ജി എച്ച് എസ് എസ് പടിയൂർ/ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

2015:

ജൂണിൽ ക്ലബ്ബ് രൂപീകരിച്ചു. എല്ലാ ക്ലാസ്സിലെയും താത്പര്യമുള്ള കുട്ടികൾ പങ്കെടുത്തു. 5 ന് നടന്ന പരിസ്ഥിതിദിനാഘോഷത്തിൽ ക്ലബ്ബിലെ കുട്ടികളുടെ പ്രതിനിധ്യം ഉണ്ടായി. ജൂൺ 19 ന് നടന്ന വായനാദിനത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം, അസംബ്ലിയിൽ വായനയുടെ മഹത്വത്തെക്കുറിച്ചുള്ള ഭാഷണം എന്നിവ അവതരിപ്പിച്ചു. ഹിന്ദി ദിനാചരണം: ജൂലായ് 31 പ്രേംചന്ദ് ജന്മദിനാചരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും പ്രസംഗം, പുസ്തകപരിചയം, ജീവിതകഥ, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു
7.08.2015 ൽ മറ്റ് ഭാഷാക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ രാമായണ പ്രശ്നോത്തരി നടത്തി.
10.08.2015 ൽ ഹിന്ദി മഞ്ചിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ (പ്രസംഗം, സംഭാഷണം, കവിത, കഥ, ലഘുനാടകം) അവതരിപ്പിച്ചു.
15.08.2015 ൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ ദേശഭക്തിഗാനം, പോസ്റ്റർരചന, ആശംസാപ്രസംഗം, ലഘു പ്രസംഗം എന്നിവ അവതരിപ്പിച്ചു.
24.12.2015 ൽ പ്രത്യേക ഹിന്ദി അസംബ്ലി നടത്തി. ഹിന്ദി പ്രാർത്ഥന, പ്രതിജ്ഞ, പ്രസംഗം, പത്രവാർത്താവായന, കവിത എന്നിവ അവതരിപ്പിച്ചു.
26.12.2015 ന് കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി പക്ഷാചരണം നടത്തി. കോമളവല്ലി ടീച്ചർ (ചാവശ്ശേരി ഗവ.:ഹയർ സെക്കന്ററി സ്കൂൾ) ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ, അധ്യാപകർ എന്നിവർ ആശംസകൾ നേർന്നു. ദേശഭക്തിഗാനങ്ങൾ, കവിതകൾ, കഥകൾ, സംഭാഷണം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് 8, 9, 10 ക്ലാസ്സുകളിലെ സുഗമാ ഹിന്ദി പരീക്ഷാ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
2016:
ഹിന്ദി ദിനം പ്രിൻസിപ്പൽ ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേശഭക്തിഗാനങ്ങൾ, സ്കിറ്റ്, പ്രസംഗം എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ നടന്നു.
2017:
19.06.2017 ന് 73 കുട്ടികൾ അംഗങ്ങളായുള്ള ക്ലബ്ബ് രൂപീകരിച്ചു. ഭാരവാഹികളായി ശ്രീനാഥ് (പ്രസിഡന്റ്), അനഘ കെ (വൈസ് പ്രസിഡന്റ്), കീർത്തന കെ കൃഷ്ണ (സെക്രട്ടറി), വിഷ്ണു പ്രകാശ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. 31.07.2017: പ്രത്യേക അസംബ്ലിയിൽ പ്രേംചന്ദ് ജയന്തി ദിനം ആചരിച്ചു. പ്രേംചന്ദിന്റെ സാഹിത്യരചനകൾ (കവിത, കഥ, പുസ്തകങ്ങൾ) വിവിധ കുട്ടികൾ പരിചയപ്പെടുത്തി. സുഗമഹിന്ദി പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം രാമചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.
22.09.2017 ൽ ഹിന്ദി ദിനാചരണ ചടങ്ങ് പ്രാധാനാധ്യാപിക ലളിതടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നാടകം, കവിതകൾ, കഥകൾ എന്നിവ അരങ്ങേറി. 10, 9, 8 ക്ലാസ്സുകളിൽ ഹിന്ദി വിഷയത്തിൽ മികച്ച സ്കോർ ലഭിച്ച കുട്ടികൾക്കുള്ള സമ്മാനം പ്രിൻസിപ്പൽ ബാലകൃഷ്ണൻ മാസ്റ്റർ വിതരണം ചെയ്തു. 26.01.2018 ന് നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
2018
25.06.2018 ന് ക്ലബ്ബ് രൂപീകരിച്ചു. June 5 പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മിച്ചു.
അദ്ധ്യാപകദിനാചരണം
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകദിനം നല്ല രീതിയിൽ ആചരിച്ചു.
പ്രഭാഷണം, കവിത മുതലായ ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. സുഗമ ഹിന്ദി പരീക്ഷയിലെ വിജയികൾക്ക് അസംബ്ലിയിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാളവിക പി., അക്ഷയ ആർ.പി., കീർത്തന കെ.കൃഷ്ണ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. മികച്ച ഹിന്ദി ക്ലാസ് മാസികകൾക്ക് സമ്മാനം നൽകി. സമ്മാനദാനം ഹെഡ്‌മിസ്ട്രസ് പി.വി.ലളിത നിർവഹിച്ചു. ഹിന്ദി അദ്ധ്യാപിക കെ.കെ.പുഷ്പജ സ്വാഗതം പറഞ്ഞു.

അദ്ധ്യാപകദിനം-2018: സ്വാഗതം- കെ.കെ.പുഷ്പജ
അദ്ധ്യാപകദിനം-2018
അദ്ധ്യാപകദിനം-2018
അദ്ധ്യാപകദിനം-2018
അദ്ധ്യാപകദിനം-2018
അദ്ധ്യാപകദിനം-2018 സമ്മാനവിതരണം: പി.വി.ലളിത, ഹെഡ്‌മിസ്ട്രസ്
അദ്ധ്യാപകദിനം-2018 സമ്മാനവിതരണം
അദ്ധ്യാപകദിനം-2018 സമ്മാനവിതരണം