കണ്ണാടി.എച്ച്.എസ്സ്.എസ്
കണ്ണാടി.എച്ച്.എസ്സ്.എസ് | |
---|---|
വിലാസം | |
കണ്ണാടി , 678 701 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04912539598 |
ഇമെയിൽ | kannadihighschool@gmalil.com |
വെബ്സൈറ്റ് | kannadihighersecondaryschool.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം-ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാബു.പി.മാത്യു |
പ്രധാന അദ്ധ്യാപകൻ | കെ.എൻ.നന്ദകുമാർ |
അവസാനം തിരുത്തിയത് | |
03-09-2018 | 21056 |
നിളയുടെ കൈവഴിയായ കണ്ണാടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന കണ്ണാടിഗ്രാമപഞ്ചായത്തിന്റെ അഭിമാനസ്തംഭമായ സരസ്വതീക്ഷേത്രം കണ്ണാടി ഹൈസ്കൂൾ 14 .07 .1982 ൽ സ്ഥാപിതമായി. അന്നത്തെ ഡി.ഇ.ഓ. സി.വൈ കല്യാണിക്കുട്ടി അമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഡെപ്യൂട്ടി ഡയറക്ടർ വി.ഉണ്ണികൃഷ്ണവാരിയർ ഉദ്ഘടനം നിർവഹിച്ചു 1983 -84 വർഷത്തിൽ 9 ഉം 1984 -85 വർഷത്തിൽ 10തും ക്ലാസുകൾ നിലവിൽ വന്നു .പിന്നീട് 1997 ൽ ഹയർ സെക്കന്ററി വിദ്യാലയമായി പരിണമിചു .പിനീട് മാനേജ്മെന്റിന്റെ പരിശ്രമത്തിന്റെ ഫലമായി ജില്ലയിലെ ആദ്യത്തെ ഹൈടെക് വിദ്യാലയമായി ഉയർന്നു . പാലക്കാട് തൃശൂർ ദേശീയപാതയ്ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞുറോളം കുട്ടികൾ പഠിക്കുന്നു.
ചരിത്രംപാലമരങ്ങളുടെ നാടായ പാലക്കാട്ടിലെ ഒരു കൊച്ചു ഗ്രാമമായ കണ്ണാടിയിൽ നിളയുടെ കൈവഴിയായ കണ്ണാടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന കണ്ണാടിഗ്രാമപഞ്ചായത്തിന്റെ അഭിമാനസ്തംഭമായ സരസ്വതീക്ഷേത്രം കണ്ണാടി ഹൈസ്കൂൾ 14 .07 .1982 ൽ സ്ഥാപിതമായി. അന്നത്തെ ഡി.ഇ.ഓ. സി.വൈ കല്യാണിക്കുട്ടി അമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഡെപ്യൂട്ടി ഡയറക്ടർ വി.ഉണ്ണികൃഷ്ണവാരിയർ ഉദ്ഘടനം നിർവഹിച്ചു 1983 -84 വർഷത്തിൽ 9 ഉം 1984 -85 വർഷത്തിൽ 10തും ക്ലാസുകൾ നിലവിൽ വന്നു .പിന്നീട് 1997 ൽ ഹയർ സെക്കന്ററി വിദ്യാലയമായി പരിണമിചു .ആധുനികതയുടെ മുഖമുദ്രയായ ഹൈടെക് സൗകര്യങ്ങൾ കണ്ണാടി ഹയർ സെക്കന്ററി സ്കൂളിൽ എല്ലാ മുറികളിലും വിന്യസിച്ചിരിക്കുന്നു മാനേജ്മെന്റിനോടൊപ്പം കെയ്റ്റിന്റെ സഹകരണം ഈ സ്കൂളിന്റെ എല്ലാ മുറികളിലും ലാപ്ടോപ്പ്, പ്രൊജക്ടർ ,സ്ക്രീൻ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിമാനേജ്മെന്റിന്റെ പരിശ്രമത്തിന്റെ ഫലമായി ജില്ലയിലെ ആദ്യത്തെ ഹൈടെക് വിദ്യാലയമായി ഉയർന്നു പാലക്കാട് തൃശൂർ ദേശീയപാതയ്ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളായി ആയിരത്തി അഞ്ഞുറോളം കുട്ടികൾ പഠിക്കുന്നു. നല്ല കളി സ്ഥലങ്ങൾ, പഠനാന്തരീക്ഷം, മികച്ച സയൻസ് ലാബ്,ഗണിത ലാബ്,ഐടി ലാബ്,എന്നിവ സ്കൂളിന്റെ പ്രൗഡി കൂട്ടുന്നു.പഠനപാഠൃതരപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വയം പര്യപ്ത്തയോടെ ജീവിത നൈപുണികൾ കൈവരിക്കാൻ പ്രാപ്ത്തരാക്കുന്നു പ്രഗലഭരായ അധ്യാപകരുടെ സേവനം കണ്ണാടി ഹൈസ്കൂളിന്റെ പ്രത്യേകതയാണ് . ഔദ്യോഗികവിവരങ്ങൾഹയർസെക്കണ്ടറി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി 1500വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്. ഹയർസെക്കണ്ടറി ,ഹൈസ്കൂൾ ഉൾപ്പെടെ 70 അദ്ധ്യാപകരും (ഹൈസ്കൂൾ - 35, ഹയർസെക്കണ്ടറി എയ്ഡഡ് - 35, ) 7 അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി 2കംപ്യൂട്ടർ സയൻസ് ബാച്ചും 2 സയൻസ് ബാച്ചും 1കൊമേഴ്സ് ബാച്ചും 1 ഹ്യുമാനിറ്റീസ് ബാച്ചും ഉണ്ട്. കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ്, എന്നീ കോമ്പിനേഷനുകളാണുള്ളത്. എട്ടു മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളുമാണുള്ളത്. സ്കൂളിന്റെ പ്രത്യേക മേന്മകൾ
ഭൗതികസൗകര്യങ്ങൾകെട്ടിടങ്ങൾമൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബുകൾഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.ഹെസ്കൂളിന് 2 കംമ്പൃൂട്ടർ ലാബും ഹെെയർസെക്കഡറിക്ക് 1 കംമ്പൃുട്ടർ ലാബും ഉണ്ട്. ഹൈസ്കൂളിൽ രണ്ട് ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കുൂൾ ഹെെ ടെക്ക് നിലവാരത്തിലേക്ക് കുുതിക്കുുകയാണ്.കൈറ്റ് നൽകിയ ഇരുപത്തിനാലു ലാപ്ടോപ്പുകൾ,പ്രോജെക്ടറുകൾ സ്ക്രീനുകൾ സ്പീക്കറുകൾ ഇവ ക്ലാസ്സ്മുറികളിൽ സ്ഥാപിച്ചു പാലക്കാട് ജില്ലയിലെ ആദ്യത്തെ സമ്പൂർണ ഹൈ ടെക് സ്കൂൾ എന്ന ബഹുമതി കണ്ണാടി ഹൈസ്കൂളിനാണ് .മാനേജ്മെന്റും ഒപ്പത്തിനൊപ്പം കമ്പ്യൂട്ടർ ലാബ് വികസനത്തിന് വേണ്ട ലാപ്ടോപ്പുകൾ വിതരണം ചെയ്തിട്ടുണ്ട് .വിദ്യാർത്ഥികൾക്ക് ദൃശ്യ ശ്രാവ്യ പഠന അനുഭവങ്ങൾ പ്രധാനം ചെയ്യാൻ പരിശീലനം ലഭിച്ച അധ്യാപകർ ഹൈടെക് നിലവാരത്തിലുള്ള പഠനം വിനിമയം ചെയ്യുന്നതിൽ നിപുണി പ്രദർശിപ്പിക്കുന്നു
സ്കൂൾ ബസ്സ്കണ്ണാടി ,പാലക്കാട്, പെരിങ്ങോട്ടുകുറിശ്ശി,യാക്കര,തേങ്കുറിശ്ശി,മഞ്ഞളൂർ ,കോട്ടായി,തുടങ്ങി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്കൂൾ ബസ് ട്രിപ്പ് നടത്തുന്നു.പുതിയതായി എട്ടാം ക്ലാസ്സിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര കണ്ണാടി ഹൈ സ്കൂൾ മാനേജ്മന്റ് അനുവദിച്ചിരിക്കുന്നു.കൂടാതെ അഡ്മിഷൻ സമയത്തു കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാർത്ഥികൾക്ക് ബാഗ് ,കുട ,നോട്ട്ബുക്കുകൾ ഇവാ സൗജന്യമായി കൊടുക്കുന്നു
സെമിനാർ ഹാൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം:ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ സെമിനാർ ഹാളുകൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം എന്നിവ സ്കൂളിൽ ഉള്ള മറ്റു സൗകര്യങ്ങളാണ്.
ഒരേ സമയം 500ഒാളം വിദ്യാർത്ഥികൾക്ക് ഇരിക്കാൻസൗകര്യമുള്ള ആഡിറ്റോറിയം എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർഡ്, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട്സജ്ജീകരിച്ചിട്ടുണ്ട്.
ലൈബ്രറി:
' സയൻസ് ലാബ്:
ഉച്ചഭക്ഷണ പദ്ധതി:
ഒാരോ ക്ലാസ്സിലേയും രണ്ട് പെൺകുട്ടികൾ രണ്ട് ആൺകുട്ടികൾ, അദ്ധ്യാപക പ്രതിനിധികൾ, മുൻസിപ്പൽ കൗൺസിലർ, പി. ടി. എ പ്രസിഡന്റ്, പി. ടി. എ പ്രതിനിധി, എം. പി. ടി. എ ചെയർ പേഴ്സൺ, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്. ഇതിനായി ഒരു കൗൺസിലറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്.
അദ്ധ്യാപകർഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്) വിഭാഗങ്ങളിലായി സ്കൂളിൽ നൂറോളം അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട്. ഹൈസ്കൂൾ - 35 ഹയർസെക്കണ്ടറി എയ്ഡഡ് - 35
റിസോഴ്സ് ടീച്ചേഴ്സ്
പഠനത്തിൽ പുറകിൽ നിൽക്കുന്ന വിദ്യാർത്ഥികളെ അധിക 48 മണിക്കൂർ ഉപയോഗിച്ച് 8 ,9 ക്ലാസ്സുകളിലെ വിദ്യർത്ഥികളെ മുന്നോട്ടുകൊണ്ടുവരാനുള്ള പദ്ധതികൾനവപ്രഭശ്രദ്ധഎസ് എസ് എൽ സി വിദ്യാർത്ഥികളെ പ്രഭാതക്ലാസ്സ് സായാഹ്ന ക്ലാസ് രാത്രിപഠനക്ലാസ്സ് ,റിസൾട്ട് വർധിപ്പിക്കുന്നതിനുള്ള ആസൂത്രണ പദ്ധതിവിജയശ്രീ
സബ്ജക്ട് വൈസ് അസ്സെസ്സ്മെന്റ് ടൂൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ മാഗസിൻക്ലബ്ബ് പ്രവർത്തനങ്ങളും ദിനാചരണങ്ങളുംപൗൾട്ടറി ക്ലബ് ക്ലബ്ബ്ആർട്ട്സ് ക്ലബ്ബ്സ്പോർട്ട്സ് ക്ലബ്ബ്'പരിസ്ഥിതി ക്ലബ്ബ്.ഹെൽത്ത് ക്ലബ്ബ്ശുചിത്വ ക്ലബ്ബ്പ്രവൃത്തിപരിചയ ക്ലബ്ബ്ഊർജ്ജ ക്ലബ്ബ്'ലഹരിവിരുദ്ധ ക്ലബ്മലയാളം ക്ലബ്ബ്'ഇംഗ്ലീഷ് ക്ലബ്ബ്ഹിന്ദി ക്ലബ്ബ്സയൻസ് ക്ലബ്ബ്സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്ഗണിത ക്ലബ്ബ്എെ. ടി. ക്ലബ്ബ്ഹായ് സ്കൂൾ കുട്ടികൂട്ടംവിജയോൽസവംപ്രവേശനോത്സവംലിറ്റിൽ കൈറ്റ്കണ്ണാടി ഹൈ സ്കൂളിൽ ഓൺലൈൻ പരീക്ഷയിലൂടെ 40 അംഗങ്ങളെ ലിറ്റിൽ കെയ്റ്റ് സ് ആയി തിരഞ്ഞെടുത്തു.കെയ്റ്റ് നിർദ്ദേശിച്ച മൊഡ്യൂൾ പ്രകാരം ജിമ്പ് ഇങ്ക്സ്കേപ്പ് ടൂബി ട്യൂബ് ഡെസ്ക് അനിമേഷൻ എന്നെ മേഖലകളിൽ ക്ലാസുകൾ എടുത്തു സ്കൂൾതല ക്യാമ്പ് ജൂലൈ 28 ശനിയാഴ്ച നടത്തി .ലിറ്റിൽ കെയ്റ്റ് ബോർഡ് സ്ഥാപിച്ചു കുട്ടികൾക്ക് ഈദ് കാർഡ് വിതരണം ചെയ്തു ക്യാമ്പിൽ 40 കുട്ടികൾക്കും ഒരോ ലാപ്ടോപ്പ് വീതം കൊടുത്തു കൊണ്ടായിരുന്നു പരിശീലനം അതിൽ നിന്നും 4 പേരെ തിരഞ്ഞെടുത്തു
സ്റ്റുഡൻറ് പോലീസ് കേഡറ്റ്രണ്ടായിരത്തിപതിനാറിൽ മാനേജ്മെന്റിന്റെ സഹായത്തോടെ അഞ്ചു ലക്ഷം നിക്ഷേപിച്ചു നേടിയെടുത്ത സ്റുഡന്റ് പോലീസ് കേഡറ്റ് അഭിമാനാർഹമായ നേട്ടങ്ങളോടെ മുന്നോട്ടുപോയികൊണ്ടിരിക്കുന്നു .സമൂഹത്തിന്റെ വിവിധതലങ്ങളിൽ കേഡറ്റുകളുടെ പങ്കാളിത്തം ദർശിക്കാനാവും .വിവിധ ദിനാചരണങ്ങൾ ,തടയണ നിർമാണം,,ലൗ പ്ലാസ്റ്റിക്ക് പ്രൊജെക്ടുമായി ബന്ധപെട്ടു പ്ലാസ്റ്റിക് ശേഖരണവും ബന്ധപെട്ടവർക്കുള്ള കൈമാറ്റവും ,ബ്ലൂഡിക്യാന്സര് ബാധിച്ച നെമ്മാറ ലവഞ്ചേരി ഭാഗത്തുള്ള ഒരു വിദ്യാർത്ഥിക്കുള്ള ധനസഹായം (25000 )സ്കൂൾപരിസരം വൃത്തിയാക്കൽ ,ലൈബ്രറി സന്ദർശനം തുടങ്ങി ഒട്ടേറെ സാമൂഹ്യപ്രവർത്തനങ്ങൾ ഇവർ ഏറ്റെടുത്തു ചെയ്യുന്നതിനുള്ള മാനസികമായ താല്പര്യം ഈ പദ്ധതിയിലുടെ ഇവർ നേടിയെടുത്തുകൊണ്ടിരിക്കുന്നു.44 കേഡറ്റുകളിൽ 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഒരു ബാച്ചിൽ ഉണ്ടായിരിക്കും.മൊഡ്യൂൾ അനുസരിച്ചുള്ളഅനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് കേഡറ്റുകൾ കാഴ്ചവെക്കുന്നത് .ഓണം ക്രിസ്മസ് അവധികളിൽ 3 ദിവസം വീതം ക്യാമ്പുകൾ ഉണ്ട് .വ്യക്തിത്വ വികസനം ,പൗരബോധം സഹജീവികളോടുള്ള കരുണ,സത്യസന്ധത ഉത്തരവാദിത്വബോധം ഇവ ഉണ്ടാകു ന്നതിനായുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയുന്നു .കുട്ടികളെ ട്രെയിൻ ചെയ്യിക്കുന്നതിനായി സൗത്ത് സ്റ്റേഷനിൽ നിന്നും ഒരു പുരുഷ ഡ്രിൽ ഇൻസ്ട്രുക്ടറും സ്ട്രെസ് ഡ്രിൽ ഇൻസ്ട്രുക്ടറും ഉണ്ട് എസ് പി സി ഉത്ഘാടനം
എസ് പി സി ഫസ്റ്റ് ബാച്ച്
എസ് പി സി ക്യാമ്പുകൾ
ഡോഗ് സ്ക്വാഡ്തസ്റാക്കിലേക്കു ഖസാക്കിന്റെ ഇതിഹാസങ്ങളിലൂടെ
ഔഷധത്തോട്ടം-ഔഷധത്തോട്ടത്തിനു പുരസ്ക്കാരംവൈദ്യ രത്നം ഔഷധശാലയുമായി സഹകരിച്ചു സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ടാക്കുന്നതിനുള്ള ഉദ്യമത്തിന് പുരസ്കാരം ലഭിച്ചു .എസ് പീ സി കേഡേറ്റസിന്റെ കൈയൊപ്പുള്ള ഈ പ്രവർത്തനം വിദ്യാർത്ഥികളിൽ തങ്ങളുടെ പരിസരത്തുള്ള എല്ലാ സസ്യങ്ങളെയും നിരീകിഷിക്കുന്നതിനും അതിന്റെ പ്രാധാന്യം മനസിലാക്കാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്തു
അന്താരാഷ്ട്ര യോഗ ദിനംയോഗ ദിനം പാലക്കാട് ഇൻഡോർസ്റ്റേഡിയത്തിൽ പ്രമുഖവ്യകതികളുടെ സാന്നിധ്യത്തിൽ പരിശീലനം നടത്തിയപ്പോൾ
റാലികണ്ണാടി ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസ് കാഡറ്റുകൾ അന്താരാഷ്ട്ര ലഹരി ദിനവുമായി ബന്ധപ്പെട്ടു നടത്തിയ റാലി .ഒപ്പം പോലീസ് ഡിപ്പാർട്മെന്റുമായി ചേർന്ന് വിമുക്തി പ്രോജെക്ടിൽ പങ്കെടുത്തു വായനശാല സന്ദർശനംകണ്ണാടി ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസ് കാഡറ്റുകൾ അന്താരാഷ്ട്ര വായനാദിനവുമായി ദിനവുമായി ബന്ധപ്പെട്ടു കണ്ണാടി പാത്തിക്കലി ലുള്ള വായനശാല സന്ദർശിച്ചു പുസ്തകങ്ങൾ പരിചയട്ടു പരിചയപെട്ടു തടയണ നിർമിക്കൽകണ്ണാടി ഹൈസ്കൂളിന് സമീപത്തുള്ള കർഷകർക്ക് ആവശ്യമുള്ള തോഡിൽ മണ്ണ് നിറച്ച 500 ചാക്കുകൾ കെട്ടിവെച്ചു തടയണ നിർമിച്ചു ഈ പ്രവർത്തനം സമൂഹത്തിൽ ശ്രദ്ധ പിടിച്ചു പറ്റി പാസിംഗ് ഔട്ട് പരേഡ്കണ്ണാടി ഹൈ സ്കൂളും ബിഎംഎസും ചേർന്നാണ് പാസിംഗ് ഔട്ട് പാരഡി സംഘടിപ്പിച്ചത്.സൗത്ത് സ്റ്റേഷൻ മേധാവി മേധാവി ഉത്ഘാടനം ചെയ്ത ഈ പരിപാടിയുടെ മുഖ്യ ആകർഷണം കുട്ടികളുടെ പരേഡ് ആയിരുന്നു .
നന്മപ്രളയക്കെടുതി മൂലം നാശനഷ്ടങ്ങൾ സംഭവിച്ചു വീടുകൾ നഷ്ടപെട്ട ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് അടിസ്ഥാനാവശ്യങ്ങളായ തോർത്ത് പുതപ്പു ഇവ സ്ടുടെന്റ്റ് പോലീസ് കാടേറ്റസുകളുടെ സഹായത്തോടെ ഒരു ചെറിയ ആശ്വാസപ്രവർത്തനം
വ്യക്തിത്വ വികസനംപോലീസ് സ്റ്റേഷൻ സന്ദർശനംട്രാഫിക് കൺട്രോൾ - എസ് പി സി യുടെ കുട്ടികരങ്ങളിലൂടെപാലക്കാട് ടൗണിൽ നഗരത്തിന്റെ ഹൃദയഭാഗത്തു വിദ്യാർത്ഥികളെ ട്രാഫിക് ബോധവത്കരണത്തിനായി ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിച്ചു .ട്രാഫിക് പോലീസ് ഓഫീസെഴ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ട്രാഫിക് നിയമങ്ങൾ മനസിലാക്കുന്നതിനും സിഗ്നലുകളെ കുറിച്ചും ഡ്രൈവർമാർ പാലിക്കേണ്ട പെരുമാറ്റരീതികളെ കുറിച്ചും മനസ്സിലാക്കാൻ കഴിഞ്ഞു
സൗത്ത് സ്റ്റേഷൻ എസ പി സി കേഡറ്റുകൾ സന്ദർശനംകണ്ണാടി ഹൈ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സൗത്ത് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു സ്റ്റേഷന്റെ പ്രവർത്തനങ്ങൾ മനസിലാക്കി .കുറ്റവാളികളെ അടക്കുന്ന ജയിൽ ,ട്രാഫിക് പോലീസ് സ്റ്റേഷൻ ,പോലീസ് സ്റ്റേഷനിലെ മറ്റു വിഭാഗങ്ങൾ ഇവ സന്ദർശിച്ചു പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കൽപ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കൽ :-മാതൃഭൂമി ദിനപത്രവുമായി കൂട്ടുപിടിച്ചു സീഡ് എന്ന പദ്ധതിയുടെ ഭാഗമാകാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റിസിന് കഴിഞ്ഞിട്ടുണ്ട് .വിദ്യാർത്ഥികളുടെ വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മാതൃഭൂമി നിർദ്ദേശിച്ച ഏജൻസിക്കു കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് ഉദഘാടനം നിർവഹിച്ച ഈ പരിപാടിയിൽ കണ്ണാടി പഞ്ചായത്തിലേക്കും ഈ പദ്ധതി നടപ്പിലാക്കുവാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു പ്ലാസ്റ്റിക് ബോട്ടിലിനു പകരം സ്റ്റീൽ ബോട്ടിൽപ്ലാസ്റ്റിക് ബോട്ടലിനു പകരും സ്റ്റീൽ ബോട്ടിലുമായി എസ പി.സി കേഡറ്റുകൾ മുൻപന്തിയിൽ .ഈ പദ്ധതി ഉദഘാടനം ചെയ്തത് കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വേണുഗോപാൽ ആണ്.1500 കിലോഗ്രാം പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു പാലക്കാട് ജില്ലയിലെ മറ്റു വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് കേഡറ്റുകൾ മാതൃകയായി ഓഗസ്റ്റ് 15 / ജനുവരി 26 റിപ്പബ്ലിക്ക് ദിനാചരണംസ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പ്രേത്യേക പരേഡ് ഉണ്ടായിരുന്നു
കായികപരിശീലനം യോഗാട്രൈനിങ് --ആഴ്ചയിൽ ബുധൻ -ശനി ദിവസങ്ങളിൽഎസ് പി സി യുടെ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾകേഡറ്റുകൾ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂൾ പരിസരത്തു നിന്നും ശേഖരിച്ച വിവിധ വൃക്ഷത്തെയുടെ വിത്തുകൾ ശേഖരിച്ചു പരിസ്ഥിതി ദിനത്തിൽ മുളപ്പിച്ചു വിതരണം ചെയ്യുന്നതിനായി കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ ഏല്പിച്ചു.1500 ഓളം വിത്തുകളാണ് ഈ രീതിയിൽ ശേഖരിച്ചു കൊടുത്തത്
മാനേജ്മെന്റ്കണ്ണാടി ഹൈസ്കൂൾ കോർപ്പറേറ്റ് മാനേജ്മെ്ൻെറ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മികച്ച പഠനാന്തരീക്ഷവും സൗകര്യവും ഉണ്ടാക്കാൻ മാനേജ്മെന്റ് എപ്പോഴും ശ്രദ്ധ ചെലുത്തുന്നത് സ്കൂളിനെ പാലക്കാട്ടെ പ്രധാന വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ചേർക്കുന്നു.കണ്ണാടി ഹൈസ്കുൂളിനെ ഹൈടെക് ആക്കി മാറ്റുുന്നതിന് 1 കോടി 33 ലക്ഷം രൂപ ചിലവഴിച്ച് ക്ലാസ്റൂമുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തി .തറ ടൈൽ വിരിച്ചും റൂഫ് ട്രസ്സ് വർക്ക് നടത്തി ഓരോ മുറിയിലും ഇലക്ട്രിക്കൽ വർക്കും നടത്തി ഹൈടെക് സൗകര്യം ഒരുക്കിയിരിക്കുന്നു.കണ്ണാടി ഹൈസ്കൂളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് കുട നോട്ടുബുക്ക് ബാഗ് ഇവാ സൗജന്യമായി വിതരണം ചെയ്യുന്ന.കൂടാതെ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയും ഉണ്ട്.സ്കൂളിന്റെ ബൗദ്ധിക സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ആക്ടീവ ജാഗ്രത കാണിക്കുന്ന മാനേജ്മന്റ് സ്ടുടെന്റ്റ് പോലീസ് കേഡറ്റ് പദ്ധതിക്കായി 5 ലക്ഷം രൂപ ചിലവഴിച്ചു
മാനേജ്മന്റ് കമ്മിറ്റി അംഗങ്ങൾഅകാലത്തിൽ പൊലിഞ്ഞു പോയ മുൻ മാനേജർ ശ്രീ എം രാമന്കുട്ടിനായർക്കു ആദരാഞ്ജലി
ക്ലബ് / കൺവീനേഴ്സ് 2018
മുൻ സാരഥികൾസ്കൂളിന്റെ മുൻ വിരമിച്ച അധ്യാപകർ/അനധ്യാപകർ.
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.
പ്രവേശനോത്സവംഹരിതകേരളം
വിജയോൽസവം
മികവുത്സവംകണ്ണാടി ഹൈസ്കൂളിൽ മികവുത്സവം കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ ഉദ്ഘടനം ചെയ്തു പരിപാടിയിൽ വിവിധ കുട്ടികളുടെ മികവ് തെളിയിക്കുന്ന വിവിധ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു പി.ടി.എ, എം.പി.ടി.എ.സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോൾ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. ക്ലാസ് പി ടി എ ഒരു മോഡ്യൂൾ ആസ്പദമാക്കിയാണ് കണ്ണാടി ഹൈസ്കൂളിൽ ഓരോ പ്രാവശ്യം നടത്തുക .പ്രധാന നിർദേശങ്ങൾ സ്ലൈഡ് പ്രെസെണ്റ്റണിൽ തയാറാക്കി ചർച്ചയിലൂടെ രക്ഷിതാക്കൾക്ക് ബോധവത്കരണം ഉണ്ടാക്കുന്നു .സജീവമായ പി ടി എ ആണ് കണ്ണാടി ഹയർ സെക്കന്ററി സ്കൂളിന്റെ വിജയം പി ടി എ മീറ്റിംഗിന് ഉപയോഗിച്ച മൊഡ്യൂൾ - സ്ലൈഡ് പ്രസന്റേഷൻ
ഓഫീസ് സ്റ്റാഫ്
അക്കാഡമിക് റിസൾട്ട്ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ വിദ്യാർത്ഥികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും അവിടുത്തെ വിജയ ശതമാനവുമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
എസ് എസ് എൽ സി 2016 --2017 ബാച്ചിന്റെ ക്ലാസ് ഫോട്ടോ
എസ് എസ് എൽ സി 2017 --2018 ബാച്ചിന്റെ ക്ലാസ് ഫോട്ടോ
ഹയർ സെക്കന്ററി 2017 --2018 ബാച്ചിന്റെ ക്ലാസ് ഫോട്ടോ
{
സംസ്ഥാനതല ജില്ലാതല കല ജേതാക്കൾ
സ്കൂൾ പാർലമെന്റ് --2017/2018സ്കൂൾ പാർലമെന്റ്
ചിത്രശാല --2017/2018
സ്കൂൾ പത്രം2018 - 19പാക്കിങ് പ്രക്രിയ ദുരിതാശ്വാസ പഠനോപകരണങ്ങൾ വിതരണം 3,സെപ്റ്റംബർ തിങ്കൾ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
പ്രളയ കെടുതിയിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി പഠനോപകാരണങ്ങളായ നോട്ടുബുക്ക്, സ്കെയിൽ, പേന ,പെൻസിൽ , റേസർ ,സ്കൂൾ ബാഗ് ,ഇവ പാക്ക് ചെയുന്നു
പാലക്കാട് സബ് ജില്ല സയൻസ് സെമിനാർ 3,സെപ്റ്റംബർ തിങ്കൾ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ പാലക്കാട് സബ് ജില്ല സയൻസ് സെമിനാർ ജി എച് എസ് എസ് വെണ്ണക്കരയിൽ വെച്ച് നടത്തി നടത്തിയതിൽ കണ്ണാടി ഹൈ സ്കൂളിലെ ജിതിൻ.പി എന്ന വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു
എസ് ആർ ജി മീറ്റിംഗ് സെപ്റ്റംബർ 1 , 2018 - ശനി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ കണ്ണാടി ഹൈസ്കൂളിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എസ് ആർ ജി മീറ്റിംഗ് ചേർന്ന് സുപ്രധാന തീരുമാനങ്ങൾ എടുത്തു.ആഴ്ചയിൽ ഒരിക്കൽ ഇംഗ്ലീഷ് അസ്സംബിളി ,ഹിന്ദി അസ്സംബിളി സംസ്കൃതം അസ്സംബിളി ഇവ നടത്തണമെന്ന് തീരുമാനിച്ചു .കൂടാതെ സയൻസ് , ഐ .ടി ,മാത്സ് വർക്ക് എക്സ്പീരിയൻസ് ,സോഷ്യൽ സയൻസ് മേളകൾ നടത്താൻ തീരുമാനമായി
പി ടി എ ജനറൽ ബോഡി 31 ആഗസ്റ്റ് 2018 - വെള്ളി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ ജനറൽ ബോഡി യോഗത്തിൽ പുതിയ പി ടി എ പ്രസിഡന്റിനെ തിരഞ്ഞെടുത്തു .കെ.ടി.ദിലീപ്കുമാർ പി ടി എ പ്രസിഡന്റ് ആയും ഉണ്ണികൃഷ്ണൻ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു.യോഗത്തിൽ മുൻ പി ടി എ പ്രസിഡന്റ് ജി.ലീലാകൃഷ്ണൻ അധ്യക്ഷനും പ്രിൻസിപ്പൽ ബാബു കെ മാത്യു സ്വാഗതം,ഹെഡ്മാസ്റ്റർ കെ.നന്ദകുമാർ റിപ്പോർട്ട് അവതരണം സ്റ്റാഫ് സെക്രട്ടറി ലിസി നന്ദിയും പറഞ്ഞു യോഗത്തിൽ രക്ഷിതാക്കളുടെ സജീവ ചർച്ച ഉണ്ടായിരുന്നു ക്രിയാത്മകമായ നിർദേശങ്ങൾ രക്ഷിതാക്കൾ മുന്നോട്ടു വെച്ചു ഓയിസ്ക പരീക്ഷ 30 ആഗസ്റ്റ് 2018 - വ്യാഴം കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ കണ്ണാടി ഹൈ സ്കൂളിൽ നൂറ്റിഅൻപതു് വിദ്യാർത്ഥികൾ ഓയിസ്ക പരീക്ഷ എഴുതി .ഓയിസ്ക ടോപ് ടീൻ എന്നറിയപ്പെടുന്ന ഈ പരീക്ഷ വിദ്യാർത്ഥികളുടെ പൊതുവിവരം അളക്കാനുള്ള പരീക്ഷയാണ് പ്രളയത്തിൽ ഒരു കൈത്താങ്ങു 30 ആഗസ്റ്റ് 2018 - വ്യാഴം കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ കണ്ണാടി ഹൈ സ്കൂളിൽ പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപെട്ട വിദ്യാർത്ഥിക്ക് സ്കൂളിലെ തന്നെ വിദ്യാര്ധികൾ സമാഹരിച്ചു നൽകിയ പഠനോപകരണങ്ങൾ സീനിയർ അസിസ്റ്റന്റ് പ്രദീപ് മാസ്റ്റർ നൽകുന്നു
05 ജുലൈ 2018 – വ്യാഴം കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
19 ജുൺ 2018 - ചൊവ്വ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ വായനാവാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 ന് ഹെഡ്മാസ്റ്റർ കെ.എൻ.നന്ദകുമാർഅധ്യക്ഷത വഹിച്ചു. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വായനയുടെ മഹത്വത്തെപ്പറ്റി അദ്ധ്യാപകരായ ആർദ്ര .ജ്യോതി കെ. ബി സുരേഷ്ബാബു എന്നിവർ സംസാരിച്ചു. വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, എന്നിവ നടത്തി.
5 ജൂൺ 2018 – ബുധൻ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ് കേഡറ്റ്സിന്റെ നേതൃത്വത്തിൽ ജൂൺ 5 ബുധനാഴ്ച്ച വൃക്ഷതൈ വിതരണം നടന്നു. എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം നടത്തി.
1 ജുൺ 2018 - ചൊവ്വ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
വിദ്യാർത്ഥികളെ സ്വീകരിക്കുനതിനായി സ്കൂൾ പൂക്കൾകൊണ്ടും ബലൂണുകൾകൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിരുന്നു. പ്രവേശനോൽസവ ഗാനത്തിന്റെ അകമ്പടിയോടെ മധുരം നൽകി എല്ലാ വിദ്ധ്യാർത്ഥികളേയും സ്വീകരിച്ചു.
2017 - 18സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 27 ജൂലൈ 2018 - വെള്ളി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
2017 - 18 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 27 ന് (വെള്ളി) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ ആയിരുന്നു സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. പാർലമെന്റിന്റെ ആദ്യയോഗം ജൂലൈ 30 ന് (തിങ്കൾ) 2 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ ചേരുമെന്ന് ജനാധിപത്യവേദി കൺവീനർ അറിയിച്ചു.
ജൂനിയർ റെഡ്ക്രോസ് സി ലെവൽ പരീക്ഷ -കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ 12വിദ്യാർത്ഥികൾ അർഹത നേടി. 11 മെയ് 2018 - വെള്ളി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
10 മേയ് 2017 – വ്യാഴം കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
പ്ലസ് ടൂ പരീക്ഷയിൽ (സയൻസ്) മുഴുവൻ മാർക്കും (1200 ൽ 1200) നേടി സൂര്യനാഥ് എന്ന വിദ്യാർത്ഥി സ്കൂളിന്റെ അഭിമാനമായി മാറി.
ഹയർ സെക്കണ്ടറി പരീക്ഷയിൽ13 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് 10 മേയ് 2018 – വ്യാഴം കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
2017 - 18 അക്കാദമിക വർഷത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ 13 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 83 വിജയ ശതമാനം ലഭിച്ചു.
സ്റ്റാഫ് ടൂർ 29 മാർച്ച് 2017 – വ്യാഴം 'കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം 22 ഫെബ്രുവരി 2018 - വ്യാഴം കണ്ണാടി ഹയർ സെക്കണ്ടറി സ്ക്കൂൾ
വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കണ്ണാടി ഹയർ സെക്കണ്ടറി സ്ക്കൂൾ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാൻ സമർപ്പണപരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 22 ന് ഹയർ സെക്കണ്ടറി സ്ക്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് നിർവ്വഹിച്ചു.
ജനുവരി 26 റിപ്പബ്ളിക്ക് ദിനം
കായികാദ്ധ്യാപകർ കെ.പി.കണ്ണദാസന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് വച്ച് വർണ്ണാഭമായ പരിപാടികൾ നടന്നു. ` ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുര വിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ ലിസി യു ,കെ.എം പ്രദീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
08 ജനുവരി 2017 - തിങ്കൾ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
20 നവംബർ 2017 - തിങ്കൾ കണ്ണാടിഹയർ സെക്കണ്ടറി സ്കൂൾ
13 നവംബർ 2017 - തിങ്കൾ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
സ്കൂൾ കലോൽസവം 13 ഒക്ടോബർ 2017 - വെള്ളി കണ്ണാടിഹയർ സെക്കണ്ടറി സ്കൂൾ
23 സെപ്റ്റംബർ 2017 - ശനി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
22 സെപ്റ്റംബർ 2017 - വെള്ളി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
പി.ടി.എ-എം.പി.ടി.എ ഭാരവാഹികൾ
ജൂൺ 19 (തിങ്കൾ), ജൂലൈ 06, 20 (വ്യാഴം) ദിവസങ്ങളിലായി നടന്ന ക്ലാസ് പി ടി എ മീറ്റിങ്ങിൽ വച്ച് തെരഞ്ഞടുത്ത പ്രതിനിധികളും കഴിഞ്ഞ അക്കാദമിക വർഷത്തെ പി ടി എ പ്രതിനിധികളും സെപ്റ്റംബർ 22 (വെള്ളി) ന് മൂന്ന് മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ച് നടത്തിയ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ 217-18 വർഷത്തെ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - കണ്ണാടി ഉപജില്ല തല ആനിമേഷൻ വർക്ക്ഷോപ്പ് 8 സെപ്റ്റംബർ 2017 വെള്ളി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
സ്കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയായ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി കണ്ണാടിഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു.
8 സെപ്റ്റംബർ 2017 - വെള്ളി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
31 ആഗസ്റ്റ് 2017 - വെള്ളി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
സ്വാതന്ത്ര്യദിനാഘോഷം 15 ആഗസ്റ്റ് 2017 - ചൊവ്വ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
26 ജൂലൈ 2017 - ബുധൻ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
21 ജൂലൈ 2017 - വെള്ളി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
ക്ലാസ് പി ടി എ 21 ജൂലൈ 2016 - വെള്ളി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികൾക്കു ശേഷം എല്ലാ ക്ലാസ്സുകളിലേയും പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ് 2016-17 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.
18 ജൂലൈ 2017 - ചൊവ്വ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
2017 - 18 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശന പരിപാടി ഹെഡ്മിസ്ട്രസ് കെ.പി. ജയശ്രീ ഉൽഘാടനം ചെയ്തു.
ഇതിലൂടെ സാമ്പത്തികമായും മറ്റും പ്രയാസങ്ങൾ അനുഭവിക്കുന്ന കൂടുതൽ കുട്ടികളെ കണ്ടെത്താനും അവർക്ക് സഹായങ്ങളും പരിഹാരവും നൽകാനും കഴിയുന്നുണ്ട്.
12 ജൂലൈ 2016 - ബുധൻ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം 22 ജൂൺ 2017 - വ്യാഴം കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
22 ജൂൺ 2017 - വ്യാഴം കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
ഈദുൽ ഫിത്തറിനോടനുബന്ധിച്ച് ജൂൺ 22 ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഹൈസ്കൂൾ വിദ്ധ്യാർത്ഥികൾക്കായി മെഹന്ദി ഫെസ്റ്റ് നടത്തി.
വായനാവാരാചരണം 19 ജൂൺ 2017 - തിങ്കൾ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
വായനാവാരാചരണത്തോനോടനുബന്ധിച്ച് ജൂൺ 19 ന് വിദ്യാരംഗം ക്ലബ്ബിനു കീഴിൽ രാവിലെ 10 മണിക്ക് സ്കൂൾ അസ്സംബ്ലി കൂടി. ഹെഡ്മിസ്ട്രസ് കെ.പി. ജയശ്രീ അധ്യക്ഷത വഹിച്ചു.
എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും 15 ജൂൺ 2017 - വ്യാഴം കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
5 ജൂൺ 2017 - തിങ്കൾ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം 27 ജനുവരി 2017 - വെള്ളി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
മികവ് - 2017 27 ജനുവരി 2017 - വെള്ളി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പരിപാടിയിൽ, ഈ പ്രവർത്തനങ്ങളിൽ എച് എം, പി.ടി.എ പ്രസിഡന്റ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു
' '
14 ഒക്ടോബർ 2016 - വെള്ളി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിങ്ങ് മോഡൽ നിർമ്മാണം, മാഗസിൻ നിർമ്മാണം, ക്വിസ്സ് എന്നീ തൽസമയ മൽസരങ്ങൾ നടത്തി. കൂടാതെ ശാസ്ത്ര വിഷയങ്ങളിൽ റിസർച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്സ്, ഗണിതമേളയിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, പസിൽ, ഗെയിം നിർമ്മാണം എന്നീ മൽസരങ്ങളും, സാമൂഹ്യശാസ്ത്രമേളയിൽ പ്രസംഗ മൽസരം, അറ്റ്ലസ് നിർമ്മാണം, പ്രാദേശിക ചരിത്ര രചന എന്നീ മൽസരങ്ങളും, എെ. ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മൾട്ടിമീഡിയപ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മൽസരങ്ങളും പ്രവൃത്തിപരിചയ മേളയിലെ എല്ലാ ഇനങ്ങളിലും തൽസമയ മൽസരം നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷൻ വീഡിയോ പ്രദർശവും ഉണ്ടായിരുന്നു.
3 ഒക്ടോബർ 2016 - തിങ്കൾ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
ഒക്ടോബർ 2 – ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ സ്കൂളിലും പരിസരപ്രജേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും പങ്കെടുത്തു.ഗാന്ധിജയന്തിദിനം ലഹരിവർജനപ്രതിജ്ഞ എടുത്തു
27 ജൂൺ 2016 - ചൊവ്വ കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 27 ന് (തിങ്കൾ) ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യവഷങ്ങളെ ക്കുറിച്ചും വളരെ വിശദമായി ക്ലാസ്സെടുത്തു. പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ഇതിന്റെ ഉൽഘാടനം കോഴിക്കോട് ജുവനൈൽ വിഗ് ഇൻസപെക്ടർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. പോസ്റ്റർ, പതിപ്പ് എന്നിവയുടെ എക്സിബിഷൻ സ്കൂൾ തലത്തിൽ വിപുലമായി സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി. കൂട്ടയോട്ടം നടത്തി
'
എന്റെ ഗ്രാമം
ചരിത്രം പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കണ്ണാടി ഗ്രാമപഞ്ചായത്ത്. 1954-ൽ കുഴൽമന്ദം പഞ്ചായത്ത് രൂപീകൃതമായി. 1954 മെയ് 24-ന് ആദ്യത്തെ ഭരണസമിതി നിലവിൽ വന്നു. ആദ്യപ്രസിഡന്റ് എൻ.ബി.ബാലചന്ദ്രനും, വൈസ് പ്രസിഡന്റ് കെ.ശങ്കുണ്ണിനായരുമാണ്. കണ്ണാടി പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡണ്ട് കെ.ആർ.സേതുമാധവനായിരുന്നു (17.12.1963-30.09.1984). ഈ പഞ്ചായത്തിന്റെ കിഴക്ക് കൊടുമ്പ് പഞ്ചായത്തും, പടിഞ്ഞാറ് മാത്തൂർ, കുഴൽമന്ദം പിരായിരി പഞ്ചായത്തുകളും, തെക്ക് തേങ്കുറിശ്ശി, പെരുവെമ്പ് പഞ്ചായത്തുകളും, വടക്ക് പിരായിരി പഞ്ചായത്തും പാലക്കാട് മുനിസിപ്പാലിറ്റിയുമാണ് അതിരുകൾ. കുഴൽമന്ദത്തെ പുൽപുരമന്ദത്തിന് തൊട്ടുവടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന മരുതൂർ ക്ഷേത്രത്തോട് തൊട്ടാണ് കുഴൽമന്ദം കൊട്ടാരം സ്ഥിതിചെയ്യുന്നത്. അതിന്റെ അവശിഷ്ടമായി ഒരു കൽപത്തായവും കൽത്തറയും കൽച്ചുമരും ഇന്നുണ്ട്. കോലത്തിരി രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. കുഴൽവിളി നടന്നിരുന്ന മൻട്രം (മന്ദം) കുഴൽ മന്ദമായതാണെന്ന് പറയപ്പെടുന്നു. പ്രമുഖ സ്വാതന്ത്ര്യസമരസേനാനി അബ്ദുൾ സാഹിബ് ജീവിച്ചിരുന്ന പ്രദേശമാണിത്. യുദ്ധവിരുദ്ധ സമരം നടത്തിയതിന് കെ.സി.ബാലകൃഷ്ണൻ മാസ്റ്റർ, ടി.സി.വേലപ്പൻ നായർ എന്നിവരെ 18 മാസം കഠിനതടവിനു ശിക്ഷിച്ചു. 1930-ൽ ഇവിടെ നടന്ന മിശ്രഭോജനത്തിന് സാക്ഷ്യം വഹിക്കുവാൻ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി എത്തിയിരുന്നു. ജവഹർലാൽ നെഹ്റു ഈ പഞ്ചായത്ത് സന്ദർശിച്ചിട്ടുണ്ട്. 1928-ൽ കർഷക പ്രക്ഷോഭം ഈ പഞ്ചായത്തിൽ നടന്നു. 1915-ൽ കുഴൽമന്ദത്തിലെ കണ്ണന്നൂരിൽ സ്ഥാപിച്ച എൽ.പി.സ്കൂളാണ് ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയം.എൻ.എച്ച്-47-നു സമീപം സ്ഥിതിചെയ്യുന്ന കുഴൽമന്ദം കന്നുകാലിചന്ത വളരെ പഴക്കമുള്ളതും പ്രശസ്തവുമാണ്. അധിക ഭാഗവും കറുത്തകോട്ടൻ മണ്ണാണ്. ചെറിയ കുന്നുകൾ ഒഴിച്ചാൽ ബാക്കി സമതല പ്രദേശമാണ്.മഹാദേവക്ഷേത്രം, വടക്കുംനാഥക്ഷേത്രം, മരുതൂർ ശ്രീകൃഷ്ണക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളാണ്. കൂടാതെ നിരവധി ക്രിസ്ത്യൻ മുസ്ളീം ദേവാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്.കണ്ണാടി ഗ്രാമപഞ്ചായത്തിന്റെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് എഴുത്തുപള്ളിക്കൂടങ്ങൾ ആണ്. ഈ പ്രദേശത്തു ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം മാധവൻ മാസ്റ്ററുടെ ലോവർ എലിമെന്ററി സ്ക്കൂളാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പറക്കുളത്ത് ആരംഭിച്ച ഈ സ്ഥാപനം പിന്നീട് ബി.ഇ.എം മാനേജ്മെന്റിന് കൈമാറി. പിന്നീട് ഇത് ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ആ കാലഘട്ടത്തിൽ തന്നെ പെൺകുട്ടികൾക്കു വേണ്ടി മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആരംഭിച്ചു. നിരവധി ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. നിരവധി ക്ഷേത്രങ്ങളും, മുസ്ളീം പള്ളിയും, ക്രിസ്ത്യൻ ദേവാലയവും പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. അയ്യപ്പൻ വിളക്ക്, വിഷുവേല, വെടിനാള് ശിവരാത്രി മഹോത്സവം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ, നവരാത്രിമഹോത്സവം തുടങ്ങിയ വിവിധ ഉത്സവങ്ങൾ ഈ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. ഗ്രാമീണ ഉത്സവങ്ങളിൽ ജാതിമത വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗങ്ങളും ഒത്തുകൂടുന്നു. മതസൌഹാർദ്ദത്തിന്റെ വിളനിലമാണ് കണ്ണാടി പഞ്ചായത്ത്. തെരുവത്ത് പള്ളി നേർച്ച, വിളയൻ ചാത്തന്നൂർ പള്ളി നേർച്ച എന്നിവയിൽ മുസ്ലീം സഹോദരങ്ങളോടൊപ്പം മറ്റു ജനവിഭാഗങ്ങളും പങ്കെടുക്കുന്നു. പൊതുപ്രവർത്തകനും മുൻ എം.എൽ.എ യുമായ ജോൺകിട്ട, പുറാട്ടംകളി ആശാനായിരുന്ന കണ്ണന്നൂർകണ്ടു തുടങ്ങി പ്രഗത്ഭർ ജീവിച്ചിരുന്നത് ഈ പഞ്ചായത്തിലായിരുന്നു. കണ്ണന്നൂർകണ്ടുആശാൻ സംസ്ഥാനതല അംഗീകാരം ലഭിച്ച കലാകാരനായിരുന്നു. രാഷ്ട്രീയപ്രവർത്തകനായ കെ.എൻ.കുഞ്ചു, സി.വി.രാമചന്ദ്രൻ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ അഭിമാനമാണ്. പഞ്ചായത്തിലെ അറിയപ്പെടുന്ന സാംസ്കാരിക സ്ഥാപനമാണ് പാത്തിക്കലുള്ള തൊഴിൽശാല. നിരവധി ഗ്രന്ഥശാലകളും, വായനശാലകളും പഞ്ചായത്തിലുടനീളം പ്രവർത്തിക്കുന്നു. പുലരി കലാസമിതി, ശിവാനന്ദ് സ്മാരക വായനശാല, പുഞ്ചിരി, യുവജന, സകനിക, സൂര്യ ക്ളബ്, നവ്യ ക്ളബ്, യുവധാര തുടങ്ങിയ സാംസ്കാരികകേന്ദ്രങ്ങളും പഞ്ചായത്തിനെ സാംസ്കാരിക സമ്പന്നമാക്കുന്നു. പൊതുവിവരങ്ങൾ
Source : Census data 2001 വഴികാട്ടി'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ:
ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ:
ഏറ്റവും അടുത്തുള്ള വിമാനത്താവളം:
{{#multimaps: 10.784703, 76.653145 | width=800px | zoom=16 }} പുറമെയുള്ള കണ്ണികൾ
|