കൊല്ലവർഷം 1114 ഇടവത്തിലെ (1938) അദ്ധ്യയനവർഷാരംഭത്തിലാണ് ഈ വിദ്യാലയം സ്ഥ്പിതമായത്.ശ്രീ.പി.പി.ചുമ്മാർ മാസാറ്ററുടെ ജേഷ്ഠ സഹോദരനായ ശ്രീ.പി.പി.ഉക്രു ഈ വിദ്യാലയത്തിനായി സ്ഥലം വാങ്ങുകയും വിദ്യാലയം ഉണ്ടാക്കുകയും ചെയ്തു.വിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാർ മാസാറ്റായിരുന്നു. ഇവരുടെ സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു.
ചരിത്രം
പെങ്ങാമുക്കിൽ ഒരു ഗവ ലോവർ പ്രൈമറി സ്ക്കൂൾ വളരെകാലം മുമ്പു മുതൽക്കേ പ്രവർത്തിച്ചിരുന്നു അതിനാൽ ഈ വിദ്യാലയത്തിന് പ്രിപ്പറാട്ടറി ക്ലാസ്സ് ലോവർ സെക്കണ്ടറി സ്ക്കൂൾ പെങ്ങാമുക്ക് എന്നപേരിട്ടു. മൂന്നു കൊല്ലം ഇതിന് ഗവ അംഗീകാരം കിട്ടിയിരിന്നില്ല. എങ്കിലും 1st ഫോറം 2 nd ഫോറം ക്ലാസ്സുകൾ പ്രവർത്തിച്ചു പോന്നിരുന്നു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്,ഹൈട്ടെക്ക് ക്ലാസ്സ്മുറികൾ,നവീകരിച്ച ലൈബ്രറി വായനാമുറി, ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര ലാബുകൾ ,വാഹനസൗകര്യം ഉണ്ട് ,സ്‌കൂൾ ഐ ടി ലാബിൽ കെ ഫോൺ ഇന്റർനെറ്റ് കണക്ഷൻ സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കേരള സംസ്ഥാന കലാകായിക മേളകളിലേക്കുള്ള പരിശീലനം
പ്രവർത്തി പരിചയമേളകൾക്കുള്ള പരിശീലനങ്ങൾ
വാദ്യോപകരണ പരിശീലനം
ചിത്രരചനാപരിശീലനം
അഭിനയ കളരി
ഗൃഹസന്ദർശനം
പ്രശ്‌ന പരിഹാര സെൽ
രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ സെമിനാറുകൾ
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ആരോഗ്യ സംരക്ഷണ ക്യാമ്പുകൾ
ഓൺലൈൻ സപ്പോർട്ടിങ് ഗ്രൂപ്പ്
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം
കുട്ടികൾക്കായി സർക്കാർ നടപ്പിലാക്കുന്ന എല്ലാ സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു