ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്രക്ലബ് വളരെ ഫലപ്രദമായി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു.

കേരള നിയമസഭാ മ്യൂസിയത്തിലേയ്ക്ക് സ്നേഹോപഹാരം

കേരള നിയമസഭാ മ്യൂസിയത്തിലേയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന്റെ സ്നേഹോപഹാരമായി ഏഴാം ക്ലാസിലെ ദയ വി.ആർ. പ്രകൃതിസൗഹൃദമായി കടലാസിൽ നിർമ്മിച്ച കേരള നിയമസഭയുടെ ശില്പം ഡെപ്യൂട്ടി സ്പീക്കർ ബഹു. വി. ശശി ഏറ്റുവാങ്ങി. ദയയുടെ കുടുംബത്തോടൊപ്പം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി. ഷൈലജ, സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ. വി.എസ്. സതീഷ് എന്നിവർ പങ്കെടുത്തു. സ്പീക്കർ വക ഉപഹാരവും ദയ സ്വീകരിച്ചു. സഭാനടപടികൾ കണ്ട് സഭാ മ്യൂസിയവും സന്ദർശിച്ചാണ് അംഗങ്ങൾ തിരിച്ചത്തിയത്. സാമൂഹ്യശാസ്ത്ര ക്ലബ് അംഗങ്ങളുടെ പ്രോത്സാഹനമാണ് ഈ സ്നേഹോപഹാരം ഏർപ്പെടുത്താൻ തുണയായത്.