ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്

10:55, 22 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheeshrkollam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ അഞ്ചൽ എന്ന പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. തുടർച്ചയായി കൊല്ലം ജില്ലയിൽ ഏറ്റവും കൂട‌ുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. 2018 എസ്.എസ്.എൽ.സി പരീക്ഷയിൽ 103 കുട്ടികൾ ഫുൾ എ പ്ലസ് നേടി. 2019 ൽ 108 കുട്ടികൾക്കും 2020 ൽ 112 കുട്ടികൾക്കും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടി, കൊല്ലം ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞു. സ്കൂളിന്റെ മികച്ച വിജയം അദ്ധ്യാപകരുടെ അക്ഷീണമായ പ്രവർത്തനവും കുട്ടികളുടെ നിരന്തരഅധ്വാനവുമാണ്. ശക്തമായ പി.ടി.എ. സദാ ശ്രദ്ധാലുക്കളായ ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസഅധികാരികൾ എന്നിവരുടെ പൂർണ്ണസഹകരണത്തോടെ ജില്ലയിലെ മികച്ച സ്ഥാപനമാക്കി സ്കൂളിനെ മാറ്റിയിരിക്കുന്നു. പഠന- പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ മികവുകൾ രൂപപ്പെടുത്തുന്ന ഈ സ്കൂൾ പുനലൂർ മണ്ഡലത്തിലെ വിദ്യാലയ വികസനപദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിവരുന്നു.

2015-16 അദ്ധ്യയനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമായിരുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
വിലാസം
അഞ്ചൽ

അഞ്ചൽ പി.ഒ,
കൊല്ലം
,
691306
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0475-2273665,
0475-2270470
ഇമെയിൽghssanchalwest@gmail.com, hssanchalwest@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.സി. മണി '
പ്രധാന അദ്ധ്യാപകൻബി. ഷൈലജ
അവസാനം തിരുത്തിയത്
22-09-2020Satheeshrkollam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മറ്റുപ്രധാന പേജുകൾ

ശബരീഷ് സ്മാരക പുരസ്കാരം | സ്പോർ‌ട്സ് ക്ലബ്ബ് | സ്മരണ | സ്കൂൾ വിക്കി | ചിത്രശാല | പത്രവാർത്തകൾ | നോട്ടീസ്

2020 എസ്.എസ്.എൽ.സി പരീക്ഷാഫലം

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന് വീണ്ടും മിന്നുന്ന വിജയം. 548 കുട്ടികൾ പരീക്ഷ എഴുതിയതിൽ 547 കുട്ടികൾ വിജയിച്ചു. വിജയശതമാനം 99.88. 112 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. 58 കുട്ടികൾക്ക് ഒൻപത് എ പ്ലസും 36 കുട്ടികൾക്ക് എട്ട് എ പ്ലസും ലഭിച്ചു. കൊല്ലം ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളി‍ൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാലയമായി വീണ്ടും സ്കൂൾ തിളങ്ങി. വിജയികളായ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.

 

മുൻ വാർഷിക പരീക്ഷാഫലങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

അക്ഷരമുറ്റത്ത് സ്നേഹക്കൂട്ടായ്മ

സ്കൂള് പൂർവവിദ്യാർത്ഥി സംഘടനയും രക്ഷാകർതൃസമിതിയും ചേർന്ന് സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായ, സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകുന്നു. 2019 മാർച്ച് 5 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ജി. സൈമൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന നോട്ടീസ് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.

സ്കൂൾ കലോൽസവം 2019

 | | 

സ്ക്കൂൾ കലോത്സവം 2019 16/02/2019 നു നടന്നു. കലോത്സവം കേരള വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ. രാജു നിർവഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ബിനു. കെ.സി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രഞ്ജു സുരേഷ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എ. നൗഷാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി. ഷൈലജ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. കെ. ബാബു പണിക്കർ, വൈസ് പ്രസിഡന്റ് ശ്രീ. കെ. ജി. ഹരി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ. എ. നൗഷാദ്, ശ്രീ. ബി. സുരേന്ദ്രൻ എന്നിവർക്ക് മൊമന്റോയും അനുമോദനവും ബഹു. മന്ത്രി അർപ്പിച്ചു. തുടർന്ന് സ്കൂൾ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള കലാപരിപാടികൾ നടന്നു. സ്കൂൾ ഗായകസംഘവും മറ്റ് ഗായകരും ചേർന്ന് ഗാനമേള അവതരിപ്പിച്ചു. സ്കൂളിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ പ്രതിഭകളായ കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരിപാടികൾ വൈകിട്ട് 6.30 ന് അവസാനിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഈ പേജ് സന്ദർശിക്കുക.

പഠനോത്സവം 2019

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ പഠനോത്സവം 2019 ജനുവരി 30 ബുധനാഴ്ച അ‍ഞ്ചൽ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നടന്നുക. കട്ടികളുടേയും നാട്ടുകാരുടേയും അധ്യാപകരുടേയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ പരിപാടിയായി ഇത് മാറി. നിരവധി നാട്ടുകാർ കുട്ടികളുടെ മികവ് പ്രവർത്തനങ്ങൾ വീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും എത്തിച്ചേർന്നു. കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി ഈ പേജ് സന്ദർശിക്കുക.

സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി

ഹെഡ്മിസ്ട്രസ്- ബി. ഷൈലജ
പ്രിൻസിപ്പൽ- ഡോ. സി. മണി പി. ടി. ഏ പ്രസിഡൻറ്- കെ. ബാബു പണിക്കർ
പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ് ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ - സ്വാതന്ത്ര്യം - പ്രകാശനം ചെയ്തു. മാഗസിന് ഈ പേജ് ക്ലിക്ക് ചെയ്യുക.

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.

 

സംസ്ഥാനതലത്തിലെ വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. ആറുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ ഉൽപ്പെട്ട് നിർവഹിച്ചുവരുന്നത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വന- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരണ ഘട്ടത്തിലാണ്.
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 600 ലധികം കുട്ടികളാണ് 2018-19 അധ്യയനവർഷം സ്കൂളിൽ പുതുതായി എത്തിയത്.

ക്ലാസ് തലത്തിൽ കുട്ടികളുടെ എണ്ണം

ക്ലാസ് തലത്തിൽ കുട്ടികളുടെ എണ്ണത്തിന് ഈ പേജുകൾ സന്ദർശിക്കുക.


വിദ്യാലയ വികസനപദ്ധതി

കൊല്ലം ജില്ലയുടെ ബഹുമാന്യനായ എം.പി. എൻ.കെ. പ്രേമചന്ദ്രൻ, പുനലൂർ എം.എൽ.എ യും കേരള വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു എന്നിവർ നേതൃത്വം നൽകുന്ന സ്കൂൾ വികസന സമിതി ഫലപ്രദമായി പ്രവർത്തിക്കുന്നു., ഏറ്റെ‌ടുത്ത വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിവരുന്നു. സ്കൂൾ വികസന സമിതി അംഗീകരിച്ച വിദ്യാലയ വികസനപദ്ധതിയുടെ പി.ഡി.എഫ് ഡോക്യുൂമെന്റിന് ഇവിടെ ക്ലിക്ക് ചെയ്യുക.

അക്കാദമിക മാസ്റ്റർപ്ലാൻ

പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവർത്തനങ്ങളിലൂടെ അക്കാദമിക മികവിന് ലക്ഷ്യമിട്ട് വിദ്യാലയചരിത്രത്തിലാദ്യമായി വരുംദിനങ്ങളിലെ പഠന, പഠനാനുബന്ധപ്രവർത്തനങ്ങളുടെ ആസൂത്രണരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. വിദ്യാലയങ്ങളുടെ പ്രവർത്തനമികവിന് ലക്ഷ്യബോധം നൽകുന്ന തരത്തിൽ അക്കാദമിക മികവിന് പ്രാമുഖ്യം നൽകി സ്കൂളിൽ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി. മാസ്റ്റർപ്ലാനിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് വിപുലമായ അധ്യാപക- പി.ടി.എ അംഗങ്ങളുടേയും ത്രിതലപഞ്ചായത്ത് സമിതികളുടേയും അംഗങ്ങൾ ഒത്തുചേർന്നു. 2017-18 അധ്യയനവർഷത്തിൽ വിപുലമായ മികവ് പ്രവർത്തനങ്ങൾക്കാണ് ആസൂത്രണ രൂപരേഖ തയ്യാറായിട്ടുള്ളത്. അക്കാദമികമാസ്റ്റർ പ്ലാനിന്റെ പി.ഡി.എഫ് പേജുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റസ്സൂൽ പൂക്കുട്ടി -1984- 1985 എസ്.എസ്.എൽ.സി ബാച്ച്
 
റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം

പ്രശസ്തരായ പൂർവാധ്യാപകർ

അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ (20143-15) ആയിരുന്ന ശ്രീ. വി. പി. ഏലിയാസ് പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ ഇവിടെ വായിക്കാം.

മറ്റ് ക്ലബ്ബുകൾ

കരിയർ ഗൈഡൻസ്

ഫോറസ്ട്രി ക്ലബ്

സൗഹൃദ ക്ലബ്ബ്

ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ

വളരെ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു ഐ.ടി. ക്ലബ്ബാണ് സ്കൂളിലുള്ളത്.

വിക്കി ക്ലബ്

കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്ചുതുടങ്ങിയത് ഈ സ്കൂളിലാണ്. 03/07/2012- നാണ് മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി ഉദ്ഘാടനം ചെയ്തത്. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരിയാണ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഈ പേജ് സന്ദർശിക്കുക.

   

വിക്കി ഗ്രന്ഥശാല-പുസ്തകം ചേർക്കൽ

ഡോ. ഹെർമൻ ഗുണ്ടർട്ട് എഴുതിയ ഒരായിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ സമാഹാരത്തിന്റെ പ്രതി പി.ഡി.എഫ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനും സ്കൂൾ വിക്കി ക്ലബിന് കഴിഞ്ഞു. വിക്കി ഗ്രന്ഥശാലയിലുൾപ്പെടുത്തിയ പുസ്തകം ഇവിടെ നിന്ന് വായിക്കാം.

സ്കൂൾ ഡയറി

സ്കൂൾ ഡയറി പി.ഡി.എഫ് രൂപത്തിൽ ലഭ്യമാണ്.

ചിത്രശാല

സ്കൂളിലെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിന് ഈ പേജ് സന്ദർശിക്കുക.

വഴികാട്ടി

  • കൊല്ലം-കുളത്തൂപ്പുഴ റോഡിൽ അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്ന് വടക്കോട്ട് 200 മീറ്റർ ദൂരം.
  • പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ.ഓ. ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ

{{#multimaps: 8.9163327,76.8842326 | width=800px | zoom=16 }}