ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

മൂന്ന് കായികാധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ സ്പോർട്സ് ക്ലബ് മികച്ച പ്രവർത്തനം നടത്തിവരുന്നു. ഈ വർഷം സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ കോർട്ടും, ഹാൻഡ് ബോൾ നെറ്റുകളും സ്ഥാപിച്ചു. ഹൈജംമ്പ്, ലോംഗ്ജമ്പ് പരിശീലനത്തിനായി ഗ്രൗണ്ട് ഒരുക്കിവരുന്നു. സ്കൂൾ മൈതാനം ഇല്ല എന്ന പരിമിതി മറികടന്ന് മികച്ച പരിശീലനമാണ് കായികാധ്യാപകർ കുട്ടികൾക്ക് നൽകുന്നത്. സ്കൂൾ തലത്തിൽ കായികമേല സംഘടിപ്പിക്കുന്നതിനെക്കുറിച്ച് 21/07/2018 ൽ ചേർന്ന സ്പോർട്സ് ക്ലബ് യോഗം ചർച്ച ചെയ്തു. അഞ്ചൽ ബി.ആർ.സി ഗ്രൗണ്ടിൽ വച്ച് കായികമേള നടത്തുന്നതിനുള്ള പരിശ്രമം നടന്നുവരുന്നു.