കണ്ണാടി.എച്ച്.എസ്സ്.എസ്/ തനതു പ്രവർത്തനം.
കണ്ണാടി ഹൈ സ്കൂളിൽ തനതു പ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടേറെ ശ്രെദ്ധേയമായ സാമൂഹ്യ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ ചെയ്തു. ബ്ലഡ് കാൻസർ ബാധിച്ച ഒരു പിഞ്ചു ബാലന് ധനസഹായമായി ഇരുപത്തി അയ്യായിരം രൂപ വിദ്യാർത്ഥികൾ ശേഖരിച്ചു നൽകി .കൂടാതെ സ്കൂളിനടുത്തുള്ള ഒരു തടയണ നിർമാണം പത്രങ്ങളിൽ വാർത്തയായി .പ്ലാസ്റ്റിക് ശേഖരിച്ചു മാതൃഭൂമിയുടെ സീഡ് യുമായി ബന്ധപ്പെട്ട ലവ് പ്ലാസ്റ്റിക് പദ്ധതി യുമായി ചേർന്ന് 2000 കിലോഗ്രാം പ്ലാസ്റ്റിക് വിദ്യാർത്ഥികൾ ശേഖരിച്ചു റീസൈക്ലിങിനായി കൈമാറി. മാലിന്യ സംസ്കരണത്തിൽ വിദ്യാർത്ഥികൾ കാണിച്ച ഈ ഉത്സാഹം സമൂഹത്തിൽ കൈയടി നേടി.കൂടാതെ ആയിരത്തോളം നടൻ മാങ്ങാ വിത്തുകൾ ശേഖരിച്ചു മാതൃഭൂമിയുടെ എന്റെ മാഞ്ചുവട്ടിൽ എന്ന പദ്ധതിക്ക് കൈമാറിയത് മന്ത്രി ബാലന്റെ പീട്യേക പ്രശംസാക്കിടയാക്കി