കടമ്പൂർ എച്ച് എസ് എസ്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾ ലൈബ്രറി

തിനായിരത്തിൽ പരം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിപുലമായ ലൈബ്രറി വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമാണ്. എൻസൈക്ളോപീഡിയ, പഠന സംബന്ധമായ സിഡികൾ മറ്റു റഫറൻസ് ബുക്കുകൾ എന്നിവ അടങ്ങിയ ലൈബ്രറി പാഠപുസ്തകത്തിനപ്പുറമുള്ള അറിവ് ശേഖരണത്തിന് വേദിയാവുന്നു.

സ്കൂൾ ലൈബ്രറി പ്രവർത്തന റിപ്പോർട്ട്

മ്മുടെ വിദ്യാലയത്തിൽ ഏകദേശം 5,000 ത്തോളം പുസ്തകങ്ങളാണ് ഉള്ളത്. ബാലസാഹിത്യം, കഥ, നോവൽ, ജീവചരിത്രം, ആത്മകഥ, നാടകം,ചരിത്രം, ശാസ്ത്രം, കണക്ക്, ജനറൽ റഫറൻസ്, ലേഖനം, എന്നീ വിഭാഗങ്ങളായി തരംതിരിച്ചാണ് അലമാരയിൽ സൂക്ഷിച്ചിട്ടുള്ളത്. 'പിറന്നാൾ മധുരം ഒരു പുസ്തകം സ്കൂൾ ലൈബ്രറിക്ക്' എന്ന പദ്ധതി പ്രകാരം പിറന്നാൾ ദിനത്തിൽ ക്ലാസ്സിൽ മിഠായി നൽകുന്നതിന് പകരം സ്കൂൾ ലൈബ്രറിയിലേക്ക് കുട്ടികൾ ഓരോ പുസ്തകം നൽകുന്നു. ഇപ്രകാരം ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് ലഭിച്ചിട്ടുണ്ട്. ലൈബ്രറി വിതരമത്തിനായി യു.പി മുതൽ ഹൈസ്കൂൾ ക്ലാസ്സുവരെ ഓരോ ക്ലാസ്സിനും ഓരോ പുസ്തക വിതരണ രജിസ്റ്ററുണ്ട്. അത് പ്രകാരം ഓരോ ക്ലാസ്സിനും ആവശ്യമായ പുസ്തകങ്ങൾ ക്ലാസ്സിൽ നൽകി ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ അത് കുട്ടികൾക്ക് വിതരണം ചെയ്യുന്നു. ക്ലാസ്സ് ടീച്ചർ ഓരോ ആഴ്ചയിലും പുസ്തകങ്ങൾ മടക്കി വാങ്ങി പകരം മറ്റൊരു പുസ്തകം കുട്ടികൾക്ക് നൽകുന്നു. ഓരോ ആഴ്ചയിലും കുട്ടികൾ വായിച്ച് പുസ്തകങ്ങളുടെ വായനക്കുറിപ്പ് ക്ലാസ്സിൽ അവതരിപ്പിച്ച് നല്ല വായനക്കുറിപ്പിന് ക്ലാസ്സ് ടീച്ചർ സമ്മാനം നൽകുകയും ചെയ്യാറുണ്ട്. ലൈബ്രറിയിൽ ഉള്ള പുസ്തക വിതരണ രജിസ്റ്ററിൽ ഓരോ ക്ലാസ്സിനും ആവശ്യമായ പുസ്തകങ്ങൾ രേഖപ്പെടുത്തി അത് ക്ലാസ്സ് ടീച്ചറെ ഏൽപ്പിക്കുകയുമാണ് പതിവ്. മുഴുവൻ പുസ്തകവും വായിച്ച് കഴിഞ്ഞാൽ തിരിച്ച് വാങ്ങി പകരം പുസ്തകങ്ങൾ ക്ലാസ് ടീച്ചറെ ഏൽപ്പിക്കുന്നു. ഫെബ്രുവരി അവസാനവാരം പുസ്തകഹ്ങൾ കുട്ടികളുടെ കൈയ്യിൽ നിന്നും തിരിച്ചു വാങ്ങുന്നു. ഇതിനു പുറമെ വെള്ളിയാഴ്ച ദിവസങ്ങളിൽ കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ലൈബ്രറിയിൽ വന്ന് എടുക്കാനുള്ള സംവിധാനവും ഉണ്ട്.ഒഴിവ് സമയങ്ങളിൽ ലൈബ്രറിയിൽ വന്ന് പത്രം,വാരിക,മാസിക എന്നിവ വായിക്കാനുള്ള സംവിധനവും നമ്മുടെ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.

പിറന്നാൾ മധുരം ഒരു പുസ്തകം

പിറന്നാൾ മധുരം ഒരു പുസ്തകം എന്ന പദ്ധതി സ്‌കൂൾ ലൈബ്രറിക്ക് ഒരു മുതൽക്കൂട്ടാണ്. പിറന്നാൾ ദിനത്തിൽ ഓരോ കുട്ടിയും സ്‌കൂൾ ലൈബ്രറിയിൽ നൽകുന്ന ഒരു പുസ്തകം തനിക്കും തന്റെ കൂട്ടുകാർക്കും അറിവിന്റെ പുത്തൻ ജാലകം തുറന്നു നൽകുന്നതാണ്. ജന്മദിനം വായനസൗഹൃദ ദിനമായി ആചരിക്കണമെന്ന സന്ദേശം സ്‌കൂൾ മുന്നോട്ടു വെക്കുന്നു. 2015 -16 വർഷം തുടങ്ങിയ ഈ പദ്ധതി വിദ്യാർത്ഥികൾ വൻ വിജയമാക്കിക്കൊണ്ടിരിക്കയാണ്. വിശ്രമവേളകളിൽ ഈ പുസ്തകങ്ങൾ അറിയാനും വായിക്കാനും വിശാലമായ റീഡിങ് ഏറിയയും ഒരുക്കിയിട്ടുണ്ട്.

ജൂലൈ 11 ലൈബ്രറി ശാക്തീകരണം

ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി ക്ലാസുകൾ ശേഖരിക്കുന്ന പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നതിന്റെ ഔപചാരിക ഉദ്ഘാടനം 9 J* ക്ലാസിൽ വെച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിർവ്വഹിക്കുന്നു. ക്ലാസധ്യാപകൻ ജീജിത്ത് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ മാസ്റ്റർ , ലൈബ്രേറിയൻ ദിനേഷ് ബാബു മാസ്റ്റർ എന്നിവർ സമീപം. 150 പുസ്തകങ്ങളാണ് 9 J* ക്ലാസ് സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തത്..

001sfhgj 002aertghj