കടമ്പൂർ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2023 - 26 | 2024 - 27 | 2025 - 28 |
14 9 2022ന്നടന്ന 22 25 ബാച്ചിന്റെ ക്യാമ്പിൽ 37 അംഗങ്ങൾ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ വിനീഷ് സാറും കൈറ്റ് മിസ്ട്രസ് സോണിയ മിസ്സും ചേർന്ന് നടത്തിയ ക്യാമ്പ് ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങളെ പറ്റിയും പഠിക്കുന്ന ചില സോഫ്റ്റ്‌വേയറുകളും പരിചയപ്പെടുത്തുകയുണ്ടായി. ആദ്യത്തെ ക്ലാസ് എന്ന രീതിയിലും വ്യത്യസ്തമായ ഗെയിമുകൾ ഉൾപ്പെടുന്ന ഒരു പരിശീലനം എന്ന രീതിയിലും കുട്ടികൾ വളരെയേറെ ക്യാമ്പ് ആസ്വദിച്ചു.

4 1 2023 നടന്ന ലിറ്റിൽ കൈറ്റ്സ് ക്ലാസ്സിൽ ഹൈടെക് മൈന്റനൻസ് എന്ന വിഷയമാണ് ചർച്ച ചെയ്തത്. ഹൈടെക് ക്ലാസുകൾ സജ്ജീകരിക്കുന്ന രീതിയിൽ പ്രൊജക്ടർ ലാപ്ടോപ്പ് എന്നിവയിലുള്ള വിവിധ ക്രമീകരണാറും ഈ ക്ലാസ്സിൽ ചർച്ച ചെയ്യുകയും പരിശീലിക്കുകയും ഉണ്ടായി. 41 കുട്ടികൾ പങ്കെടുത്ത ഈ ക്ലാസ് കൈമാസ്റ്റർ വിനീഷ് സാർ കൈറ്റ് മിസ്ട്രസ് സോണിയ മാഡം എന്നിവർ കൈകാര്യം ചെയ്തു.
11 1 2013 നടന്ന ഗ്രാഫിക് ഡിസൈനിങ് ക്ലാസ്സ് 41 കുട്ടികൾ പങ്കെടുത്തു. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന രീതിയാണ് ഈ ക്ലാസിൽ വിശദീകരിച്ചത്. ആനിമേഷൻ തയ്യാറാക്കുന്നതിന് ആവശ്യമായ ചിത്രം ഈ സോഫ്റ്റ്‌വെയർ വഴി തയ്യാറാക്കുന്നത് പരിശോധിച്ചു. ജിമ്പ് സോഫ്റ്റ്‌വെയറിലെ വിവിധ ടൂളുകൾ പരിചയപ്പെട്ടു.
18 1 23 നടന്ന ഗ്രാഫിക് ഡിസൈനിങ് ക്ലാസിൽ 41 കുട്ടികൾ പങ്കെടുത്തു. ഇങ്ക് സ്കേപ്പ് എന്ന ഗ്രാഫിക് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന രീതികൾ ഈ ക്ലാസ്സിൽ പരിചയപ്പെട്ടു. കുട്ടികൾ വിവിധ ചിത്രങ്ങൾ തയ്യാറാക്കി
27 1 23ന് നടന്ന ആനിമേഷൻ ക്ലാസിൽ 41 കുട്ടികൾ പങ്കെടുത്തു. ആനിമേഷൻ എന്താണെന്ന് അതിൻറെ പ്രവർത്തനങ്ങൾ എന്താണെന്ന് വിശദീകരിച്ചു. ടുപ്പി ട്യൂബ് ഡെസ്ക് എന്ന 2 D ആനിമേഷൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. വിവിധ ക്യാൻവാസുകളെ പറ്റിയും ക്യാൻവാസുകളിൽ ചിത്രം ചേർക്കുന്ന രീതിയും ഫ്രെയിമുകൾ കൂട്ടിച്ചേർത്ത് ആനിമേഷൻ തയ്യാറാക്കുന്ന രീതിയിൽ പരിചയപ്പെട്ടു..
29 3 23 നടന്ന ആനിമേഷൻ ക്ലാസിൽ 41 കുട്ടികൾ പങ്കെടുത്തു. കഴിഞ്ഞദിവസം ചെയ്ത ആനിമേഷൻ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ ചെയ്യുന്ന രീതി പരിചയപ്പെട്ടു. Tweening എന്ന സാങ്കേതിവിദ്യ ഉപയോഗിച്ചു ഫ്രെയിമുകൾ കൂടുതൽ ചേർക്കാൻ എളുപ്പത്തിൽ സാധിക്കുമെന്ന് മനസ്സിലാക്കി.
17 5 23ന് നടന്ന മലയാളം കമ്പ്യൂട്ടിംഗ് ക്ലാസ് 41 കുട്ടികൾ പങ്കെടുത്തു. മലയാളം അക്ഷരങ്ങൾ കീബോർഡിൽ ടൈപ്പ് ചെയ്യുന്നത് പരിശീലിച്ചു. റൈറ്റർ സോഫ്റ്റ്‌വെയറിൽ വിവിധ ഫയലുകൾ കൂട്ടിച്ചേർക്കുന്ന രീതിയും പരിശീലിച്ചു.
22 5 23 നടന്ന മലയാളം കമ്പ്യൂട്ടർ ക്ലാസിൽ 41 കുട്ടികൾ പങ്കെടുത്തു. റൈറ്റർ സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ ഡോക്യുമെന്റ് ഫോർമാറ്റ് ചെയ്യുന്ന വിവിധ രീതികളും ഫയൽ ചിത്രം ചേർക്കുന്ന രീതികളും വിവിധ രൂപങ്ങൾ ചേർക്കുന്ന രീതികളും ചിരിച്ചു. ഹെഡ്ഡർ ഫൂട്ടർ എന്നിവ നൽകുന്നത് എങ്ങനെയെന്നും മനസ്സിലാക്കി.
23 5 23ന് നടന്ന മലയാളം കമ്പ്യൂട്ടിംഗ് ക്ലാസിൽ 41 കുട്ടികൾ പങ്കെടുത്തു. ഫൈറ്റർ സോഫ്റ്റ്‌വെയർ ടൈറ്റിൽ പേജ് ചേർക്കുന്നത് എങ്ങനെയെന്നും അത് ആകർഷകമാക്കി മാറ്റുന്നതെങ്ങനെ കുട്ടികൾ പരിശീലിച്ചു. അതുപോലെ പുതിയ ഫോണ്ട് ഉൾപ്പെടുത്തുന്ന രീതിയും കുട്ടികൾ പരിശീലിക്കുകയുണ്ടായി.
24 5 23 നടന്ന മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ എന്ന ക്ലാസിൽ 41 കുട്ടികൾ പങ്കെടുത്തു. ഈ ക്ലാസ്സ് വാർത്തകൾ തയ്യാറാക്കുന്ന രീതിയിൽ അതിൻറെ ഘടനകളും വാർത്തകൾക്ക് ആവശ്യമായ ചിത്രങ്ങൾ ചേർക്കുന്ന രീതിയിൽ ചർച്ച ചെയ്തു. വാർത്തകൾക്കാവശ്യമായ ചിത്രങ്ങൾ എടുക്കുന്നതിന് ക്യാമറയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുകയും വാർത്തകൾ തയ്യാറാക്കുകയും ചെയ്തു.
25 523 നടന്ന ക്ലാസിൽ 41 കുട്ടികൾ പങ്കെടുത്തു. ഈ ക്ലാസ്സ് ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത വീഡിയോകൾ എങ്ങനെ ആവശ്യാനുസരണം എഡിറ്റ് ചെയ്യാം എന്ന ചർച്ചയാണ് നടന്നത്. അതിനായി Kden live എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു. ഈ സോഫ്റ്റ് ഉപയോഗിച്ച് വീഡിയോകൾ ആവശ്യാനുസരണം എങ്ങനെ എഡിറ്റ് ചെയ്യാം എന്ന് പരിചയപ്പെട്ടു.
26 5 23 നടന്ന ക്ലാസ്സ് 41 കുട്ടികൾ പങ്കെടുത്തു. ഈ ക്ലാസ്സിൽ വാർത്തകൾക്ക് ആവശ്യമായ ശബ്ദം നൽകുന്ന രീതി പരിചയപ്പെട്ടു. ഇതിൻറെ ഭാഗമായി ഒഡാസിറ്റി എന്ന സോഫ്റ്റ് വേർ പരിചയപ്പെട്ടു.
ഇതിനെ തുടർന്ന് തയ്യാറാക്കിയ വാർത്തകളും വീഡിയോകളും ശബ്ദങ്ങളും ചേർത്ത് ഒരു പൂർണ്ണമായ വാർത്ത തയ്യാറാക്കി.
29 5 23 നടന്ന ക്ലാസിൽ 41 കുട്ടികൾ പങ്കെടുത്തു. മുൻ തയ്യാറാക്കിയ വീഡിയോകൾക്ക് വോയിസ് നൽകി ടൈറ്റിൽ ക്ലിപ്പ് നൽകി ഒരു പൂർണ്ണമായ വാർത്തയാക്കി മാറ്റി.
30 5 23 നടന്നു ബ്ലോക്ക് പ്രോഗ്രാമിംഗ് എന്ന ക്ലാസ്സിൽ 41 കുട്ടികൾ പങ്കെടുത്തു. ഗെയിമുകൾ തയ്യാറാക്കുന്നതിന് ആവശ്യമായ കോഡുകൾ ഉപയോഗിക്കുന്ന രീതി പരിചയപ്പെട്ടു. ഈ കോഡുകളും ഗെയിം തയ്യാറാക്കുന്ന സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു. സ്ക്രാച്ചിൽ വിവിധ സ്പൈറ്റുകൾ ഉപയോഗിക്കുന്ന രീതിയും അവ ചലിക്കുന്നതിന് ആവശ്യമായ കോഡുകൾ തയ്യാറാക്കുന്ന രീതിയും പരിശീലിച്ചു.
31 5 23ന് നടന്ന ക്ലാസിൽ 41 കുട്ടികൾ പങ്കെടുത്തു. സ്ക്രാച്ച് ബാക്ക് ഡ്രോപ്പ് ചേർക്കുന്ന രീതിയും ഒന്നിലധികം കണ്ടീഷനുകൾക്കനുസരിച്ച് കോഡുകൾ തയ്യാറാക്കുന്ന രീതിയും അതുപോലെ വേര്യബിൾ ഉപയോഗിക്കുന്ന രീതിയും പരിശീലിക്കുകയുണ്ടായി.
14 6 23 നടന്ന ആനിമേഷൻ ക്ലാസിൽ 37 കുട്ടികൾ പങ്കെടുത്തു. ഈ ക്ലാസ്സിൽ ഓപ്പൺ ടൂൾസ് എന്ന പുതിയ ആനിമേഷൻ സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു. വിവിധ മേഖലകൾ പരിചയപ്പെട്ട ശേഷം ഒരു ആനിമേഷൻ തയ്യാറാക്കി.
21 6 23 നടന്ന ആനിമേഷൻ ക്ലാസിൽ 37 കുട്ടികൾ പങ്കെടുത്തു. ഓപ്പൺസ് എന്ന സോഫ്റ്റ്‌വെയർ ഒരു കൂട്ടം ചിത്രങ്ങൾ ചേർക്കുന്ന രീതിയാണ് പരിചയപ്പെട്ടത്. ഇതിൻറെ കൂടെ ശബ്ദ ഫയലുകൾ ചേർക്കുന്ന രീതിയും മനസ്സിലാക്കി. ആനിമേഷൻ ഫയലിനെ വീഡിയോ ഫയൽ ആക്കി മാറ്റാൻ കുട്ടികൾ പരിശീലിച്ചു.