കണ്ണാടി.എച്ച്.എസ്സ്.എസ് /പ്രവൃത്തിപരിചയ ക്ലബ്ബ്.
ഒരു കുട്ടിയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ പ്രവൃത്തി പരിചയ ക്ലബ്ബിലൂടെ നടത്തുന്നു.കുട നിർമാണം , ചോക്ക് നിർമ്മാണം ,ബുക്ക് ബൈൻഡിങ് ,വിത്ത് പെന നിർമാണം ,പേപ്പർ ബാഗ് ,ഫയലുകൾ ,പേപ്പർ ഫ്ളവർസ് ,കടലാസുകൊണ്ട് പൂവ് ഉണ്ടാക്കൽ, ഫാബ്രിക് പെയിൻറിംഗ്, കളിമണ്ണുകൊണ്ട് പ്രതിമ നിർമ്മാണം,പാഴ്വസ്തുക്കൾ കൊണ്ട് ഉപയോഗമുള്ള സാധനങ്ങൾ ഉണ്ടാക്കൽ, തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തുന്നു .സബ്ജില്ലാ പ്രവർത്തിപരിചയമേളയിൽ ഒട്ടേറെ ഇനങ്ങൾക്ക് സമ്മാനങ്ങൾ നേടി ജില്ലാ ,സംസ്ഥാന തലം വരെ വിദ്യാർത്ഥികൾ പങ്കെടുത്തു ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പ്രവർത്തിപരിചയ ക്ലബ്.ഇതിൽ കുട്ടിക്ക് കഴിവുള്ള മേഖലയിൽ മാത്രമേ ശോഭിക്കാൻ കഴിയൂ.സംബന്ധിച്ച് പഠിപ്പിക്കാൻ സാധിക്കുകയില്ല.വളരെയധികം സൂക്ഷ്മതയോടെയും,കൃത്യതയോടെയും,താൽപര്യത്തോടെയും വേണം ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ. അധ്യാപകർ കുട്ടികളുടെ താൽപര്യവും,കഴിവും മനസ്സിലാക്കി അവർക്കുള്ള പ്രവർത്തനങ്ങൾ നിലവാരത്തിനനുസരിച്ച് നൽകണം. തുടർച്ചയായും, കൃത്യതയോടെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കുട്ടികൾ അവർ ആ മേഖലയിൽ പ്രാവീണ്യമുള്ളവരായിത്തീരും. കുട നിർമ്മാണം,ചോക്ക് നിർമ്മാണം,എംബ്രോയിഡറി,ബുക്ക് ബൈൻഡിംഗ്,ബാഡ്മിൻറൻ നെറ്റ്...... തുടങ്ങിയ പ്രവർത്തനങ്ങളാണ് പരിചയ ക്ലബ്ബിൽ നൽകിവരുന്നത്.കുട്ടികളുടെ തനതായ കഴിവുകൾ ഇതിലൂടെ വളർത്തിയെടുക്കാൻ സാധിക്കും.കുട്ടികൾ വളരെയധികം സന്തോഷത്തോടെ വിവിധ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടും.