ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കേരളം പ്രളയക്കെടുതിയിലായതിനെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ ന‌ടന്ന പ്രളയദുരിതാശ്വാസ വിഭവ സമാഹരണത്തിൽ നാടൊന്നാകെ പങ്കെടുത്തു. നമ്മുടെ സ്കൂളും വിഭവസമാഹരണത്തിൽ വലിയ പങ്കാളിത്തം വഹിച്ചു. ആഗസ്റ്റ് 18, 2018 ന് രാവിലെ 11 മണിയ്ക്ക് അഞ്ചലിലും പരിസരപ്രദേശങ്ങളിലും മൈക്ക് അനൗൺസ്മെൻറ് നടത്തി. തുടർന്ന് അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും വാർഡ് അംഗങ്ങളും വിവിധ കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും എത്തി വിഭവങ്ങൾ സമാഹരിച്ചു. വസ്ത്രങ്ങൾ, ആഹാരവസ്തുക്കൾ, മരുന്നുകൾ, പച്ചക്കറികൾ, കുടിവെള്ളം, പായ തു‌ടങ്ങി 62 ലധികം ഇനങ്ങൾ സ്കൂളിലെത്തിച്ചു. സ്കൂളിൽ വെച്ച് ഇവ മുന്നൂറോളം വിവിധ പായ്ക്കറ്റുകളാക്കി. 18, 19, 20 തീയതികളിലായി മൂന്നുദിവസത്തെ ശേഖരണമാണ് നടത്തിയത്. ഏകദേശം മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപയ്ക്കുള്ള വിഭവങ്ങൾ ശേഖരിച്ചു. 20 ന് ഇവ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ യിലുള്ള മൂന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചു.

ആലപ്പുഴയിലേയ്ക്ക് ദുരിതാശ്വാസ വിഭവങ്ങളുടെ ശേഖരണം ആലപ്പുഴയിലേയ്ക്ക് ദുരിതാശ്വാസ വിഭവങ്ങളുടെ ശേഖരണം അമ്പലപ്പുഴ ക്യാമ്പുകളിലേയ്ക് ദുരിതാശ്വാസ വിഭവങ്ങളുമായി