ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/HS

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണിത്. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ സാധാരണക്കാരായ ജനങ്ങൾ കുട്ടികളുടെ പത്താം ക്ലാസ് വരെയുള്ള പഠനത്തിന് ആശ്രയിക്കുന്ന വിദ്യാലയമാണിത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ 2018-19 അധ്യയനവർഷം ഏകദേശം 120 ഓളം കുട്ടികളാണ് പുതുതായി ഹൈസ്കൂൾ ക്ലാസുകളിൽ പ്രവേശനം നേടിയത്.

2018 എസ്.എസ്.എൽ.സി പരീക്ഷാവിജയം

2018 എസ്.എസ്.എൽ.സി പരീക്ഷയിൽ 559 കുട്ടികൾ പരീക്ഷ എഴുതി. 103 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 32 കുട്ടികൾക്ക് 9 എ പ്ലസും 29 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 99 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്.

2017 എസ്.എസ്.എൽ.സി പരീക്ഷാവിജയം

2017എസ്.എസ്.എൽ.സി പരീക്ഷയിൽ 510 കുട്ടികൾ പരീക്ഷ എഴുതി. 64 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 61 കുട്ടികൾക്ക് 9 എ പ്ലസും 50 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 98.5 ശതമാനമാണ് പരീക്ഷാവിജയം. സംസ്ഥാനതലത്തിൽ പതിനേഴാം സ്ഥാനവും കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാം സ്ഥാനത്തും സ്കൂൾ നിലകൊള്ളുന്നു.

**

ഹൈസ്കൂൾ വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളുടെ എണ്ണം.

2018-19 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.

ക്ലാസ് കുട്ടികളുടെ എണ്ണം - ആൺ+പെൺ ആകെ
ക്ലാസ് 8 268+270 538
ക്ലാസ് 9 290+253 543
ക്ലാസ് 10 291+247 538

ക്ലബ് പ്രവർത്തനങ്ങൾ

അധ്യാപകർ

62 അധ്യാപകരാണ് സ്കൂളിൽ നിലവിലുള്ളത്.