ഉള്ളടക്കത്തിലേക്ക് പോവുക

കടമ്പൂർ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ഡിജിറ്റൽ മാഗസിൻ 2019

ഹായ് സ്‌ക്ക‌ൂൾ കുട്ടിക്ക‌ൂട്ടം

പൊത‌ുവിദ്യാഭ്യാസം ഹൈടെക്ക് ആക്ക‌ുന്നതിന്റെ ഭാഗമായി വിവരവിനിമയസാങ്കാതിക വിദ്യയിൽ അഭിര‌ുചിയ‌ും കഴിവ‌ുമ‌ുളള ക‌ുട്ടികള‌ുടെ ഒര‌ു സംഘം ര‌ൂപപ്പെട‌ുത്ത‌ുന്നതിനായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഹായ് സ്‌ക്ക‌ൂൾകുട്ടിക്ക‌ൂട്ടം.


ട്ട്, ഒൻപത് ക്ലാസ്സിലെ ക‌ുട്ടികൾക്കായി നടത്തിയ ഈ പദ്ധതി ക‌ൂട‌ുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി 2018 മ‌ുതൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച‌ു



ലിറ്റിൽ കൈറ്റ്സ്

2018 ഫെബ്രുവരി മാസത്തിൽ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലെ 27 കുട്ടികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തിരഞ്ഞെടുത്തു. അധ്യാപകരായ വിനേഷ് കെ പി, സോണിയ പി എന്നിവരെ കൈറ്റ് മാസ്റ്ററായും കൈറ്റ് മിസ്ട്രസ്സായും നിയമിച്ച‌ു.

കടമ്പൂർ ഹയർസെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം 6-6-2018 ബുധനാഴ്ച ഹെഡ്‌മിസ്ട്രസ്സ് പി. എം. സ്മിത നിർവഹിച്ചു. എസ് . ഐ. ടി. സി, കെ. പി. ലതീഷ്‌കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എ. പി. അനിൽ കുമാർ, കൈറ്റ് മിസ്ട്രസ്സ് പി. സോണിയ എന്നിവർ ആശംസകൾ അർപ്പിച്ചു. കൈറ്റ് മാസ്റ്റർ വിനേഷ് കെ പി സ്വാഗതവും ഗ്രൂപ്പ് ലീഡർ രോഹൻ ദിലീഷ് നന്ദിയും അറിയിച്ചു.

എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതവും തിരഞ്ഞെടുക്കപ്പട്ട ശനിയാഴ്ചകളിൽ രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലുമണിവരെയും കുട്ടുകൾക്കായി പരിശീലനം നൽകുന്നു.


ഏകദിന പരിശീലനം

2018 ജൂൺ 27 ന് മാസ്റ്റർ ട്രെയിനർ മക്‌ബ‌ൂൽ സർ നടത്തിയ ഏകദിന പരിശീലനത്തില‌ൂടെ ഈ വർഷത്തെ ക്ലാസ്സിന് ത‌ുടക്കം ക‌ുറിച്ച‌ു. വ്യത്യസ്ത തലങ്ങളിലുള്ള ഐ.ടി പ്രവർത്തനങ്ങളായിരുന്നു അവ. സ്ക്രാച്ച് എന്ന സോഫ്റ്റ് വെയറിലൂടെ ഗെയിമുകൾ നിർമ്മിക്കുവാന‌ും, ഹൈ ടെക് ക്ലാസുകൾ പ്രായോഗിക തലത്തിൽ‌ കൈകാര്യം ചെയ്യാനും, MIT ആപ്പ് നിർമ്മിക്കുവാനും, പുതിയ പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിചയപ്പെടുന്നതിന‌ും ഈ പരിശീലനം സഹായിച്ച‌ു.



ത‌ുടർന്ന‌ുളള 5 ആഴ്ചകൾ വിഷയം ആനിമേഷൻ ആയിരുന്നു. GIMP എന്ന സോഫ്റ്റ്‌വെയറിലൂടെ കഥയ്ക്ക് അനുയോജ്യമായ ബാക്ക്ഗ്രൗണ്ട് തയ്യാറാക്ക‌ുന്നത‌ും, INK SCAPE VECTOR GRAPHICS എന്ന സോഫ്റ്റ്‌വെയറിലൂടെ കഥയ്ക്ക് അനുയോജ്യമായ കഥാപാത്രങ്ങൾ തയ്യാറാക്ക‌ുന്നത‌ും TUPI TUBE DESK എന്ന സോഫ്റ്റ്‌വെയറിലൂടെ ആനിമേഷൻ വീഡിയോ തയ്യാറാക്ക‌ുന്നത‌ും പരിശീലിച്ച‌ു.

ഏകദിന ക്യാമ്പ്

സ്ക്ക‌ൂൾതല ഏകദിന ക്യാമ്പ് 4-08-2018 ശനിയാഴ്ച നടന്ന‌ു. ക്യാമ്പിൽ SITC ലതീഷ് ക‌ുമാർ, കൈറ്റ് മാസ്റ്റർ വിനേഷ് കെ പി, കൈറ്റ് മിസ്ട്രസ്സ് പി. സോണിയ എന്നിവർ ക്ലാസ്സ‌ുകൾ കൈകാര്യം ചെയ്ത‌ു.OPEN SHOT VIDEO EDITOR ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗും AUDACITY ഉപയോഗിച്ച് ഓഡിയോ എഡിറ്റിംഗും, ഈ സങ്കേതങ്ങളെല്ലാം ഉപയോഗിച്ച് ആനിമേഷൻ ഷോർട്ട് ഫിലിം തയ്യാറാക്ക‌ുന്നത‌ും ഈ ക്യാമ്പിൽ പരിശീലിച്ച‌ു.