കണ്ണാടി.എച്ച്.എസ്സ്.എസ് /ജൂനിയർ റെഡ്ക്രോസ്.

Schoolwiki സംരംഭത്തിൽ നിന്ന്



സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ കണ്ണാടി ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്നുണ്ട്. സ്കൂളിൽ, ജൂനിയർ റെഡ്ക്രോസിന് ഒരു യൂണിറ്റാണുള്ളത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.