സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24025 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്
വിലാസം
വെസ്റ്റ് മങ്ങാട്‍

സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്‍‍
,
680542
,
തൃശൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04885275550
ഇമെയിൽstjoseph.stcyrils@yahoo.com
കോഡുകൾ
സ്കൂൾ കോഡ്24025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജി ജെകബ്
പ്രധാന അദ്ധ്യാപകൻജീജി വർഗ്ഗീസ് സി
അവസാനം തിരുത്തിയത്
02-09-201824025
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

                മങ്ങാട്   ഗ്രാമത്തിന്റെ    ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്   ആന്റ്  സെന്റ്   സിറിൽസ്  ഹൈസ്കൂൾ. മങ്ങാട് സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് ഈ പ്രദേശത്ത് എഴുത്ത് പളളിക്കൂടങ്ങളും മറ്റു സംവിധാനങ്ങളും ചില സ്വകാര്യ വ്യക്തികളും നടത്തിയിരുന്നു. എയ്ഡഡ് സ്കൂൾ അനുവദിക്കുന്നതിനായി പലരും അപേക്ഷിക്കുകയും എന്നാൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.മത്തായി സർ സ്കൂളിന് ഏറ്റവും അനുയോജ്യമായ സ്ഥലം മണ്ടുമ്പാൽ മാത്തു മത്തായിയുടേതാണെന്ന് കാണുകയും 1930 ൽ  ഒരു എയ്ഡഡ് എലമെന്ററി സ്കൂൾ അനുവദിക്കുകയും ചെയ്തു.

                 1930 ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രാഥമിക ക്ളാസുകളിലായി 78 വിദ്യാർത്ഥികൾ പയ്യൂരെ വറതാശാൻ , വേപ്പിലെ കുഞ്ഞുണ്ണി മാഷ് എന്നിവരുടെ ശിക്ഷണത്തിൽ അധ്യയനമാരംഭിച്ചു. പ്രതിവർഷം ഓരോ ക്ളാസുകളായി ഉയർത്തിയ ഈ പാഠശാല 1935 ൽ 176  വിദ്യാർത്ഥികളായതോടെ ഒരു പൂർണ്ണ പ്രാഥമിക വിദ്യാലയം എന്ന സ്ഥാനത്തിനർഹമായി. 1943 വരെ 13 വർഷത്തോളം ശ്രീ .കെ .എെ .പീറ്ററിന്റെ മേനേജ്മെന്റിൻ കീഴിൽ ഊർജ്ജസ്വലമായി പ്രവർത്തനം തുടർന്നു. 1943 ൽ സ്കൂൾ മേനേജ്മെന്റ് സ്ഥാനം കുത്തൂർ കെ.ഒ.കുഞ്ഞാഞ്ഞു മാസ്റ്റർക്ക് കൈമാറി .
                  1981  ൽ അഭിവന്ദ്യ പിതാവ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയ്ക്ക് മേനേജ്മെന്റ് കൈമാറി. അദ്ദേഫത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1983 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർന്നു.1983 ൽ ഹൈസ്കൂളായതിനു ശേഷം  റവ.ഫാദർ ജോൺ ഇരുമേടായിരുന്നു പ്രധാനധ്യാപകൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1986 മാർച്ചിൽ ആദ്യത്തെ എസ്. എസ്. എൽ .സി. ബേച്ച് അഭിമാനകരമായി 100% വിജയം കൈവരിച്ചു. 
                   1998 നവംബർ 3 ന് അഭിവന്ദ്യ പൗലോസ് മാർ പീലക്സിനോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹത്തിന്റെ മരണപത്രപ്രകാരം സ്കൂൾ മേനേജ്മെന്റ് തിരുവല്ല അതിരൂപതക്ക് കൈമാറി. മോസ്റ്റ് റവ . ഗീവർഗ്ഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മേനേജർ സ്ഥാനം ഏറ്റെടുത്തു. 2003 ൽ  തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റൂപൂഴ  രൂപത സ്ഥാപിതമായപ്പോൾ മൂവാറ്റൂപൂഴ രൂപതാധ്യക്ഷ്യൻ  മോസ്റ്റ് റവ. ഡോക്ടർ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് കൈമാറി. 2007 ൽ അഭിവന്ദ്യ പിതാവായ തോമസ് മാർ കൂറിലോസ് മെത്രാൻ തിരുവല്ല അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റപ്പോൾ മോസ്റ്റ് റവ. ഡോക്ടർ എബ്രഹാം മാർ യൂലിയോസ് തിരുമേനിയ്ക്ക് മേനേജർ സ്ഥാനം കൈമാറി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും അപ്പർ പ്രൈമറിക്കും ലോവർ പ്രൈമറിക്കും മൂന്ന് കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും അപ്പർ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

സ്കൗട്ട് ഗൈഡ്‍‍‍

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനതൊടു അനിബന്ധിച് ഉധ്യാനം നിർമിക്കുന്നു

ENGLISH CLUB

The English club is is now proccesing by our English teachers. English teachers:Jensy k.s,Anju jose

The English club works every particular day without absence. The English club gives different activities.At last year youth festival conducted English poetry,story writing,essay writing etc.... Last year youth festival in English story writing,Rnitu KC has the first and second,was taken by Abhiram R.The English club gives different activities to children that will improves their language.

SPORTS CLUB

കായികാദ്ധ്യാപകൻ ശ്രീ. ഹാന്റോ തരകന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കല്ലൂർക്കാട് ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.എല്ലാ വർഷവും ഉപജില്ല, ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനർഹരാവുകയും ചെയുന്നു. ഇതിനു വേണ്ടി രാവിലെയും വൈകിട്ടും പരിശീലനം നടത്തുകയും ചെയ്തുവരുന്നു. ഇതിലൂടെ കുുട്ടികളുടെ കായികക്ഷമത വർധിക്കുന്നു. 2017-18 ഹാരിസ് ജോർജ് ആർച്ചറിയിൽ രണ്ടാം സ്ഥാനം സ്റ്റേറ്റ് ലെവലിൽ നേടി ..

SCIENCE CLUB

മാനേജ്മെന്റ്

1998 നവംബർ 3 ന് അഭിവന്ദ്യ പിതാവ് മാർ പിലക്സിനോസ് കാലം ചെയ്യുകയും മരണ പത്രപ്രകാരം സ്കൂൾ മാനേജ്മെന്റ് തിരുവല്ല അതിരൂപതക്ക് കൈമാറി. 2003 ൽ തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റുപുഴ രൂപത സ്ഥാപിതമായപ്പോൾ രൂപതാധ്യക്ഷൻ മോസറ്റ്. റവ. ഡോക്ടർ തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്തായ്ക്ക് സ്കൂൾ മാനേജ്മെന്റ് കൈമാറി. 2007 ൽ അഭിവന്ദ്യ പിതാവായ തോമസ് മാർ കുറിലോസ് തിരുവല്ല അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റപ്പോൾ മോസറ്റ്. റവ. എബ്രഹാം മാർ യൂലിയോസ് മാനേജർ സ്ഥാനം മെത്രാപ്പോലീത്തായ്ക്ക് കൈമാറി. റൈറ്റ് റവ. മോൺ ഐസക് കോച്ചേരിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1935-1972 കെ.കെ. ഇട്ടൂപ്പ്
1972-1977 കെ.പി സൂസന്ന
1977-1983 കെ.പി. മാത്തിരി
1983-1986 ഫാ . ജോൺ ഇരുമേട
1986-1993 സി.ജെ. പീറ്റർ
1993-2002 എം.റ്റി.ആന്റണി
2002-2007 സിസ്റ്റർ ആനി ഉമ്മൻ
2007-2008 സില്ല .കെ.ഇട്ടൂപ്പ്
2008-2011 മോഹിനി .കെ.പി
2011-2015 കെ എെ ലില്ലി
2015-2019 ജീജി വർഗ്ഗീസ് സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പൗലോസ് മാർ മിലിത്തിയോസ്(ശ്രേഷ്ഠ കാതോലിക്കാബാവ)

വഴികാട്ടി

<googlemap version="0.9" lat="10.699406" lon="76.061096" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.680176, 76.04805 west magad school 10.683213, 76.050625, west mangad school compound </googlemap>