കണ്ണാടി.എച്ച്.എസ്സ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(21056 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കണ്ണാടി.എച്ച്.എസ്സ്.എസ്
വിലാസം
കണ്ണാടി

കണ്ണാടി
,
കണ്ണാടി പി.ഒ.
,
678701
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ0491 2539598
ഇമെയിൽkannadihighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്21056 (സമേതം)
എച്ച് എസ് എസ് കോഡ്09040
യുഡൈസ് കോഡ്32060600607
വിക്കിഡാറ്റQ6363913
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണാടിപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ507
പെൺകുട്ടികൾ423
ആകെ വിദ്യാർത്ഥികൾ1676
അദ്ധ്യാപകർ59
ഹയർസെക്കന്ററി
ആൺകുട്ടികൾ401
പെൺകുട്ടികൾ345
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാബു പി മാത്യു
പ്രധാന അദ്ധ്യാപകൻകെ എം പ്രദീപ്
പി.ടി.എ. പ്രസിഡണ്ട്കെ ടി ദിലീപ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ എസ്
അവസാനം തിരുത്തിയത്
14-02-2022Latheefkp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




നിളയുടെ കൈവഴിയായ കണ്ണാടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന കണ്ണാടിഗ്രാമപഞ്ചായത്തിന്റെ അഭിമാനസ്തംഭമായ സരസ്വതീക്ഷേത്രം കണ്ണാടി ഹൈസ്കൂൾ 14 .07 .1982 ൽ സ്ഥാപിതമായി. അന്നത്തെ ഡി.ഇ.ഓ. സി.വൈ കല്യാണിക്കുട്ടി അമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഡെപ്യൂട്ടി ഡയറക്ടർ വി.ഉണ്ണികൃഷ്ണവാരിയർ ഉദ്ഘടനം നിർവഹിച്ചു 1983 -84 വർഷത്തിൽ 9 ഉം 1984 -85 വർഷത്തിൽ 10തും ക്ലാസുകൾ നിലവിൽ വന്നു .പിന്നീട് 1997 ൽ ഹയർ സെക്കന്ററി വിദ്യാലയമായി പരിണമിചു .പിനീട് മാനേജ്മെന്റിന്റെ പരിശ്രമത്തിന്റെ ഫലമായി ജില്ലയിലെ ആദ്യത്തെ ഹൈടെക് വിദ്യാലയമായി ഉയർന്നു . പാലക്കാട് തൃശൂർ ദേശീയപാതയ്‌ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്‌കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻ‍ഡറി വിഭാഗങ്ങളിലായി ആയിരത്തി അ‍ഞ്ഞുറോളം കുട്ടികൾ പഠിക്കുന്നു.


ചരിത്രം

പാലമരങ്ങളുടെ നാടായ പാലക്കാട്ടിലെ ഒരു കൊച്ചു ഗ്രാമമായ കണ്ണാടിയിൽ നിളയുടെ കൈവഴിയായ കണ്ണാടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന കണ്ണാടിഗ്രാമപഞ്ചായത്തിന്റെ അഭിമാനസ്തംഭമായ സരസ്വതീക്ഷേത്രം കണ്ണാടി ഹൈസ്കൂൾ 14 .07 .1982 ൽ സ്ഥാപിതമായി.

ഔദ്യോഗികവിവരങ്ങൾ

ഹയർസെക്കണ്ടറി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി 1500വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്. ഹയർസെക്കണ്ടറി ,ഹൈസ്കൂൾ ഉൾപ്പെടെ 70 അദ്ധ്യാപകരും (ഹൈസ്കൂൾ - 35, ഹയർസെക്കണ്ടറി എയ്ഡഡ് - 35, ) 7 അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി 2കംപ്യൂട്ടർ സയൻസ് ബാച്ചും 2 സയൻസ് ബാച്ചും 1കൊമേഴ്‌സ് ബാച്ചും 1 ഹ്യുമാനിറ്റീസ് ബാച്ചും ഉണ്ട്. കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്, എന്നീ കോമ്പിനേഷനുകളാണുള്ളത്. എട്ടു മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളുമാണുള്ളത്.

സ്കൂളിന്റെ പ്രത്യേക മേന്മകൾ

കണ്ണാടി പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം.ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ബസ് സൗകര്യം.സ്പോർട്സിൽ മികച്ച കുട്ടികൾക്ക് മികച്ച ട്രെയിനിങ്.....കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ


ഭൗതികസൗകര്യങ്ങൾ


കെട്ടിടങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


A BLOCK B BLOCK


-----------------------------------



                                          C BLOCK
                                   ------------------------------------
                                     


D BLOCK

കമ്പ്യൂട്ടർ ലാബുകൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.ഹെസ്കൂളിന് 2 കംമ്പൃൂട്ടർ ലാബും ഹെെയർസെക്കഡറിക്ക് 1 കംമ്പൃുട്ടർ ലാബും ഉണ്ട്. ഹൈസ്കൂളിൽ രണ്ട് ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കുൂൾ ഹെെ ടെക്ക് നിലവാരത്തിലേക്ക് കുുതിക്കുുകയാണ്.കൈറ്റ് നൽകിയ ഇരുപത്തിനാലു ലാപ്‌ടോപ്പുകൾ,പ്രോജെക്ടറുകൾ സ്ക്രീനുകൾ സ്‌പീക്കറുകൾ ഇവ ക്ലാസ്സ്മുറികളിൽ സ്ഥാപിച്ചു പാലക്കാട് ജില്ലയിലെ ആദ്യത്തെ സമ്പൂർണ ഹൈ ടെക് സ്കൂൾ എന്ന ബഹുമതി കണ്ണാടി ഹൈസ്കൂളിനാണ് .മാനേജ്മെന്റും ഒപ്പത്തിനൊപ്പം കമ്പ്യൂട്ടർ ലാബ് വികസനത്തിന് വേണ്ട ലാപ്‌ടോപ്പുകൾ വിതരണം ചെയ്തിട്ടുണ്ട് .വിദ്യാർത്ഥികൾക്ക് ദൃശ്യ ശ്രാവ്യ പഠന അനുഭവങ്ങൾ പ്രധാനം ചെയ്യാൻ പരിശീലനം ലഭിച്ച അധ്യാപകർ ഹൈടെക് നിലവാരത്തിലുള്ള പഠനം വിനിമയം ചെയ്യുന്നതിൽ നിപുണി പ്രദർശിപ്പിക്കുന്നു

ഹൈടെക് ഉത്‌ഘാടനം കമ്പ്യൂട്ടർ ലാബ്


                         ഹൈടെക് ക്ലാസ്സ്‌റൂം 
                                                    


                             കമ്പ്യൂട്ടർ ലാബ്

സ്കൂൾ ബസ്സ്

കണ്ണാടി ,പാലക്കാട്, പെരിങ്ങോട്ടുകുറിശ്ശി,യാക്കര,തേങ്കുറിശ്ശി,മഞ്ഞളൂർ ,കോട്ടായി,തുടങ്ങി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്കൂൾ ബസ് ട്രിപ്പ് നടത്തുന്നു.പുതിയതായി എട്ടാം ക്ലാസ്സിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര കണ്ണാടി ഹൈ സ്കൂൾ മാനേജ്‌മന്റ് അനുവദിച്ചിരിക്കുന്നു.കൂടാതെ അഡ്മിഷൻ സമയത്തു കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാർത്ഥികൾക്ക് ബാഗ് ,കുട ,നോട്ട്ബുക്കുകൾ ഇവാ സൗജന്യമായി കൊടുക്കുന്നു




സെമിനാർ ഹാൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം:

ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ സെമിനാർ ഹാളുകൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം എന്നിവ സ്കൂളിൽ ഉള്ള മറ്റു സൗകര്യങ്ങളാണ്.


ഒരേ സമയം 500ഒാളം വിദ്യാർത്ഥികൾക്ക് ഇരിക്കാൻസൗകര്യമുള്ള ആഡിറ്റോറിയം എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർ‍ഡ്, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട്സജ്ജീകരിച്ചിട്ടുണ്ട്. 



ലൈബ്രറി:


റീഡിംഗ് റൂമോടു കൂടിയ പതിനായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികൾ ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും വേറെ വേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂൾ ലൈബ്രറികൾ സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കുക എന്നത് വിദ്യാലയത്തിന്റെ അടുത്ത സ്വപന പദ്ധതിയാണ്. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.


ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്. വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം തുടങ്ങിയ പരിപാടികൾ സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.


മനോരമ ഓൺലൈൻ ന്യൂസ് പേപ്പർ

മാതൃഭൂമി ഓൺലൈൻ ഇ പേപ്പർ

ദേശാഭിമാനി ഓൺലൈൻ ഇ പേപ്പർ

ഹിന്ദു ഓൺലൈൻ ഇ പേപ്പർ

ഇന്ത്യൻ എക്സ്പ്രസ്സ് ഓൺലൈൻ ഇ പേപ്പർ

സയൻസ് ലാബ്:


ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ടി.വി, വൈറ്റ് ബോർ‍ഡ്, ലാപ്‌ടോപ്പ്, സാധന സാമഗ്രികൾ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങി സയൻസ് ലാബുകൾക്കാവശ്യമായ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. നൂറോളം വിദ്യാർത്ഥികൾക്ക് ഒരേ സമയം പഠനം നടത്താൻ സൗകര്യമുള്ള ക്ലാസ്റൂം സജ്ജീകരണത്തോടുകൂടിയ സയൻസ് ലാബിൽ, ഒാരോ കുട്ടിക്കും സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ ആവശ്യമായിട്ടുള്ള സാധന സാമഗ്രികൾ വളരെ ചിട്ടയായി സജ്ജീകരിച്ചിട്ടുണ്ട്. സെൻട്രൽ ഗെവേർന്മെന്റിന്റെ അടൽ ട്വിങ്കറിങ് ലാബിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്



ഉച്ചഭക്ഷണ പദ്ധതി:


സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ ആധുനിക അടുക്കള, പുകയില്ലാത്ത അടുപ്പ് മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. ഒരു ഏക്കറിൽ വരുന്ന കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന കാർഷികോത്പന്നങ്ങൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു


ബയോഗ്യാസ് പ്ളാൻറ്


മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി ഉപയോഗപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.


ഹെൽപ്പ് ഡസ്‌ക്


പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.

ഒാരോ ക്ലാസ്സിലേയും രണ്ട് പെൺകുട്ടികൾ രണ്ട് ആൺകുട്ടികൾ, അദ്ധ്യാപക പ്രതിനിധികൾ, മുൻസിപ്പൽ കൗൺസിലർ, പി. ടി. എ പ്രസിഡന്റ്, പി. ടി. എ പ്രതിനിധി, എം. പി. ടി. എ ചെയർ പേഴ്സൺ, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്. ഇതിനായി ഒരു കൗൺസിലറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്.


റിസോഴ്സ് ടീച്ചർ


ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു. സ്കൂൾ മികവ് പ്രവർത്തനങ്ങളിലും സബ്‌ജില്ല, ജില്ല ശാസ്ത്രമേളകളിലും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.


കാന്റീൻ:


വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു.


കോ-ഓപ്പറേറ്റീവ് സൊസൈറ്റി:


കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകി വരുന്നു.

അദ്ധ്യാപകർ

ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്) വിഭാഗങ്ങളിലായി സ്കൂളിൽ നൂറോളം അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട്.




പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ എസ് എസ് എൽ സി റിസൾട്ട് വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയുന്ന പദ്ധതിയാണ് വിജയശ്രീ പദ്ധതി .രാവിലെ ഒൻപതു മണി മുതൽ പത്തു മാണി വരെ അധിക ക്ലാസുകൾ എടുത്തും അതുപോലെ വൈകീട്ട് നാലു മാണി മുതൽ അഞ്ചു മണി വരെ അധിക ക്ലാസ് എടുത്തും നടപ്പിലാക്കുന്ന പദ്ധതി കണ്ണാടി ഹൈസ്കൂളിൽ സജീവമായി പ്രവർത്തികമാക്കുന്നു.വിദ്യാർത്ഥികളുടെ ഗൃഹ സന്ദര്ശനം ,ഡിസംബർ മുതൽ ജനുവരി വരെ രാത്രിപഠന ക്ലാസ് സാഗ്‌ ( സ്ടുടെന്റ്റ് അഡോപ്റ്റഡ് ഗ്രൂപ്പ് ) , ടാഗ് (ടീച്ചർ അഡോപ്റ്റഡ് ഗ്രൂപ്പ് ) ഇവ ഓരോ ക്ലാസ്സിലും നടപ്പിലാക്കുന്നു .വിജയശ്രീ കോഓർഡിനേറ്റർ കൃഷ്ണപ്രിയ എം ജി



രാത്രിപഠനക്ലാസ്സ് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാൽ ഉൽഘാടനം ചെയ്തു



[

സബ്ജക്ട് വൈസ് അസ്സെസ്സ്മെന്റ് ടൂൾ


വിഷയം അറ്റാച്ചഡ് പി ഡി എഫ്
മലയാളം1 പ്രമാണം:QP Malayalam 1.pdf
ഇംഗ്ലീഷ് പ്രമാണം:English Qp 2018.pdf
സംസ്‌കൃതം പ്രമാണം:Sanskrit1.pdf
ഹിന്ദി പ്രമാണം:Hindi Paper.pdf
ബയോളജി ഇംഗ്ലീഷ് പ്രമാണം:BIOLOGY ENGLISH.pdf തമിഴ് പ്രമാണം:Thamil, Biology and ss.pdf
മലയാളം പ്രമാണം:Biology (Mal) 2018.pdf
ഫിസിക്‌സ് ഇംഗ്ലീഷ് പ്രമാണം:Phy Eng Final.pdf തമിഴ് പ്രമാണം:Physics Tamil.pdf മലയാളം പ്രമാണം:Phy Mal Final.pdf
കെമിസ്ട്രി ഇംഗ്ലീഷ് പ്രമാണം:Chemistry Qp.pdf മലയാളം [[പ്രമാണം:Chemistry mal.pdf
മലയാളം11 പ്രമാണം:QP Malayalam II.pdf
മാത്തമാറ്റിക്സ് ഇംഗ്ലീഷ് പ്രമാണം:Maths qp , in English.pdf തമിഴ് പ്രമാണം:Tamil , Maths.pdf
ഹിസ്റ്ററി ഇംഗ്ലീഷ് പ്രമാണം:S S Eng Medium.pdf തമിഴ് പ്രമാണം:Thamil, Biology and ss.pdf മലയാളം പ്രമാണം:Social Secience (Mal) 2018.pdf
അറബിക് പ്രമാണം:Arbic 1,2 Final.pdf
തമിഴ് പ്രമാണം:Tamil At, Bt.pdf
ഉറുദു പ്രമാണം:Urudu.pdf

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ മാഗസിൻ

ക്ലബ് പ്രവർത്തനങ്ങൾ

പൗൾട്ടറി ക്ലബ് ക്ലബ്ബ്

ആർട്ട്സ് ക്ലബ്ബ്

സ്പോർട്ട്സ് ക്ലബ്ബ്

'പരിസ്ഥിതി ക്ലബ്ബ്.

ഹെൽത്ത് ക്ലബ്ബ്

ശുചിത്വ ക്ലബ്ബ്

പ്രവൃത്തിപരിചയ ക്ലബ്ബ്

ഊർജ്ജ ക്ലബ്ബ്

'ലഹരിവിരുദ്ധ ക്ലബ്

മലയാളം ക്ലബ്ബ്

'ഇംഗ്ലീഷ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

സയൻസ് ക്ലബ്ബ്

സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ്

ഗണിത ക്ലബ്ബ്

എെ. ടി. ക്ലബ്ബ്

ഹായ് സ്കൂൾ കുട്ടികൂട്ടം


ദിനാചരണങ്ങൾ


2018 ലെ ദിനാചരണങ്ങൾ










വിജയോൽസവം

പ്രവേശനോത്സവം

ലിറ്റിൽ കൈറ്റ്

കണ്ണാടി ഹൈ സ്കൂളിൽ ഓൺലൈൻ പരീക്ഷയിലൂടെ 40 അംഗങ്ങളെ ലിറ്റിൽ കെയ്റ്റ് സ് ആയി തിരഞ്ഞെടുത്തു.കെയ്റ്റ് നിർദ്ദേശിച്ച മൊഡ്യൂൾ പ്രകാരം ജിമ്പ് ഇങ്ക്സ്‌കേപ്പ് ടൂബി ട്യൂബ് ഡെസ്ക് അനിമേഷൻ എന്നെ മേഖലകളിൽ ക്ലാസുകൾ എടുത്തു സ്കൂൾതല ക്യാമ്പ് ജൂലൈ 28 ശനിയാഴ്ച നടത്തി .ലിറ്റിൽ കെയ്റ്റ് ബോർഡ് സ്ഥാപിച്ചു കുട്ടികൾക്ക് ഈദ് കാർഡ് വിതരണം ചെയ്തു ക്യാമ്പിൽ 40 കുട്ടികൾക്കും ഒരോ ലാപ്ടോപ്പ് വീതം കൊടുത്തു കൊണ്ടായിരുന്നു പരിശീലനം അതിൽ നിന്നും 4 പേരെ തിരഞ്ഞെടുത്തു


കണ്ണാടി ഹൈ സ്കൂൾ ലിറ്റിൽ കെയ്റ്റ്



സ്റ്റുഡൻറ് പോലീസ് കേഡറ്റ്

രണ്ടായിരത്തിപതിനാറിൽ മാനേജ്‌മെന്റിന്റെ സഹായത്തോടെ അഞ്ചു ലക്ഷം നിക്ഷേപിച്ചു നേടിയെടുത്ത സ്റുഡന്റ് പോലീസ് കേഡറ്റ് അഭിമാനാർഹമായ നേട്ടങ്ങളോടെ മുന്നോട്ടുപോയികൊണ്ടിരിക്കുന്നു .സമൂഹത്തിന്റെ വിവിധതലങ്ങളിൽ കേഡറ്റുകളുടെ പങ്കാളിത്തം ദർശിക്കാനാവും .വിവിധ ദിനാചരണങ്ങൾ ,തടയണ നിർമാണം,,ലൗ പ്ലാസ്റ്റിക്ക് പ്രൊജെക്ടുമായി ബന്ധപെട്ടു പ്ലാസ്റ്റിക് ശേഖരണവും ബന്ധപെട്ടവർക്കുള്ള കൈമാറ്റവും ,ബ്ലൂഡിക്യാന്സര് ബാധിച്ച നെമ്മാറ ലവഞ്ചേരി ഭാഗത്തുള്ള ഒരു വിദ്യാർത്ഥിക്കുള്ള ധനസഹായം (25000 )സ്കൂൾപരിസരം വൃത്തിയാക്കൽ ,ലൈബ്രറി സന്ദർശനം തുടങ്ങി ഒട്ടേറെ സാമൂഹ്യപ്രവർത്തനങ്ങൾ ഇവർ ഏറ്റെടുത്തു ചെയ്യുന്നതിനുള്ള മാനസികമായ താല്പര്യം ഈ പദ്ധതിയിലുടെ ഇവർ നേടിയെടുത്തുകൊണ്ടിരിക്കുന്നു.44 കേഡറ്റുകളിൽ 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഒരു ബാച്ചിൽ ഉണ്ടായിരിക്കും.മൊഡ്യൂൾ അനുസരിച്ചുള്ളഅനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് കേഡറ്റുകൾ കാഴ്ചവെക്കുന്നത് .ഓണം ക്രിസ്മസ് അവധികളിൽ 3 ദിവസം വീതം ക്യാമ്പുകൾ ഉണ്ട് .വ്യക്‌തിത്വ വികസനം ,പൗരബോധം സഹജീവികളോടുള്ള കരുണ,സത്യസന്ധത ഉത്തരവാദിത്വബോധം ഇവ ഉണ്ടാകു ന്നതിനായുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയുന്നു .കുട്ടികളെ ട്രെയിൻ ചെയ്യിക്കുന്നതിനായി സൗത്ത് സ്റ്റേഷനിൽ നിന്നും ഒരു പുരുഷ ഡ്രിൽ ഇൻസ്‌ട്രുക്ടറും സ്‌ട്രെസ് ഡ്രിൽ ഇൻസ്‌ട്രുക്ടറും ഉണ്ട്

സ്റ്റുഡൻറ് പോലീസ് കേഡറ്റിനെക്കുറിച്ചു കൂടുതൽ അറിയാൻ ഈ പേജിലൂടെ------നോക്കാൻ മറക്കരുതേ !!!!!!!!!!!



സ്റ്റുഡൻറ് പോലീസ് കേഡറ്റിനെക്കുറിച്ചു കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യൂ ...........................

മാനേജ്മെന്റ്

കണ്ണാടി ഹൈസ്‌കൂൾ കോർപ്പറേറ്റ് മാനേജ്മെ്ൻെറ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. മികച്ച പഠനാന്തരീക്ഷവും സൗകര്യവും ഉണ്ടാക്കാൻ മാനേജ്‌മെന്റ് എപ്പോഴും ശ്രദ്ധ ചെലുത്തുന്നത് സ്‌കൂളിനെ പാലക്കാട്ടെ പ്രധാന വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ചേർക്കുന്നു.കണ്ണാടി ഹൈസ്കുൂളിനെ ഹൈടെക് ആക്കി മാറ്റുുന്നതിന് 1 കോടി 33 ലക്ഷം രൂപ ചിലവഴിച്ച് ക്ലാസ്റൂമുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തി .തറ ടൈൽ വിരിച്ചും റൂഫ് ട്രസ്സ് വർക്ക് നടത്തി ഓരോ മുറിയിലും ഇലക്ട്രിക്കൽ വർക്കും നടത്തി ഹൈടെക് സൗകര്യം ഒരുക്കിയിരിക്കുന്നു.കണ്ണാടി ഹൈസ്കൂളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് കുട നോട്ടുബുക്ക് ബാഗ് ഇവാ സൗജന്യമായി വിതരണം ചെയ്യുന്ന.കൂടാതെ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയും ഉണ്ട്.സ്കൂളിന്റെ ബൗദ്ധിക സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ആക്ടീവ ജാഗ്രത കാണിക്കുന്ന മാനേജ്‌മന്റ് സ്ടുടെന്റ്റ് പോലീസ് കേഡറ്റ് പദ്ധതിക്കായി 5 ലക്ഷം രൂപ ചിലവഴിച്ചു


മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങൾ

അകാലത്തിൽ പൊലിഞ്ഞു പോയ മുൻ മാനേജർ ശ്രീ എം രാമന്കുട്ടിനായർക്കു ആദരാഞ്ജലി


1 സി.വിശ്വനാഥൻ (മാനേജർ)
2 കെ.വി.ഗംഗാധരപണിക്കർ
3 കെ. കെ.സുകുമാരൻനായർ
4 പി.അനിൽദാസ്
5 എ.അപ്പുകുട്ടൻ
6 കെ. പ്രബുഷ്
7 വി.അപ്പുകുട്ടൻ
8 ടി.വി.ഹരിദാസ്
9 കെ. ഗോപാലകൃഷ്ണൻ
10 എൻ .മണികണ്ഠൻ
11 രാജേന്ദ്രൻ.പി.വി
12 ഡി.സെൽവരാജ്
13 കെ.വി ഭാസ്കരപ്രസാദ്‌
14 പി.ചന്ദ്രദാസ്

ക്ലബ് / കൺവീനേഴ്‌സ് 2018

ക്ലബ്ബിന്റെ പേര് കോഓർഡിനേറ്റർ കുട്ടികളുടെ എണ്ണം
സ്റുഡന്റ്‌പോലീസ് കേഡറ്റ് ലിസി.യൂ,കെ.പി.കണ്ണദാസൻ 44
ലിറ്റിൽ കൈറ്റ്സ് ലിസി.യൂ 40
സയൻസ്‌ക്ലബ്‌ സെലീമപാമ്പാടി 100
ITCLUB ലിസി.യൂ 50
സോഷ്യൽ ക്ലബ് രാധിക.ആർ 40
ഗണിതക്ലബ്‌ സ്മിത.വി 40
ഇംഗ്ഗ്ലീഷ് ക്ലബ് ഷഫീന.വൈ 40
മലയാളസാഹിത്യവേദി ആർദ്ര 40
ഹിന്ദി ക്ലബ് ഗിരിജ.ആർ 40
നാച്ചർക്ലബ്‌ ,പരിസ്ഥിതിക്ലബ്‌ ലിസി.യൂ 40
എസ്.ഐ.ടി.സി. ലിസി.യൂ
ഹരിതസേന ലിസി.യൂ 40
ടൂർ കൺവീനർ ലിസി.യൂ
സ്റ്റാഫ് സെക്രട്ടറി ലിസി.യൂ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ വിരമിച്ച അധ്യാപകർ/അനധ്യാപകർ.

വിരമിച്ച തീയതി വിരമിച്ച അധ്യാപകരുടെ പേരുകൾ
31.03.1988 പി .രാമചന്ദ്രൻ
30.04.1997 എം.എസ് മോഹൻ (പ്രധാന അധ്യാപകൻ)
30.09.1999 എസ്.ഗോപാലകൃഷ്ണൻ
131.05.2005 കെ.വി.ജനാർദ്ദനൻ
30.06.2006 ടി.എം.ശ്രീദേവി
31.03.2007 സി.ജി.അമ്മുക്കുട്ടി
31.03.2008 എം.കെ.സേതുമാധവൻ
31.03.2009 പി.എം.നസ്രീൻ
131.03.2010 എം.ആർ.പ്രേമകുമാർ (പ്രധാന അധ്യാപകൻ)
131.03.2010 കെ.ഗംഗാധരൻ
31.03.2011 എം.സ്.കുമാർ
31.03.2012 പി.സി.സിൽവി
31.03.2013 കെ.ഗോപാലകൃഷ്ണൻ
31.03.2014 ആർ.പ്രേമലത ((പ്രധാന അധ്യാപിക))
31.03.2014 ടി.ആർ.മുരളീധരൻ
31.03.2015 കെ.വി.സുരേഷ് (അനധ്യാപകൻ)
31.03.2016 സി.ശിവദാസൻ
31.03.2016 കെ.ബാലകൃഷ്ണൻ (അനധ്യാപകൻ)
31.03.2017 കെ.പി.ജയശ്രീ (പ്രധാന അധ്യാപിക)
31.03.2017 യു .പി.ചന്ദ്രവല്ലി
31.03.2017 വി.ജയശ്രീ
31.03.2017 പി.പി.ഷീല
31.03.2017 മോഹനൻ കാഴ്ചപറമ്പിൽ (അനധ്യാപകൻ)

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.

* 2017 - 18


{

പ്രവേശനോത്സവം

ഹരിതകേരളം





വിജയോൽസവം


                                                                     


മികവുത്സവം

കണ്ണാടി ഹൈസ്കൂളിൽ  മികവുത്സവം കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ ഉദ്ഘടനം ചെയ്തു പരിപാടിയിൽ വിവിധ കുട്ടികളുടെ മികവ് തെളിയിക്കുന്ന വിവിധ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു 

പി.ടി.എ, എം.പി.ടി.എ.

സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോൾ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. ക്ലാസ് പി ടി എ ഒരു മോഡ്യൂൾ ആസ്പദമാക്കിയാണ് കണ്ണാടി ഹൈസ്കൂളിൽ ഓരോ പ്രാവശ്യം നടത്തുക .പ്രധാന നിർദേശങ്ങൾ സ്ലൈഡ് പ്രെസെണ്റ്റണിൽ തയാറാക്കി ചർച്ചയിലൂടെ രക്ഷിതാക്കൾക്ക് ബോധവത്കരണം ഉണ്ടാക്കുന്നു .സജീവമായ പി ടി എ ആണ് കണ്ണാടി ഹയർ സെക്കന്ററി സ്കൂളിന്റെ വിജയം

പി ടി എ മീറ്റിംഗിന് ഉപയോഗിച്ച മൊഡ്യൂൾ - സ്ലൈഡ് പ്രസന്റേഷൻ

'പ്രമാണം:Ptakhsskannadi.odp





ജി.ലീലകൃഷ്ണൻ ( പി.ടി .എ പ്രസിഡന്റ് )
ഉണ്ണികൃഷ്ണൻ സി (വൈസ് പ്രസിഡന്റ് )
കെ.വി.വസന്ത
എം.ദേവി
സുവർണ്ണൻ .പി.ഡി
നാരായണ സ്വാമി
പ്രീത.വി.ആർ
അജിതാമേനോൻ
കെ.എ.ബാബുരാജ്
ഗോകുൽദാസ്
രാമകൃഷ്ണൻ .എം
പി. ടി. എ.
പ്രസിഡണ്ട് ദിലീപ്കുമാർ കെ ടി
വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ


എം. പി. ടി. എ.
പ്രസിഡണ്ട് വസന്ത
വൈസ് പ്രസിഡണ്ട് ലത


ഓഫീസ് സ്റ്റാഫ്

ഹയർ സെക്കണ്ടറി വിഭാഗം
വിജയകുമാർ
ശേഖരൻ 
ഹൈസ്കൂൾ
ജ്യോതിഷ് പി

വിനോദ്.കെ

അജയ് നാരായണൻ

ഷാജി.കെ.ആർ വിഷ്ണു

അക്കാഡമിക് റിസൾട്ട്

ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ വിദ്യാർത്ഥികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും അവിടുത്തെ വിജയ ശതമാനവുമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.


2016-17 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 100 ശതമാനം വിദ്യാർത്ഥികൾക്ക് വിജയം ലഭിച്ചു .9 വിദ്യാർത്ഥികൾക്ക്മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും നേടി.2017-18 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 98 ശതമാനം വിദ്യാർത്ഥികൾ വിജയം ലഭിച്ചു പ്ലസ് ടൂ പരീക്ഷയിൽ 83ശതമാനം വിജയം ലഭിച്ചു 13വിദ്യാർത്ഥികൾക്ക് ഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും ലഭിച്ചു പ്ലസ് ടൂ പരീക്ഷയിൽ 13വിദ്യാർത്ഥികൾക്ക് ഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും ലഭിച്ചു എസ്സ്. എസ്സ്. എൽ. സി. പരീക്ഷ എഴുതിയ 335 വിദ്യാർത്ഥികളിൽ 335വിദ്യാർത്ഥികൾ തുടർ പഠനത്തിന് (സെ പരീക്ഷക്ക് ശേഷം അർഹതനേടി.





എസ്സ്. എസ്സ്. എൽ. സി. & പ്ലസ് ടൂ വിജയശതമാനം (2016-17)
വിഭാഗം മുഴുവൻ എ+ കിട്ടിയ കുട്ടികളുടെ എണ്ണം വിജയശതമാനം
എസ്സ്. എസ്സ്. എൽ. സി. 9 100 %
പ്ലസ് ടൂ 9 94 %


പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം
സയൻസ് 97.21  %
ഹ്യുമാനിറ്റീസ് 73.14 %
കംപ്യൂട്ടർ അപ്ലിക്കേഷൻ 91.8 %
കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ് 90 %
കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് 94.23 %


ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
1. വിദ്യാശ്രീ.വി 2. ജ്യോതിക . എസ് 3. നിവ്യ.ആർ 4. ശില്പ.എസ് 5 . ഹരീഷ് പി ഡി 6. അഭിജിത്.പി 7. അംബിക ജയകുമാർ 8. വൈഷ്ണവി ജയപ്രകാശ് 9. അപർണ എ 10. ആതിര യു 11. നിരഞ്ജന .വി 12.രേവതി .കെ.എസ 13. അപർണ. ബി

എസ് എസ് എൽ സി 2016 --2017 ബാച്ചിന്റെ ക്ലാസ് ഫോട്ടോ


എസ് എസ് എൽ സി 2017 --2018 ബാച്ചിന്റെ ക്ലാസ് ഫോട്ടോ



ഹയർ സെക്കന്ററി 2017 --2018 ബാച്ചിന്റെ ക്ലാസ് ഫോട്ടോ




ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
1.അനിരുദ്ധ്.ഇ.എൻ 2.ആര്യ രാമചന്ദ്രൻ 3. അശ്വനി.എ 4.ഗീതുരാജ്.ആർ 5. നഹാസ്.എൻ 6.നന്ദന.എസ്

v7. നയന.വി.എസ്

8. നിധിൻ.പി 9.സജയകൃഷ്ണൻ.കെ 10.സോണിപ്രിയ.പി.ഡി 11. വർഷ.എം 12. യമുന.എസ് 13.സനൂപ് ജി










  




{




പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം
സയൻസ് 94 %
ഹ്യുമാനിറ്റീസ് 88 %
കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ 97 %
കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ് 92 %
കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് 82 %

സംസ്ഥാനതല ജില്ലാതല കല ജേതാക്കൾ


















സ്കൂൾ പാർലമെന്റ് --2017/2018

                                                                                                                                                                              സ്കൂൾ പാർലമെന്റ് 



സ്കൂൾ പത്രം

2018 - 19

അധ്യാപകരെ ആദരിക്കൽ

5,സെപ്റ്റംബർ ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


എസ് പി സി ,ലിറ്റിൽ കെയ്റ്റ് ഗ്രൂപ്പിലെ അംഗങ്ങളും ചേർന്ന് പുഷ്പം കൊടുത്തു അധ്യാപകരെ ആദരിച്ചു


അധ്യാപക ദിനം

5,സെപ്റ്റംബർ ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ

കണ്ണാടി ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക ദിനം സമുചിതമായ രീതിയിൽ ആഘോഷിച്ചു .കണ്ണാടി ഹൈസ്കൂളിലെ 23 ഡിവിഷനുകളിലും എസ് പി സി ,ലിറ്റിൽ കൈറ്റ് ക്ലബ്ബുകളിലെ വിദ്യാർത്ഥികളാണ് ക്ലാസുകൾ എടുത്തത് .

ഗണിത ക്വിസ്

5,സെപ്റ്റംബർ ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ

കണ്ണാടി ഹയർ സെക്കന്ററി സ്കൂളിലെ ഗണിത ക്വിസ് നടത്തി . ഒന്നാം സ്ഥാനം അക്ഷയ രണ്ടാം സ്ഥാനം ജിംഷാദ് മുഹമ്മദ് എന്നീ വിദ്യാർത്ഥികൾക്കാണ്


പ്രളയക്കെടുതിയിൽ പെട്ട വിദ്യാർത്ഥികൾക്ക് ലേണിങ് ടൂൾസ് വിതരണം

ദുരിതാശ്വാസ പഠനോപകരണങ്ങൾ വിതരണം

5,സെപ്റ്റംബർ ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


കണ്ണാടി ഹയർ സെക്കന്ററി സ്കൂളിലെ ഹൈ സ്കൂൾ ,പ്ലസ് വൺ ,പ്ലസ് ടു വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച നോട്ട്ബുക്കുകൾ മാതൃഭൂമി വി കെ സി നന്മ ഗ്രൂപ്പിന് കൈമാറി . നോട്ടുബുക്ക് -1211 പേന - 1407 പെൻസിൽ - 961 റേസർ - 528 കട്ടർ -167 സ്കെയിൽ- 202 ബാഗ് 24

പാക്കിങ് പ്രക്രിയ

ദുരിതാശ്വാസ പഠനോപകരണങ്ങൾ വിതരണം

3,സെപ്റ്റംബർ തിങ്കൾ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


പ്രളയ കെടുതിയിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി പഠനോപകാരണങ്ങളായ നോട്ടുബുക്ക്, സ്കെയിൽ, പേന ,പെൻസിൽ , റേസർ ,സ്കൂൾ ബാഗ് ,ഇവ പാക്ക് ചെയുന്നു 


പാലക്കാട് സബ് ജില്ല

സയൻസ് സെമിനാർ

3,സെപ്റ്റംബർ തിങ്കൾ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ

പാലക്കാട് സബ് ജില്ല സയൻസ് സെമിനാർ ജി എച് എസ് എസ് വെണ്ണക്കരയിൽ വെച്ച് നടത്തി നടത്തിയതിൽ കണ്ണാടി ഹൈ സ്കൂളിലെ ജിതിൻ.പി എന്ന വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു


എസ് ആർ ജി മീറ്റിംഗ്

സെപ്റ്റംബർ 1 , 2018 - ശനി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ

കണ്ണാടി ഹൈസ്കൂളിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എസ് ആർ ജി മീറ്റിംഗ് ചേർന്ന് സുപ്രധാന തീരുമാനങ്ങൾ എടുത്തു.ആഴ്ചയിൽ ഒരിക്കൽ ഇംഗ്ലീഷ് അസ്സംബിളി ,ഹിന്ദി അസ്സംബിളി സംസ്‌കൃതം അസ്സംബിളി ഇവ നടത്തണമെന്ന് തീരുമാനിച്ചു .കൂടാതെ സയൻസ് , ഐ .ടി ,മാത്‍സ് വർക്ക് എക്സ്പീരിയൻസ് ,സോഷ്യൽ സയൻസ് മേളകൾ നടത്താൻ തീരുമാനമായി

|



കെ.ടി.ദിലീപ്കുമാർ

പി ടി എ ജനറൽ ബോഡി 31 ആഗസ്റ്റ് 2018 - വെള്ളി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ ജനറൽ ബോഡി യോഗത്തിൽ പുതിയ പി ടി എ പ്രസിഡന്റിനെ തിരഞ്ഞെടുത്തു .കെ.ടി.ദിലീപ്കുമാർ പി ടി എ പ്രസിഡന്റ് ആയും ഉണ്ണികൃഷ്ണൻ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു.യോഗത്തിൽ മുൻ പി ടി എ പ്രസിഡന്റ് ജി.ലീലാകൃഷ്ണൻ അധ്യക്ഷനും പ്രിൻസിപ്പൽ ബാബു കെ മാത്യു സ്വാഗതം,ഹെഡ്മാസ്റ്റർ കെ.നന്ദകുമാർ റിപ്പോർട്ട് അവതരണം സ്റ്റാഫ് സെക്രട്ടറി ലിസി നന്ദിയും പറഞ്ഞു യോഗത്തിൽ രക്ഷിതാക്കളുടെ സജീവ ചർച്ച ഉണ്ടായിരുന്നു ക്രിയാത്മകമായ നിർദേശങ്ങൾ രക്ഷിതാക്കൾ മുന്നോട്ടു വെച്ചു

ഓയിസ്ക പരീക്ഷ

30 ആഗസ്റ്റ് 2018 - വ്യാഴം

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ കണ്ണാടി ഹൈ സ്കൂളിൽ നൂറ്റിഅൻപതു് വിദ്യാർത്ഥികൾ ഓയിസ്ക പരീക്ഷ എഴുതി .ഓയിസ്ക ടോപ് ടീൻ എന്നറിയപ്പെടുന്ന ഈ പരീക്ഷ വിദ്യാർത്ഥികളുടെ പൊതുവിവരം അളക്കാനുള്ള പരീക്ഷയാണ്

പ്രളയത്തിൽ ഒരു കൈത്താങ്ങു

30 ആഗസ്റ്റ് 2018 - വ്യാഴം

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ

കണ്ണാടി ഹൈ സ്കൂളിൽ പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപെട്ട വിദ്യാർത്ഥിക്ക് സ്കൂളിലെ തന്നെ വിദ്യാര്ധികൾ സമാഹരിച്ചു നൽകിയ പഠനോപകരണങ്ങൾ സീനിയർ അസിസ്റ്റന്റ് പ്രദീപ് മാസ്റ്റർ നൽകുന്നു

പ്രളയത്തിൽ ഒരു കൈത്താങ്ങു

29 ആഗസ്റ്റ് 2018 - ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ

കണ്ണാടി ഹൈ സ്കൂളിൽ പ്രളയത്തിൽ പുസ്തകങ്ങൾ സർവ്വതും നഷ്ടപെട്ട കേരളീയരുടെ വേദനകൾ പങ്കുവെക്കുന്നതിനും അവ പരിഹരിക്കുന്നതിനു ഒരുമയോടെ നിൽക്കേണ്ട ആവശ്യകതെയെക്കുറിച്ചും സ്കൂളിലെ വിദ്യാർത്ഥികളെ ബോധവത്കരിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം സ്കൂൾ അസ്സെംബ്ലിയിൽ അവതരിപ്പിക്കുന്നു

പരിസര ശുചീകരണയജ്ഞം

27 ആഗസ്റ്റ് 2018 - തിങ്കൾ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


ഡെപ്യൂട്ടി ഡയറക്റ്റർ പാലക്കാടിന്റെ നിർദേശപ്രകാരം സ്കൂൾ തുറക്കുന്നതിനുമുന്പായി പരിസരം കിണർ ഇവാ വൃത്തിയാക്കുന്ന പദ്ധതിയുടെ ഉത്‌ഘാടനം കണ്ണാടി ഹയർ സെക്കന്ററി സ്കൂൾ മാനേജർ സി.വിശ്വനാഥൻ ചെയ്യുന്നു .പ്രളയത്തിന്റെ ഭാഗമായി ഉണ്ടായ മാലിന്യ നിർമാർജ്ജന പദ്ധതിയുടെ പ്രവർത്തനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ബാബു.പി.മാത്യു ,സ്കൂൾഹെഡ്മാസ്റ്റർ കെ.നന്ദകുമാർ മറ്റു അധ്യാപകർ പങ്കെടുത്തു



ഹിരോഷിമ - യുദ്ധവിരുദ്ധ റാലി നടത്തി

09 ആഗസ്റ്റ് 2018 - വ്യാഴം

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


ഹിരോഷിമ - നാഗസാക്കി ദിനത്തോടനുഹന്ധിച്ച് ആഗസ്റ്റ് 09 ന് (വ്യാഴം) കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സയൻസ്/എസ് പി സി ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി.

സമാധാന സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൽ നിർമ്മിച്ച സഡാക്കോ കൊക്കുകൾ പറത്തി. ഹെ‍ഡ്മാസ്റ്റർ കെ.എൻ നന്ദകുമാർ യുദ്ധവിരുദ്ധ സന്ദേശം നൽകി.

  സി പി ഓ  മാരായ കെ.പി.കണ്ണദാസൻ യു .ലിസി   സോഷ്യൽ സയൻസ് ക്ലബ് കൺവീനർ  ആർ രാധിക എന്നിവർ നേതൃത്ത്വം നൽകി   


റീഡിങ് കോർണർ ഉത്‌ഘാടനം -

01 ആഗസ്റ്റ് 2018 - ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


കണ്ണാടി സ്റ്റുഡന്റ് പോലീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കീഴിൽ ആഗസ്റ്റ് 1 ന് ( ബുധൻ ) സ്കൂൾ റീഡിങ് കോർണർ ഉൽഘാടനം ചെയ്തു. .

ഹെ‍ഡ്മാസ്റ്റർ കെ.എൻ.നന്ദകുമാർ  ഡപ്യൂട്ടി എച്ച്. എം. കെ.എം പ്രദീപ് .  സി പി ഓ  മാരായ കെ.പി.കണ്ണദാസൻ യു .ലിസി  എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു.
ഹിന്ദി ക്ലബ് ഉൽഘാടനം

27 ജുലൈ 2018 - വെള്ളി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ

ഈ വർഷത്തെ ഹിന്ദി ക്ലബ് ഉൽഘാടനം പ്രേംചന്ദ് ജനനദിനവും പ്രശസ്ത സംഗീതകാരൻ മുഹമ്മദ് റാഫിയുടെ ചരമദിനവുമായ ജൂലൈ 31 (ചൊവ്വ) ന് കണ്ണാടി ഹെ‍ഡ്മാസ്റ്റർ കെ.എൻ നന്ദകുമാർ നിർവഹിച്ചു. കണ്ണാടി ഹൈ സ്കൂളിൽ ഹിന്ദി ക്ലബിന് തുടക്കമായി കൺവീനർ ആയി ഗിരിജ ജോയിന്റ് കൺവീനർ ആയി മോനാ മാർഷെയ് എന്നിവരെ തിരഞ്ഞെടുത്തു.നാൽപതു കുട്ടികൾ അംഗങ്ങളായുള്ള ഹിന്ദി ക്ലബ് പ്രേംചന്ദിന്റെ ജന്മദിനം വിപുലമാക്കാൻ തീരുമാനിച്ചു ക്ലബ് കൺവീനർ ഗിരിജ അധ്യാപകരായ മോനാ മാർഷിയാ കെ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു ഗണിത ക്ലബ്ബ് ഉദ്ഘാടനം

25 ജൂലൈ 2018 - ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


2018 – 19 അക്കാദമിക വർഷത്തെ ഗണിത ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ഹെ‍ഡ്മാസ്റ്റർ കെ.എൻ.നന്ദകുമാർ നിർവഹിച്ചു. ഡപ്യൂട്ടി എച്ച്. എം. കെ.എം പ്രദീപ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗണിത ക്ലബ്ബ് സെക്രട്ടറി പി.വി.സുനിത, ദിവ്യ , വിജു, സ്മിത.വി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
ചാന്ദ്രദിനം

23 ജൂലൈ 2018 - തിങ്കൾ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


ചാന്ദ്രദിനദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഹൈസ്കൂൾ, വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം എന്നിവയിൽ മത്സരം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ്സ് മത്സരം എന്നിവ നടത്തി. മൂന്ന് മണിക്ക് ശേഷം വിദ്ധ്യാർത്ഥികൾ നിർമ്മിച്ച മാഗസിൻ പ്രകാശനവും എക്സിബിഷനും നടത്തി.

സയൻസ് ക്ലബ്ബ് കൺവീനർ സലീമാ പാമ്പാടി ജോയിൻറ് കൺവീനർ ആര്യ., സയൻസ് അദ്ധ്യാപകരായ പ്രജിത ലിസി.യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മാഗസിൻ പ്രകാശനം പ്രധാനാദ്ധ്യാപകൻ കെ.എൻ.നന്ദകുമാർ നിർവ്വഹിച്ചു. വിദ്ധ്യാർത്ഥി പ്രതിനിധി കൾ സ്വാഗതവും നന്ദിയും പറഞ്ഞ‍ു.

ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്'

21 ജൂലൈ 2018 - ശനി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ

എട്ടാം ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ഹായ് ഇംഗ്ലീഷ്, ഈസി മാത്സ് പഠനപ്രവർത്തനത്തിന്റെ ഉൽഘാടനം സ്കൂൾ ഡപ്യൂട്ടി എച്ച്. എം,കെ.എം പ്രദീപ് നിർവ്വഹിച്ചു.

കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു.


എസ്സ്. എസ്സ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻക്ലാസ്സ്

18 ജുലൈ 2018 – ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


ജുലൈ 18 ന് എസ്സ്. എസ്സ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രധാനാദ്ധ്യാപകൻ കെ.എൻ.നന്ദകുമാർ ക്ലാസ്സ് ഉൽഘാടനം ചെയ്തു.

ഡപ്യൂട്ടി എച്ച്. എം, കെ.എം പ്രദീപ് , വിജയോൽസവം കൺവീനർ ഗിരിജ എന്നിവർ ആശംസകൾ അർപ്പിച്ചു.

ലഹരി വിരുദ്ധദിനം

11 ജൂലൈ 2018 – ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ

ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ ജൂലൈ 11 ന് (ബുധൻ) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പാലക്കാട് സൗത്ത് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌കുമാർ ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും ക്ലാസ്സെടുത്തു.

ഹെ‍ഡ്മാസ്റ്റർ എം. കെ.എൻ.നന്ദകുമാർ ഉൽഘാടനം നിർവ്വഹിച്ചു. സി പി ഓ മാരായ കെ.പി.കണ്ണദാസൻ യു .ലിസി എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു.

പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ നടത്തി. എക്സിബിഷൻ തലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി.


ഹെൽത്ത് ക്ലബ് ഉൽഘാടനം

09 ജുലൈ 2018 - തിങ്കൾ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


ഈ വർഷത്തെ ഹെൽത്ത് ക്ലബ് ഉൽഘാടനം ജുലൈ 09 (തിങ്കൾ) ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഡപ്യൂട്ടി എച്ച്. എം, കെ.എൻ.നന്ദകുമാർ എച്ച്. എംകെ.എം പ്രദീപ് നിർവഹിച്ചു.
എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും

25 ജുലൈ 2018 – ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ







കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2017 – 18 അധ്യായനവർഷത്തിൽ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ്, എൻ. എം. എം. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, ദേശിയ തലത്തിൽ വിവിധ കായികഇനങ്ങളിൽ അവാർഡ് വാങ്ങിയ അവാർ‍ഡ് ജേതാക്കളേയും ജുലൈ 25 ന് (ബുധനാഴ്ച ) സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.


ബഷീർ ദിനാചരണം

05 ജുലൈ 2018 – വ്യാഴം

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വാ‌യനയുടെ മഹത്വത്തെപ്പറ്റി കെ.ഗോപാലകൃഷ്ണൻ പി ടി എ വൈസ് പ്രസിഡന്റ് ഉ ണ്ണിക്കൃഷ്ണൻ കെ. രഘു മാസ്റ്റർ (ഉറ്ഘാടകൻ ) കെ.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു



വാ‌യനാവാരാചരണം

19 ജുൺ 2018 - ചൊവ്വ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


ഈ വർഷത്തെ വാ‌യനാവാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 ന് ഹെ‍ഡ്മാസ്റ്റർ കെ.എൻ.നന്ദകുമാർഅധ്യക്ഷത വഹിച്ചു. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വാ‌യനയുടെ മഹത്വത്തെപ്പറ്റി അദ്ധ്യാപകരായ ആർദ്ര .ജ്യോതി കെ. ബി സുരേഷ്ബാബു എന്നിവർ സംസാരിച്ചു.

വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, എന്നിവ നടത്തി.


വൃക്ഷതൈ വിതരണം

5 ജൂൺ 2018 – ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ



പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ് കേ‍ഡറ്റ്സിന്റെ നേതൃത്വത്തിൽ ജൂൺ 5 ബുധനാഴ്ച്ച വൃക്ഷതൈ വിതരണം നടന്നു. എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം നടത്തി.




പ്രവേശനോത്സവം

1 ജുൺ 2018 - ചൊവ്വ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ




2018 – 19 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപാടി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിൽ ജുൺ 1 വെള്ളിയാഴ്ച കണ്ണാടി പഞ്ചായത്ത് എഡ്യൂക്കേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിദ്ധാർത്ഥൻ ഉൽഘാടനം ചെയ്തു

 വിദ്യാർത്ഥികളെ സ്വീകരിക്കുനതിനായി സ്കൂൾ പൂക്കൾകൊണ്ടും ബലൂണുകൾകൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിരുന്നു. പ്രവേശനോൽസവ ഗാനത്തിന്റെ അകമ്പടിയോടെ മധുരം നൽകി എല്ലാ വിദ്ധ്യാർത്ഥികളേയും സ്വീകരിച്ചു. 


, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.എൻ നന്ദകുമാർ , പി. ടി. എ. പ്രസിഡൻണ്ട് ജി.ലീലാകൃഷ്ണൻ , വൈസ് പ്രസിഡൻണ്ട് ഉണ്ണികൃഷ്ണൻ, എം. പി. ടി. എ. പ്രസിഡൻണ്ട് ആശംസകൾ അർപ്പിച്ചു.

2017 - 18

സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

27 ജൂലൈ 2018 - വെള്ളി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ



  


2017 - 18 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 27 ന് (വെള്ളി) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.

പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ ആയിരുന്നു സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.

പാർലമെന്റിന്റെ ആദ്യയോഗം ജൂലൈ 30 ന് (തിങ്കൾ) 2 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ ചേരുമെന്ന് ജനാധിപത്യവേദി കൺവീനർ അറിയിച്ചു.


.


ജൂനിയർ റെഡ്ക്രോസ് സി ലെവൽ പരീക്ഷ -കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ 12വിദ്യാർത്ഥികൾ അർഹത നേടി.

11 മെയ് 2018 - വെള്ളി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ



2017-18 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 12 ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ സി ലെവൽ പരീക്ഷയിൽ വിജയികളായി.



പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ മാർക്കുമായി .

10 മേയ് 2017 – വ്യാഴം

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


പ്ലസ് ടൂ പരീക്ഷയിൽ (സയൻസ്) മുഴുവൻ മാർക്കും (1200 ൽ 1200) നേടി സൂര്യനാഥ്

എന്ന വിദ്യാർത്ഥി സ്കൂളിന്റെ അഭിമാനമായി മാറി.


ഹയർ സെക്കണ്ടറി പരീക്ഷയിൽ13 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ്

10 മേയ് 2018 – വ്യാഴം

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


2017 - 18 അക്കാദമിക വർഷത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ 13 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 83 വിജയ ശതമാനം ലഭിച്ചു.

സ്റ്റാഫ് ടൂർ

29 മാർച്ച് 2017 – വ്യാഴം

'കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ



2017-18 അക്കാദമിക വർഷത്തെ സ്റ്റാഫ് ടൂർ മാർച്ച് 29 ന് (വ്യാഴം) എട്ട് ഒൻപതു ക്ലാസ്സുകാർക്കു പീച്ചി ഡാം സ്നേഹതീരം ബീച്ച് വൈദ്യരത്‌നം ഔഷധശാല തൃശൂർ എന്നീ സ്ഥലങ്ങളിലേക്കും പദം ക്ലാസ്സുകാർക്കു ഊട്ടിയിലേക്കും വിനോദയാത്ര സംഘടിപ്പിച്ചു നടത്തി. രാവിലെ ആറുമണിക്ക് യാത്ര ആരംഭിച്ചു. സെക്രട്ടറി ലിസിയുടെ നേതൃത്വത്തിലായിരുന്നു യാത്ര. കുട്ടികളടക്കം നൂറോളം അംഗങ്ങൽപങ്കെടുത്തു. പുലർച്ചെ ഒരു മണിയോടു കൂടി സ്കൂളിൽതിരിച്ചെത്തി. യാത്രയും, ബോട്ടിംഗ‌ും എല്ലാവർക്കും വളരെ ആസ്വാദ്യകരമായിരുന്നു.


പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം

22 ഫെബ്രുവരി 2018 - വ്യാഴം

കണ്ണാടി ഹയർ സെക്കണ്ടറി സ്ക്കൂൾ



വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കണ്ണാടി ഹയർ സെക്കണ്ടറി സ്ക്കൂൾ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാൻ സമർപ്പണപരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 22 ന് ഹയർ സെക്കണ്ടറി സ്ക്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് നിർവ്വഹിച്ചു.


ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ബാബു പി മാത്യു ചടങ്ങിന് അധ്യക്ഷത വഹിച്ചു. അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. പി. ടി. എ. പ്രസിഡൻണ്ട് ജി.ലീലാകൃഷ്ണൻ ഏറ്റു വാങ്ങി.


പ്രധാനാദ്ധ്യാപfക കെ.പി. ജയശ്രീ അക്കാദമിക മാസ്റ്റർപ്ലാനിന്റെ ഒരു ലഘുവിവരണം നടത്തി. ഡപ്യൂട്ടി എച്ച്. എം, കെ.എൻ നന്ദകുമാർ എന്നിവർ സംസാരിച്ചു.


പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി നിലകൊള്ളേണ്ടതിനെ കുറിച്ച് ഉദ്ബോധിപ്പിച്ചു.


രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ, തദ്ദേശവാസികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



ജനുവരി 26

റിപ്പബ്ളിക്ക് ദിനം


കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് കെ.പി. ജയശ്രീ ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഡപ്യൂട്ടി എച്ച്. എം.കെ.എൻ നന്ദകുമാർ അദ്ധ്യാപകരായ ലിസി യു , കെ.എം പ്രദീപ് ,ഷീല.പി.പി ,കെ.പി.ഹേമലത എന്നിവർ സംസാരിച്ചു.

കായികാദ്ധ്യാപകർ കെ.പി.കണ്ണദാസന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് വച്ച് വർണ്ണാഭമായ പരിപാടികൾ നടന്നു. ` ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുര വിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ ലിസി യു ,കെ.എം പ്രദീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



' ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന സ്കൂൾ കലോൽസവം പ്രതിഭകൾ

08 ജനുവരി 2017 - തിങ്കൾ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ



ഈ വർഷത്തെ കേരള സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം വന്ദേമാതരം പരിപാടിയിൽ എ ഗ്രേഡ് ലഭിച്ചു സ്കൂളിന്റെ അഭിമാന താരങ്ങളായി.



കണ്ണാടി ഹയർ സെക്കന്ററി സ്കൂൾ ഐ ടി മേളയിൽ പാലക്കാട് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി

20 നവംബർ 2017 - തിങ്കൾ

കണ്ണാടിഹയർ സെക്കണ്ടറി സ്കൂൾ



ഐ ടി പ്രോജെക്ടിൽ ഒന്നാം സ്ഥാനവും എഛ് ടി എം ലിൽ മൂനാംസ്ഥാനവും മുൾട്ടീമീഡിയ പ്രേസേന്റ്റേഷനിൽ ഒന്നാം സ്ഥാനവും ക്വിസിൽ ഒന്നാം സ്ഥാനവും കൈക്കലാക്കിയാണ് പാലക്കാട് സബ്ജില്ലയിൽ ഐ ടി ചാമ്പ്യൻഷിപ് നേടാനായത്


പഠനയാത്ര – ഹൈസ്കൂൾ വിഭാഗം

13 നവംബർ 2017 - തിങ്കൾ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


സ്കൂൾ കലോൽസവം

13 ഒക്ടോബർ 2017 - വെള്ളി

കണ്ണാടിഹയർ സെക്കണ്ടറി സ്കൂൾ



സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി മേള

23 സെപ്റ്റംബർ 2017 - ശനി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് സെപ്റ്റംബർ 23 ന് ശനിയാഴ്ച്ച ഹൈസ്കൂൾ തലങ്ങളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.




പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ്

22 സെപ്റ്റംബർ 2017 - വെള്ളി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


പി.ടി.എ-എം.പി.ടി.എ ഭാരവാഹികൾ



ജ‌ൂൺ 19 (തിങ്കൾ), ജ‌ൂലൈ 06, 20 (വ്യാഴം) ദിവസങ്ങളിലായി നടന്ന ക്ലാസ് പി ടി എ മീറ്റിങ്ങിൽ വച്ച് തെരഞ്ഞടുത്ത പ്രതിനിധികളും കഴിഞ്ഞ അക്കാദമിക വർഷത്തെ പി ടി എ പ്രതിനിധികളും സെപ്റ്റംബർ 22 (വെള്ളി) ന് മൂന്ന് മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ച് നടത്തിയ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ 217-18 വർഷത്തെ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു.


കഴിഞ്ഞ വർഷത്തെ പി ടി എ പ്രസിഡൻണ്ട് ജി.ലീലാകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സിf എന്നിവർ സംസാരിച്ചു.


കാര്യപരിപാടികൾക്കു ശേഷം പി. ടി. എ. പ്രസിഡൻണ്ടായി ജി.ലീലാകൃഷ്ണൻ പി. ടി. എ. വൈസ് പ്രസിഡൻണ്ടായി ഉണ്ണികൃഷ്ണൻ , എം. പി. ടി. എ. പ്രസിഡൻണ്ടായി വസന്ത എം. പി. ടി. എ. വൈസ് പ്രസിഡൻണ്ടായി ദേവി എന്നിവരെ തെരഞ്ഞടുത്തു. പുതിയ ഭാരവാഹികൾ സദസ്സിനെ അഭിസംബോധന ചെയ്തു.






ഹായ് സ്കൂൾ കുട്ടിക്കൂട്ടം - കണ്ണാടി ഉപജില്ല തല ആനിമേഷൻ വർക്ക്ഷോപ്പ്

8 സെപ്റ്റംബർ 2017 വെള്ളി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ




സ്കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയായ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി കണ്ണാടിഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു.






സ്കൂൾ മാഗസിൻ പ്രകാശനം

8 സെപ്റ്റംബർ 2017 - വെള്ളി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ





ഓണാഘോഷം

31 ആഗസ്റ്റ് 2017 - വെള്ളി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ




ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന, കേരളത്തിന്റെ ദേശീയോൽസവമായ ഓണം ആഗസ്റ്റ് 31 വെള്ളിയാഴ്ച വളരെ വിപുലമായ രീതിയിൽ സ്കൂളിൽ ആഘോഷിച്ചു.


മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ സ്കൂൾ തലത്തിൽ അത്തപ്പൂക്കളം ഒരുക്കി. വിദ്ധ്യാർത്ഥികൾ മാവേലിത്തമ്പുരാനെ സ്വീകരിച്ചു.


ഓണക്കളികളായ കസേരക്കളി, കുപ്പിയിൽ വെള്ളം നിറക്കൽ, ബലൂൺ പൊട്ടിക്കൽ എന്നീ കളികളും ബക്രീദിനോടനുബന്ധിച്ച് മെഹന്ദി ഡിസൈനിംഗ് മത്സരവും നടത്തി. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ടിന്റെ അകമ്പടിയോടൊപ്പമായിരുന്നു പരിപാടികൾ നടന്നത്. ആഘോഷപരിപാടികൾ സമൃദ്ധമാക്കാൻ ഇടക്കിടയ്ക്ക് മാവേലിത്തമ്പുരാൻ വന്ന് എല്ലാവരേയും അനുഗ്രഹിക്കന്നുണ്ടായിരുന്നു.


ഓണപ്പായസം ഈ വർഷത്തേയും ഓണാഘോഷത്തെ വളരെ സമൃദ്ധമാക്കി.



സ്വാതന്ത്ര്യദിനാഘോഷം

15 ആഗസ്റ്റ് 2017 - ചൊവ്വ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ




2017 ആഗസ്റ്റ് 15ചൊവ്വാഴ്ച സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് കെ.പി. ജയശ്രീ ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ലീഡർ പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും, രക്ഷിതാക്കളും ഏറ്റു ചൊല്ലുകയും ചെയ്തു. സംഗീതശില്പം, ദേശഭക്തി ഗാനാലാപനം തുടങ്ങിയ വിദ്ധ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. പ്രസംഗം, ക്വിസ്സ്, പോസ്റ്റർ രചന, ദേശഭക്തി ഗാനാലാപനം, ചുമർപത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടന്നു. തുടർന്ന് വിദ്ധ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്റർ, ചുമർപത്രം എന്നിവയുടെ പ്രദർശനം നടത്തി. മധുരം വിതരണം ചെയ്തു.



ഹായ് സ്കൂൾ കുട്ടിക്കൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി

26 ജൂലൈ 2017 - ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ




സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ. ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയുടെ 2017 – 18 അക്കാദമിക വർഷത്തെ സ്‌കൂൾതല പ്രാഥമിക ഐ. സി. ടി. പരിശീലന പരിപാടി ജൂലൈ 25, 26 (ചൊവ്വ, ബുധൻ) ദിവസങ്ങളിലായി മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപകൻ ഹെഡ്മിസ്ട്രസ് കെ.പി. ജയശ്രീ ഉൽഘാടനം ചെയ്തു. സ്കൂൾ എെ. ടി. കോഡിനേറ്റർ ലിസി യു അദ്ധ്യക്ഷത വഹിച്ചു.





'കുട്ടിക്കൂട്ടം' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂൾ ഐടി കോർഡിനേറ്റർ ലിസി യു പുതിയ അംഗങ്ങൽക്ക് വിശദീകരിച്ച് കൊടുത്തു. ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ അംഗങ്ങൾക്ക് ക്ലാസ്സെടുത്തു. 51 പുതിയ അംഗങ്ങളാണ് ഈ വർഷം ഞങ്ങളുടെ സ്കൂൾ 'കുട്ടിക്കൂട്ടം' പദ്ധതിയിലുള്ളത്.


ചൊവ്വാഴ്ച ഭാഷാ ഭാഷാ കംമ്പ്യൂട്ടിങ്, ആനിമേഷൻ എന്നീ മേഖലകളിലും, ബുധനാഴ്ച് ഇലക്ട്രോണിക്സ്, ഹാർഡ് വെയർ എന്നീ മേഖലകളിലും പ്രാക്റ്റിക്കൽ ക്ലാസ്സ് നൽകി. എല്ലാ വെള്ളിയാഴ്ച്കളിലും ഉച്ചയ്ക്കു് ശേഷം അംഗങ്ങൾക്ക് പ്രാക്റ്റിക്കൽ ക്ലാസ്സ് നൽകാൻ തീരുമാനിച്ചു.




ചാന്ദ്രദിനം

21 ജൂലൈ 2017 - വെള്ളി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ




ജൂലായ് 21 ചാന്ദ്രദിനദിനത്തിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഹൈസ്കൂൾ, വിദ്ധ്യാർത്ഥികൾക്കായി ചാന്ദ്രദിനക്വിസ്സ് മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗം വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം, എക്സിബിഷൻ, വീഡിയോ പ്രദർശനം, മാഗസിൻ പ്രകാശനം എന്നിവയും നടത്തി.


സയൻസ് ക്ലബ്ബ് കൺവീനർ സലീമാ പാമ്പാടി ജോയിൻറ് കൺവീനർ പ്രജിത . കെ സയൻസ് അദ്ധ്യാപകരായ ലിസി.യു ആര്യ എ പി .രാധ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


മാഗസിൻ പ്രകാശനംഹെഡ്മിസ്ട്രസ് കെ.പി. ജയശ്രീ നിർവ്വഹിച്ചു.



ക്ലാസ് പി ടി എ

21 ജൂലൈ 2016 - വെള്ളി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ



ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് ജ‌ൂൺ 19, ജ‌ൂലൈ 06, 20 ദിവസങ്ങളിലായി നടന്നു. ജ‌ൂൺ 19 (തിങ്കൾ) ന് ഹയർ സെക്കണ്ടറി ക്ലാസ്സുകളിലേയും, ജ‌ൂലൈ 06 (വ്യാഴം) ന് ഹൈസ്കൂൾ ക്ലാസ്സുകളിലേയും, രണ്ടു ഘട്ടങ്ങളിലായാണ് ഈ വർഷത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്.

ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികൾക്കു ശേഷം എല്ലാ ക്ലാസ്സുകളിലേയും പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2016-17 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.





എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശനം

18 ജൂലൈ 2017 - ചൊവ്വ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ




2017 - 18 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശന പരിപാടി ഹെഡ്മിസ്ട്രസ് കെ.പി. ജയശ്രീ ഉൽഘാടനം ചെയ്തു.


കുട്ടികളുടെ പ്രയാസങ്ങൾ കണ്ടെത്തി അവയ്ക്ക് പരിഹാരം നൽകുക, കുട്ടികൾക്ക് പഠന പിന്തുണ നൽക‌ി പഠന നിലവാരം ഉയർത്തുക, രക്ഷിതാക്കളെ ബോധവൽക്കരിക്കുക എന്നിവയാണ് ഗൃഹസന്ദർശന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.



ഇതിലൂടെ സാമ്പത്തികമായും മറ്റും പ്രയാസങ്ങൾ അനുഭവിക്കുന്ന കൂടുതൽ കുട്ടികളെ കണ്ടെത്താനും അവർക്ക് സഹായങ്ങളും പരിഹാരവും നൽകാനും കഴിയുന്നുണ്ട്.



സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

12 ജൂലൈ 2016 - ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ



2017 - 18 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 12 ന് ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.


പാർലമെന്റിന്റെ ആദ്യയോഗം അന്നേ ദിവസം 2 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ ചേരുകയും പാർലമെന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു.







ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം

22 ജൂൺ 2017 - വ്യാഴം

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ



2017 – 18 അക്കാദമിക വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ചെയ്തു.



മെഹന്ദി ഫെസ്റ്റ്

22 ജൂൺ 2017 - വ്യാഴം

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


ഈദുൽ ഫിത്തറിനോടനുബന്ധിച്ച് ജൂൺ 22 ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഹൈസ്കൂൾ വിദ്ധ്യാർത്ഥികൾക്കായി മെഹന്ദി ഫെസ്റ്റ് നടത്തി.



വാ‌യനാവാരാചരണം

19 ജൂൺ 2017 - തിങ്കൾ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ



വാ‌യനാവാരാചരണത്തോനോടനുബന്ധിച്ച് ജൂൺ 19 ന് വിദ്യാരംഗം ക്ലബ്ബിനു കീഴിൽ രാവിലെ 10 മണിക്ക് സ്കൂൾ അസ്സംബ്ലി കൂടി. ഹെഡ്മിസ്ട്രസ് കെ.പി. ജയശ്രീ അധ്യക്ഷത വഹിച്ചു.




എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും

15 ജൂൺ 2017 - വ്യാഴം

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ



കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥികളെ സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.






പരിസ്ഥിതിദിനപരിപാടി

5 ജൂൺ 2017 - തിങ്കൾ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ



വൈവിധ്യമാർന്നതും പുതുമയുള്ളതുമായിരുന്നു ഈ വർഷത്തെയും പരിസ്ഥിതിദിനാഘോഷം. പരിസ്ഥിതി ക്ലബ്ബിനു കീഴിൽ രാവിലെ 9.30 ന് അസ്സംബ്ലി കൂടി. ഹെഡ്മിസ്ട്രസ് കെ.പി. ജയശ്രീ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഹയർ സെക്കണ്ടറി സ്കുൾ പ്രിൻസിപ്പൽ ബാബു പി മാത്യു സർ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്നത്തെ കുട്ടികൾക്ക് നഷ്ടമാകുന്ന പ്രകൃതി സൗഭാഗ്യങ്ങളെ പരാമർശിച്ച് മണ്ണിന്റെ മക്കളായി വളരണമെന്ന് ആഹ്വാനം ചെയ്ത


പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

27 ജനുവരി 2017 - വെള്ളി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ



വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ പദ്ധതിക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ജനുവരി 27 ന് രാവിലെ 10 മണിക്ക് ചേർന്ന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് കെ.പി. ജയശ്രീ വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികളെ സംബന്ധിച്ച് ഒരു ലഘുവിവരണം, ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം, ഹരിത ബോധവത്കരണം എന്നിവ നടത്തി.


പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി നിലകൊള്ളേണ്ടതിനെ കുറിച്ചും, മാലിന്യങ്ങളിൽ നിന്നും ലഹരി ഉപയോഗത്തിൽ നിന്നും നമ്മുടെ വിദ്യാലയങ്ങൾ പൂർണ്ണമായും സുരക്ഷിതമായിരിക്കേണ്ടതിനെകുറിച്ചും, പ്രിൻസിപ്പാൾ ബാബു പി മാത്യു ന്നിവർ ഉദ്ബോധിപ്പിച്ചു. രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ, തദ്ദേശവാസികൾ എന്നിവർ ചേർന്ന് സകൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം 11 മണിക്ക് എല്ലാവരും ചേർന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല തീർത്തു.



മികവ് - 2017

27 ജനുവരി 2017 - വെള്ളി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ

                      
                         

വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പരിപാടിയിൽ, ഈ പ്രവർത്തനങ്ങളിൽ എച് എം, പി.ടി.എ പ്രസിഡന്റ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു




'

'



സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ. ടി മേള

14 ഒക്ടോബർ 2016 - വെള്ളി

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ



വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ഒക്ടോബർ 14 ന് വെള്ളിയാഴ്ച ഹൈസ്കൂൾ തലങ്ങളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.


ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിങ്ങ് മോഡൽ നിർമ്മാണം, മാഗസിൻ നിർമ്മാണം, ക്വിസ്സ് എന്നീ തൽസമയ മൽസരങ്ങൾ നടത്തി. കൂടാതെ ശാസ്ത്ര വിഷയങ്ങളിൽ റിസർച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രവൈസ്‍‍ഡ് എക്സ്പിരിമെന്റ്സ്, ഗണിതമേളയിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, പസിൽ, ഗെയിം നിർമ്മാണം എന്നീ മൽസരങ്ങളും, സാമൂഹ്യശാസ്ത്രമേളയിൽ പ്രസംഗ മൽസരം, അറ്റ്ലസ് നിർമ്മാണം, പ്രാദേശിക ചരിത്ര രചന എന്നീ മൽസരങ്ങളും, എെ. ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മൾട്ടിമീഡിയപ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മൽസരങ്ങളും പ്രവൃത്തിപരിചയ മേളയിലെ എല്ലാ ഇനങ്ങളിലും തൽസമയ മൽസരം നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷൻ വീഡിയോ പ്രദർശവും ഉണ്ടായിരുന്നു.



ഗാന്ധിജയന്തിദിനം

3 ഒക്‌ടോബർ 2016 - തിങ്കൾ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


ഒക്ടോബർ 2 – ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ സ്കൂളിലും പരിസരപ്രജേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും പങ്കെടുത്തു.ഗാന്ധിജയന്തിദിനം ലഹരിവർജനപ്രതിജ്ഞ എടുത്തു




ലഹരി വിരുദ്ധദിനപരിപാടി

27 ജൂൺ 2016 - ചൊവ്വ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


          

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 27 ന് (തിങ്കൾ) ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും വളരെ വിശദമായി ക്ലാസ്സെടുത്തു. പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ഇതിന്റെ ഉൽഘാടനം കോഴിക്കോട് ജുവനൈൽ വിഗ് ഇൻസപെക്ടർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. പോസ്റ്റർ, പതിപ്പ് എന്നിവയുടെ എക്സിബിഷൻ സ്കൂൾ തലത്തിൽ വിപുലമായി സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി. കൂട്ടയോട്ടം നടത്തി





'





'

എന്റെ ഗ്രാമം



ചരിത്രം

പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കണ്ണാടി ഗ്രാമപഞ്ചായത്ത്. 1954-ൽ കുഴൽമന്ദം പഞ്ചായത്ത് രൂപീകൃതമായി. 1954 മെയ് 24-ന് ആദ്യത്തെ ഭരണസമിതി നിലവിൽ വന്നു. ആദ്യപ്രസിഡന്റ് എൻ.ബി.ബാലചന്ദ്രനും, വൈസ് പ്രസിഡന്റ് കെ.ശങ്കുണ്ണിനായരുമാണ്. കണ്ണാടി പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡണ്ട് കെ.ആർ.സേതുമാധവനായിരുന്നു (17.12.1963-30.09.1984). ഈ പഞ്ചായത്തിന്റെ കിഴക്ക് കൊടുമ്പ് പഞ്ചായത്തും, പടിഞ്ഞാറ് മാത്തൂർ, കുഴൽമന്ദം പിരായിരി പഞ്ചായത്തുകളും, തെക്ക് തേങ്കുറിശ്ശി, പെരുവെമ്പ് പഞ്ചായത്തുകളും, വടക്ക് പിരായിരി പഞ്ചായത്തും പാലക്കാട് മുനിസിപ്പാലിറ്റിയുമാണ് അതിരുകൾ. കുഴൽമന്ദത്തെ പുൽപുരമന്ദത്തിന് തൊട്ടുവടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന മരുതൂർ ക്ഷേത്രത്തോട് തൊട്ടാണ് കുഴൽമന്ദം കൊട്ടാരം സ്ഥിതിചെയ്യുന്നത്. അതിന്റെ അവശിഷ്ടമായി ഒരു കൽപത്തായവും കൽത്തറയും കൽച്ചുമരും ഇന്നുണ്ട്. കോലത്തിരി രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. കുഴൽവിളി നടന്നിരുന്ന മൻട്രം (മന്ദം) കുഴൽ മന്ദമായതാണെന്ന് പറയപ്പെടുന്നു. പ്രമുഖ സ്വാതന്ത്ര്യസമരസേനാനി അബ്ദുൾ സാഹിബ് ജീവിച്ചിരുന്ന പ്രദേശമാണിത്. യുദ്ധവിരുദ്ധ സമരം നടത്തിയതിന് കെ.സി.ബാലകൃഷ്ണൻ മാസ്റ്റർ, ടി.സി.വേലപ്പൻ നായർ എന്നിവരെ 18 മാസം കഠിനതടവിനു ശിക്ഷിച്ചു. 1930-ൽ ഇവിടെ നടന്ന മിശ്രഭോജനത്തിന് സാക്ഷ്യം വഹിക്കുവാൻ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി എത്തിയിരുന്നു. ജവഹർലാൽ നെഹ്റു ഈ പഞ്ചായത്ത് സന്ദർശിച്ചിട്ടുണ്ട്. 1928-ൽ കർഷക പ്രക്ഷോഭം ഈ പഞ്ചായത്തിൽ നടന്നു. 1915-ൽ കുഴൽമന്ദത്തിലെ കണ്ണന്നൂരിൽ സ്ഥാപിച്ച എൽ.പി.സ്കൂളാണ് ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയം.എൻ.എച്ച്-47-നു സമീപം സ്ഥിതിചെയ്യുന്ന കുഴൽമന്ദം കന്നുകാലിചന്ത വളരെ പഴക്കമുള്ളതും പ്രശസ്തവുമാണ്. അധിക ഭാഗവും കറുത്തകോട്ടൻ മണ്ണാണ്. ചെറിയ കുന്നുകൾ ഒഴിച്ചാൽ ബാക്കി സമതല പ്രദേശമാണ്.മഹാദേവക്ഷേത്രം, വടക്കുംനാഥക്ഷേത്രം, മരുതൂർ ശ്രീകൃഷ്ണക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളാണ്. കൂടാതെ നിരവധി ക്രിസ്ത്യൻ മുസ്ളീം ദേവാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്.കണ്ണാടി ഗ്രാമപഞ്ചായത്തിന്റെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് എഴുത്തുപള്ളിക്കൂടങ്ങൾ ആണ്. ഈ പ്രദേശത്തു ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം മാധവൻ മാസ്റ്ററുടെ ലോവർ എലിമെന്ററി സ്ക്കൂളാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പറക്കുളത്ത് ആരംഭിച്ച ഈ സ്ഥാപനം പിന്നീട് ബി.ഇ.എം മാനേജ്മെന്റിന് കൈമാറി. പിന്നീട് ഇത് ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ആ കാലഘട്ടത്തിൽ തന്നെ പെൺകുട്ടികൾക്കു വേണ്ടി മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആരംഭിച്ചു. നിരവധി ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. നിരവധി ക്ഷേത്രങ്ങളും, മുസ്ളീം പള്ളിയും, ക്രിസ്ത്യൻ ദേവാലയവും പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. അയ്യപ്പൻ വിളക്ക്, വിഷുവേല, വെടിനാള് ശിവരാത്രി മഹോത്സവം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ, നവരാത്രിമഹോത്സവം തുടങ്ങിയ വിവിധ ഉത്സവങ്ങൾ ഈ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. ഗ്രാമീണ ഉത്സവങ്ങളിൽ ജാതിമത വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗങ്ങളും ഒത്തുകൂടുന്നു. മതസൌഹാർദ്ദത്തിന്റെ വിളനിലമാണ് കണ്ണാടി പഞ്ചായത്ത്. തെരുവത്ത് പള്ളി നേർച്ച, വിളയൻ ചാത്തന്നൂർ പള്ളി നേർച്ച എന്നിവയിൽ മുസ്ലീം സഹോദരങ്ങളോടൊപ്പം മറ്റു ജനവിഭാഗങ്ങളും പങ്കെടുക്കുന്നു. പൊതുപ്രവർത്തകനും മുൻ എം.എൽ.എ യുമായ ജോൺകിട്ട, പുറാട്ടംകളി ആശാനായിരുന്ന കണ്ണന്നൂർകണ്ടു തുടങ്ങി പ്രഗത്ഭർ ജീവിച്ചിരുന്നത് ഈ പഞ്ചായത്തിലായിരുന്നു. കണ്ണന്നൂർകണ്ടുആശാൻ സംസ്ഥാനതല അംഗീകാരം ലഭിച്ച കലാകാരനായിരുന്നു. രാഷ്ട്രീയപ്രവർത്തകനായ കെ.എൻ.കുഞ്ചു, സി.വി.രാമചന്ദ്രൻ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ അഭിമാനമാണ്. പഞ്ചായത്തിലെ അറിയപ്പെടുന്ന സാംസ്കാരിക സ്ഥാപനമാണ് പാത്തിക്കലുള്ള തൊഴിൽശാല. നിരവധി ഗ്രന്ഥശാലകളും, വായനശാലകളും പഞ്ചായത്തിലുടനീളം പ്രവർത്തിക്കുന്നു. പുലരി കലാസമിതി, ശിവാനന്ദ് സ്മാരക വായനശാല, പുഞ്ചിരി, യുവജന, സകനിക, സൂര്യ ക്ളബ്, നവ്യ ക്ളബ്, യുവധാര തുടങ്ങിയ സാംസ്കാരികകേന്ദ്രങ്ങളും പഞ്ചായത്തിനെ സാംസ്കാരിക സമ്പന്നമാക്കുന്നു.

പൊതുവിവരങ്ങൾ

ജില്ല പാലക്കാട്
ബ്ളോക്ക് കുഴൽമന്ദം
വിസ്തീർണ്ണം 19.8ച.കി.മീ
വാർഡുകളുടെ എണ്ണം 15
ജനസംഖ്യ 21725
പുരുഷൻമാർ 10631
സ്ത്രീകൾ 11094
ജനസാന്ദ്രത 1097
സ്ത്രീ : പുരുഷ അനുപാതം 1017
മൊത്തം സാക്ഷരത 82.03
സാക്ഷരത (പുരുഷൻമാർ) 86.88
സാക്ഷരത (സ്ത്രീകൾ) 70.05

Source : Census data 2001

വഴികാട്ടി

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • പാലക്കാട്' നിന്നും തൃശ്ശൂർക്ക് ബസ്സിൽ കയറി 4 കിലോമീറ്റർ സഞ്ചരിച്ച് കാഴ്ചപറമ്പി‍‍ൽ റൂട്ടിലൂടെ വീണ്ടും 5 മിനിററൂ നാടന്നാ‍‍‍ൽ സകൂലിലേക്ക് വരാം .

ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ:

  • 1. പാലക്കാട് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
  • 2. ആലത്തൂർ (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)

ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:

  • 1. പാലക്കാട് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
  • 2. ആലത്തൂർ (സ്കൂളിൽ നിന്ന് 12 കിലോമീറ്റർ അകലം)

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ:

  • പാലക്കാട് റെയിൽ‌വേ സ്റ്റേഷൻ (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)

ഏറ്റവും അടുത്തുള്ള വിമാനത്താവളം:

  • കൊച്ചി വിമാനത്താവളം

{{#multimaps: 10.74046134651405, 76.64206713891679 | width=700px | zoom=16}}

"https://schoolwiki.in/index.php?title=കണ്ണാടി.എച്ച്.എസ്സ്.എസ്&oldid=1662126" എന്ന താളിൽനിന്ന് ശേഖരിച്ചത്