ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ് വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. കൂടാതെ 5, 6, 7 ക്ലാസുകലിലെ കുട്ടികൾക്ക് ഓരോ പുതിയ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നു.

2018 ജൂൺ 5 പരിസ്ഥിതി ദിനം

2018 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓരോ കുട്ടിയും 50 വൃക്ഷത്തൈകൾ വീതം കവറുകളിൽ സംരക്ഷിച്ച് സ്കൂളിലും അയൽ വീടുകളിലും എത്തിച്ചു. തൈകളുടെ പരിപാലനം ഉറപ്പാക്കുന്നതിന് മെച്ചപ്പെട്ട ഇടപെടൽ നടത്താനാകുന്നുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷം, പുതിയ കെട്ടിടത്തിൻറെ ശിലാസ്ഥാപനം എന്നീ പ്രവർത്തനങ്ങളിൽ സ്കൗട്ട് ആന്റ് ഗൈഡ് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി.

പ്രളയക്കെടുതിയിലെ പ്രവർത്തനങ്ങൾ

സംഭാവന

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ സഹോദരങ്ങളെ സഹായിക്കുന്നതിന് അധ്യാപക , അനധ്യാപക, സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ശേഖരിച്ച 8500 രൂപ സ്കൗട്ട് ജില്ലാ സെക്രട്ടറി ശ്രീ. മദൻലാൽ സാറിനെ ഏൽപ്പിച്ചു.

ഭക്ഷണകിറ്റ്-തുണിത്ത ശേഖരണം

കുട്ടനാട്ടിലെ എടത്വാ വില്ലേജിലെ 3 സ്കൂളുകൾ- എം.ടി.ജി.എച്ച്. എസ്. ആനപ്രാമ്പൽ, എം.ടി.ജി.എച്ച്.എസ് ആനപ്രാമ്പൽ, ജി.എൽ.പി.എസ് കോവിൽമുക്ക് എ്നനീ സ്കൂളുകൾ തിരഞ്ഞെടുത്ത് അവർക്കാവശ്യമായ ഭക്ഷണകിറ്റ്, തുണിത്തരങ്ങൾ എന്നിവ വിതരണം ചെയ്തു. പി.ടി.എ അംഗങ്ങൾ സ്കൂൾ സ്കൗട്ട് മാസ്റ്റർ ശ്രീ, ബി. ബിജു, ഗൈഡ് ക്യാപ്റ്റൻ ശ്രീമതി സുൽഫത്ത്, മറ്റ് അധ്യാപകർ, അനധ്യാപകർ എന്നിവർ പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിൽ പങ്കെടുത്തു. കൂടാതെ പ്രളയാ ബാധിതരെ സഹായിക്കുന്നതിന് നമ്മുടെ സ്കൂളിൽ നിന്നുള്ള വിഭവശേഖരണ യജ്‍ഞത്തിലും അവ ആലപ്പുഴ അമ്പലപ്പഴയിൽ എത്തിക്കുന്നതിനും സ്കൗട്ട ആന്റ് ഗൈഡ് വിദ്യാർത്ഥികൾ മുന്നിൽ നിന്നു.

വീട്ടുപകരണങ്ങളുടെ ശേഖരണം

6/09/2018 ഉച്ചയ്ക്ക് 1.30 ന് സ്കൂൾ ഹൈടെക് ലാബിൽ കൂടിയ യോഗത്തിൽ സ്കൗട്ട്-ഗൈഡ് കുട്ടികൾ വീട്ടുപകരണങ്ങളും (ഗ്ലാസ്, പാത്രം, കപ്പ്, ജഗ്ഗ്) ശേഖരിച്ചുനൽകി. 5000 രൂപയും സംഭാവനയായി പ്രവർത്തനങ്ങൾക്ക് പുനലൂർ ഡി.ഓ.സി യെ ഏൽപ്പിച്ചു.