സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി

11:32, 19 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) (മികവുകൾ)

കൂടരഞ്ഞി സെൻറ്‌.സെബാസ്ററ്യൻ'സ് എൽ പി സ്കൂളിന്റ ചരിത്രം വരും തലമുറയ്ക്ക് അറിയുന്നതിന് വേണ്ടി തങ്ങളുടെ ജീവിതത്തിൻറെ ഗുരുക്ഷേത്രത്തിൽ നടത്തിയ ധർമയുദ്ധങ്ങ ളുട അനുസ്മരണവും ആവിഷ്കാരവും ഉൾകൊള്ളിച്ചുകൊണ്ട് ചരിത്രം......

സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി
വിലാസം
കൂടരഞ്ഞി

സെൻറ്‌.സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി
,
673604
സ്ഥാപിതം01 - 01 - 1949
വിവരങ്ങൾ
ഫോൺ04952255157
ഇമെയിൽഎസ്.എസ് എൽ .പി സ്കൂൾ @ ജീ മെയിൽ . കോം
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47326 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻഎം .ടി തോമസ്
അവസാനം തിരുത്തിയത്
19-03-201947326


പ്രോജക്ടുകൾ


                                                             ആമുഖം 

ചരിത്രം

 
 


1654കോഴിക്കോട് താലൂക്കിൽ കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാൻ കഴിവുള്ളവരുമായ ഒരു പറ്റം കാർഷിക കുടുംബങ്ങൾ 1944ഓടെ കോഴിക്കോടിൻറെ കിഴക്കൻ മേഖലയായ കൂടരഞ്ഞിയിൽ സ്ഥിരവാസം ഉറപ്പിച്ചു. ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിൻറേയും, സഹനത്തിൻറേയും അനന്തരഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങൾ. 1931ലെ സർവ്വെ പ്രകാരം കൂടരഞ്ഞി കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152ൽ ഉൾപ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാൻ 10 ഏക്കർ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലിൽ മോയിഹാജി.അതിൽ 4 ഏക്കർ സ്ഥലത്തെ കാടും,മുളയും വെട്ടിത്തെളിച്ച് 30 കോൽ നീളത്തിലും 12 കോൽ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബർണാഡിൻറെ നേത്യത്വത്തിൽ പടുത്തുയർത്തി. 1948ൽ ഒരു കളരിയായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്.'കടമ്പനാട്ട് അപ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകൻ. <small1949 ജൂലൈ 1 ന് 138 വിദ്യാർത്ഥികളും,4 അധ്യാപകരുമായി 'സെൻറ് സെബാസ്റ്റ്യൻസ് എലിമെൻററി സ്കൂൾ'മദ്രാസ് ഗവൺമെൻറിൻറെ കീഴിൽപ്രവർത്തനം ആരംഭിച്ചു. റവ.ഫാദർ ബർണാഡിൻ സി.എം.ഐ. പ്രഥമ മാനേജരും, ശ്രീമാൻ കെ.ഒ. പൗലോസ് പ്രഥമ പ്രധാനാധ്യാപകനുമായിരുന്നു. 1 മുതൽ 4 വരെ ക്ളാസുകളിൽ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിൽ കാണുന്നു.സ്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പർ ശ്രീ.കെ.ടി.തോമസ്കുന്നേൽ ആണ്. ആദ്യകാല വിദ്യാർത്ഥികളിൽ പലരും പിൽക്കാലത്ത് ഈ സ്കൂളിൽ തന്നെ അധ്യാപകരായി സേവനമനുഷ്ഠിച്ചവരാണെന്ന കാര്യവും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.നിലവിലുണ്ടായിരുന്ന ഷെഡ് വർദ്ധിച്ചുവന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് തികയാതെ വന്നതുകൊണ്ട് 1960ൽ 160അടി നീളത്തിൽ സാമാന്യം വലിയ ഓടുമേഞ്ഞ വിദ്യാലയം ബഹു.ബർണാഡിൻ അച്ചൻറെ നേത്യത്വത്തിൽ പണി കഴിപ്പിച്ചു. 2016-1അന്ന് ഈ സ്കൂളിൽ പരിശോധനയ്ക്കെത്തുന്ന ഇൻസ്പെക്ടർ കാണുന്നത് പനിച്ച് കരിമ്പടത്തിനുള്ളിൽ കിടക്കുന്ന കുട്ടികളേയും അവരെ ശുശ്രൂഷിക്കുന്ന അധ്യാപകരേയുമായിരുന്നു. ഒരു ഗ്ളാസ് വെള്ളംപോലും കുടിക്കാതെ എത്രയുംവേഗം രക്ഷപ്പെടുവാൻ തത്രപ്പെടുമായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. 1950-51ൽ തന്നെ ഈ വിദ്യാലയം എലിമെൻററി സ്കൂളായി ഉയർത്തുകയും ശ്രീ.പി.വി.പാവുണ്ണി പ്രധാനാധ്യാപകനാവുകയും ശ്രീ.കെ.ഒ.പൗലോസ് അധ്യാപകനായി ജോലി നോക്കുകയും ചെയ്തു. 1952 മുതൽ 54 വരെ ശ്രീമാൻ കെ.എം.ഫ്രാൻസിസ് പ്രധാനാധ്യാപകനായിരുന്നു. അന്നത്തെഅധ്യാപകരിൽ പലർക്കും വേണ്ടത്ര പരീക്ഷായോഗ്യതയില്ലാത്തതിനാൽ ബഹു.ബർണാഡിൻ അച്ചൻ ത്യശൂർ,പാവറട്ടി,എനാമാവ്,മീനച്ചിൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അധ്യാപകരെ കൊണ്ടുവന്നുതാമസിപ്പിച്ചു. ഓണം അവധിക്ക് 50രൂപയും ക്രിസ്മസിന് 100 രൂപയും വർഷാവസാനം ചെലവുകഴിച്ച് കണക്കുതീർത്ത് മാനേജർ അദ്ധ്യപകർക്ക് ശമ്പളം നൽകിയിരുന്നു. അന്ന് പ്രധാന അദ്ധ്യപകനും മറ്റും സ്കൂൾ ആവശ്യത്തിനായി ഓഫീസിൽ പോകണമെങ്കിൽ 40 കിലോമീറ്റർലോളം കാല്നടയായ്പോകണമായിരുന്നു. 1954 ൽ ആദ്യത്തെ എലെമെന്റരി പരീക്ഷ 8 സ്റ്റാൻഡേർഡ് (ഇ.എസ്.എൽ.സി )കഴിഞ്ഞു കുട്ടികൾ പുറത്തുവന്നു. 1956ൽ ഇവിടെ പഠിച്ചിരുന്ന ശ്രീമതിമാരായ റോസമ്മ വെള്ളംചിറ ,ഏലിയാമ്മ തറപ്പേൽ എന്നിവർ ജോലിയിൽ പ്രവേശിച്ചു . 1955 മുതൽ 1962 വരെ ശ്രീമാൻ കെ. ജെ ദേവസി പ്രധാനാദ്ധ്യാപകനായി പ്രശസ്ത സേവനം അനുഷ്ഠിക്കുകയും പ്രൈമറി വിദ്യാഭ്യാസത്തിനായി അടിത്തറപാകുകയുംചെയ്തു. പക്ഷേ അതിനുശേഷം തുടർന്നുപഠിക്കണമെങ്കിൽ കുട്ടികൾക്ക് കോഴിക്കോടോ കോടഞ്ചേരിയിലോ പോകണമായിരുന്നു. അതിനാൽ അന്നത്തെ മാനേജർ ബഹു.ബർത്തലോമിയോ സി.എം. ഐ യുടെ നേതൃത്വത്തിൽ ഹൈസ്കൂളിന് വേണ്ടി ശ്രമം ആരംഭിച്ചു. 1962 - 63 വർഷത്തിൽ യു .പി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1961 മുതൽ ഇവിടുത്തെ അദ്ധ്യപകനായിരുന്ന ശ്രീമാൻ .കെ.വി ജോസഫ് പ്രധാന അദ്ധ്യപകനായി ഭരണച്ചുമതല ഏറ്റെടുത്തു . ഈ കാലഘട്ടത്തിൽ 848 കുട്ടികളും ഒരു കൈവേല അദ്ധ്യപിക ഉൾപ്പെടെ 21 അദ്ധ്യപകരുണ്ടായിരുന്നു. 1969 -70 വരെയുള്ള കാലഘട്ടങ്ങളിൽ അറബി , ക്രാഫ്റ്റ് ഉൾപ്പെടെ 26 അദ്ധ്യപകനും ആയിരത്തോളം കുട്ടികളും പഠിച്ചിരുന്നതായി രേഖകളിൽകാണുന്നു കൂടരഞ്ഞി പഞ്ചായത്തിലെ എല്ലാ കുട്ടികളും ഇവിടെയാണ്‌ പടിച്ചിരുന്നത് 09 -06 -1967 മുതൽ തലശ്ശേരി രൂപത അധ്യക്ഷൻ മാർ .സെബാസ്റ്റ്യൻ വള്ളോപ്പള്ളിപിതാവിൻ്റെ അധീനതയിൽ ആയിരുന്നു ഈ വിദ്യാലയം 1986 ജൂലൈ 3ന് തലശേരി രൂപത വിഭജിച്ച് താമരശേരി ആസ്ഥാനമായി പുതിയ രൂപത രൂപീകരിച്ചപ്പോൾ ഈ വിദ്യാലയം താമരശേരി കോർപ്പറേറ്റിൻറെ കീഴിലാവുകയും ചെയ്തു.ഇപ്പോഴത്തെ രുപതാധ്യക്ഷൻ മാർ പോൾ ചിറ്റിലപ്പിള്ളിയും കോർപ്പറേറ്റ് മാനേജർറവ.ഫാദർ മാത്യു മാവേലിയും ലോക്കൽ മാനേജർ റവ.ഫാദർ ജോസ് മണിമലത്തറപ്പേലുമാണ്.1975 76 വർഷത്തിൽ ഈ വിദ്യാലയത്തിൽ പുസ്തക വിതരണത്തിനുവേണ്ടി സൊസൈറ്റി സ്ഥാപിച്ചു. ഈ പഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങൾക്ക് ഇവിടെ നിന്നാണ് പുസ്തകങ്ങൾ കൊടുക്കുന്നത്.ഈ സ്കൂളിൽ 1966 മുതൽ 95വരെ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ എ.ഡി.ഏലിയാക്കുട്ടി 27.08.1995ൽ നിര്യാതയായി. ശ്രീ.കെ.പി.ജോസഫ് മെമ്മോറിയൽ എൻഡോവ്മെൻറ്, സിസ്റ്റർഎ.ഡി.ഏലിയാക്കുട്ടി മെമ്മോറിയൽ എൻഡോവ്മെൻറ് എന്നിവ ഇവിടുത്തെ കുട്ടികൾക്ക് നൽകി വരുന്നു. ഈ പഞ്ചായത്തിൻറെ പലഭാഗങ്ങളിലും സ്കൂൾ പുതുതായി ആരംഭിച്ചതോടുകൂടി ഇവിടെ കുട്ടികൾ കുറയാൻ തുടങ്ങി. എങ്കിലും മറ്റു സ്കൂളുകളെ അപേക്ഷിച്ച്ഇവിടെത്തന്നെയാണ്കുട്ടികൾ കൂടുതൽ.1983ൽ ശ്രീമാൻ. കെ.പി.ജോസഫ് സർവ്വീസിൽ നിന്ന്വിരമിച്ചപ്പോൾസിസ്റ്റർ പി. പി. മറിയം ഒരു വർഷത്തേക്ക് പ്രധാനാധ്യപികയായി സേവനമനുഷ്ഠിച്ചു. 1984ൽ ഈ സ്കൂളിലെ തന്നെ പൂർവ്വവിദ്യാർഥിയായിരുന്ന ശ്രീ. പി. ഡി. ദേവസ്യപ്രധാനാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.അദ്േദഹം ഏതാണ്ട് 8 വർഷക്കാലം2 പ്രവശ്യമായി ഈ സ്കൂളിനെ നയിച്ചു. 1963ൽ ഫാ. ജോർജ് മഠത്തിൽപറമ്പിൽ എൽ. പി. സ്കൂളിനോട് ചേർന്ന് ഉപയോഗശൂന്യമായി കിടന്ന സ്ഥലത്ത് ഒരു സ്റ്റേഡിയം പണികഴിപ്പിക്കുന്നതിനുവേണ്ടി സ്പോർട്സ് കൗൺസലിന് ഒരു പ്ളാൻ തയ്യാറാക്കി സമർപ്പിക്കുകയും അതിനുന്നു നടപടികൾ ആരംഭിക്കുകയും ചെയ്തു.1984 ൽ റവ.ഫാ.ജോസഫ് മൈലാടൂർ ൻറെ സേവനകാലത്ത് ഗാലറിയോടു കൂടിയ സ്റ്റേഡിയം പണികഴിപ്പിച്ചതുകൂടി കായികരംഗത്ത് ഈ സ്കൂളിലെ കുട്ടികൾക്ക്ഉയരങ്ങളിലെത്തിച്ചേരാൻ അവസരം ഒരുങ്ങി.കഴിഞ്ഞ 3 പ്രാവിശ്യം സബ്ജില്ലാകായികമേളയ്ക്ക് സാരഥ്യം വഹിക്കുവാനുള്ള അവസരമുണ്ടായി. ഉപജില്ലാ കായികമേളയിൽ 6 പ്രാവിശ്യം ചാമ്പ്യൻപട്ടം അണിഞ്ഞ കൂടരഞ്ഞി സ്കൂൾ നിരവധി താരങ്ങളെ അത്ലറ്റിക്സിൽ ഉയർത്തിയിട്ടുണ്ട്. ഉപജില്ലാ കലോൽസവത്തിൽ 7 പ്രാവിശ്യം ഇവിടുത്തെ കുട്ടികൾ ഓവറോൾ ചാമ്പ്യൻപട്ടം അണിഞ്ഞിട്ടുണ്ട്. കൂടാതെ 3 പ്രാവിശ്യം ഉപജില്ലാകലോൽസവത്തിൽ ആതിഥേയ സ്കൂൾ ആകാനും സാധിച്ചു. ശ്രീമാൻ. ടി. എ. മത്തായി, സിസ്റ്റർ ടി. കെ. ത്രേസ്യ, സി. ജെ. സെബാസ്റ്റ്യൻ, കെ. എം. ജോസഫ്, എം.ജെ.ജോർജ്, എൻ.വി.ത്രേസ്യ എന്നീപ്രധാനാധ്യാപകർ ഈ സ്ഥാപനത്തെ വളരെപ്രശംസനീയമായ വിധത്തിൽ നയിച്ചിട്ടുണ്ട്. റെയിൽപാളംപോലെ സമാന്തരമായും, അഭിമുഖമായും നിന്നിരുന്ന രണ്ട് പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഇപ്പോൾ കാണുന്ന രണ്ടുനില കെട്ടിടത്തിൻറെ ഒന്നാംഘട്ടം പണികഴിപ്പിച്ചത് 1995ൽ റവ.ഫാദർ ജെയംസ് മുണ്ടയ്ക്കലിൻറെ സേവനകാലത്താണ്. 1996ൽ റവ.ഫാദർ പോൾ കളപ്പുരയുടെ നേത്യത്വത്തിൽ സ്കൂളിൻറെ ബാക്കിപണിയും ഗാലറിയുടെപണിയും പൂർത്തീകരിക്കുകയും ചെയ്തു. ഇപ്പോഴുള്ള കെട്ടിടത്തിൽ 11ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് ഉള്ളത്. കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ മനസിലാക്കി അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നതിനും ഈ പഞ്ചായത്തിലെ അധ്യാപകർ സമ്മേളിച്ച് പഠനബോധനതന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനുംവേണ്ടി ഈ സ്കൂൾ ക്ളസ്റ്റർസെൻററായി പ്രവർത്തിച്ചുവരുന്നു. കൂടാതെ എസ്.എസ്.എയുടെ ആഭിമുഖ്യത്തിൽ വില്ലേജ്എഡ്യുക്കേഷൻ കമ്മറ്റിയും രൂപീകരിച്ച് വി.ഇ.സി. സെൻററായും ഈ സ്കൂളാണ് പ്രവർത്തിക്കുന്നത്. എൽ.എസ്.എസ്.പരീക്ഷാസെൻറർ കൂടിയാണ് 2002 03 വർഷത്തിൽ പി.റ്റി.എയുടെ സഹകരണത്തോടെ മാനേജർറവ.ഫാദർ ജോസ് മണിമലത്തറപ്പിൽ 14 മുറികളുള്ള ടോയ്ലറ്റ് കുട്ടികൾക്ക്വേണ്ടി നിർമ്മിച്ചിട്ടുണ്ട്. 2003 മെയ് 13ന് ശ്രീമതി കെ.ജെ.അന്നമ്മ പ്രധാനാധ്യാപികയായി സ്ഥാനമേറ്റു.ആ വർഷത്തെ പി.റ്റി.എ. പ്രസിഡൻറ് ശ്രീ.ജോസഫ് ഉഴുന്നാലിയും എം.പി.റ്റി.എ. ചെയർപേഴ്സൺ ശ്രീമതി മേഴ്സി പുത്തൻപുരയ്ക്കലുമായിരുന്നു. 2003 04 വർഷത്തിൽ പി.റ്റി.എയുടെയും മാനേജ്മെൻറിൻറേയും ശ്രമഫലമായി പാചകപ്പുര പുതുക്കിപ്പണിയുകയുണ്ടായി. 2004 05 വർഷത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനും, വായിക്കുന്നതിനുമായി സിമൻറ്ബഞ്ച് ഉണ്ടാക്കിയിട്ടുണ്ട്. കലയിലും, പഠനത്തിലും, കായികത്തിലുംഇവിടുത്തെ കുട്ടികൾ മുൻപന്തിയിലാണ്. 2003 04ൽ കൂടരഞ്ഞിയിൽ വെച്ചുനടത്തിയ ഉപജില്ലാകലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻപട്ടം നേടുകയും എൽ.പി. വിഭാഗത്തിൽ ഉപജില്ലയിൽ ഒന്നാംസ്ഥാനത്ത് എത്തുകയും ചെയ്തു. കായിക മത്സരങ്ങളിൽ പെൺകുട്ടികൾക്കുള്ള ചാമ്പ്യൻഷിപ്പ് ഇവിടുത്തെ കുട്ടികൾക്കാണ് ലഭിച്ചത്. സ്റ്റേറ്റ് അമച്ച്വർ അത്ലറ്റിക്ക് മീറ്റിലേക്ക് അനീഷ പി.കെ,അലീന തോമസ് എന്നീ കുട്ടികൾക്ക് സെലക്ഷൻ കിട്ടുകയും ചെയ്തു. രണ്ടു വർഷങ്ങളിലും അലീന തോമസ് ഉപജില്ലയിലെ വ്ക്തിഗത ചാമ്പ്യൻഷിപ്പിന് അർഹയാവുകയും ചെയ്തു. എൽ.എസ്.എസ് സ്കോളർഷിപ്പ് എല്ലാ വർഷവും ഇവിടുത്തെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. 2004 05 വർഷം മുതൽ ഒന്നാം ക്ളാസ് പാരലൽ ആയി 46 കുട്ടികളുള്ള ഇംഗ്ളീഷ് മീഡിയം ക്ളാസ് ആരംഭിക്കുകയും.....പ്രകാരം അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 2014 ആകുമ്പോഴേക്കും കൂടരഞ്ഞി സ്കൂളിൽ നിന്ന്എസ്.എസ്.എൽ.സി. ആദ്യബാച്ച് ഇംഗ്ളീഷ് മീഡിയം കുട്ടികൾ പുറത്തിറങ്ങു. ഈ അധ്യയന വർഷത്തെ പി.റ്റി.എ. പ്രസിഡണ്ട് ശ്രീ. ജോസ് മാണ്. വരും വർഷങ്ങളിലും പാഠ്യപാഠ്യേത രംഗത്ത് ഇവിടുത്തെ കുട്ടികൾ മുൻപിലായിരിക്കണമെന്ന ലക്ഷ്യത്തോടു കൂടി അധ്യാപകരും,രക്ഷിതാക്കളും,മാനേജമെൻറും ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഭൗതീകസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പ്രത്യേക പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു. 2018-19 അക്കാദമിക വർഷം 12 ഡിവിഷനുകളിലായി 190 ആൺകുട്ടികളും 178 പെൺകുട്ടികളും അടക്കം 368 കുട്ടികൾ പഠിക്കുന്നു. ഒരു അറബിക് അധ്യാപകനുൾപ്പെട്ട 13 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പി.ടി.എ പ്രസിഡണ്ടായി ശ്രീ. ജോസ് മടപ്പള്ളിയും എം.പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. അനുവും സ്കൂളിനുവേണ്ടി നിലകൊള്ളുന്നു. കൂടരഞ്ഞി എൽ.പി. സ്ക്കൂളിൻറെ നാളിതുവരെയുള്ള സകല നേട്ടങ്ങൾക്കും,ഐശ്വര്യങ്ങൾക്കും കാരണഭൂതനായ വിശുദ്ധ സെബസ്റ്റ്യാനോസിനോടും ഞങ്ങളെഅന്നും,ഇന്നും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന സർവ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു.

ഹെഡ്മാസ്റ്റർ എം .ടി തോമസ്....സ്റ്റാഫ്.

               മുൻ സാരഥികൾ
               പൂർവ്വവിദ്യാർഥികളുടെ നേട്ടങ്ങൾ
                മാനേജ്മെന്റ്


.............................................................................................................................................................................................................................................................................................................................................

ഭൗതികസൗകരൃങ്ങൾ

പഠനത്തിന് ഏറ്റവും അനുയോജ്യമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക് എന്നിവയും ഓരോ ക്ലാസിലേക്കും ഫാൻ, ലൈറ്റ്, സ്പീക്കർ സംവിധാനം എന്നിവയും നിലവിൽ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും, അലമാരയും ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ എന്നിവയും ഉണ്ട്, ഇന്റർലോക്കിട്ട മുറ്റം, കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് വളരെ സഹായമായ വിശാലമായ ഗ്രൗണ്ടും ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങളിൾപ്പെടുന്നു. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന് ബസ്സുമുണ്ട്. കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം , മൽസ്യകൃഷി ഇവയിലും രക്ഷിതാക്കൾ സഹകരിക്കുന്നു.


         വിശാലമായ ക്ലാസ്സ്‌റൂം
         കംപ്യൂട്ടർലാബ്
         സ്മാർട്ക്ലാസ്സ്‌റൂം
         ടോയിലറ്റ്
         ഇന്റെർലോക്കിട്ട മുറ്റം
         വിശാലമായ ഗ്രൗണ്ട്  
         സ്കൂൾ ലൈബ്രറി - ക്ലാസ് ലൈബ്രറി 
         പുറംപഠനത്തിന് സഹായകമായ തണൽമര തറകൾ
         വാഹനസൗകര്യം - സ്കൂൾ ബസ്സ്
         വൃത്തിയുള്ള സ്കൂൾ പരിസരം

.............................................................................................................................................................................................................................................................................................................................................

  • കുടിവെള്ള സൗകര്യം

.............................................................................................................................................................................................................................................................................................................................................

  • ഉച്ചക്കഞ്ഞിവിഭവം :-ഡിസ്പ്ലേബോർഡ്
 
 

.............................................................................................................................................................................................................................................................................................................................................

മാനേജ്മെന്റ്

 
കോർപ്പറേറ്റ് മാനേജർ
 
സ്കൂൾ മാനേജർ
 
ഹെഡ് മാസ്റ്റർ




താമരശ്ശേരി എജ്യുക്കേഷൻ ഏജന്സി യുടെ കീഴിൽ പ്രവര്ത്തി്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂൾ. റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ കോർപ്പറേറ്റ് മാനേജറായി സേവനമനുഷ്ഠിക്കുന്നു. റവ. ഫാ. റോയി തേക്കുംകാട്ടിൽ (സ്കൂൾ മാനേജർ) വിദ്യാലയത്തിന് ഭൗതികകാര്യങ്ങളിലും പ്രവര്ത്തനങ്ങളിലും വേണ്ട മാര്ഗ്ഗ നിര്ദ്ദേശങ്ങൾ നല്കു്ന്നു. സ്കൂളിന്റെ ഹെഡ്മാസ്റ്ററായി ശ്രീ. എം.ടി.തോമസും നിലകൊള്ളുന്നു.



...................................................................................................................................................................................................................................................................................................................................................

നേട്ടങ്ങൾ

 
മത്സ്യകൃഷി


  • 2016-17 അധ്യായന വർഷത്തിൽ 10 എൽ.എസ്.എസ് നേടി.
  • 2017-18 അധ്യായന വർഷം 5 എൽ.എസ്.എസ് നേടി.
  • സംസ്ഥാന തലത്തിൽ മത്സ്യകൃഷി ചെയ് ആദ്യ പ്രൈമറി വിദ്യാലയം എന്ന ബഹുമതി 2016 ൽ കരസ്ഥമാക്കി
  • 2017-18 അധ്യായന വർഷം ജില്ലാതല ഗണിതശാസ്ത്ര വിഭാഗത്തിൽ (എൽ.പി വിഭാഗത്തിൽ) രണ്ടാം സ്ഥാനത്തും എത്തി.







................................................................................................................................................................................................................................................................................................................................................................

മികവുകൾ

                                        മികവു പ്രവർത്തനങ്ങളിലൂടെ..........
              * എൽ.എസ്.എസ് വിജയികൾ
* ഇംഗ്ലീഷ് അസംബ്ലി
* ടാലൻറ് ലാബ്
* ഷോർട്ട് ഫിലിം
* ബോധവൽക്കരണം
* വായനാക്കളരി
* പഠനോത്സവം
* ഹലോ ഇംഗ്ലീഷ്

..........................................................................................................................................................................................................................................................................................................................................................

* എസ്.ആർ .ജി (പ്രവർത്തനാവലോകനം) 
 എല്ലാ മാസവും അദ്ധ്യാപകർ ഒന്നിച്ചിരുന്ന് ക്ലാസ് പ്രവർത്തനങ്ങൾ വിശകലനം ചെയ്യുകയും ആവശ്യമായ നടപടിൾ കൈകൊള്ളുകയും ചെയ്യും. പഠനോപകരണങ്ങളുടെ നിർമ്മാണം, അവയുടെ ഫലപ്രദമായ ഉപയോഗം എന്നിവയും യോഗത്തിൽ ചർച്ച ചെയ്യുന്നു.

.............................................................................................................................................................................................................................................................................................................................................

  • ജനറൽബോഡി
 
ജനറൽ ബോഡി
 
ജനറൽ ബോഡി
 
പി.ടി.എ പ്രസിഡണ്



 2018-19 വർഷത്തെ പി.ടി.എ ജനറൽ ബോഡി നടത്തി. വാര്ഷി ക കണക്കവതരണം, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, യൂണിഫോം വിതരണം ഇവയെല്ലാം നടത്തി. പുതിയ പി.ടി.എ പ്രസിഡണ്ടായി ജോസ് മടപ്പള്ളിയെയും, എം.പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. മഞ്ജുഷയെയും തിരഞ്ഞെടുത്തു. 

......................................................................................................................................................................................................................................................................................................................................................................


  • ഒരു മുറം പച്ചക്കറി വിത്ത് വിതരണം
 
ഒരു മുറം പച്ചക്കറി വിത്തു വിതരണം
 
ഒരു മുറം പച്ചക്കറി വിത്തു വിതരണം
 ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമുള്ള വിത്തുവിതരണം പി.ടി.എ പ്രസിഡണ്ട് ശ്രീ. ജോസ് മടപ്പള്ളി നിർവഹിച്ചു. എല്ലാ കുട്ടികളും അവർക്കു  ലഭിച്ച വിത്ത് കുഴിച്ചിടുന്നതിനായി രക്ഷിതാക്കളുടെ സഹായം തേടുന്നു. 

.............................................................................................................................................................................................................................................................................................................................................................................


 
school varshikam



.....................................................................................................................................................................................................................................................................................................................................................................


ശാസ്ത്രമേള


 
ശാസ്തമേള
 
centreശാസ്തമേള
 
ശാസ്തമേള
 
ശാസ്തമേള
 
ശാസ്തമേള



 സ്കൂൾ തലത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. പാളകൊണ്ടുള്ള ഉല്പന്നങ്ങൾ, കരകൌശല വസ്തുക്കൾ, പുരാവസ്തുക്കൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു. മികച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നല്കി. 


................................................................................................................................................................................................................................................................................................................................................................

സ്കൂൾ സ്പോർട്സ്


 
കായികമേള
 
കായികമേള
 
കായികമേള
 
കായികമേള



 എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ കായികമേള നടത്തി. ഗ്രൂപ്പ് തിരിച്ച് നടത്തിയ മത്സരത്തിൽ മഞ്ഞ ഗ്രൂപ്പ് വിജയിച്ചു. 


.........................................................................................................................................................................................................................................................................................................................................................................

സ്കൂൾ കലാമേള


 
കലാമേള
 
കലാമേള
 
കലാമേള


 കുട്ടികളുടെ സർഗ്ഗ വാസനകൾ പ്രകടിപ്പിക്കാനുള്ള അവസരമായി ഈ വർഷത്തെ സ്കൂൾ കലാമേള മാറി. മേഘ മനോജിനെ കലാതിലകമായും അതുലിനെ കലാ പ്രതിഭയായും തിരഞ്ഞെടുത്തു.   


.......................................................................................................................................................................................................................................................................................................................................

പഠനയാത്ര
 



 ഊട്ടിയുടെ നനുത്ത മഞ്ഞിലൂടെയും പൈന്ർ മരത്തണലിലൂടെയും മൊട്ടകുന്നിലൂടെയുംപുല്ർ മൈതാനത്തുകൂടിയും ഊട്ടിയുടെ മനോഹാരിത ആസ്വദിച്ച് ഒരു ദിവസം. 53 കുട്ടികളും അധ്യാപകരും പി. റ്റി എ അംഗങ്ങളും ഈ യാത്രയില്ർ സന്നിഹിതരായിരുന്നു. കുട്ടികള്ർക്കെല്ലാവര്ക്കും തേയില ഉണ്ടാക്കുന്ന വിധം കാണുവാനും ആ ചായയുടെ രുചി ആസ്വദിക്കുവാനും സാധിച്ചു. 


..............................................................................................................................................................................................................................................................................................................................................................

ദിനാചരണങ്ങൾ

    * പ്രവേശനോത്സവം
                           * വായനാദിനം, വായനാവാരം
                                                         * ബഷീർ അനുസ്മരണം
    * ചാന്ദ്രദിനം
                           * ഹിരോഷിമാ അനുസ്മരണം
                                                         * പുനരുപയോഗദിനം
    * സ്വാതന്ത്രദിനം
                           * അധ്യാപകദിനം
                                                         *  കേരളപ്പിറവി
    * ശിശുദിനം
                            * ക്രിസ്തുമസ്സ്


..............................................................................................................................................................................................................................................................................................................................................................................


  • വോട്ടെടുപ്പ്

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് അംഗങ്ങളെ കണ്ടെത്തുന്നതിന് നോമിനേഷൻ സമർപ്പണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നീ പ്രക്രിയകളിലൂടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 

.............................................................................................................................................................................................................................................................................................................................................................................................................................................

.





....................................................................................................................................................................................................................................................................................................................................................................................................................................................................

 
കായികമേള
 
കായികമേള
 
കായികമേള
 
കായികമേള



.....................................................................................................................................................................................................................................................................................................................................................

ചിത്രശാല 2018-19 വർഷം

  • 2018-19 വർഷത്തെ പ്രവർത്തനങ്ങളിലൂടെ
 
ചാന്ദ്രദിനം
 
ഇംഗ്ലീഷ് അസംബ്ലി
 
ഒരു മുറം പച്ചക്കറി വിത്തു വിതരണം
 
പ്രവേശനോത്സവം
 
ഹിരോഷിമാ അനുസ്മരണം
 
ജനറൽ ബോഡി
 
എൽ.എസ്.എസ് വിജയികൾ
 
ബഷീർ അനുസ്മരണം
...
 
ഹലോ ഇംഗ്ലീഷ്
...
 
 
ബഷീർ അനുസ്മരണം
 
സ്വാതന്ത്രദിനം

......................................................................................................................................................................................................................................................................................................

എൻഡോവ്മെൻറുകൾ

കുട്ടികളുടെ പഠനമികവിൻറെ അടിസ്ഥാനത്തിൽ വിവിധ എൻഡോവ്മെൻറുകൾ സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നൽകി വരുന്നു. സ്കൂളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച 4 അധ്യാപകരുടെ പേരുകളിലായാണ് 5 എൻഡോവ്മെൻറുകൾ നൽകുന്നത്.


1. ശ്രീ. കെ.പി.ജോസഫ് മാസ്റ്റർ സേവന സ്മാരകനിധി

  • ഒന്നാം ക്ലാസ്സിലെ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും സാമ്പത്തികമായി പ്രയാസ അനുഭവപ്പെടുന്നതുമായ 2 വിദ്യാർത്ഥികൾക്ക് നൽകുന്നു.

2. സിസ്റ്റർ ഏലിയാക്കുട്ടി സ്മാരക എൻഡോവ്മെൻറ്

  • രണ്ടാം ക്ലാസ്സിലെ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും സാമ്പത്തികമായി പ്രയാസ അനുഭവപ്പെടുന്നതുമായ 2 വിദ്യാർത്ഥികൾക്ക് നൽകുന്നു.

3. ശ്രീ. കെ.പി.ജോസഫ് മാസ്റ്റർ സേവന സ്മാരകനിധി

  • മൂന്നാം ക്ലാസ്സിലെ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും സാമ്പത്തികമായി പ്രയാസ അനുഭവപ്പെടുന്നതുമായ 2 വിദ്യാർത്ഥികൾക്ക് നൽകുന്നു.

4. ശ്രീ. എം.ടി ജോർജ്ജ് സ്മാരക എൻഡോവ്മെൻറ്

  • നാലാം ക്ലാസ്സിലെ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും സാമ്പത്തികമായി പ്രയാസ അനുഭവപ്പെടുന്നതുമായ 2 വിദ്യാർത്ഥികൾക്ക് നൽകുന്നു.

5. ദേവസ്യമാസ്റ്റർ സ്മാരക എൻഡോവ്മെൻറ്

  • നാലാം ക്ലാസ്സിലെ പഠനത്തിൽ മുന്നോക്കം നിൽക്കുന്ന 2 വിദ്യാർത്ഥികൾക്ക് നൽകുന്നു.




.............................................................................................................................................................................................................................................................................................................................................................

.

അദ്ധ്യാപകർ

                സ്നേഹത്തിൻറെ കൂട്ടായ്മ........ 
 
അദ്ധ്യാപകർ


  • അദ്ധ്യാപകർ
  • ശ്രീ. എം .ടി തോമസ് (ഹെഡ്മാസ്റ്റർ)
  • ശ്രീമതി. ഡെയ്സി തോമസ്
  • ശ്രീമതി. ജെസമ്മ വർഗീസ്
  • ശ്രീ. ഷാജി ജോസഫ്
  • ശ്രീമതി. ബീന മാത്യു
  • സിസ്റ്റർ. സീമ . ഇ . ഐസക്ക്
  • ശ്രീമതി. സ്വപ്‌ന മാത്യു
  • ശ്രീ. റഫീക്ക്‌ പൊയിൽക്കര
  • ശ്രീമതി. സൗമ്യ സെബാസ്റ്റ്യൻ
  • ശ്രീമതി. ഹണി സെബാസ്റ്റ്യൻ
  • ശ്രീമതി. ബോബി സി.കെ
  • ശ്രീമതി. ജയ
  • സിസ്റ്റർ. അനു

...................................................................................................................................................................................................................................................................................................................................................................


  • കുട്ടികളുടെ പതിപ്പ്
 
 




.............................................................................................................................................................................................................................................................................................................................................................................

ക്ളബുകൾ

[[

ഗണിത ക്ളബ്

 
 
ഗണിത ക്ലബ്
 

പ്രവർത്തനങ്ങളിലൂടെ ......

  • ഗണിത പഠനസമാഗ്രിയുടെ ശേഖരണം
  • ഗണിതോപകരണ നിർമ്മാണ ശിൽപശാല
  • മെട്രിക് അളവുകളുടെ ബോധനക്ലാസ്സുകൾ സംഘടിപ്പിച്ചു
  • ജാമിതീയ രൂപങ്ങൾ വരച്ചു ചേർത്ത ചിത്രങ്ങൾ
  • ജ്യോമിട്രിക് പാറ്റേൺ പഠനക്ലാസ്

..................................................................................................................................................................................................................................................................................................................................................

ഹെൽത്ത് ക്ളബ്

 
ഹെല്ത്ത് ക്ലബ്
 

പ്രവർത്തനങ്ങളിലൂടെ ......

  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകാൻ സൗകര്യം
  • ഫാസ്റ്റ്എയ്ഡ് കിറ്റ് , അനുബന്ധ സൗകര്യം
  • പി.എച്ച്.സി യുടെ മെഡിക്കൽ സേവനം സ്കൂളിൽ ലഭ്യമാണ്
  • മാലിന്യനിർമ്മാർജ്ജന സൗകര്യം

..................................................................................................................................................................................................................................................................................................................................................

ഹരിതപരിസ്ഥിതി ക്ളബ്

 
 

പ്രവർത്തനങ്ങളിലൂടെ ......

  • വൃക്ഷത്തൈ പരിപാലനം
  • വീട്ടിലൊരു പച്ചക്കറി
  • പരിസര ശുചീകരണം
  • പ്ലക്കാർഡ്, പോസ്റ്റർ നിർമ്മാണം
  • ക്വിസ് പരിശീലനം

.............................................................................................................................................................................................................................................................................................................................................

അറബി ക്ളബ്

 
അറബിക് ക്ലബ്

പ്രവർത്തനങ്ങളിലൂടെ ......

  • ഖുറാൻ പാരായണ പരിശീലനം
  • അറബിക് പദ്യപാരായണ പരിശീലനം
  • ക്വിസ് പരിശീലനം
  • ഗസൽ

..................................................................................................................................................................................................................................................................................................................................................

ഗാന്ധിദർശൻ ക്ലബ്

 
 


പ്രവർത്തനങ്ങളിലൂടെ ......

  • മഹാന്മാരെ പരിചയപ്പെടുത്തൽ
  • മഹാന്മാരുമായി ബന്ധപ്പെട്ട ക്വിസ് മത്സരം
  • മൂല്യബോധം വളർത്തൽ
  • ശുചിത്വത്തിനു പ്രാധാന്യം നൽകൽ
  • വാട്ട്സ്അപ്പ് കൂട്ടായ്മ





.................................................................................................................................................................................................................................................................................................................................................................................


...............................................................................................................................................................................................................................................................................................................................................................................................................................

സാമൂഹൃശാസ്ത്ര ക്ളബ്

 

പ്രവർത്തനങ്ങളിലൂടെ ......

  • വീടുസന്ദർശനം
  • കേരളപ്പിറവിദിനാചരണം
  • സ്വതന്ത്രദിനാഘോഷം
  • റിപ്പബ്ലിക്ഡേ
  • ശിശുദിനം
  • അധ്യാപകദിനം
  • ചാന്ദ്രദിനം

..........................................................................................................................................................................................................................................................................................................................................................


ടാലൻറ് ലാബ്

 
ടാലൻറ് ലാബ്-ചിത്രംവര പരിശീലനം
 
 


പ്രവർത്തനങ്ങളിലൂടെ ......

  • പ്രസംഗ-കഥ-കവിത പരിശീലനം
  • ഗണിത നൈപുണി
  • കായിക രംഗത്ത് പരിശീലനം
  • പാഴ് വസ്തുക്കളിൽ നിന്ന് ഉത്പന്നങ്ങൾ
  • ലഘുപരീക്ഷണങ്ങൾ
  • ചിത്രംവര പരിശീലനം
  • കൃഷി

ഈ വർഷാരംഭം മുതൽ സ്കൂളിൽ നടപ്പിൽ വരുത്തിയ ഒരു പ്രവർത്തനമാണ് ടാലൻറ് ലാബ്. ഓരോ കുട്ടിയുടെ പ്രത്യേക താൽപര്യമനുസരിച്ച് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഗ്രൂപ്പുകളിലേക്ക് തരം തിരിച്ച് വിടുന്നു. ആവശ്യമായ പരിശീലനം കുട്ടിക്ക് അവിടെ നിന്നും ലഭിക്കുന്നു. പരിശീലനം നൽകുന്നതിനായി അധ്യാപകരുടെയും, പി.ടിഎയിലെ വിദഗ്ധരുടെയും സഹായം തേടുന്നു. ഗണിത നൈപുണി, ലഘുപരീക്ഷണങ്ങൾ, പാഴ് വസ്തുക്കളിൽ നിന്ന് ഉത്പന്നങ്ങൾ, പ്രസംഗ-കഥ-കവിത പരിശീലനം, കായിക രംഗത്ത് പരിശീലനം, ചിത്രംവര, കൃഷി എന്നിവയിൽ ഏതിലാണോ കുട്ടി കൂടുതൽ കഴിവും താൽപര്യവും പ്രകടിപ്പിക്കുന്നത് അനിവാര്യമായ പരിശീലനം നൽകി വരുന്നു.




...................................................................................................................................................................................................................................................................................................................................................................

പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ

 
കരാട്ടെ
 
കരാട്ടെ


ശാരീരികവും മാനസികവുമായ ആരോഗ്യം പ്രദാനം ചെയ്യുന്ന കായികവിദ്യ 'കരാട്ടെ' എല്ലാ ശനിയാഴ്ചകളിലും നടത്തി വരുന്നു. കരാട്ടെ മാസ്റ്റർ ശ്രീ. മണിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പരിശീലനത്തിൽ നിരവധി കുട്ടികൾ പങ്കെടുക്കുന്നു. ഈ പരിശീലനത്തിലൂടെ ഒരു വിദ്യ പഠിക്കുക എന്നതിലുപരി അച്ചടക്കം, ക്ഷമ, തുടങ്ങിയ നിരവധി ഗുണങ്ങളും ആർജ്ജിക്കുവാൻ കഴിയുന്നു.

...................................................................................................................................................................................................................................................................................................................................




  • ഡ്രീം റേഡിയോ
 
 
സൂര്യകാന്തി ഡ്രീം റേഡിയോ 91.9


കുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനും ആസ്വാദ്യകരമാക്കുന്നതിനും അതിലുപരി വിജ്ഞാനങ്ങൾ നേടുന്നതിനും സഹായിക്കുന്ന സ്കൂൾ റേഡിയോ 'സൂര്യകാന്തി ഡ്രീം റേഡിയോ 91.9' എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ നീണ്ടുനിൽക്കുന്ന റേഡിയോ പ്രോഗ്രാമുകളിൽ കഥ, കവിത, സംഘഗാനം, മികച്ച കത്തുകളുടെ അവതരണം, പഴഞ്ചൊല്ലുകൾ, കുസൃതിചോദ്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. മികച്ച കത്തിനും ശരിയായ ഉത്തരത്തിനും സമ്മാനങ്ങളും നൽകി വരുന്നു.


..................................................................................................................................................................................................................................................................................................................................................................................

  • പാഴ് വസ്തുക്കളുടെ പുനരുപയോഗം
 


പ്ലാസ്റ്റിക്, വേസ്റ്റ് മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ പുനരുപയോഗിച്ച് മറ്റ് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സ്കൂളിൽ നടത്തി.




.................................................................................................................................................................................................................................................................................................................................................................


  • കായികം


കായിക രംഗത്ത് മികവു പുലർത്തുന്ന കുട്ടികളെ കണ്ടെത്തി അർജ്ജുന സ്പോർട്സ് അക്കാദമിയുടെയും, സ്കൂൾ കായിക അധ്യാപകരുടേയും നേതൃത്വത്തിൽ ആവശ്യമായ പരിശീലനങ്ങൾ നൽകുന്നു. ഇത്തരത്തിൽ വാർത്തെടുക്കുന്ന കുട്ടികൾക്ക് കായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്യുവാൻ സാധിക്കുന്ന എന്നതും ശ്രദ്ധേയമായ കാര്യമാണ്.



.................................................................................................................................................................................................................................................................................................................................................................................................



  • കൃഷിദീപം പരിപാടി

കൃഷിദീപം പദ്ധതി സെന്റ് .സെബാസ്ററ്യൻസ് എൽ .പി .സ്കൂളിന്റെ ജൈവകൃഷി പ്രോത്സാഹന പദ്ധതിയായ "കൃഷിദീപം" പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു .

 
 
വിത്തുവിതരണം

.............................................................................................................................................................................................................................................................................................................................................


  • വിത്തുവിതരണം..... സ്കൂളിലെ എല്ലാ കുട്ടികൾക്കും
 
ഒരു മുറം പച്ചക്കറി വിത്തു വിതരണം
 
ഒരു മുറം പച്ചക്കറി വിത്തു വിതരണം
  • ജൈവകൃഷി ....വഴുതന , പാവൽ , വെണ്ട , കോവൽ......
  • തണൽമര തൈകൾ വെച്ചുപിടിപ്പിച്ചിരിക്കുന്നു
  • അടുക്കളതോട നിരമമാണം

.............................................................................................................................................................................................................................................................................................................................................

കൃഷിദീപം പരിപാടി

  • സാമൂഹിക പങ്കാളിത്തത്തോടെ ആരംഭിച്ച കൃഷിദീപം പരിപാടിയിൽ നിന്നും......
  • കൃഷിദീപം പരിപാടി-- ഒന്നാം ഘട്ടം

കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും ജൈവ കൃഷിരീതി പരിശീലിപ്പിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സാമൂഹിക പ ങ്കാളിത്തത്തോടെ ആരംഭിച്ച കൃഷിദീപം പരിപാടിയിൽ നിന്നും.....

 
വിളവെടുപ്പ്
 
  • കൃഷിദീപം പദ്ധതി

ഒന്നാം ഘട്ടത്തിൽ എല്ലാ കുട്ടികൾക്കും ലഭ്യമാക്കിയ വാഴയുടെ വിളവെടുപ്പ് വിജയകരമായി പൂർത്തായിക്കി. വാഴക്കുലകൾ കുട്ടികൾ സ്കൂളിൽ ഏൽപ്പിക്കുകയും അത് ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്തു. അതിൻറെ രണ്ടാം ഘട്ടമെന്ന നിലയിൽ കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്തു.

..............................................................................................................................................................................................................................................................................................................................................................................

രണ്ടാം ഘട്ടം

 
മുട്ടക്കോഴി വിതരണം
 

കുട്ടികൾക്ക് ലഭ്യമായ കോഴിക്കുഞ്ഞുങ്ങളെ പരിപാലിക്കുകയും ഓരോ ഘട്ടത്തിലും ആവശ്യമായ പരിചരണം നൽകുകയും ചെയ്തു. രക്ഷിതാക്കൾക്ക് ഇതിനായി പരിശീലന പരിപാടികളും സംഘടിപ്പിച്ചു.


.....................................................................................................................................................................................................................................................................................................................................................................................

മൂന്നാം ഘട്ടം

  • കുട്ടികളുടെ ഭവനം പി.ടി.എ ഭാരവാഹികൾ സന്ദർശിക്കുകയും മികച്ച രീതിയിൽ പരിചരണം നൽകിയ ഭവനം കണ്ടെത്തുകയും ചെയ്തു.
 
മുട്ടക്കോഴി
 


.............................................................................................................................................................................................................................................................................................................................................

കഴിഞ്ഞ അക്കാദമികവർഷത്തെ മികവുകൾ

'കഴിഞ്ഞ അക്കാദമികവർഷത്തെ മികവുകൾ' 2017-18 വർഷം അക്കാദമിക വർഷത്തെ മികവിന്റെ വർഷം ആയിരുന്നു. സബ് ജില്ലാതല ഗണിത ശാസ്ത്രവിഭാഗത്തിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ ഈ സ്കൂൾ രണ്ടാം സ്ഥാനത്തും എത്തി. സബ് ജില്ലാതല കലോത്സവത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡി.സി.എൽ ഉപന്യാസ രചനയിൽ നാലാം ക്ലാസിലെ ആസ്റ്റിൻ ജോസഫ് രാജു സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. ഈ വർഷം 10 കുട്ടികൾക്ക് എൽ.എസ്.എസ് നേടാനായതും ഈ സ്കൂളിന്റെ നേട്ടങ്ങളിൽപ്പെടുന്നു.

 
 
എൽ.എസ്.എസ് വിജയികൾ
 
സബ് ജില്ലാതല കലോത്സവത്തിൽ രണ്ടാംസ്ഥാനം
 
സബ് ജില്ലാതല ഗണിത ശാസ്ത്രവിഭാഗത്തിൽ ഒന്നാംസ്ഥാനം
 
 
ഡി.സി.എൽ വിജയികൾ
 
കുട്ടികളുടെ പതിപ്പ്
 
ഡി.സി.എൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം
 
 
 





..............................................................................................................................................................................................................................................................................................................................................................

വഴികാട്ടി

{{#multimaps:11.3440729,76.0379088|width=800px|zoom=12}}

  • കോഴിക്കോട് -കുന്നമംഗലം- മുക്കം -കൂടരഞ്ഞി
  • കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിൽ സ്കൂൾ സ്ഥിത്ചെയ്യുന്നു

( മുക്കത്തു നിന്ന് 10 കിലോ മീറ്റർ അകലം) കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം


....................................................................................................................................................................................................................................................................................................................................................