ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/Say No To Drugs Campaign
ലഹരിക്കെതിരെ യുവതയുടെ യുദ്ധം
ലഹരി വിഴുങ്ങിയ വ്യക്തി കുടുംബത്തിനും സമൂഹത്തിനും നാടിനും വിപത്താണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടി സ്കൂൾതലത്തിൽ ബഹുവിധമായ പരിപാടികൾ നടത്തി വരുന്നു
2022 ഒക്ടോബർ 6 ന് ബഹുമാനപ്പെട്ട മുഖ്യ മന്ത്രി പിണറായി വിജയന്റെ ലഹരി വിരുദ്ധ സന്ദേശം kite victers channel വഴി വിദ്യാർത്ഥികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു .എല്ലാ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. പ്രാദേശികമായി വിവിധ മേഖലയിൽ ഉള്ളവരെ ഉൾപ്പെടുത്തി ഒരു ഉന്നതതല യോഗം നടത്തി .വിദ്യാലയ സുരക്ഷയുടെ ഭാഗമായി വിദ്യാലയത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചു. 2022 ഒക്ടോബർ 10ന് വിദ്യാർത്ഥികളുടെ സ്കിറ്റും ഉണ്ടായിരുന്നു.പ്രഗൽഭരായ വ്യക്തികൾബോധവത്കരണ ക്ലാസ് എടുത്തു. രക്ഷിതാവിന്റെ ഏകാങ്ക നാടകം ഉണ്ടായിരുന്നു.പ്രിൻസിപ്പൽ ,പ്രധാനാദ്ധ്യാപിക ,സബ് ഇൻസ്‌പെക്ടർ വിനോദ്‌കുമാർ (കണ്ണൂർ സിറ്റി )രാജേഷ്.പി കെ (പാരാ ലീഗൽ വളണ്ടിയർ ,പി ടി എ പ്രസിഡന്റ് ,വിദ്യാർഥികൾ ,രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു . 2022 ഒക്ടോബർ 12 ന് സ്കൂൾ വാഹന ഡ്രൈവർമാരുടെയും സെക്യൂരിറ്റി ,ഓഫീസ് സ്റ്റാഫ് അംഗങ്ങളുടെയും യോഗം വിളിച്ചു ചേർത്തു ലഹരി വിരുദ്ധ ബോധവത്കരണം നടത്തി 2022 ഒക്ടോബർ 13 ന് ഓരോ ക്ലാസ്സിലും ക്ലാസ് തല ജാഗ്രത കൂട്ടായ്മ രൂപീകരിച്ചു ഇതിൽ രക്ഷിതാവ് കുട്ടി ക്ലാസ് ടീച്ചർ എന്നിവർ അംഗങ്ങളാണ് 2022 നവംബർ 1 നു സ്കൂളിലെ മുഴുവൻ കുട്ടികളും ലഹരിക്കെതിരെ തീർത്ത കുട്ടിച്ചങ്ങലയിൽ പങ്കാളികളായി കൂടാതെ ബാഡ്ജുകളും പ്ലക്കാർഡുകളും കുട്ടികൾ തന്നെ തയ്യാറാക്കി പ്രദർശിപ്പിച്ചു ചാർട്ട് ബാനർ എന്നിവയുമുണ്ടായിരുന്നു പ്രിൻസിപ്പാൾ ,സ്കൂൾ മാനേജർ, പി ടി എ പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു വിദ്യാരംഗത്തിന്റെ മലയാള ഭാഷാദിനത്തോടനുബന്ധിച്ചുള്ള പോസ്റ്ററും ഉണ്ടായിരുന്നു