ജി എച്ച് എസ് എസ് പടിയൂർ
ജി എച്ച് എസ് എസ് പടിയൂർ | |
---|---|
വിലാസം | |
പടിയൂർ പടിയൂർപി.ഒ, , ഇരിട്ടി 670703 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 18 - 02 - 2008 |
വിവരങ്ങൾ | |
ഫോൺ | 04602273700 |
ഇമെയിൽ | govthighschoolpadiyoor@gmail.com |
വെബ്സൈറ്റ് | http://ghspadiyoor.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 13121 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാലകൃഷ്ണൻ എം. |
പ്രധാന അദ്ധ്യാപകൻ | ലളിത പി.വി. |
അവസാനം തിരുത്തിയത് | |
24-08-2018 | 13121 |
കണ്ണൂർ ജില്ലയിൽ പടിയൂർ ഗ്രാമപ്പഞ്ചായത്തിൽ ഇരിട്ടി - ഇരിക്കൂർ സംസ്ഥാനപാതയിൽ നിന്ന് 300 മീറ്റർ അകലെ വട്ടപ്പാറ എന്ന സ്ഥലത്ത്, കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഭരണപരിധിയിൽ, 2008 ഫെബ്രുവരി 18-ന് പ്രവർത്തനമാരംഭിച്ച സർക്കാർ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ കെട്ടിടം
ഹയർ സെക്കൻഡറി കെട്ടിടം
അഞ്ച് ഏക്കറോളം ഭൂവിസ്തൃതിയുള്ള സ്കൂൾ കാംപസിൽ രണ്ട് ബ്ലോക്കുകളിലായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മൂന്ന് ഡിവിഷനുകൾ വീതം ആകെ ഒമ്പത് ഡിവിഷനുകളുള്ള എട്ട്, ഒമ്പത്,പത്ത് ക്ലാസ്സുകളിൽ 303 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠനം നടത്തുന്നു. പ്രധാനാദ്ധ്യാപിക ഉൾപ്പെടെ പതിനാറ് അദ്ധ്യാപകരും നാല് ഓഫീസ് ജീവനക്കാരും ഒരു സ്കൂൾ കൗൺസെലറും ഉൾപ്പെടെ 21 പേർ ഹൈസ്കൂൾ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലായി നാല് ഡിവിഷനുകൾ (പ്ലസ് വൺ -2, പ്ലസ് ടു -2) പ്രവർത്തിക്കുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെ പതിമൂന്ന് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരും അടക്കം പതിനഞ്ച് പേർ ഹയർ സെക്കൻഡറി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു. 220 വിദ്യാർത്ഥികൾ നാല് ഡിവിഷനുകളിലായി പഠനം നടത്തുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തിനുണ്ടായ ഭൗതികവും അക്കാദമികവുമായ പുരോഗതിയുടെ ഗുണഫലങ്ങൾ വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്നു. ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 13 ഡിവിഷനുകളും ഹൈടെക് ക്ലാസ് മുറികളായിരിക്കുന്നു. മികച്ച കംപ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, കോൺഫെറൻസ് ഹാൾ, ഭക്ഷണശാല മുതലായ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനു മുതൽക്കൂട്ടാണ്.
ചരിത്രം
ദേശീയബോധത്തിന്റെയും പ്രതിരോധത്തിന്റെയും ദീപ്തചരിത്രത്താൽ പ്രശോഭിതമാണ് പടിയൂർ ഗ്രാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയിൽ തനതുവ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ ഈ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ബാലാരിഷ്ടതകൾ തരണം ചെയ്തു വളർന്ന ഈ വിദ്യാലയത്തിന്റെ ചരിത്രനാൾവഴികളിൽ തെളിഞ്ഞുനിൽക്കുന്നത്, ത്യാഗസന്നദ്ധതയുടെയും നിസ്വാർത്ഥതയുടെയും കൊടുംയാതനകളുടെയും അടയാളപ്പെടുത്തലുകളാണ്.
പടിയൂർ ഗ്രാമപ്പഞ്ചായത്തിലെ പുലിക്കാടിനടുത്തുള്ള വട്ടപ്പാറ എന്ന സ്ഥലത്ത് താൽക്കാലിക സംവിധാനത്തിൽ 2008 ഫെബ്രുവരി 18 നാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. പാല ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ.കെ ചന്ദ്രൻ മാസ്റ്റരുടെ ചുമതലയിൽ 41 കുട്ടികളുമായി എട്ടാം ക്ലാസ് തുടങ്ങി. 2008 ജൂണിൽ, പുലിക്കാട് ടൗണിൽ വാടകയ്ക്കെടുത്ത കടമുറികളിൽ എട്ട്, ഒമ്പത് ക്ലാസ്സുകൾ പ്രവർത്തിച്ചു. ശ്രീ.പി.പി. രാഘവൻമാസ്റ്റർ ചെയർമാനും, ശ്രീ.എം.മുരളീധരൻ കൺവീനറുമായ സ്പോൺസറിംഗ് കമ്മിറ്റിയാണ് പ്രവർത്തനം നിയന്ത്രിച്ചത്. 2009 മാർച്ച് മാസം ജില്ലാ പഞ്ചായത്ത് വിദ്യാലയത്തിനുവേണ്ടി വട്ടപ്പാറയിൽ 5 ഏക്കർ സ്ഥലം വിലയ്ക്കെടുത്തു. കെട്ടിടം പണി ആരംഭിച്ചു. 2010 ജൂൺ മാസം മുതൽ പുതിയ കെട്ടിടത്തിൽ ക്ലാസ്സ് തുടങ്ങി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.കെ.നാരായണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എം.സമ്പത്ത് കുമാർ, സെക്രട്ടറി ശ്രീ. രഘുരാമൻ എന്നിവർ വളരെ താല്പര്യത്തോടെ സ്കൂളിന്റെ പ്രവർത്തനത്തിൽ ഇടപെട്ട് ഭൗതികസാഹചര്യങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തി. ശ്രീ.കെ.വി.രാഘവന്റെ നേതൃത്വത്തിലുള്ള പി.റ്റി.എ കമ്മിറ്റിയും സജീവമായി പ്രവർത്തിച്ചു. 2010 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് മൂന്ന് ഫുൾ എ പ്ലസ് ഉൾപ്പെടുന്ന 100 ശതമാനം വിജയം നേടി. തുടർന്നുള്ള വർഷങ്ങളിൽ 92% (2011), 94%(2012), 96%(2013), 98%(2014), 100%(2015), 96%(2016), 96%(2017), 99%(2018) എന്നിങ്ങനെ വിജയം കരസ്ഥമാക്കി. 2010 ൽ തന്നെ സയൻസ്, കൊമേഴ് സ് വിഭാഗങ്ങളിലായി രണ്ട് പ്ലസ് ടു കോഴ്സുകളും ആരംഭിച്ചു. പ്ലസ് ടു പരീക്ഷയിലും ക്രമാനുഗതമായി ഓരോ വർഷവും വിജയനിലവാരം ഉയർത്തിക്കൊണ്ട് വൻ മുന്നേറ്റം കാഴ്ചവയ്ക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിനായി ശ്രീ. ഇ.പി.ജയരാജൻ എം.എൽ.എ. അനുവദിച്ച മനോഹരമായ കെട്ടിടത്തിൽ 2016 ഫെബ്രുവരി മാസം മുതൽ പ്രവർത്തനം തുടർന്നു. ജില്ലാ പഞ്ചായത്ത് 2013 ൽ ഈ വിദ്യാലയത്തെ മോഡൽ സ്കൂളായി തെരഞ്ഞെടുത്തു. പടിയൂർ ഗ്രാമപ്പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് നമ്മുടെ സ്കൂൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിപ്ലവകരമായ ഫലങ്ങൾ ഈ വിദ്യാലയത്തിലും അനുഭവവേദ്യമായിരിക്കുന്നു. 2018 ജൂൺ മാസം മുതൽ ഹൈടെക് ക്ലാസ് മുറികളിൽ പുതുമയേറിയതും ഗുണാത്മകവുമായ പഠന-ബോധന പ്രവർത്തനങ്ങളാൽ ആകർഷകമായിരിക്കുകയാണ് വിദ്യാലയം. ശ്രദ്ധേയമായ ഐ.റ്റി പഠനപ്രവർത്തനങ്ങൾ കൊണ്ട് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമാണിത്. മികച്ച കംപ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നതിന് സുസജ്ജമായ കംപ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കേരളത്തിലെ തിരഞ്ഞെടുത്ത 79 വിദ്യാലയങ്ങൾക്കായി അനുവദിച്ച ശാസ്ത്രപോഷിണി ലാബുകൾ ഈ വിദ്യാലയത്തിനും ലഭിച്ചിട്ടുണ്ട്. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം ലാബുകൾ), വിശാലമായ ഓഡിറ്റോറിയം, വിസ്തൃതമായ മൈതാനം, ഉച്ചഭക്ഷണപദ്ധതിക്കായി പുതിയ കെട്ടിടം മുതലായ ഭൗതികസൗകര്യങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. ഒരു നല്ല വിദ്യാലയത്തിനുവേണ്ട ഭൗതികസാഹചര്യവും, അക്കാദമിക്-കലാ-കായിക-ശാസ്ത്രരംഗങ്ങളിൽ ഉയർന്ന നിലവാരമുള്ള അദ്ധ്യാപകവൃന്ദവും സേവനസന്നദ്ധരായ ജീവനക്കാരും, ഈ വിദ്യാലയത്തിലെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായി ഇവിടെ പ്രവർത്തനനിരതരാണ്.
പഠനമികവിന്റെ പൊരുൾ
പത്താം തരം വിദ്യാർത്ഥികൾക്കായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം പ്രത്യേക പരിശീലനം നടത്തിവരുന്നു. വിവിധ വിഷയങ്ങൾക്ക് പ്രത്യേക സമയപ്പട്ടിക അനുസരിച്ചുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം ഏർപ്പെടുത്തിയിരിക്കുന്നു. പരീക്ഷാപ്പേടിയും മനോസംഘർഷവുമകറ്റാൻ വിദ്യാർത്ഥകൾക്ക് കൗൺസെലിംഗ് സംവിധാനവും കാര്യക്ഷമമായി നടത്തുന്നുണ്ട്.
9-ാം തരത്തിലെ പിന്നാക്കത്തിലുള്ള 30 കുട്ടികൾക്ക് നവപ്രഭ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളും, 8-ാം തരം പിന്നാക്കത്തിലുള്ള 25 കുട്ടികൾക്ക് ശ്രദ്ധ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി വിഷയങ്ങൾക്കും ക്ലാസ്സ് നൽകി വരുന്നുണ്ട്.
ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം |
---|
അദ്ധ്യയനവർഷം : 2018 - 2019 |
ക്ലാസ് | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ |
---|---|---|---|
VIII | 67 | 44 | 111 |
IX | 45 | 51 | 96 |
X | 44 | 52 | 96 |
XI | 42 | 68 | 110 |
XII | 43 | 67 | 110 |
ആകെ | 241 | 282 | 523 |
മുകുളം സമഗ്ര വിദ്യാഭ്യാസ പരിപാടി
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയശതമാനം ലക്ഷ്യമാക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മുകുളം പദ്ധതി നമ്മുടെ വിദ്യാലയത്തിലും കാര്യക്ഷമമായി നടത്തിയിട്ടുണ്ട്. പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടു വരുന്നതിനും മറ്റുള്ളവരുടെ ഗ്രേഡുകൾ കൂടുതൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ പദ്ധതി. ഒക്ടോബർ മാസം മുതൽ വൈകുന്നേരം ലഘുഭക്ഷണത്തോടെയുള്ള ക്ലാസ്സുകൾ നൽകി. ലഘുഭക്ഷണത്തിന് ജില്ലാ പഞ്ചായത്ത് അനുവദിക്കുന്ന തുക തീരെ അപര്യാപ്തമായതിനാൽ രക്ഷിതാക്കളുടെ സഹകരണം ലഭിച്ചിരുന്നു. |
വിദ്യാലയം
2018 ജൂൺ മാസം മുതൽ ഹൈടെക് ക്ലാസ് മുറികളിൽ പുതുമയേറിയതും ഗുണാത്മകവുമായ പഠന-ബോധന പ്രവർത്തനങ്ങളാൽ ആകർഷകമായിരിക്കുകയാണ് വിദ്യാലയം. ശ്രദ്ധേയമായ ഐ.റ്റി പഠനപ്രവർത്തനങ്ങൾ കൊണ്ട് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമാണിത്. മികച്ച കംപ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നതിന് സുസജ്ജമായ കംപ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കേരളത്തിലെ തിരഞ്ഞെടുത്ത 79 വിദ്യാലയങ്ങൾക്കായി അനുവദിച്ച ശാസ്ത്രപോഷിണി ലാബുകൾ ഈ വിദ്യാലയത്തിനും ലഭിച്ചിട്ടുണ്ട്. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം ലാബുകൾ), വിശാലമായ ഓഡിറ്റോറിയം, വിസ്തൃതമായ മൈതാനം, ഉച്ചഭക്ഷണപദ്ധതിക്കായി പുതിയ കെട്ടിടം മുതലായ ഭൗതികസൗകര്യങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. ഒരു നല്ല വിദ്യാലയത്തിനുവേണ്ട ഭൗതികസാഹചര്യവും, അക്കാദമിക്-കലാ-കായിക-ശാസ്ത്രരംഗങ്ങളിൽ ഉയർന്ന നിലവാരമുള്ള അദ്ധ്യാപകവൃന്ദവും സേവനസന്നദ്ധരായ ജീവനക്കാരും, ഈ വിദ്യാലയത്തിലെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായി ഇവിടെ പ്രവർത്തനനിരതരാണ്.
ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സരസ്വതി നിർവഹിച്ചു.
ക്ലാസ് പ്രവർത്തനസമയം |
തിങ്കൾ മുതൽ വ്യാഴം വരെ | രാവിലെ 9.45 മുതൽ വൈകുന്നേരം 3.50 വരെ |
വെള്ളി | രാവിലെ 9.15 മുതൽ വൈകുന്നേരം 4.00 വരെ |
SSLC പ്രഭാതക്ലാസ് | രാവിലെ 9.00 മുതൽ 9.45 വരെ |
SSLC സായാഹ്നക്ലാസ് | വൈകുന്നേരം 4.00 മുതൽ 4.50 വരെ |
സ്കൂൾ യൂണിഫോം |
ആൺകുട്ടികൾ: റോസ് നിറത്തിലുള്ളഹാഫ് സ്ലീവ് ഷർട്ടും ചാരനിറത്തിലുള്ള പാന്റ്സും. വിദ്യാലയം തയ്യാറാക്കിയ ഐഡന്റിറ്റി കാർഡ് കഴുത്തിൽ അണിഞ്ഞിരിക്കണം.
പെൺകുട്ടികൾ: റോസ് നിറത്തിലുള്ള ടോപ്പും ചാരനിറത്തിലുള്ള ബോട്ടവുമുള്ള ചുരിദാർ, ടോപ്പിനു മുകളിൽ ചാരനിറത്തിലുള്ള കോട്ട്. മുടി ഇരുവശങ്ങളിലായി രണ്ടായി പകുത്ത് മെടഞ്ഞ് റോസ് റിബണുകൾ കെട്ടുന്നു. വിദ്യാലയം തയ്യാറാക്കിയ ഐഡന്റിറ്റി കാർഡ് കഴുത്തിൽ അണിഞ്ഞിരിക്കണം. |
വിദ്യാലയഗീതങ്ങൾ |
വിദ്യ വിതച്ചു വിശാല വിഹായസ്സിൽ വിദ്രുമമായ് തണലായ് വളരാൻ വിജ്ഞാനവാസനാമലരായ് വിരിയുവാൻ വിശ്രുതസ്നേഹം നിറയ്ക്കുവാനായ് സത്യസനാതന മൂല്യകേദാരമേ നിത്യപ്രപഞ്ചമേ നമിപ്പൂ ഞങ്ങൾ അക്ഷയശാലയാം വിദ്യാലയമേ അക്ഷരനിധി തന്നനുഗ്രഹിക്കൂ അക്ഷയനിധി തന്നനുഗ്രഹിക്കൂ |
വന്ദനം മഹാപ്രഭോ സുവന്ദനം കൃപാനിധേ സന്തതം നിറയ്ക്കണം സുന്ദരം സുഖാമൃതം ബുദ്ധിയും വിവേകവും സിദ്ധിയും സദ്കർമ്മവും ശുദ്ധിയായ് വരുത്തണേ നിത്യവും മഹാഗുരോ ഈ കലാലയം വിശ്വസ്നേഹരൂപമാവണം ദ്യുതിക്കണം മനസ്സിലും തമസ്സിലും മിത്രനായ് |
'അ'യിൽ തുടങ്ങുന്നു ഭാഷ അമ്മയിൽ ഉണരുന്നു സ്നേഹം 'അ'യിൽ തുടങ്ങുമെൻ ഭാഷ അമ്മയിൽ ഉണരുന്നു സ്നേഹം അറിവുകൾ പകരുന്നിതദ്ധ്യാപകർ തണലായ് നിൽക്കുന്നിതച്ഛൻ-എന്നെ തളരാതെ കാക്കുന്നു ദൈവം മാതാപിതാഗുരു ദൈവം |
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
കൈയെഴുത്തുമാസിക
വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചികൾ കണ്ടറിഞ്ഞ് പരിപോഷിപ്പിക്കാനുതകുന്ന തരത്തിൽ കൈയെഴുത്തുമാസികയ്ക്ക് ഓരോ ക്ലാസിലും രൂപം നൽകുന്നു. പൂർണ്ണമായും വിദ്യാർത്ഥികളുടെ ശ്രമഫലമായുണ്ടാകുന്ന ഈ മാസികകൾ കുട്ടികളുടെ കൂട്ടായ സർഗ്ഗപ്രവർത്തനങ്ങളുടെ നിദർശനങ്ങളാണ്.
വിവിധ ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം
2011 - കെ കെ ഗോപിനാഥൻ, ഇരിട്ടി AEO നിർവഹിച്ചു.
2012 - അജയൻ വളക്കൈ ഉദ്ഘാടനം ചെയ്തു.
2013 ൽ രമേശൻ ബ്ലാത്തൂർ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഓരോ ക്ലബ്ബും വിവിധ പരിപാടികൾ അവതരിപ്പിച്ചു.
2014 ൽ മാധവൻ പുറച്ചേരി ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വാസന്തി ടീച്ചർ മാധവൻ പുറച്ചേരിയുടെ ഗദ്യ കവിത അവതരിപ്പിച്ചു.
2016ൽ മാധവൻ പുറച്ചേരി ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം നിർവഹിച്ചു. വിവിധ പരിപാടികൾ നടത്തി.
2017 ൽ വിവിധ ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം, ഇരിക്കൂർ ഹൈസ്കൂൾ പ്രധാനാധ്യാപകൻ മുരളീധരൻ പട്ടാന്നൂർ നിർവഹിച്ചു. കവിതകൾ കോർത്തിണക്കിക്കൊണ്ടുള്ള പ്രഭാഷണം കുട്ടികൾക്ക് ആസ്വാദ്യകരമായ അനുഭവം ഉളവാക്കി.
കലോത്സവം
കുട്ടികളെ നേരത്തെ തന്നെ മൂന്ന് ഹൗസുകളാക്കി തിരിക്കുകയും ഓരോ ഹൗസിനും രണ്ട് അദ്ധ്യാപകർക്ക് ചാർജ്ജ് കൊടുക്കുകയും ചെയ്തു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ എൻട്രി തയ്യാറാക്കി പരിപാടികൾ ആസൂത്രണം ചെയ്യുന്നു. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒന്നും രണ്ടും ഹൗസിന് കെ വി പ്രഭാകരൻ മെമ്മോറിയൽ ഓവറോൾ ട്രോഫി നൽകുന്നു. ഈ മൽസര പരിപാടികളിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികൾക്ക് സ്കൂളിലുള്ള അദ്ധ്യാപകർ തന്നെ പരിശീലനം നൽകി സബ്ജില്ലാ മേളയിൽ പങ്കെടുപ്പിക്കുന്നു.
2014 കലോത്സവം സ്കൂളിലെ പൂർവ്വ വിദ്യാർഥിയും ഗായകനും സൂപ്പർ സ്റ്റാർ ഫൈനലിസ്റ്റുമായ ഋത്വിക് എസ് ചന്ദ് ഉദ്ഘാടനം ചെയ്തു. പരിപാടികൾ അരങ്ങേറി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകി. മികച്ച കുട്ടികളെ ഉൾപ്പെടുത്തി സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
2015 സ്കൂൾ കലോത്സവം ഒക്ടോബർ 27, 28 തീയ്യതികളിൽ പാലാ ഗവ.ഹയർ സെക്കന്ററിയിൽ നിന്ന് 5തവണ ഓടക്കുഴലിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ ശ്രീകാന്ത് ഓടക്കുഴൽ വായിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ മൽസരങ്ങളിൽ വിജയിച്ച കുട്ടികളെ ചെമ്പേരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.
2016ൽ ഒക്ടോബർ 14, 15 തീയതികളിലായി കലോത്സവം നടത്തി. സിനിമാ സംവിധായകനും ( കുട്ടികളുടെ ചിത്രം-മലേറ്റം) അധ്യാപകനുമായ തോമസ് ദേവസ്യ കലോത്സവം ഉദ്ഘാടനം ചെയ്തു.
മത്സരപരിപാടികളിൽ നിന്നും മികച്ച കുട്ടികളെ കണ്ടെത്തി ശ്രീകണ്ഠാപുരം ഗവ.ഹയർ സെക്കന്ററി സ്കൂളുൽ വെച്ച നടന്ന സബ്ജില്ലാതലത്തിൽ പങ്കടുപ്പിച്ചു.സബ്ജില്ലാതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. സബ് ജില്ലാലത്തിൽ മികച്ച നാടക നടിയായി പാർവതി യെ തെരഞ്ഞടുത്തു.
2017 സ്കൂൾ കലോത്സവം നാടകരചയിതാവ് അജയൻ വളക്കൈ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് അദ്ധ്യക്ഷം വഹിച്ചു. തുടർന്ന് കുട്ടികളുടെ മത്സര പരിപാടികൾ ആരംഭിച്ചു. (കുക്കു, സ്പാരോ,പാരറ്റ് എന്നീ മൂന്ന് ഹൗസുകൾ തമ്മിൽ വാശിയേറിയ മത്സരം നടന്നു.)
2017 ൽ പൈസക്കരി ദേവമാതാ ഹൈസ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാതലകലോത്സവത്തിൽ റണ്ണേഴ്സ് അപ്പ് കരസ്ഥമാക്കി. ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാൻ സാധിച്ചിട്ടുണ്ട്. കന്നഡ പദ്യം ചൊല്ലലിൽ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു.
കലോത്സവം-2016
-
ഉപജില്ലാ കലോത്സവ നർത്തകിമാർ
-
കലോത്സവം-2017
-
സ്കൂൾ കലോത്സവം ഉദ്ഘാടനം
-
കലോത്സവം-2017
-
കലോത്സവം-2017
-
കലോത്സവം-2017
-
കലോത്സവം-2017
-
കലോത്സവം-2017
-
കലോത്സവം-2017
-
കലോത്സവം-2017
-
സ്കൂൾ കലോത്സവ വേദിയിൽ
-
ഉപജില്ലാ കലോത്സവം റിഹേഴ്സൽ
-
ഉപജില്ലാ കലോത്സവം ഒരുക്കം
-
ചാമ്പ്യൻഷിപ്പ്-2017
-
ചാമ്പ്യൻ-2017
ഓണോത്സവം
(വിദ്യാലയത്തിലെ ഓണാഘോഷപരിപാടികൾ 'ആർട്സ് ക്ലബ്' എന്ന താളിലുണ്ട്. 'ഇവിടെ' ഞെക്കുക.)
സെൽഫ് ഡിഫെൻസ് പ്രോഗ്രാം
2016 ൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഒൻപതാം തരത്തിലെ മുഴുവൻ പെൺകുട്ടികൾക്കും ആർ എം എസ് എ ഫണ്ടുപയോഗിച്ച് നടത്തുന്ന 30 മണിക്കൂർ കരാട്ടെ പരിശീലനം സ്കൂളിൽ നടന്നുവരുന്നു.
കരാട്ടെ മാസ്റ്റർ വിവേകിന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത്. ആഴ്ചയിൽ 2 ദിവസം വൈകുന്നേരങ്ങളിലും ശനിയാഴ്ചകളിലും പരിശീലനം നടന്നുവരുന്നു. കുട്ടികൾക്ക് ഭക്ഷണവും നൽകുന്നുണ്ട്.
2017 ൽ പടിയൂർ ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ ഷഹന രാജീവ് കരാട്ടെ പരിശീലനം ഉദ്ഘാടനം ചെയ്തു.
അറിവൊരുക്കം
നമ്മുടെ വിദ്യാലയത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി 'അറിവൊരുക്കം' പരിപാടി സംഘടിപ്പിച്ചു. 'സൈബർലോകവും കാണാപ്പുറങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി, ഇന്റർനെറ്റിനെയും സൈബർ സുരക്ഷയെയും സംബന്ധിച്ചും, 'ലഹരിവിപത്തുകളും കുഞ്ഞുമനസ്സുകളും' എന്ന വിഷയത്തെക്കുറിച്ചുമുള്ള ബോധവത്കരണ ക്ലാസുകളാണ് നടന്നത്. ഡി വൈ എസ് പി ശ്രീ. കെ. സജീവ് (മറൈൻ എൻഫോഴ്സ്മെന്റ് വിജിലൻസ്, തിരുവനന്തപുരം), സിവിൽ എക്സൈസ് ഓഫീസർ ശ്രീ. കെ.കെ.സമീർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
രക്ഷിതാക്കൾക്കുള്ള ഗൈഡൻസ് ക്ലാസ്
പ്രവർത്തനമികവുകൾ-നേട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
വർഷം | മേള | വിഭാഗം | മികവ് |
---|---|---|---|
2010 | ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
2010 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
2011 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
2011 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
2012 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
2012 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹൈസ്കൂൾ വിഭാഗം | നാലാം സ്ഥാനം |
2013 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹൈസ്കൂൾ വിഭാഗം | സെക്കൻഡ് റണ്ണേഴ്സ് അപ്പ് |
2013 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
2013 | ഉപജില്ലാ ഐ.റ്റി.മേള | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
2014 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
2014 | ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
2014 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
2014 | ഉപജില്ലാ ഐ.റ്റി.മേള | ഹൈസ്കൂൾ വിഭാഗം | റണ്ണേഴ്സ് അപ്പ് |
2015 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
2016 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹയർ സെക്കൻഡറി വിഭാഗം | റണ്ണേഴ്സ് അപ്പ് |
2016 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹൈസ്കൂൾ വിഭാഗം | സെക്കൻഡ് റണ്ണേഴ്സ് അപ്പ് |
2016 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | റണ്ണേഴ്സ് അപ്പ് |
2017 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹയർ സെക്കൻഡറി വിഭാഗം | ചാമ്പ്യൻഷിപ്പ് |
2017 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
2017 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹൈസ്കൂൾ വിഭാഗം | റണ്ണേഴ്സ് അപ്പ് |
2017 | ഉപജില്ലാ ഐ.റ്റി.മേള | ഹൈസ്കൂൾ വിഭാഗം | റണ്ണേഴ്സ് അപ്പ് |
- | - | - | - |
ക്ലബ്ബുകളും പ്രവർത്തനങ്ങളും
വിദ്യാലയത്തിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. നിലവിലുള്ള ക്ലബ്ബുകൾ ചുവടെ ചേർക്കുന്നു. ലിങ്കുകളിൽ ക്ലിക് ചെയ്യുക. |
തനതുപ്രവർത്തനങ്ങൾ
വിക്കി ഡിജിറ്റൈസേഷൻ മത്സരം
ഐ.റ്റി.മികവ് വികസിപ്പിക്കാനുതകുന്ന തരത്തിലുള്ള പരിപാടികളുമായി ഐ.റ്റി.ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഉപജില്ലാ ഐ.റ്റി.മേളകളിൽ വിവിധ വർഷങ്ങളിലായി ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കുകയുണ്ടായിട്ടുണ്ട്. മലയാള ഭാഷയിലെ പകർപ്പവകാശ പരിധിയിൽ വരാത്ത ഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധക്കൂട്ടായ്മയായ വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, കേരള സാഹിത്യ അക്കാദമി, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി, ഐ.റ്റി..@സ്കൂൾ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2014 ജനുവരി 1 മുതൽ ഫെബ്രുവരി 15 വരെയായി സംഘടിപ്പിച്ച, പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്ന പദ്ധതിയിൽ നമ്മുടെ വിദ്യാലയം സംസ്ഥാനതലത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും നേടിയിട്ടുണ്ട്.
പ്രവേശനോത്സവം
പ്രവേശനോത്സവം 2009
പടിയൂർ ടൗൺ വരെ ജാഥ നടത്തി. പായസദാനം നടന്നു.
പ്രവേശനോത്സവം 2010
പ്രവേശനോത്സവം ഘോഷയാത്രയോടെ നടത്തി. എസ് എസ് എൽ സി പരീക്ഷ പാസ്സായ മുഴുവൻ കുട്ടികൾക്കും ട്രോഫികൾ നൽകി. സമ്മേളന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി ശ്രീമതിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എം സമ്പത്ത്കുമാർ നിർവഹിച്ചു.
പ്രവേശനോത്സവം 2011
പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് പി പി രാഘവൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ടി കെ ഗോവിന്ദൻമാസ്റ്റർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി റോസ ടീച്ചർ എസ് എസ് എൽ സി പരീക്ഷയിൽ വിജയം കൈവരിച്ച കുട്ടികൾക്ക് സമ്മാനവിതരണം നൽകി.
പ്രവേശനോത്സവം 2012
ഈ വർഷത്തെ പ്രവേശനോത്സവം, പൊതുസമ്മേളനവും തുടർന്ന് ഘോഷയാത്രയും -ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി രാഘവൻ മാസ്റ്റർ, അദ്ധ്യക്ഷൻ പി റ്റി എ പ്രസിഡന്റ് വി.വി.മനോഹരൻ.
പ്രവേശനോത്സവം-2016
മനോഹരമായ പ്രവേശനോത്സവഗാന ദൃശ്യാവിഷ്കാരത്തോടെ നവാഗതർക്ക് സ്വാഗതമേകി. ഹെഡ്മിസ്ട്രസ് സ്വാഗതവും പി റ്റി എ പ്രസിഡന്റ് അധ്യക്ഷനും ആയി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പടിയൂർ ഗ്രാമപഞ്ചായത്ത് വി വി രാജീവ് ഉദ്ഘാടനം ചെയ്തു. പായസവിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. എസ് എസ് എൽ സി വിജയികൾക്കുള്ള സമ്മാനദാനം പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ നിർവഹിച്ചു.
പ്രവേശനോത്സവം-2017
പ്രവേശനോത്സവഗാന ദൃശ്യാവിഷ്കാരത്തോടെ എട്ടാം ക്ലാസിലേക്കു കടന്നുവരുന്ന കുട്ടികളെ സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം പായസവിതരണം നടന്നു. എസ് എസ് എൽ സി വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സരസ്വതി മുഖ്യാതിഥി ആയിരുന്നു. അധ്യക്ഷൻ പി റ്റി എ വൈസ് പ്രസിഡന്റ് പി പി ഹാരിസ്. സ്വാഗതം ഹെഡ്മിസ്ട്രസ് ലളിത ടീച്ചർ.ആശംസ-ഗോവിന്ദൻ മാസ്റ്റർ, പുഷ്പജ ടീച്ചർ, ജേക്കബ് മാസ്റ്റർ. വാർഡ് മെമ്പർ ഷഹന രാജ് യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്കുശേഷം പായസവിതരണം നടത്തി.
പ്രവേശനോത്സവം-2018
2018 പ്രവേശനോത്സവം-പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ നിർവഹിച്ചു. യൂനിഫോം വിതരണോദ്ഘാടനം വാർഡ് മെമ്പർ ഷഹനരാജ് നിർവഹിച്ചു. മെഡിക്കൽ കോർണർ വി വി രാജീവ് ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്റെ ദൃശ്യാവിഷ്കാരം കുട്ടികൾ അവതരിപ്പിച്ചു. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികളെയും മറ്റു വിദ്യാർത്ഥികൾ സ്വീകരിച്ചു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പാൽപായസത്തോടുകൂടിയ സദ്യ ഉണ്ടായിരുന്നു. മുഴുവൻ കുട്ടികൾക്കും പഞ്ചായത്തിന്റെ വകയായി ബാഗും വാട്ടർബോട്ടിലും നൽകി.
പുതുവത്സരാഘോഷം
-
പുതുവർഷം-കേക്ക് മുറിക്കൽ ക്ലാസുകളിൽ
-
പുതുവർഷം-കേക്ക് മുറിക്കൽ ക്ലാസുകളിൽ
-
പുതുവർഷം-ക്ലാസ് മുറിയിൽ
-
പുതുവർഷം-ക്ലാസ് മുറിയിൽ
സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ്
വിദ്യാലയത്തിലെ പാർലമെന്റ് തെരഞ്ഞടുപ്പ് പൂർണ്ണമായും ഐ.റ്റി.-ഇലക്ട്രോണിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് നടത്തിവരുന്നത്. പൊതു തെരഞ്ഞെടുപ്പുകളുടെ മാതൃകയിൽ തന്നെയാണ് എല്ലാ നടപടിക്രമങ്ങളും നിർവഹിക്കാറുള്ളത്. ഈയൊരു സവിശേഷമായ തെരഞ്ഞെടുപ്പ് രീതി വിദ്യാർത്ഥികൾ വളരെ ഉത്സാഹത്തോടെയാണ് സ്വീകരിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഏറെ പുതുമയുള്ള ഒരനുഭവമാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.
ബൾക്ക് എസ് എം എസ് പ്രോഗ്രാം
വിദ്യാർത്ഥികളുടെ പഠനനിലയും മറ്റു കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിന് വിദ്യാലയവും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുഗമമാക്കേണ്ടതുണ്ട്. ഈയൊരു ലക്ഷ്യം മുൻനിർത്തി 2018-19 അദ്ധ്യയനവർഷം മുതൽ എസ് എം എസ് സംവിധാനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. രക്ഷിതാക്കളുടെ മൊബൈൽ ഫോണുകളിൽ വിദ്യാലയ സംബന്ധമായ കാര്യങ്ങൾ സന്ദേശങ്ങളായി അയക്കുന്ന രീതിയാണിത്.
സ്വാതന്ത്ര്യദിനാഘോഷം
2009 സ്വാതന്ത്ര്യദിനം പടിയൂർ ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുരളീധരൻ പതാക ഉയർത്തി. ക്വിസ് മത്സരം, ഉപന്യാസമത്സരം, കലാപരിപാടികൾ, പായസദാനം എന്നിവ ഉണ്ടായിരുന്നു.
2012 ആഗസ്ത് 15 ന് 66-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ് മാസ്റ്റർ കെ ചന്ദ്രൻ പതാക ഉയർത്തി. മിഠായി വിതരണം ചെയ്തു.
2015 ൽ പ്രിൻസിപ്പൽ ഇ.കെ.ഗോവിന്ദൻ പതാക ഉയർത്തി. കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രിയദർശിനി ക്ലബ് -കല്യാട് സംഘടിപ്പിച്ച ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ വിദ്യാലയത്തിൽ നിന്നും 7 കുട്ടികൾ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
2016 സ്വാതന്ത്ര്യദിനാഘോഷം വളരെ വിപുലമായി നടത്തി. പ്രിൻസിപ്പൽ പതാക ഉയർത്തി. സ്വാതന്ത്ര്യദിന റാലി, പായസവിതരണം, കുട്ടികളുടെ കലാപരിപാടി (ദേശക്തിഗാനങ്ങൾ-വ്യത്യസ്ത ഭാഷയിലുള്ളത്, ദൃശ്യാവിഷ്കാരം, പ്രസംഗം) എന്നിവ നടത്തി.
എഴുപതാമത് സ്വാതന്ത്ര്യദിനം (2017) വിപുലമായി ആഘോഷിച്ചു. പ്രിൻസിപ്പൽ എം.ബാലകൃഷ്ണൻ പതാക ഉയർത്തി. അസംബ്ലി, സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനാലാപനം, വർണ്ണശബളമായ സ്വാതന്ത്ര്യദിന ഘോഷയാത്ര, പായസവിതരണം, സ്വാതന്ത്ര്യദിന പ്രശ്നോത്തരി മുതലായ വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
-
സ്വാതന്ത്ര്യദിനം-2017
പതാക ഉയർത്തൽ -
സ്വാതന്ത്ര്യദിന പ്രതിജ്ഞ
-
സ്വാതന്ത്ര്യദിനറാലി ആരംഭിക്കുന്നു
-
സ്വാതന്ത്ര്യദിനറാലി-ദൃശ്യം
-
സ്വാതന്ത്ര്യദിനറാലി-ദൃശ്യം
-
സ്വാതന്ത്ര്യദിനറാലി-ദൃശ്യം
-
ബാപ്പുജി - കസ്തൂർബാ
-
സ്വാതന്ത്ര്യദിനറാലി-ദൃശ്യം
-
സ്വാതന്ത്ര്യദിനറാലി-ദൃശ്യം
സ്വാതന്ത്ര്യദിനാചരണം-2018
ഭാരതത്തിന്റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ലളിതമായി ആചരിച്ചു. പതാക ഉയർത്തൽ, മധുരപലഹാരവിതരണം, സ്വാതന്ത്ര്യദിന പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. പ്രളയക്കെടുതിയിലാണ്ട കേരളത്തിന്റെ ദുരിതാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മിതമായ രീതിയിൽ നടത്താൻ തീരുമാനിച്ചിരുന്നു.
വാർഷികാഘോഷം
വാർഷികസന്ധ്യ 2017
വിദ്യാലയത്തിന്റെ ഒമ്പതാം വാർഷികാഘോഷം വാർഷികസന്ധ്യ-2017 വിപുലമായി നടന്നു. 2008-ൽ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത് കെ.ചന്ദ്രൻ മാസ്റ്റരുടെ ചുമതലയിലായിരുന്നു. ആദ്യത്തെ അദ്ധ്യാപകനായ ചന്ദ്രൻ മാസ്റ്റരുടെ യാത്രയയപ്പു സമ്മേളനവും വാർഷികാഘോഷത്തോടൊപ്പം നടന്നു. മട്ടന്നൂർ നിയോജകമണ്ഡലം എം.എൽ.എ. ഇ.പി.ജയരാജൻ വാർഷിക- യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു.
ദശവാർഷികാഘോഷം-2018
ഗുരുസമക്ഷം
ദശവാർഷികാഘോഷത്തിന്റെ ഭാഗമായി, കേരള വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥുമായി കുട്ടികളുടെ സംവാദം -ഗുരുസമക്ഷം- സംഘടിപ്പിച്ചു.
ദശവാർഷികസന്ധ്യ-2018
മാനേജ് മെന്റ്
താഴെ കാണുന്ന കണ്ണികളിൽ ഞെക്കുക
പി.റ്റി.എ. | സാരഥികൾ | സഹസാരഥികൾ |
പൂർവ്വസാരഥികൾ | വിരമിച്ച അദ്ധ്യാപകർ | -- |
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.
വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.
അദ്ധ്യാപക രക്ഷാകർത്തൃ സമിതി
ക്രമനമ്പർ | പേര് | സ്ഥാനം | ഫോൺ നമ്പർ |
---|---|---|---|
1 | ഹാരിസ് പി.പി. | പ്രസിഡന്റ് | 9745016331 |
2 | മുരളീധരൻ പി.വി. | വൈസ് പ്രസിഡന്റ് | 9961149766 |
3 | വിനോദ്കുമാർ സി.വി. | അംഗം | 9495500969 |
4 | രാജീവ് വി.വി. | അംഗം | 9447642410 |
5 | മുരളീധരൻ എം. | അംഗം | 9446668539 |
6 | അശോകൻ പി. | അംഗം | 9495865241 |
7 | മണികണ്ഠൻ | അംഗം | 8281071910 |
8 | ബാബു പി. | അംഗം | 9605230272 |
9 | വാസന്തി എം.ജി. | അംഗം | 9961095159 |
10 | പ്രിയ ചന്ദ്രൻ | അംഗം | 8943142659 |
11 | ഷീജ നെല്ലിക്കാട്ടിൽ | അംഗം | 9961725791 |
12 | ബാലകൃഷ്ണൻ എം. | പ്രിൻസിപ്പൽ | 9446261019 |
13 | ലളിത പി.വി. | ഹെഡ്മിസ്ട്രസ് | 9495114566 |
14 | ജേക്കബ് സി.എസ്. | അംഗം | 9947259871 |
15 | അനൂപ് പി. | അംഗം | 9048728295 |
16 | രാമചന്ദ്രൻ കെ.വി. | അംഗം | 9400679411 |
17 | പുഷ്പജ കെ.കെ. | അംഗം | 8281617407 |
18 | ത്രേസ്യാമ്മ എം.എം. | അംഗം | 9048063387 |
19 | ബിന്ദുമോൾ ബി.ആർ. | അംഗം | 9539113304 |
20 | ജോസ് മാത്യു | അംഗം | 9745622022 |
21 | അനിൽ ഇ.വി. | അംഗം | 9495168694 |
2018-19 അദ്ധ്യയനവർഷത്തിലെ അദ്ധ്യാപക-രക്ഷകർത്തൃസമിതി വാർഷിക ജനറൽ ബോഡി യോഗം
മദർ പി.റ്റി.എ.
ക്രമനമ്പർ | പേര് | സ്ഥാനം | ഫോൺ നമ്പർ |
---|---|---|---|
1 | വാസന്തി എം.ജി | പ്രസിഡന്റ് | 9961095159 |
2 | രജതകുമാരി | വൈസ് പ്രസിഡന്റ് | 8547988215 |
3 | സജിത മനോജ് | അംഗം | 9072545603 |
4 | ഗീത രാമു | അംഗം | 9946279530 |
5 | റെജി ഷാജി | അംഗം | 9946420988 |
6 | അനിത മോഹനൻ | അംഗം | 9446767211 |
7 | ശ്രീജ വിജയൻ | അംഗം | 9846586104 |
8 | സ്മിത കെ. | അംഗം | 9747819603 |
9 | റീന ബിജു | അംഗം | 8281473015 |
10 | ബാലകൃഷ്ണൻ എം. | പ്രിൻസിപ്പൽ | 9446261019 |
11 | ലളിത പി.വി. | ഹെഡ്മിസ്ട്രസ് | 9495114566 |
12 | പുഷ്പജ കെ.കെ. | അംഗം | 8281617407 |
13 | വാസന്തി കെ. | അംഗം | 8281238116 |
14 | പ്രമീള കെ.കെ. | അംഗം | 9496107048 |
15 | അജിതകുമാരി | അംഗം | -- |
16 | ഷോമ കെ. | അംഗം | -- |
17 | ഭാഗ്യലക്ഷ്മി | അംഗം | -- |
സാരഥികൾ
ബാലകൃഷ്ണൻ എം. (പ്രിൻസിപ്പൽ) |
ലളിത പി.വി. (ഹെഡ്മിസ്ട്രസ്) |
സഹസാരഥികൾ
ഹൈസ്കൂൾ വിഭാഗംഅദ്ധ്യാപകർ
ഹയർ സെക്കൻഡറി വിഭാഗംഅദ്ധ്യാപകർ
ക്രമനമ്പർ | പേര് | തസ്തിക | ഫോൺ നമ്പർ |
---|---|---|---|
1 | ജേക്കബ് സി.എസ്. | എച്ച്.എസ്.എസ്.റ്റി.(Sel.Grade)എക്കണോമികിസ് | 8848637488 |
2 | മൻസൂർ കിണാക്കൂൽ | എച്ച്.എസ്.എസ്.റ്റി.(Sel.Grade)ഫിസിക്സ് | 9947259871 |
3 | ജോസ് മാത്യു | എച്ച്.എസ്.എസ്.റ്റി.(HG)(കംപ്യൂട്ടർ സയൻസ്) | 9446378834 |
4 | അനൂപ് പി. | എച്ച്.എസ്.എസ്.റ്റി.(കൊമേഴ്സ്) | 9048728295 |
5 | നൗഷജ എം. | എച്ച്.എസ്.എസ്.റ്റി.(മാത്ത്മാറ്റിക്സ്) | 9495145146 |
6 | അജിതകുമാരി എം. | എച്ച്.എസ്.എസ്.റ്റി.(കെമിസ്ട്രി) | 9447861083 |
7 | ഭാഗ്യലക്ഷ്മി പി.പി. | എച്ച്.എസ്.എസ്.റ്റി.(മലയാളം) | 9847780346 |
8 | ഷോമ എസ് പി. | എച്ച്.എസ്.എസ്.റ്റി.(Jr)(ബോട്ടണി) | 9496104229 |
9 | അനിൽ ഇ.വി. | എച്ച്.എസ്.എ.(Jr)(കൊമേഴ്സ്) | 9495168694 |
10 | സോബി വൈ. | എച്ച്.എസ്.എസ്.റ്റി.(Jr)(സുവോളജി) | 9400744041 |
11 | സജയ കെ. | എച്ച്.എസ്.എസ്.റ്റി.(Jr)(ഹിന്ദി)-Guest Tr | 7025844462 |
12 | മഞ്ജുഷ പി. | എച്ച്.എസ്.എസ്.റ്റി.(Jr)(ഇംഗ്ലീഷ്)-Guest Tr | 8547710230 |
ലാബ് അസിസ്റ്റന്റ്സ്
1 | ഹഫ്സത്ത് സി.പി. | 9645125221 |
2 | ധന്യ പി. | 9746377790 |
അനദ്ധ്യാപകർ
1 | സെമീന എം. | സ്കൂൾ കൗൺസെലർ | 9745600110 | |
2 | സുമേഷ് എം. | ക്ലർക്ക് | 9400208282 | |
3 | ഷജിത പാലയാടൻ | ഓഫീസ് അസിസ്റ്റന്റ് | 9946119115 | |
4 | റസീന കെ.പി. | ഓഫീസ് അസിസ്റ്റന്റ് | 8281588317 | |
5 | ഷിജോമോൻ കെ. | എഫ്.ടി.എം. | 9526286791 |
പൂർവ്വസാരഥികൾ
മുൻ ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും
സേവനകാലം | തസ്തിക | പേര് | ഫോട്ടോ |
---|---|---|---|
2008-2012 | ഹെഡ്മാസ്റ്റർ(ഇൻ-ചാർജ്) | ചന്ദ്രൻ കെ. | |
2012-2015 | ഹെഡ്മാസ്റ്റർ | ജനാർദ്ദനൻ കെ.വി. | |
2013-2014 | പ്രിൻസിപ്പൽ | തങ്കമണി കെ. | - |
2015-2017 | പ്രിൻസിപ്പൽ | ഗോവിന്ദൻ ഇ.കെ. | |
- | - | - | - |
വിരമിച്ച അദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഋത്വിക് എസ്.ചന്ദ്
(ഗായകൻ, സംഗീതസംവിധായകൻ, ചിത്രകാരൻ)
പലവക
സ്കൂൾ ഡയറി
വിദ്യാർത്ഥികളുടെ ദൈനംദിന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനുമുള്ള രീതിയിൽ വിദ്യാലയം എല്ലാ വർഷവും തയ്യാറാക്കുന്ന സമഗ്രരേഖയാണ് സ്ക്കൂൾ ഡയറി. വിദ്യാർത്ഥിയുടെ സമ്പൂർണ വിവരങ്ങൾ, രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ, അദ്ധ്യാപകരുടെ വിവരങ്ങൾ, ഗൃഹപാഠം, വിദ്യാലയ ചരിത്രം, പ്രധാന ദിനാചരണങ്ങൾ, പരീക്ഷാ ടൈംടേബിൾ, ക്ലാസ് ടൈം ടേബിൾ, യൂണിറ്റ് ടെസ്റ്റ് സ്കോർ വിവരം, പരീക്ഷാ മൂല്യനിർണയരേഖ, നിരന്തര മൂല്യനിർണ്ണയ രേഖ, അവധിരേഖ, രക്ഷിതാക്കളുമായുള്ള ആശയവിനിമയരേഖ, പ്രവർത്തന മികവുകളും നേട്ടങ്ങളും, വിദ്യാലയത്തിൽ വിദ്യാർത്ഥിയുടെ ചുമതലകൾ, ലൈബ്രറി രേഖ, പാഠ്യാനുബന്ധപ്രവർത്തനങ്ങളുടെ മികവുരേഖ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് വിവരങ്ങൾ തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിൽ ഒരുക്കിയിരിക്കുന്നു.
2014 സ്കൂൾ ഡയറിയും, കുട്ടികൾക്കുള്ള ഐഡന്റിറ്റി കാർഡും സ്കൂളിൽനിന്ന് തന്നെ തയ്യാറാക്കുന്നു. ഡയറിയും കാർഡും പി ടി എ പ്രസിഡന്റ് മുരളീധരൻ ഉദ്ഘാടനം ചെയ്ത് അസംബ്ലിയിൽ കുട്ടികൾക്ക് വിതരണം ചെയ്തു.
2015 ൽ തയ്യാറാക്കിയ സ്കൂൾ ഡയറിയും ടാഗും ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും വിതരണം ചെയ്തു.
2016 സ്കൂൾ ഡയറി പി റ്റി എ പ്രസിഡന്റ് അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു.
2017 സ്കൂൾ ഡയറി വിതരണം ക്ലാസ്സ്ടീച്ചർ നിർവഹിച്ചു.
2018 സ്കൂൾ ഡയറി വിതരണം ക്ലാസ്സ്അദ്ധ്യാപകർ നിർവഹിച്ചു.
പോയ വർഷങ്ങളിലെ സ്കൂൾ ഡയറി കവർ ചിത്രങ്ങൾ |
-
സ്കൂൾ ഡയറി-2014
-
സ്കൂൾ ഡയറി-2015
-
സ്കൂൾ ഡയറി-2016
-
സ്കൂൾ ഡയറി-2017
-
സ്കൂൾ ഡയറി-2018
സ്കൂൾ സ്റ്റോർ
വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങൾ, ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ, സ്റ്റേഷനറി, മുതലായവ മിതമായ നിരക്കിൽ സ്കൂൾ സ്റ്റോറിൽ ലഭിക്കുന്നു. ഇളംമനസ്സിനെ വഴിതെറ്റിക്കുന്ന ലഹരിവസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണവസ്തുക്കളും കേവല ലാഭേച്ഛയിൽ വിപണനം ചെയ്യുന്നവരിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റി നിർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ബ്ലോഗുകൾ-പോർട്ടലുകൾ
കൈറ്റ് | ലിറ്റിൽ കൈറ്റ്സ് | സംപൂർണ | ഇൻകംടാക്സ് ഇ-ഫയലിംഗ് |
വിദ്യാഭ്യാസവകുപ്പ് | കേരള സർക്കാർ | വിക്ടേർസ് ഓൺലൈൻ ചാനൽ | പടവ് (വിദ്യാലയ ബ്ലോഗ്) |
ഓർമ്മച്ചിത്രങ്ങൾ
വിദ്യാലയത്തിലെ ചരിത്രമുഹൂർത്തങ്ങൾ
-
വിദ്യാലയാരംഭഘട്ടത്തിൽ പത്രമാധ്യമങ്ങളിൽ വന്ന വാർത്തകൾ -
സ്കൂൾ രൂപീകരണ കമ്മിറ്റി യോഗം -
ആദ്യനവാഗതർ -
നവാഗതർക്കൊപ്പം -
ആദ്യത്തെ എട്ടാം ക്ലാസ് ബാച്ച് -
സ്റ്റാഫ്-2009 -
ക്ലാസ്ഃ 2008 -
ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് -
ഹൈസ്കൂൾ കോംപ്ലക്സ് ശിലാസ്ഥപന നോട്ടീസ് -
ശിലാസ്ഥാപന നോട്ടീസ്-കാര്യപരിപാടി -
ഹൈസ്കൂൾ കോംപ്ലക്സ് ശിലാസ്ഥാപനം -
ഓണ അരി വിതരണം-2009 -
സ്കൂൾ കെട്ടിടം -2011 ൽ -
ശാസ്ത്രപോഷിണി ലാബ് ഉദ്ഘാടനം -
വാർഷികം-2015 -
സോളാർ പാനൽ ഉദ്ഘാടനം -
ഓർമ്മച്ചിത്രങ്ങൾ -
ഓർമ്മച്ചിത്രങ്ങൾ -
ഓർമ്മച്ചിത്രങ്ങൾ -
കോൺഫെറൻസ് ഹാൾ ഉദ്ഘാടനം -
ഹയർ സെക്കൻഡറി കോംപ്ലക്സ് ഉദ്ഘാടനം -
ഹയർ സെക്കൻഡറി കോംപ്ലക്സ് ഉദ്ഘാടനസദസ്സ് -
ഹൈടെക് ക്ലാസ്-ഉദ്ഘാടനച്ചടങ്ങ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയം സ്ഥിതിചെയ്യുന്ന ഭൂഭാഗത്തിന്റെ ഉപഗ്രഹചിത്രം {{#multimaps: 11.998353,75.63529 | width=800px | zoom=16 }} |