ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/ഭൗതികസൗകര്യങ്ങൾ








ഇന്ന് നിലവിലുള്ള ഭൗതിക സാഹചര്യങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം.
1. പ്രൈമറി തലത്തിൽ ഉള്ള കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ ചിത്ര ചാരുതയോടെ കൂടിയ ബഹുനിലക്കെട്ടിടങ്ങൾ.

2. ഒരു കുട്ടിക്ക് ഒരു ഇരിപ്പിടം എന്ന രീതിയിൽ സജ്ജീകരിച്ച ആധുനിക ഫർണിച്ചറോട് കൂടിയ ക്ലാസ് റൂമുകൾ.

3.ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂന്നി വിജ്ഞാന വിസ്ഫോടനം നടക്കുന്ന ഈ കാലഘട്ടത്തിന് അനുസൃതമായ സ്മാർട്ട് ക്ലാസ് റൂം.

4.കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി ആധുനികരീതിയിൽ സജ്ജീകരിച്ച ടോയ്‌ലറ്റുകളും ശൗചാലയങ്ങളും.
5. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന രണ്ട് സ്കൂൾ ബസുകൾ.

6.കുട്ടികളുടെ സർഗാത്മക ശേഷി പ്രകടിപ്പിക്കുന്നതിന് സജ്ജീകരിച്ചിരിക്കുന്ന മികച്ച ആഡിറ്റോറിയം.
7.വിഷരഹിത പച്ചക്കറികളാൽ സമ്പുഷ്ടമായ ഉച്ചഭക്ഷണം ഒരുക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന വിശാലമായ നാടൻ പച്ചക്കറി തോട്ടം.
8. ജില്ലാതലത്തിൽ രണ്ടാംസ്ഥാനവും പ്രകൃതിസ്നേഹികളുടെ പ്രശംസയും നേടിയെടുത്ത ജൈവവൈവിധ്യ ഉദ്യാനം.


9. ആരോഗ്യപൂർണ്ണമായ തലമുറയെ വാർത്തെടുക്കുവാൻ പര്യാപ്തമായ ഉച്ചഭക്ഷണ പദ്ധതിക്ക് മുതൽക്കൂട്ടായിട്ടുള്ള ആധുനിക സജ്ജീകരണങ്ങളോട് കൂടിയ പാചകപ്പുര
10.ഗണിതപഠനം അനായാസകരമാക്കാൻ ഗണിതലാബ്.
11.മികച്ച വായന പ്രദാനം ചെയ്യാൻ ലൈബ്രറി.
12.കുട്ടികൾക്ക് ആഹ്ലാദകരമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ പാർക്ക്.
13.പ്രീ പ്രൈമറി കുട്ടികൾക്ക് അനുയോജ്യമായ താലോലം ക്ലാസ്സുകൾ.
14.കുടിവെള്ള സൗകര്യം.