ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
പുതിയ എസ്.പി.സി. കേഡറ്റുകൾ
എസ്.പി.സി പ്രവർത്തനങ്ങൾ
വിദ്യാഭ്യാസം, പോലീസ്, വനം, എക്സൈസ്, മോട്ടോർ വാഹനം, തദ്ദേശസ്വയംഭരണം, തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനതലത്തിൽ സ്കൂളുകളിൽ നടപ്പിലാക്കിയ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി അഞ്ചൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ൭ വർഷമായി വിജയകരമായി നടന്നുവരുന്നു. പദ്ധതിയുടെ സുഗഗമായ നടത്തിപ്പിന് സ്കൂൾതല ഉപദേശകസമിതി മാസം തോറും കൂടുന്നു. സുരക്ഷിതവും ആരോഗ്യപരവുമായ പഠനാന്തരീക്ഷം സ്കൂളിൽ ഉണ്ടാവുകയും അതിനാനുപാതികമായി നമ്മുടെ സ്ഥാപനം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രവേശനോത്സവം
പ്രവേശനോത്സവ ദിനത്തിൽ എസ്.പി.സി. കേഡറ്റുകളുടെ പ്രവർത്തനം സജീവമായിരുന്നു. ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. എസ്.പി.സിയുടെ ആക്ടിവിറ്റി കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി സ്കൂളിൽ നടത്തിവരുന്നു.
പ്രവർത്തനരൂപരേഖ
ഓരോ മാസത്തേയും പ്രവർത്താവലോകന റിപ്പോർട്ട് CPO യ്ക്ക് അയക്കുന്നു. കൂടാതെ സ്കൂൾ തലക്യാമ്പുകളും ഇൻഡോർ ക്ലാസുകളും യോഗ, ഫിസിക്കൽ ട്രെയിനിംഗ്, പരേഡ് തുടങ്ങിയ കായികാഭ്യാവങ്ങളും നടത്തുന്നു. ശനിയാഴ്ചകളിൽ പ്രഗത്ഭരായ വ്യകികളുമായി സംവാദം സംഘടിപ്പിക്കുന്നു. പ്രകൃതിപഠനക്യാമ്പുമായി ബന്ധപ്പെട്ട് കുട്ടികൾ വിവനിധ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, ശെന്തുരുണി വന്യജീവി സങ്കേതം, തുടങ്ങ ിചരിത്രപ്രാധാന്യമുള്ള വിവിധസ്ഥലങ്ങളിൽ പഠനയാത്ര, വിനോദയാത്ര എന്നിവ നടത്തുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, വൃക്ഷത്തൈ നടീൽ എന്നിവനടത്തിവരുന്നു. ശനി, ബുധൻ ദിവസങ്ങളിൽ ആക്ടിവിറ്റി കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് ശേഷം കേഡറ്റുകൾക്ക് ലഘുഭക്ഷണവും നൽകുന്നു. അവധിക്കാല ക്യാമ്പുകളിൽ രക്ഷിതാക്കളുടെ പൂർണമായ സാന്നിധ്യവും സഹകരണവും ഉറപ്പുവരുത്തുന്നു. കൂടാതെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് റാലികൾ സംഘടിപ്പിക്കുന്നു. രാവിലേയും വൈകുന്നേരങ്ങളിലും കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് എസ്.പി.സി. കേഡറ്റുകളുടെ സേവനം നന്നായി പ്രയോജനപ്പെടുത്തുന്നു. സ്കൂൾ വാർഷികം, സ്കൂൾ തലമേളകൾ, വിവിധപരിപാടികളുടെ സംഘാടനം എന്നിവയിൽ എസ്.പി.സി. കേഡറ്റുകളുടെ സേവനം ഉറപ്പുവരുത്തുന്നു. സ്കൂൾ തല ക്യാമ്പുകൾ കൂടാതെ, ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും നമ്മുടെ കേഡറ്റുകൾ പങ്കെടുക്കുന്നുണ്ട്.
ഔദ്യോഗികഭാരവാഹികൾ
DI, CPO, ACPO എന്നിവരുടെ സേവനം ഏകോപിപ്പിച്ചുകൊണ്ട് സ്കൂൾ മേലധികാരി എസ്.പി.സി പദ്ധതി പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കിവരുന്നു. സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കാനുമുള്ള മനോഭാവം കേഡറ്റുകൾ നേടിയെടുത്തിട്ടുണ്ട്. വിദ്യാർത്ഥികളിൽ അന്തർലീനമായ കഴിവുകൾ പ്രചോദിപ്പിക്കുന്ന തരത്തിൽ നേതൃത്വ പാടവവും സംഘബലവും വളർത്തി പ്രശ്നപരിഹരണത്തിനുള്ള പ്രാപ്തി നേടിയെടുക്കാൻ ഈ പദ്ധതി മൂലം കഴിയും.