ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എസ്.എസ്.എൽ.സി പരീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം ജില്ലയിൽ ഏറ്റവും ഉയർന്ന വിജയശതമാനം നിലനിർത്തുന്ന സർക്കാർ വിദ്യാലയമാണിത്. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സ്കൂൾ ഏറ്റെടുക്കുന്നത്. മുൻവർഷങ്ങളിലെ എസ്.എസ്‍.എൽ.സി പരീക്ഷാ ഫലങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

2019 എസ്.എസ്.എൽ.സി പരീക്ഷാഫലം

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന് മിന്നുന്ന വിജയം. 536 കുട്ടികൾ പരീക്ഷ എഴുതിയതിൽ 533 കുട്ടികൾ വിജയിച്ചു. വിജയശതമാനം 99.44. 108 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. 62 കുട്ടികൾക്ക് ഒൻപത് എ പ്ലസും 38 കുട്ടികൾക്ക് എട്ട് എ പ്ലസും ലഭിച്ചു. കൊല്ലം ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളി‍ൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാലയവും സംസ്ഥാനതലത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു. വിജയികളായ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.

SSLC 2019 RESULT HSE 2019 RESULT

2018 എസ്.എസ്‍.എൽ.സി പരീക്ഷാഫലം

എസ്.​എസ്. എൽ.സി പരീക്ഷയിൽ 103 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 32 കുട്ടികൾക്ക് 9എ പ്ലസും 29കുട്ടികൾക്ക് 8 എ പ്ലസും നേടാനായി. ആകെ 99 ശതമാനമാണ് എസ്.എസ്.എൽ.സി.യ്ക്ക് വിജയശതമാനം. 559 കുട്ടികളാണ് 2018 എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.