കൂടരഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്

  കൂടരഞ്ഞി

കോഴിക്കോട് ജില്ലയിലെ ഒരു കിഴക്കൻ മലയോര ഗ്രാമമാണ് കൂടരഞ്ഞി. ഇരുവഞ്ഞിപ്പുഴയോട് കൂടിച്ചേരുന്ന പുഴയുടെ നീർത്തട പ്രദേശമായതുകൊണ്ട് കൂടരഞ്ഞി എന്ന പേരു വന്നുവെന്ന് പഴമക്കാർ പറയുന്നു.

കൂടരഞ്ഞി


ചരിത്രം

കൂടരഞ്ഞിയിൽ കുടിയേറ്റം ആരംഭിക്കുന്നത് 1946 സെപ്തംബർ 24 നാണ്. അതിനു മുൻപ് പനക്കച്ചാൽ മലമുകളിൽ ആദിവാസികൾ അധിവസിച്ചിരുന്നു. കുടിയേറ്റത്തിൻറെ ആദ്യവർഷങ്ങളിൽ കർഷകർ മരക്കൊമ്പുകളിലും ഏറുമാടങ്ങളിലും താമസിച്ചും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ചുമാണ് ജീവിതപോരാട്ടം തുടങ്ങിയത്. അറുപതുകളുടെ ആരംഭത്തോടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കർഷകത്തൊഴിലാളികൾ കൂടരഞ്ഞിയുടെ കാർഷിക പുരോഗതിക്ക് ആക്കം കൂട്ടി. 1948 ൽ കുടിയേറ്റ കർഷകർ ഒത്തുചേർന്ന് നിർമ്മിച്ച കൂടരഞ്ഞിയിലെ വി.സെബസ്റ്റ്യനോസിൻറെ ദേവാലയമാണ് ആദ്യത്തെ പൊതുസ്ഥാപനം 1970-1972കാലഘട്ടത്തിൽ ഗ്രാമത്തിൽ വൈദ്യുതി എത്തി. പഞ്ചായത്തിൽ ആദ്യം കൂമ്പാറയിലും പിന്നീട് കൂടരഞ്ഞിയിലും ബസ് സർവ്വീസ് ആരംഭിച്ചു. ഒരാളുടെ ജീവൻ അപഹരിച്ച 1988 ലെ സ്രാമ്പി ഉരുൾപൊട്ടലും 4 പേരുടെ ജീവൻ അപഹരിച്ച 1991 ലെ പെരുമ്പൂള ഉരുൾപൊട്ടലും 2 പേരുടെ ജീവൻ അപഹരിച്ച 2018 ലെ പനക്കച്ചാൽ ഉരുൾപൊട്ടലും ചരിത്രത്തിലെ കറുത്ത ഏടുകളാണ്.

  കൃഷി


മരച്ചീനി, കുരുമുളക്, ഇഞ്ചി, വാഴ, പുൽതൈലം, റബ്ബർ എന്നിവയെല്ലാം വിടെ കൃഷി ചെയ്തു വരുന്നു.


അതിരുകൾ


തെക്ക് – കാരശ്ശേരി, കൊടിയത്തൂർ, മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തുകൾ.

വടക്ക് – തിരുവമ്പാടി പഞ്ചായത്ത്

കിഴക്ക് – മലപ്പുറം ജില്ലയിലെ  ചുങ്കത്തറ, ഊർങ്ങാട്ടിരി പഞ്ചായത്തുകൾ.

പടിഞ്ഞാറ് – കാരശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകൾ

"https://schoolwiki.in/index.php?title=കൂടരഞ്ഞി&oldid=521344" എന്ന താളിൽനിന്ന് ശേഖരിച്ചത്