അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 11 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
അക്ഷരവൃക്ഷം

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിൽ പങ്കെടുത്തിരുന്നത്. കുട്ടികളിൽനിന്നും രചനകൾ ശേഖരിച്ച് അതത് സ്കൂൾ അധ്യാപകരാണ് ഈ രചനകൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ രചനകളായിരുന്നു നിർദ്ദേശിച്ചിരുന്നതെങ്കിലും ഹിന്ദി, തമിഴ്, കന്നട, സംസ്കൃതം, അറബിക് എന്നീ ഭാഷകളിലും രചനകൾ അപ്‍ലോഡ് ചെയ്യപ്പെട്ടിച്ചുണ്ട്. സ്കൂൾവിക്കിയിൽ രചനകൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾക്ക് ഓരോ ജില്ലയിലും പ്രത്യേക ഹെൽപ്ഡെസ്ക് സജ്ജീകരിച്ചിരുന്നു.. 2020 ഏപ്രിൽ 6 മുതൽ മെയ് 5 വരെയായിരുന്നു പദ്ധതിയുടെ കാലാവധി. 4947 വിദ്യാലയങ്ങളിൽ നിന്നായി 56,573 സൃഷ്ടികളാണ് അക്ഷരവൃക്ഷം പദ്ധതിയിൽ പ്രസിദ്ധീകരിച്ചത്.
ഈ രചനകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവ എസ്.സി.ഇ.ആർ.ടി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചട്ടുണ്ട്. രണ്ട് വാല്യങ്ങളാണ് ഇതുവരെ പുറത്തിറക്കിയത്.

അക്ഷരവൃക്ഷം പദ്ധതിയിൽനിന്നും എസ്.സി.ഇ.ആർ.ടി തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച സൃഷ്ടികൾ
ഒന്നാം വാല്യം രണ്ടാം വാല്യം
അക്ഷരവൃക്ഷം പദ്ധതി - ഒറ്റനോട്ടത്തിൽ
കവിതകൾ കഥകൾ ലേഖനം ആകെ സൃഷ്ടികൾ
25,493 9,873 21,163‎ 56,573
സൃഷ്ടികൾ ജില്ലാടിസ്ഥാനത്തിൽ
ജില്ല കഥകൾ കവിതകൾ ലേഖനങ്ങൾ ആകെ സൃഷ്ടികൾ
കാസർഗോഡ് 310 839 612 1,761
കണ്ണൂർ 1,437 3,494 2,772 7,704
വയനാട് 211 494 482 1,188
കോഴിക്കോട് 253 652 567 1,475
മലപ്പുറം 1,557 3,720 2,912 8,195
പാലക്കാട് 473 1,199 911 2,583
തൃശ്ശൂർ 336 786 577 1,699
എറണാകുളം 664 1,576 1,432 3,672
ഇടുക്കി 108 291 265 664
കോട്ടയം 673 1,523 1,529 3,727
ആലപ്പുഴ 670 1,951 1,458 4,081
പത്തനംതിട്ട 218 590 565 1,373
കൊല്ലം 415 1,224 1,061 2,700
തിരുവനന്തപുരം 2,522 7,083 5,959 15,584
ഒന്നാം ഘട്ട സാങ്കേതികപരിശോധന പൂർത്തിയായ രചനകൾ 5,303
രണ്ടാംഘട്ട സാങ്കേതികപരിശോധന പൂർത്തിയായ രചനകൾ 17,781
മൂന്നാം ഘട്ട സാങ്കേതികപരിശോധന പൂർത്തിയായ രചനകൾ 15,297
നാലാം ഘട്ട സാങ്കേതികപരിശോധന പൂർത്തിയായ രചനകൾ 17,763
നീക്കം ചെയ്യേണ്ട താളുകൾ 20
"https://schoolwiki.in/index.php?title=അക്ഷരവൃക്ഷം&oldid=953592" എന്ന താളിൽനിന്ന് ശേഖരിച്ചത്