സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കൊടുവള്ളി ഉപജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിൽ കൂടത്തായി എന്ന പ്രകൃതി മനോഹരമായ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ കൂടത്തായി . 1946 ജനുവരി ഏഴിന് സ്ഥാപിച്ച ഈ വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്
ST MARY'S H S S KOODATHAI
വിലാസം
കൂടത്തായി

കൂടത്തായി ബസാർ പി.ഒ.
,
673 573
,
കോഴിക്കോട് ജില്ല
സ്ഥാപിതം07 - 01 - 1946
വിവരങ്ങൾ
ഫോൺ0495 2248126
ഇമെയിൽsmhskoodathai@gmail.com
കോഡുകൾ
സ്കൂൾ കോഡ്47070 (സമേതം)
എച്ച് എസ് എസ് കോഡ്10163
യുഡൈസ് കോഡ്32040301507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഓമശ്ശേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ2266
അദ്ധ്യാപകർ77
ഹയർസെക്കന്ററി
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. സിബി പൊൻപാറ
പ്രധാന അദ്ധ്യാപകൻതോമസ് അഗസ്‍റ്റിൻ
പി.ടി.എ. പ്രസിഡണ്ട്മുജീബ് കെ കെ
അവസാനം തിരുത്തിയത്
13-12-2024Smhskoodathai
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പുതുതലമുറക്ക് എല്ലാ സൗകര്യവും നല്കാൻ ആഗ്രഹിച്ച കുടിയേറ്റ ജനതയുടെ ആവിഷ്കാരമായി 1946 ജനുവരി ഏഴിന് സെന്റ് മേരീസ് ഹൈസ്കൂൾ പിറവിയെടുത്തു . 1946 ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഫാ. മൊന്തനാരി ആയിരുന്നു ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത്. ഈ സ്കൂളിന്റെ വളർച്ചക്ക് ഏറ്റവും അധികം സംഭാവന നൽകിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോണിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2001ൽ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. റെവ.ഫാ. ബിബിൻ ‍‍ജോസ് മഞ്ചപ്പിളളിലിന്റെ നേതൃത്വത്തിൽ തുടർനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1946 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 76 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻകുതിച്ചുചാട്ടമാണ് നടത്തിയത്.മാനേജ്മെന്റി ന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കിയിരിക്കുന്നു .എങ്കിലും പോരായ്മകളുളള ചില മേഖലകളിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെ മാറ്റിയെടുത്താൽ ഭൗതിക സാഹചര്യത്തിൽ മലയോരമേ ഖലയിലെ ഏറ്റവും മികച്ച സ്കൂളായി മാറാൻ ഈവിദ്യാലയത്തിനാകും .സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യ ങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു . 10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി , ലൈബ്രറി , കമ്പ്യൂട്ടർലാബ്, സ്മാർട്ട്റൂം, കിച്ചൺ കോംപ്ലക്സ് , ടോയ്‍ലററ്, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.

 


നവീകരിച്ച ലൈബ്രറി

നവീകരിച്ച ലാബ്

നവീകരിച്ച ഓഡിറ്റോറിയം

അക്കാദമിക മികവ‍ുകൾ

എസ് എസ് എൽ സി

എൽ എസ് എസ്

യ‍ു എസ് എസ്

എൻ എം എം എസ്

ഇൻസ്‍പയർ അവാർഡ്

പാഠ്യേതരപ്രവർത്തനങ്ങൾ / മികവ‍ുകൾ

നല്ലപാഠം

ഒപ്പം

സർഗ്ഗോൽസവം

സംസ്‍കൃതോൽസവം

നേർക്കാഴ്ച

മാനേജ്‍മെന്റ്

സി.എം. ഐ സഭയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 46 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഫാ. ബിബിൻ ‍‍ജോസ് മഞ്ചപ്പിളളിൽ മാനേജരായി പ്രവർത്തിക്കുന്നു.

സോഷ്യൽമീഡിയ

  ഇൻസ്റ്റഗ്രാം

  എൽ പി ഇൻസ്റ്റഗ്രാം‍‍

  ഫേസ് ബുക്ക്

  യൂട്യൂബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1946 - 47 പി.സി ചാണ്ടി പള്ളിത്താഴത്ത്
1947 - 51 പി. കേളു
1951 - 53 പി.സി കര്യൻ പള്ളിത്താഴത്ത്
1953 - 54 സി.ജെ ഫ്രാൻസീസ് ചിറയത്ത്
1954 -66 എ.സി പോൾ
1966 - 67 എൽ. എം വർക്കി
1967 - 88 റവ. ഫാ. പി. ജെ. ജോസഫ് പുല്ലാട്ട്
1988- 95 എൽ. എം വർക്കി
1995- 96 പി. ററി മത്തായി
1996 - 99 വി. ജെ ജോസഫ്
1999-2000 എം. ഒ മത്തായി
2000-2004 വി. എം ആഗസ്തി
2004-2008 റവ. സി. സി. യു മേരി
2008-2011 സി. ററി ആലീസ്
2011-2018 ഫാ. ജേക്കബ് ജോൺ
2018-2023 ഷൈലജ ഇ ഡി
2023-2024 ഷൈനി തോമസ്
2024- തോമസ് അഗസ്‍റ്റിൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 212ൽ കോഴിക്കോട് നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി താമരശ്ശേരി - കോടഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം