സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/നവീകരിച്ച ലൈബ്രറി
സത്യത്തെ അടുത്തറിയുവാനും, അറിവ് സമ്പാദിക്കാനും പുതുതലമുറ ശ്രമിക്കണമെന്ന് മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ശ്രീ.ഗോപിനാഥ് മുതുകാട്. ലോകത്ത് കാണേണ്ടതായ കാഴ്ചകളുടെ വിശാലമായ തലങ്ങളാണ് വായനയിലൂടെ നമുക്ക് അനുഭവവേദ്യമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവീകരിച്ച സ്കൂൾ ലൈബ്രറി 'ഝരിക' ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീ മുതുകാട്.