കരിപ്പാൽ എസ് വി യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox AEOSchool

കരിപ്പാൽ എസ് വി യു പി സ്കൂൾ
വിലാസം
കരിപ്പാൽ

കരിപ്പാൽ
,
കരിപ്പാൽ പി.ഒ.
,
670581
സ്ഥാപിതം2 - 1 - 1950
വിവരങ്ങൾ
ഫോൺ0460 2281499
ഇമെയിൽkarippalsvups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13748 (സമേതം)
യുഡൈസ് കോഡ്32021001702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎരമം-കുറ്റൂർ,,പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ369
പെൺകുട്ടികൾ341
ആകെ വിദ്യാർത്ഥികൾ710
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സല കെ സി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത എ വി
അവസാനം തിരുത്തിയത്
21-01-2022MT 1227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം:

കരിപ്പാൽ സോമേശ്വരി വിലാസം അപ്പർപ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാൽ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്. പരേതനായ ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ ദീർഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. കെട്ടിടങ്ങൾ ഉണ്ടാക്കുവാനും മറ്റു സൗകര്യങ്ങളൊരുക്കുവാനും ഒട്ടേറെ ത്യാഗം സഹിക്കേണ്ടിവന്നിട്ടുണ്ട്. നിരവധി പ്രഗത്ഭരായ അധ്യാപകർ ആത്മാർത്ഥമായി സഹകരിക്കുന്ന നാട്ടുകാർ, വിദ്യാഭ്യാസപ്രവർത്തകർ തുടങ്ങി നിരവധി സുമനസ‌്സുകളുടെ കൂടിച്ചേരലിലൂടെയാണ് ഈ വിദ്യാലയം വളർന്ന് പന്തലിച്ചത്. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകരാനും അതുവഴി ഒരു പ്രദേശത്തിന്റെ പ്രതീക്ഷയായി വികസിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആവശ്യ മായ കെട്ടിടസൗകര്യം ഉണ്ടെങ്കിലും കാലപ്പഴക്കം കെട്ടിടത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതു കണക്കിലെടുത്തുകൊണ്ടുതന്നെ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചുകഴിഞ്ഞു. നല്ല ഒരു കളിസ്ഥലം, ചുറ്റുമതിൽ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികൾ എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീപ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവർത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം ഉപജില്ലയിൽ പ്രഥമസ്ഥാനത്താണ് ഈ വിദ്യാലയം. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഒട്ടേറെ മികവാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ക്ലാസുകൾ, പഠനയാത്രകൾ, കലാമേളകൾ, ദിനാചരണങ്ങൾ, ദേശീയദിനാഘോഷങ്ങൾ അങ്ങനെ പലതും.

മാനേജ്‌മെന്റ്

സ്ഥാപകമാനേജരായിരുന്ന ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി നിയമിക്കപ്പെട്ടു. ഈ കാലയളവിൽ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ എൻ കെ കൃഷ്ണൻ നമ്പ്യാരുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ ഇ വി പത്മനാഭൻ മാനേജരായി തുടരുന്നു.

മുൻസാരഥികൾ

1
2
3
4

1950 ൽ രൂപീകൃതമായ ഈ വിദ്യാലയത്തിന് ഓരോ ഘട്ടത്തിലും സർഗ്ഗധനന്മാരായ അധ്യാപകർ സാരഥികളായിരുന്നിട്ടുണ്ട്. പരേതനായ ശ്രീ സുകുമാരൻ മാസ്റ്റർ, ശ്രീ പി പി ജോസഫ് മാസ്റ്റർ, ശ്രീ എൻ വി രാഘവൻ മാസ്റ്റർ, ശ്രീമതി എൻ എം ക്ലാരമ്മ ടീച്ചർ,കെ സി ലക്ഷ്മണൻ മാസ്റ്റർ, കെ സി മധുസൂദനൻ മാസ്റ്റർ എന്നിവർ പോയകാല സാരഥികളാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പതിനായിരക്കണക്കിന് കുട്ടികൾ വിദ്യ അഭ്യസിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, സർക്കാർ ജീവനക്കാർ, പൊതുപ്രവർത്തകർ, മറ്റു തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെ പൂർവ്വ വിദ്യാർത്ഥികൾ സമൂഹത്തിന്റെ പരിച്ഛേദമായി നിലകൊള്ളുന്നു.

വഴികാട്ടി

വഴി ...കണ്ണൂർ  -തളിപ്പറമ്പ -ചപ്പാരപ്പടവ് -കരിപ്പാൽ {{#multimaps: 12.15923571334189, 75.38846751457372 | width=800px | zoom=16 }}