ഗവ.എൽ.പി.സ്കൂൾ ഇരവിപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(41508 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിലെ ഒരു പ്രൈമറി സർക്കാ‍ർ വിദ്യാലയമാണ് ഇത്.451 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പഠന പാഠ്യേതര കാര്യങ്ങളിൽ ഒരു മാതൃകാ വിദ്യാലയമാണ്.അക്കാദമിക മികവ് വിദ്യാലയ മികവ് എന്നതാണ് ഈ വിദ്യാലയത്തിന്റെ ആപ്തവാക്യം

ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
വിലാസം
കൊല്ലം

ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
,
691020
,
കൊല്ലം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0474 2556660
ഇമെയിൽ41508klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41508 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅയിഷ പ്രഭാകരൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1962 ഇരവിപുരത്തേക്ക് അനുവദിക്കപ്പെട്ട  ഗവൺമെൻറ് ഇരവിപുരം ന്യൂ എൽപിഎസ് അന്നത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ ഏതാനും പൊതുപ്രവർത്തകരുടെ ശ്രമഫലമായിട്ടാണ് കൂട്ടിക്കടയിൽ മുട്ടത്ത് മഠ൦ ദാനമായി നൽകിയ സ്ഥലത്ത് സ്ഥാപിക്കാൻ ഇടയായത്. അന്നത്തെ എംഎൽഎ ആയിരുന്ന ശ്രീ രവീന്ദ്രനാണ് സ്കൂൾ ഇവിടേക്ക് അനുവദിക്കാൻ സഹായിച്ചതും പ്രസ്തുത സ്കൂൾ ഉദ്ഘാടനം ചെയ്തതു൦. ഇരവിപുരത്തേക്ക് അനുവദിച്ച സ്കൂൾ ആയതുകൊണ്ടാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് ഇരവിപുരം എന്ന പേരുവന്നത് .നിലവിൽ സ്കൂൾ സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലെ മയ്യനാട് പഞ്ചായത്തിൽ കൂട്ടിക്കട എന്ന പ്രദേശത്താണ്.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂന്നി പൊതുവിദ്യാലയങ്ങളിൽ എല്ലാം, ഭൗതിക സാഹചര്യങ്ങളിൽ മാറ്റത്തിന്റെ പ്രതിധ്വനികൾ മുഴങ്ങിയപ്പോൾ ഗവൺമെൻറ് ന്യൂ എൽ പി എസ് ഇരവിപുരവു൦ അതിന്റെ ഭാഗഭാക്കായി.ഓലമേഞ്ഞ കെട്ടിടങ്ങളിൽ ആരംഭിച്ച ഭൗതികസാഹചര്യം ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടുനില കെട്ടിടങ്ങളിൽ എത്തിനിൽക്കുന്നു.കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1.നാരായണി ടീച്ചർ

2.മൊയ്തീൻ കുട്ടി സർ

3.തുളസി സർ

4.ജോൺ സ‍ർ

5.ദേവകി ടീച്ചർ

6.ജാനറ്റ് ടീച്ചർ

7.ധർമ്മപാലൻ സർ

8.ഇന്ദിര ടീച്ചർ

9.ത്രേസ്യാമ്മ ജേക്കബ് ടീച്ചർ

10.സുജാത ടീച്ചർ

11.ശിവപാലൻ സർ

12.ഓമനക്കുട്ടി ടീച്ചർ

13.സ്റ്റെല്ല ടീച്ചർ

14.ലതിക ടീച്ചർ

15.ഡാനിയൽ സർ

16.ഷീല മരീറ്റ ടീച്ചർ

17.സിന്ധു ടീച്ചർ

18.ഗീത ടീച്ചർ

19.അമ്മിണി ടീച്ചർ

  1. സൂഫി സർ
  2. ബിന്ദൂ ടീച്ചർ

നേട്ടങ്ങൾ

കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ എൽപി വിദ്യാലയമാണ് ഗവൺമെൻറ് ഇരവിപുരം യുപിഎസ് കൂട്ടിക്കട. അക്കാദമിക മികവ് വിദ്യാലയമികവ് എന്നത് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന വിദ്യാലയത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വിവിധ മേഖലകളിൽ പ്രഥമ സ്ഥാനം നേടി വിദ്യാലയം ജൈത്രയാത്ര തുടരുന്നത് അതിന്റെ മകുടോദാഹരണമാണ്.കൂടുതൽ വായിക്കുക.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1) Dr: Sambhu Chidambaram ( PhD & Post doctorate)

Professor, King Abdul Azeez International University., Saudi Arabia)

2) Syam prakash ... Retired Engineering college principal

3) Koottikkada Vinod ( Telivision fame, mimicry artist)

4) Hridin Ravi ( Singer)

5) Kalamandalam Rajeev( Kathakali artist

വഴികാട്ടി

കൊല്ലം- തിരുവനന്തപുരം ദേശീയപാതയിൽ തട്ടാമലയിൽ നിന്നും 2km അകത്തോട്ട് മാറി കൂട്ടിക്കടയിൽ സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_ഇരവിപുരം&oldid=2533614" എന്ന താളിൽനിന്ന് ശേഖരിച്ചത്