ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ
ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ | |
---|---|
വിലാസം | |
കണ്ണൂർ കന്നുർ സിറ്റി പി.ഒ , 670003 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04972731189 |
ഇമെയിൽ | disghsscity@gmail.com |
വെബ്‍സൈറ്റ് | http://disghsskannurcity.web4all.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13010 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മഹരൂഫ്.റ്റി.പി |
പ്രധാന അദ്ധ്യാപകൻ | കെ.എം.സാബിര |
അവസാനം തിരുത്തിയത് | |
30-01-2019 | Disghss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. തോപ്പിലെ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയകാലത്തെ സിറ്റിയിലെ ഒരു വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന എ.എൻ കുഞ്ഞി സാഹിബ് അവുറാലി എന്ന കെട്ടിടത്തിൽ മഅദിനും ഉലൂം എന്ന പേരിൽ ആരംഭിച്ച ഒരു മദ്രസയണ് പിൽകാലത്ത് ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളായി മാറിയത്.
ചരിത്രം
1921 ലാണ് മഅദിനും മദ്രസ ലോവർ പ്രൈമറി സ്കൂളായി മാറിയത്. കുട്ടികളുടെ ആധിക്യം കാരണം അവുറാലി കെട്ടിടത്തിൽ നിന്ന് സ്കൂൾ പാലമഠം രാജകീയ കെട്ടിടത്തിന്റെ മുകൾഭാഗത്തേക്ക് മാറ്റി. അറക്കൽ രാജകുടുംബത്തിലെ അന്നത്തെ സുൽത്താനായിരുന്ന അലിരാജാ അഹമ്മദലി തിരുമനസായിരുന്നു ഈ കെട്ടിടം സ്കൂളിനു വേണ്ടി സൗജന്യമായി അനുവദിച്ചു കൊടുത്തത്. 1929 ൽ അതൊരു ഹയർ എലമെന്ററിസ്കൂളായി മാറി. 1964 ൽ ഈ സ്ഥാപനം ദീനുൽ ഇസ്ലാം സഭ ഏറ്റെടുക്കുകയും ദീനുൽ ഇസ്ലാം സഭ എന്നറിയപ്പെടുകയും ചെയ്തു. 1969 ൽ സ്കൂൾ കെട്ടിടം കത്തി നശിക്കുകയും ഗവൺമെന്റിന്റെയം നാട്ടുകാരുടെയും സഹായത്തോടെ ഇന്ന് കാണുന്ന കെട്ടിടമാക്കി മാറ്റുകയും ചെയ്തു. 1979 ൽ ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹൈസ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. 1998 ൽ ഇത് ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കണ്ടറി സകൂൾ ആയി ഉയർത്തി. വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന കണ്ണൂർ സിറ്റിയുടെ വിദ്യാഭ്യാസ മേഖലയിൽവിപ്ലവകരമായ മാറ്റം കുറിച്ച ഈ സ്കൂളിൽ ഇന്ന് 3000-ഓളം കുട്ടികൾ പഠനം നടത്തുന്നു. കണ്ണൂരിലെ ഏറ്റവും ഉയർന്ന ഗ്രേഡിലുള്ള ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളാണിത്. പ്രധാന അദ്ധ്യാപിക കെ.എം സാബിറ ടീച്ചർ .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 64 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട് 2009 ൽ നല്ല കമ്പ്യുട്ടർ ലാബിനുള്ള ജില്ലാ തല അവാർഡ് വിദ്യാലയത്തിന് ലഭിചു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്കൂൽ ലൈബ്രരി
മാനേജ്മെന്റ്
ദീനുൽ ഇസ്ലാം സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ അനവധി സ്താപനങൽ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അബ്ദുൽ സത്താർ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് കെ.എം സാബിറയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ടി.പി മെഹറൂഫുമാണ്..
സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ
-
ബി പി ഫാറൂഖ് -
സി സമീർ -
അബ്ദുൾ സത്താർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നസറുദ്ധീൻ കെ എൻ ഇബ്രാഹിം കുട്ടി മാസ്റ്റർ.കെ.കെ ആമു മാസ്റ്റർ. ഭാസ്കരൻ പി.യം
ഇപ്പോഴത്തെ സാരഥികൾ
-
പ്രിൻസിപ്പൽ -
പ്രധാനാധ്യാപിക
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
- ജ.ഇ അഹമ്മെദ് മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രി
- ജസ്റ്റിസ് വി.ഖാലിദ്
- അഡ്വ പി.മഹമൂദ്
- ശ്രീലേഖ .എം-മുൻ കലാതിലകം *
- അരുണിമ ദേവ് എസ് റാങ്ക് ജേതാവ് *
- അനുശ്രീ പി വി ബാലശ്രീ അവാർഡ് ജേതാവ്
സ്കൂൾ സംരക്ഷണ യജ്ഞം
-
പ്രതിജ്ഞ -
കുട്ടികൾ
വിദ്യാരംഗം
കുട്ടികൾക്ക് മലയാളം ഇഷ്ടത്തോടെ കാണുവാനും അവയിൽ അവബോധം വളർത്തുവാനും ലക്ഷ്യമിട്ട് ഒരുകൂട്ടം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം സ്കൂളിൽ സമഗ്രമായി നടന്നുവരുന്നു.വ്യത്യസ്താ ഭാഷ സാഹിത്യകാരന്മാരുടെ കൃതികളും ജീവചരിത്രങ്ങളും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു.
-
വിദ്യാരംഗം സമ്മാനവിതരണം
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കിറ്റസിൽ 29 കുട്ടികൾ അംഗ ങ്ങളായുണ്ട്. ഐ ടി കുട്ടികൂട്ടത്തിന്റെ തുടർച്ചയാണ് ലിറ്റിൽ കൈറ്റ്സ് . ഐ ടി യിൽ കൂടുതൽ അറിയുവാനും കംപ്യൂട്ടറിനെ കുറിച്ച് പഠിക്കാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. വളരെ ഉപകാര പ്രദമാണ് ഈ ലിറ്റിൽ കൈറ്റ്സ്. ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം കൃഷ്ണദാസ് സർ നിർവഹിച്ചു.
-
ലിറ്റിൽ കൈറ്റ്സ്
പ്രവർത്തിപഠനം
കുട്ടികൾക്കു തൊഴിലിനോട് ആഭിമുക്യമ് വളർത്തുകയും സാമൂഹിക ബോധമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ചില അദ്ധ്യാപകർ പ്രവൃത്തി പഠന ക്ലാസ്സുകളിൽ നടത്തിവരുന്നു . സമൂഹത്തിന് ആവശ്യമുള്ള ഉത്പന്നങ്ങൾ നിർമിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും മികച്ച കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിലേക് തിരഞ്ഞെടുക്കുകയും ചെയ്യുന്നു . കൂടാതെ സി ഡബ്ലിയു എസ് എൻ കുട്ടികളെ ഉൾപ്പെടുത്തി ഉത്പന്നങ്ങൾ നിർമ്മിക്കാനും അവര്ക് തൊഴിൽ മേഖലയോട് ഇഷ്ട്ടം ഉണ്ടാക്കുവാനും കഴിഞ്ഞു .
-
സ്കൂൾ തല മത്സരം -
പ്രവൃത്തിപഠനം -
ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ -
പൂക്കൾ നിർമാണം
ചിത്രകല
വിരൽത്തുമ്പിലൂടെ പ്രകൃതിയെ സ്നേഹിക്കാനും ചായക്കൂട്ടുകൾകൊണ്ട് നിറക്കൂട്ട് തീർക്കുവാനും ചിത്രകല അദ്ധ്യാപികയുടെ സഹായത്തോടെ സ്കൂളിൽ ക്ലാസുകൾ നടന്നുവരുന്നു .ദിനാചരണങ്ങൾ അനുസ്മരണങ്ങൾ എന്നിവ ചിത്രത്തിലൂടെ കുട്ടികളോർമിക്കുന്നു .
കായിക പരിശീലനം
കുട്ടികളെ വിവിധ കായിക പ്രവർത്തനങ്ങൾ അഭ്യസിപ്പിക്കുന്നതോട്ടൊപ്പം മികച്ച കുട്ടികളെ കണ്ടെത്തുകയും അവരെ സബ്ജില്ലാ തലത്തിലേക് തിരഞ്ഞെടുത്തു മികച്ച പരിശീലനം നൽകി വിജയിപ്പിക്കാൻ കായിക അദ്യാപികക്ക് കഴിഞ്ഞു .
C W S N
ദീനുൽ ഇസ്ലാം സഭ ഗേൾസ് എച് എസ് എസ് ഇൽ 23 കുട്ടികൾ പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികളാണ്. പാഠ ഭാഗങ്ങൾ മാത്രമല്ല സ്കൂളിലെ മറ്റുള്ള എല്ലാ പ്രവർത്തനങ്ങളിലും ഇവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. ജില്ലാതലത്തിൽ വരെ ഈ കുട്ടികൾ മത്സരിച്ചിട്ടുണ്ട്.
-
cwsn കുട്ടികളുടെ പതാക നിർമ്മാണം -
cwsn കുട്ടികളുടെ പതാക നിർമ്മാണം
DIS M U N C
മാതൃകാ ഐക്യരാഷ്ട്രസമ്മേളനം ഡി ഐ എസ്സിലെ കുട്ടികൾ അവതരിപ്പിച്ച മോഡൽ ഐക്യരാഷ്ട്രസമ്മേളനം
-
മോഡൽ ഐക്യരാഷ്ട്ര സഭ
ലൈബ്രറി
വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ് എഴുതി ക്ലാസ്‌ടീച്ചറെ കാണിക്കുകയും ചെയ്യന്നു
.== 2018 -2019 ==
'ജൂൺ 01'
2018-2019 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
-
പ്രവേശനോത്സവം -
വിജയോത്സവം -
വിജയോത്സവം -
വിജയോത്സവം -
വിജയോത്സവം -
ജില്ലാ പഞ്ചായത് വക നൂറുമേനി കിട്ടിയ സ്കൂളിനുള്ള ആദരം -
ഓർമ്മത്തോപ്പ് സ്മാർട്റൂം ഉത്ഘാടനം
2018 JUNE 1 ദീനുൽ ഇസ്ലാം സഭ ഗേ ൾ സ് ഹയർ സെക്കന്ററി സ്കൂളിൽ പ്രേവേശനോത്സവം ജൂൺ ഒന്നാം തിയ്യതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. തെല്ല് അമ്പരപ്പോടെയും ആവേശത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് ഈ കൊല്ലത്തിന്റെ അവസാനം മാർച്ച് മാസത്തിൽ പിരിയുന്ന അദ്ധ്യാപിക ശ്രീമതി വിമല ടീച്ചരുടെ വകയായി LP കുട്ടികൾക്ക് ക്രയോൺസും UP HS ന് മഷിപേനയും വിതരണം നടത്തികൊണ്ട് HM സാബിറ ടീച്ചർ പ്രാർത്ഥനാ സംഘത്തിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുകയും വാക്കുകളിലൂടെ പുതിയ കുട്ടികക്കും ഒപ്പം പഴയ കുട്ടികൾക്കും പുതിയ ഊർജം പകർന്നു .ക്ലാസ്സ് ടീച്ചർ അല്ലാത്ത അദ്ധ്യാപകർ പുതിയ കുട്ടികളെ അവരുടെ ക്ലാസുകളിലേക്ക് എത്തിക്കുകയും അവർക്ക് പുതുപുതിയ അധ്യയനവർഷം ആശംസിക്കുകയും ചെയ്തു.
.
-
പ്രവേശനോത്സവം
ജൂൺ 5 പരിസ്ഥിതി ദിനം പരിസ്ഥിദിനത്തിന്റെ ആവിശ്യകതെയെ അറിയാൻ കുട്ടികൾക്കു പരിസ്തിഥിദിനത്തെകുറിച്ച സാബിറ ടീച്ചർ സന്ദേശം നൽകി . കൂടാതെ കുട്ടികൾക്ക് കൃഷി ഓഫീസർ ക്ലാസ് എടുക്കുകയും നല്ലയിനം ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൂളിനു മുന്നിലായി നല്ല ഒന്നാന്തരം ഔഷധ തോട്ടം നിർമിക്കുകയും ചെയ്തു. എല്ലാവിധ ഔഷധചെടികളും സംഘടിപ്പിക്കുന്നതിൽ ടീച്ചറും കുട്ടികളും ഒരുപോലെ പങ്കുചേർന്നു. ഓരോ ചെടിയിലും പേര് എഴുതുകയും അതിന്റെ ഉപയോഗം എഴുതി ചേർക്കുകയും ചെയ്തു. അതിന്റെ കൂടെ 'മുറ്റത്തൊരു പൂച്ചെടി നിർമാണം ' നടത്തുകയും ചെയ്തു. കൃഷി ഓഫീസർ കുട്ടികൾക്ക് നല്ലയിനം വിത്ത് വിതരണം നടത്തി.
.
-
ഔഷധസസ്യവിതരണം -
ഔഷധസസ്യവിതരണം -
വിതരണത്തിനെത്തിയ ഔഷധ സസ്യങ്ങൾ -
സ്കൂളിലെ ഔഷധ സസ്യങ്ങൾ -
തന്റെ വീട്ടുവളപ്പിൽ ഉണ്ടായ റംബുട്ടാൻ ഉയർത്തി സസ്യം നട്ടുവളർത്തുന്നതിനെക്കുറിച്ചു ക്ലാസ് എടുക്കുന്നു
ജൂൺ 19 വായനാദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ താഹ മാടായി വായനാവാരാചരണം ഉൽഘാടനം ചെയ്തു. കുട്ടികൾക്ക് താഹ മാടായിയുടെ മലയാള ഭാഷയോടുള്ള അതിരറ്റ സ്നേഹം വളരെ പ്രചോദനമായി. ആദ്യമായി ബഷീറിനെ കാണാൻ പോയതും സംസാരിച്ചതും കുട്ടികൾ വളരെ കൗതുകത്തോടെ കേട്ടിരുന്നു. ശേഷം നിങ്ങൾ ഒറ്റ ശ്വാസത്തിൽ പതിനഞ്ചു മീനിന്റെ പേര്പറയുമോയെന്ന് ചോദിച്ചപ്പോൾ കൂട്ടത്തിൽ ഒരുകുട്ടി ഏഴുന്നേറ്റു വന്നു മീനിന്റെ പേരുപറഞ്ഞതും ചീഫിഗ്സ്റ്റിന്റെ സമ്മാനം അവൾക്കു കിട്ടുകയും ചെയ്തു. ശേഷം ഒൻപതാം താരത്തിലെ കഹ്റ മിസ്‌താവിയുടെകവിതാലാപനവും ഏഴാം തരത്തിലെ യൂനുസ് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്താകാസ്വാദനവും നടത്തി .. വായന വാരാചരണത്തോടനുബന്ധിച്ചു വായനാമത്സരവും ചിത്രരചന,ബഷീർകൃതികളുടെ പ്രദർശനവും ഉണ്ടായി . മഴ എന്ന തലക്കെട്ടിൽ കവിത , കഥ എഴുത്തു മത്സരവും നടത്തി . നന്നായി എഴുതിയ ഒരുപറ്റം കുട്ടികളെ ഗ്രൂപ്പ് ആക്കി തിരിച്ചു. അഭിനയ ഗ്രൂപ്പിനെയും സെലക്ട് ചെയ്തു.
പുസ്തക വായനാ മത്സരവും മത്സര ചാർട്ടും ഒക്കെ ചേർന്ന് വായനാ വാരാഘോഷം കെങ്കേമമായി. സ്കൂളിലേക്ക് പിറന്നാൾ സമ്മാനംഒരു പുസ്തകം എന്ന തീരുമാനം ക്ലാസ്സ് ലൈബ്രറി നിറയാനും കാരണമായി.
-
വായനാദിനം പ്രശസ്ത എഴുത്തുകാരൻ താഹ മാടായി ഉൽഘാടനം ചെയ്യുന്നു -
വായനാദിനം ഉൽഘാടനം
.JULY 4 HELLO ENGLISH ഹലോ ഇംഗ്ലീഷ് സ്കൂൾ തല പ്രവർത്തനം നടത്തി . എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സ്കിറ് മറ്റു പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.
JULY 5 ബഷീർ അനുസ്മരണദിനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ കൃതികളുടെ പ്രദർശനം ഉണ്ടായി .
JULY 12 P T A MEETING
ക്ലാസ് പി ടി എ സംഘടിപ്പിച്ചു. കൂടാതെ മിഡ് ടെം എക്സാം സംബന്ധിച്ചു ക്ലാസ് പാരന്റ്സിനെ ബോധ്യപ്പെടുത്തി
JULY 12 മേന്മ ക്ലാസ് LSS USS പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മേന്മ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സ് നടത്താൻ മുംതാസ് ടീച്ചറും ഷെർമിന ടീച്ചറും നേതൃത്വം നൽകി.
.
-
മേന്മ ക്ലാസ്
JULY 13 വിജയോത്സവം
പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മത്തോപ്പിന്റെ വകയായി വിജയോത്സവം സംഘടിപ്പിച്ചു. പ്ലസ്ടുവിലും പത്താം തരത്തിലും ഫുൾ എ-പ്ലസ് കിട്ടിയ കുട്ടികളെ അനുമോദിക്കലും നൂറുശതമാനം സ്കൂളിന് നേടിത്തന്ന അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും വളരെ പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു. അസിസ്റ്റന്റ് കളക്ടർ ആണ് കുട്ടികൾക്കും അദ്ധ്യാപകർക്കുമുള്ള മൊമെന്റോ വിതരണം നടത്തിയത്. ചടങ്ങിൽ മുൻ എഡിഎം അസ്‌ലം സാറും ഉണ്ടായിരുന്നു.
-
പൂർവവിദ്യാർഥി കൂട്ടായ്മ അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങ് -
ഓർമ്മത്തോപ്പ് മൊമെന്റോ സമർപ്പണം
JULY 19 ചാന്ദ്രദിനം
സോഷ്യൽ ക്ലബ് ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.
JULY 23 ചാന്ദ്രദിനം ക്വിസ് സയൻസ് ക്ലബ് ചാന്ദ്ര ദിന ക്വിസ് എൽ പി , യു പി, എച് എസ്, കുട്ടികൾക്ക് സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.
JULY 24 വിജയോത്സവം
പി ടി എ യുടെ വകയായി എസ് എസ് എൽ സി , പ്ലസ് ടു ഫുൾ എ-പ്ലസ് കിട്ടിയ കുട്ടികൾക്ക് അനുമോദനം......
-
ഇ അഹമ്മദ് സാഹിബിന്റെ മകൻ ഫുൾ എപ്ലസ് ജേതാവിന് മൊമെന്റോ കൈമാറുന്നു
കൂടാതെ യു എസ്സ് എസ്സ് സ്കോളർഷിപ്പു കിട്ടിയ കൂട്ടികൾക്കുള്ള അനുമോദനം ....... ഏഷ്യാനെറ്റ് ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദദാനം സംഘടിപ്പിച്ചു .
JULY 27 സ്കൂൾ പാർലമെന്ററി തിരെഞ്ഞെടുപ്പ്
സ്കൂൾ പാർലമെന്ററി തിരെഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ തന്നെ നടത്തി .സോഷ്യൽ ക്ലബ് ആയിരുന്നു ക്ലാസ് ലീഡറെ തിരഞ്ഞെടുക്കുന്നതിൽ പ്രദാന പങ്കു വഹിച്ചു.
-
ലീഡർമാരുടെ പ്രതിജ്ഞ -
സ്കൂൾ ലീഡർ ബാഡ്ജ് കൈമാറൽ
JULY 31 സ്കൂൾ തല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേള
സ്കൂളിൽ സമഗ്രമായി മേള സംഘടിപ്പിച്ചു. മിക്ക കുട്ടികളും അവർക്ക് തന്നാലാവും വിധം മേളയിൽ പങ്കെടുത്തു. ഓൺ ദി സ്പോട്ട് ആയിരുന്നു. മൂന്നു മണിക്ക് ശേഷം മേളയിലെ കുട്ടികൾ നിർമിച്ച വസ്തുക്കൾ കാണാൻ മറ്റു കുട്ടികൾക്കും അവസരം കൊടുത്തു. ഈ അവസരം മറ്റു കുട്ടികൾക്ക് പ്രചോദനമാകും വിധം ഒരുക്കിയിരുന്നു.മികവാർന്ന പ്രകടനം കാഴ്ച വച്ച കുട്ടികളെ സബ് ജില്ലാ മേളയിലേക്ക് തിരഞ്ഞെടുത്തു
-
സ്കൂൾ ശാസ്ത്ര മേള -
സ്കൂൾ ശാസ്ത്ര മേള -
പ്രവൃത്തിപരിചയ മേള -
സ്കൂൾ ഗണിത ശാസ്ത്ര മേള -
സ്കൂൾ ഗണിത ശാസ്ത്ര മേള
AUG 01 MOTIVATION CLASS
കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് കൈകാര്യമ് ചെയ്തത് എച് എം സാബിറ ടീച്ചറായിരുന്നു. മെൻസ്ട്രുയേഷൻ ക്ലാസ് ഹെൽത്തിൽ നിന്നും വന്ന രണ്ടു സിസ്റ്റർമാർ ക്ലാസ് എടുത്തു.
-
മോട്ടിവേഷൻ ക്ലാസ് -
മെൻസ്ട്രുയേഷൻ ക്ലാസ്
AUG 6 ഹിരോഷിമദിനം
സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമദിനം ഓർമ്മപ്പെടുത്തികൊണ്ട് കുട്ടികൾ ചാർട്ടുനിർമ്മിച്ചു.
AUG 9 ക്വിറ്റിന്ത്യദിനം
സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ നിർമാണം സംഘടിപ്പിച്ചു.
AUG 10 സ്വാതന്ത്രദിന ക്വിസ്
സ്കൂൾ തല ക്വിസ് സംഘടിപ്പിച്ചു. എൽ പി, യു പി ഹൈസ്കൂൾ കുട്ടികൾക്ക് ഓൺലൈൻ ക്വിസ് ആണ് സംഘടിപ്പിച്ചത്.വിജയികളെ പ്രഖ്യാപിച്ചു. .വിജയികളെ ജില്ലാമത്സരത്തിലേക്കു മത്സരിപ്പിക്കാൻ തീരുമാനിച്ചു.
AUG 14 സ്വാതന്ത്രദിന ക്വിസ് ജില്ലാ മത്സരത്തിൽ UP യിൽ നമ്മുടെ സ്കൂളിൽ ഏഴാം തരത്തിൽ പഠിക്കുന്ന യുസുഫും യൂനുസും രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ഉപജില്ലാ വിദ്യാഭ്യാസഓഫീസർ കെ വി സുരേന്ദ്രൻ സർ സമ്മാനം നൽകി.
-
ജില്ലാതലവിജയികൾക്ക് വിദ്യാഭ്യാസഓഫീസർ സമ്മാനം നൽകുന്നു
August 14
ദീനുൽ ഇസ്ലാം സഭ സ്കൂളിൽ നിന്നും കുട്ടികളും അദ്ധ്യാപകരും കൊണ്ടുവന്ന സാധനങ്ങളുമായി ആദ്യത്തെ വണ്ടി പ്രളയബാധിത പ്രദേശത്തേക്ക് പുറപ്പെട്ടു. അതിൽ കുട്ടികൾ ശേഖരിച്ച നാപ്കിൻ കുട്ടിയുടുപ്പ് പേന പെന്സില് നോട്ടുബുക്ക് എന്നിവയും ആട്ട പാൽപ്പൊടി ചായപ്പൊടി അരി പാമോയിൽ ചെറുപയർ മറ്റു ധാന്യവർഗങ്ങളും കയറ്റിയ വണ്ടി വയനാട് ഭാഗത്തേക്ക് പുറപ്പെട്ടു. ഹയർ സെക്കന്ററി കുട്ടികളും അദ്ധ്യാപകരും ചേർന്ന് പ്രളയബാധിത പ്രദേശത്തേക്കുള്ള ഈ സഹായഹസ്തം സാധനങ്ങളായി ശേഖരിച്ചപ്പോൾ hs up lp വിഭാഗം കുട്ടികൾ സ്കൂളിനു പണമായി കൊടുത്തു.ആ ക്യാഷ് അദ്ധ്യാപകർ ക്യാമ്പിൽ എത്തിക്കുകയും ചെയ്തു
-
ശേഖരിച്ച സാധനങ്ങൾ ഒരുക്കി വെക്കുന്ന കുട്ടികൾ -
ശേഖരിച്ച സാധനങ്ങൾ ഒരുക്കി വെക്കുന്ന കുട്ടികൾ
AUG 15 ഇന്ത്യയുടെ എഴുപത്തിരണ്ടാം ജന്മദിനം
ഇന്ത്യയുടെ എഴുപത്തിരണ്ടാം ജന്മദിനം സ്കൂളിൽ പതാക ഉയർത്തി പ്രിൻസിപ്പൽ മെഹറൂഫ് സർ നിർവഹിച്ചു. എച് എം സാബിറാടീച്ചറും, പി ടി എ പ്രസിഡന്റ്, ,മാനേജർ സത്താർ സർ, സ്റ്റാഫ് സെക്രട്ടറി മുസ്തഫ സാറും വിദ്യാർത്ഥികളും ഉണ്ടായിരുന്നു. കാലാവസ്ഥ അനുകൂലമല്ലെങ്കിലും സ്വാതന്ത്രത്തെ സ്മരിക്കുന്ന ചെറിയ പ്രോഗ്രാമുകകൾ കുട്ടികൾ സംഘടിപ്പിച്ചു. സാബിറാടീച്ചർ പ്രസംഗ വേളയിൽ ദുരന്ദഭൂമിയെക്കുറിച്ചും ഉരുള്പൊട്ടലിന്റെ കാരണം നാം തന്നെയെന്ന ഓർമപ്പെടുത്തലും കൂടി ഉണ്ടായിരുന്നു. സദസ്സിൽ വച്ച് സ്വാതന്ത്ര്യദിന ക്വിസ് വിജയികൾക്ക് സമ്മാനം നൽകി.
-
പതാകഉയർത്തൽ -
മൂവർണ്ണക്കൊടി
AUG 17
സ്കൂളിൽ ജനറൽ പി ടി എ സംഘടിപ്പിച്ചതായിരുന്നു. പക്ഷേ സ്കൂൾ പ്രളയം മൂലം നേരത്തെ അടച്ചതുകൊണ്ട് യോഗം മാറ്റി വച്ചതായി എച് എം ഉം പ്രിൻസിപ്പാളും അറിയിച്ചു.
AUG 20
ദുരിതാശ്വാസ ക്യാമ്പിലേക്ക് രണ്ടാമത്തെ വണ്ടി പുറപ്പെട്ടു . വിദ്യാർഥികൾ , പൂർവ വിദ്യാർഥികൾ , പി ടി എ , ടീച്ചേഴ്‌സ്
എന്നിവരുടെ കൂട്ടായ്മയിൽ സംഘടിപ്പിച്ച വിവിധ അവശ്യസാധനങ്ങൾ പ്രളയ മേഘലയിലേക്ക് പുറപ്പെട്ടു. ദുരിദത്തിൽ പെട്ടവരെ സഹായിക്കാനുള്ള കുട്ടികളുടെ മനസ്സ് പ്രോത്സാഹനം തന്നെ. എല്ലാത്തിലും അന്യം നിന്ന ഇന്നത്തെ കുട്ടികൾ ദുരിദത്തെ കണ്ടറിഞ്ഞുകൊണ്ട് സഹായവുമായി മുന്നോട്ടു വന്നു .
-
കുട്ടികൾ സാധനങ്ങൾ വേർതിരിക്കുന്നു
AUG 29 സ്കൂൾ റീ ഓപ്പണിങ് ഡേ
പ്രളയം കൊണ്ട് 14 ദിവസം അടച്ച സ്കൂൾ ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ വീണ്ടും പൈസ കൊണ്ട് തന്നു.
SEPT 3 സ്കൂളിന് അഭിമാനം
സ്കൂളിന് അഭിമാനവുമായി ഒൻപതാം തരത്തിലെ ഫാത്തിമ സന എന്ന കുട്ടി തന്റെ സ്വർണക്കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രിൻസിപ്പാളിന്റെ യും ക്ലാസ് ടീച്ചറുടെയും സാന്നിധ്യത്തിൽ എച് എം സാബിറ ടീച്ചറുടെ കയ്യിൽ ഏല്പിച്ചു കൊണ്ട് സ്കൂളിന് മാതൃകയായി.
-
ഫാത്തിമ സന സ്വർണക്കമ്മൽ എച് എം സാബിറ ടീച്ചർക്ക് കൈമാറുന്നു
SEPT 5 ടീച്ചേഴ്‌സ് ഡേ
ടീച്ചേഴ്‌സ് ഡേ വലിയ ആഘോഷങ്ങളില്ലാതെ സ്കൂളിൽ നടന്നു. ആദ്യമായി എല്ലാ അദ്ധ്യാപകരും ഒത്തുചേർന്നു സ്വാഗതഗാനം ആലപിച്ചു. ദുരന്തത്തിൽ മരിച്ചവരെ ഓർമ്മിപ്പി ച്ചുകൊണ്ട് എച് എം കുട്ടികളോട് സംസാരിച്ചു.ടീച്ചേഴ്‌സ് ഡേയുടെ സന്ദേശം ഷക്കീർ മാസ്റ്റർ കുട്ടികളെ ഓർമിപ്പിച്ചു. കൂടാതെ സ്കൂൾ ലീഡർ റിദ ഇസ്ലാമും ഈ ദിവസത്തിന്റെ പ്രത്തേകതയെ പറ്റി കൂട്ടുകാരോട് സംസാരിച്ചു. സ്വർണക്കമ്മൽ നൽകി മാതൃക കാട്ടിയ ഫാത്തിമ സനയെ സ്റ്റേജിൽ വച്ച് എച് എം അഭിനന്ദിച്ചു.കുട്ടികൾ കയ്യടിച്ചു. അദ്ധ്യാപകരുടെ കവിതാലാപനവും ഉണ്ടായിരുന്നു. തുടർന്ന് കുട്ടികൾ അധ്യപകരായിമാറി .വിവിധ വിഷയങ്ങളുമായി ക്ലാസ് എടുത്തു മികവ് കാട്ടി. മറ്റു കെട്ടികൾ സശ്രദ്ദം ക്ലാസ് വീക്ഷിച്ചു.
-
സ്കൂളിലേക്കുവരുന്ന ടീച്ചേഴ്സിനെ റോസാപ്പൂവ് നൽകി ആനയിക്കുന്നു -
സ്വാഗതഗാനം -
shazna ml പത്താം തരം ക്ലാസ്സെടുക്കുന്നു -
rida എട്ടാം തരം ക്ലാസ്സെടുക്കുന്നു -
എൽ പി യിൽ ക്ലാസ്സെടുക്കുന്നു -
അധ്യപകദിനത്തിൽ ചെടിയെ സംരക്ഷിക്കുന്ന അദ്ധ്യാപകരും കുട്ടികളും
SEP 6 ജനറൽ പി ടി എ
ദുരന്തം മൂലം മാറ്റിവച്ച ജനറൽ പി ടി എ യോഗം നടന്നു. യോഗത്തിൽ മാനേജർ , എച് എം., പ്രിൻസിപ്പാൾ , സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു. മാനേജ്‌മന്റ് അംഗങ്ങളും തിരെഞ്ഞെടുത്ത മറ്റു പി ടി എ അംഗങ്ങളും സംസാരിച്ചു.കുട്ടികളുടെ പേരെന്റ്സും കേൾവിക്കാരായി ഉണ്ടായിരുന്നു .പുതിയ പി ടി എ . യെ തിരഞ്ഞെടുത്തു.
-
pta meeting
NOVEMBER 14
ശിശുദിനം
ചാച്ചാജിയെ ഓർമ്മിപ്പി ച്ചുകൊണ്ടു ശിശുദിനം സ്കൂൾ അങ്കണത്തിൽ കുട്ടികൾ ആഘോഷിച്ചു. കൊച്ചുകുട്ടികളുടെ കലാപരിപാടിയും മുതിർന്ന കുട്ടികൾക്ക് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്ത വായന മത്സരവും നടന്നു.പരിപാടിയിൽ കുട്ടി ചാച്ചാജി മാരും ഉണ്ടായിരുന്നു
DECEMBER 6 ഇന്ന് സ്കൂളിൽ ബാല മുകുളം പദ്ധതിയുടെ ഭാഗമായി UP കുട്ടികൾക്ക് ആയുർവേദ ഡോക്ടർമാരുടെ പരിശോധനയും മരുന്ന് വിതരണവും ഉണ്ടായി. മിക്കവാറും എല്ലാ കുട്ടികളും ചികിത്സക്കായി രക്ഷിതാക്കളുടെ കൂടെ എത്തി. ശേഷം ചികിത്സാർത്ഥം മരുന്ന് വിതരണവും നടന്നു. DECEMBER 7 ഇന്ന് സ്കൂളിൽ ബാല മുകുളം പദ്ധതിയുടെ ഭാഗമായി LP കുട്ടികൾക്ക് ആയുർവേദ ഡോക്ടർമാരുടെ പരിശോധനയും മരുന്ന് വിതരണവും ഉണ്ടായി. മിക്കവാറും എല്ലാ കുട്ടികളും ചികിത്സക്കായി രക്ഷിതാക്കളുടെ കൂടെ എത്തി. ശേഷം ചികിത്സാർത്ഥം മരുന്ന് വിതരണവും നടന്നു.
01 JANUARY 2019
പുതു വർഷ പുലരിയിൽ ഒന്നാമത്തെ അസംബ്‌ളി സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു .എല്ലാ കുട്ടികൾക്കും അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും എച് എം സാബിറ ടീച്ചർ പുതു വത്സര സന്ദേശത്തിൽ എല്ലാവർക്കും നല്ലതുമാത്രം വരട്ടെയെന്നു ആശംസിച്ചു. കുട്ടികൾക്ക് ഒത്തിരി ഉപദേശങ്ങൾ കൊടുത്തുകൊണ്ട് അസംബ്ലി പിരിഞ്ഞു.
16 JANUARY 2019
അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞു പ്രോഗ്രസ്സ് കാർഡ് വിതരണവും ജനറൽ P T A മീറ്റിംഗും . കൂടാതെ ആയുർവേദ ഡോക്ടർമാരുടെ ഒരു ക്ലാസും രക്ഷിതാക്കൾക്ക് ഉണ്ടായിരുന്നു. കുട്ടികളുടെ ആരോഗ്യത്തെ പറ്റി ഒരു ബോധവൽകരണ ക്ലാസ് ഉണ്ടായി. ഈ ക്ലാസ് കൈകാര്യം ചെയ്തത് ഗവണ്മന്റ് ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ മാരായിരുന്നു .
JANUARY 26 ഇന്ന് ഭാരതത്തിന്റെ 70 _ ആം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. വീരമൃത്യു വരിച്ച ഇന്ത്യൻ സ്വതന്ത്ര ദിനത്തിൽ പങ്കെടുത്തു സ്വാതന്ത്രസമര സേനാനികളെ ഒന്ന് കൂടി ഒത്തു കൊണ്ട് എച് എം സാബിറ ടീച്ചർ സ്റ്റാഫ് സെക്രട്ടറിയുടെയും ,പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാസ്റ്ററുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി. സ്കൂൾ ലീഡർ ജെ ആർ സി കൺവീനർ എൻ എസ്സ് എസ്സ് വോളന്റീർസ് കൈ ഉയർത്തി സല്യൂട്ട് ചെയ്തു. ശേഷം എച് എം സാബിറ ടീച്ചർ റിപ്പബ്ലിക്ക് സന്ദേശം നൽകി. മധുരം വിതരണം ചെയ്തു.
എസ് എസ് എൽ സി കുട്ടികൾക്ക് സൈക്കോളജി ക്ലാസും ഉണ്ടായിരുന്നു. JANUARY 28
2017 -2018
'ജൂൺ 01'
പ്രവേശനോത്സവം സമഗ്രമായി ആഘോഷിച്ചു. പുതിയ കുട്ടികൾ ആദ്യമായി പുതിയ വിദ്യാലയത്തിലേക്കു പ്രവേശിച്ചു. ആദ്യമായി ഒന്നാം ക്ലാസ്സിലെത്തിയ കുട്ടികൾ അമ്മയുടെ കൈകളിൽനിന്നു വരാൻ ഒന്ന് മടിച്ചെങ്കിലും HM സാബിറാടീച്ചർ വളരെ സ്നേഹത്തോടെ കുട്ടികൾക്ക് ബലൂൺ മധുരവും കൊടുത്തു അവരെ ക്ലാസ്സിലേക്ക് ആനയിച്ചു . ഒന്നാം ക്ലാസ്സിലെത്തിയ പുതിയ കൂട്ടുകാർക്ക് ക്രയോൺസും, അഞ്ചാംതരം മുതലുള്ള കൂട്ടുകാർക്ക് ഇങ്ക് പേനയും നൽകി ടീച്ചർ അവരെ ക്‌ളാസ്സിലേക്ക് ആനയിച്ചുകൊണ്ടുപോയി. ആദ്യദിവസം തന്നെ കുട്ടികൾക്ക് പുതിയ സ്കൂൾ ഒരു പുതിയ അനുഭവമായി.
ജൂൺ-5 പരിസ്ഥിതിദിനം പരിസ്ഥിതിദിനം ദിനാചരണം സ്കൂളിൽ നടത്തി. പരിസ്ഥിതി ക്ലബ്ബിലെ കൂട്ടുകാർ പരിസ്ഥിതി ഗാനം ആലപിച്ചു.
കുട്ടികൾക്ക് പരിസ്ഥിതിയെ കുറിച്ച് ബോധവത്കരണം നടത്തി . കൂടാതെ വൃക്ഷതൈ വിതരണം H M സാബിറാടീച്ചർ കുട്ടികൾക്ക് നൽകി ഉത്‌ഘാടനം ചെയ്തു . നല്ലയിനം നാടൻ തൈകളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്.
ജൂൺ -19
വായനാദിനം . പി എൻ പണിക്കരെ സ്മരിച്ചുകൊണ്ട് പത്രിക ക്ലാസ്സിൽ വിതരണം ചെയ്തു . ക്ലാസ്സ്‌ടീച്ചർ ക്ലാസ്സിൽ പത്രിക ഉറക്കെ വായിക്കുകയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സിൽ കൂടുതൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.
.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|---- {{#multimaps: 11.856263, 75.368614 | width=600px | zoom=15 }} |} |}
, disgirls
muslim girls school </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
പ്രമാണം:/home/disghss/Desktop/ima/img 1791.jpg