികളെ തെരഞ്ഞെടുത്തു !

  • P T A പ്രസിഡണ്ട് : ശ്രീ സജീവൻ വെങ്ങിലാട്ട്
  • vice പ്രസിഡണ്ട് : ശ്രീ ഫാറൂക്ക് കെ എം
  • Mother P T A പ്രസിഡണ്ട് : ശ്രീമതി ബിന്ദു എ കെ


നവംബർ 18 കണ്ണൂർ സൗത്ത് സബ്ജില്ല കലോത്സവം 2017

ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ തുടർച്ചയായി പതിനേഴാം തവണയും കിരീടത്തിലേക്ക്

  • HS ഓവറോൾ
  • UP ഓവറോൾ
  • HS അറബിക് ഓവറോൾ
  • HS സംസ്കൃതം റണ്ണർ അപ്പ്
  • HS വിഭാഗത്തിൽ 35 ഇനങ്ങളിൽ ഫസ്റ്റ് Agrade
  • 10 ഇനങ്ങളിൽ സെക്കന്റ്
  • ഭരതനാട്യം, കുച്ചുപ്പു ഡി, മോഹിനിയാട്ടം ശ്രീഗംഗ ഫസ്റ്റ് Agrade
  • HS വിഭാഗത്തിൽ ഒരു സ്കൂളിന് പങ്കെടുക്കാവുന്ന പന്ത്രണ്ട് ഗ്രൂപ്പിനങ്ങളിൽ ഒൻപതിലും ഫസ്റ്റ് Agrade
  • 3 ഇനങ്ങളിൽ സെക്കന്റ് Agrade
  • ഒരു കുട്ടി പങ്കെടുക്കാതിരുന്നിട്ടും 25 പോയന്റ് വ്യത്യാസത്തിൽ വമ്പിച്ച വിജയം
  • UP വിഭാഗത്തിൽ ഏഴ് വ്യക്തിഗതഇനത്തിൽ ഫസ്റ്റ് Agrade
  • ഒരു സ്കൂളിന് പങ്കെടുക്കാവുന്ന 3 ഗ്രൂപ്പിനത്തിലും ഫസ്റ്റ് Agrade
  • അറബികിരീടം സ്വന്തം....
  • സംസ്കൃതം റണ്ണർ അപ്പ്...

 

നവംബർ 18 കലാഉത്സവ് 2017

RMSA യുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ വെച്ച് നടന്ന സംസ്ഥാന തല കലാഉത്സവ് 2017ൽ ഹിമാചൽ ആദിവാസി നൃത്തം അവതരിപ്പിച്ച് ഒന്നാം സ്ഥാനത്തോടെ ഭോപ്പാലിൽ വെച്ച് നടക്കുന്ന ദേശീയ തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ Kadambur Hss ടീം

         

നവംബർ 14 ശിശുദിനം

വീണ്ടുമൊരു ശിശുദിനം കൂടി വരവായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബർ 14. 1889 നവംബർ 14-നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാൽ നെഹ്‌റു എന്നും ഓർമ്മിക്കപ്പെടുന്നു. ആഘോഷങ്ങൾ ഏറെ ഇഷ്ടപ്പ

"https://schoolwiki.in/index.php?title=കടമ്പൂർ_എച്ച്_എസ്_എസ്&oldid=2039139" എന്ന താളിൽനിന്ന് ശേഖരിച്ചത്