ജി എച്ച് എസ് എസ് പടിയൂർ/സ്പോർട്സ് ക്ലബ്ബ്-17
കായികവേദി
കായികാദ്ധ്യാപിക എം.എം.ത്രേസ്യാമ്മയുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് സജീവമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി വിശാലമായ ഒരു മൈതാനവും ബാഡ്‌മിന്റൺ കോർട്ടും ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായി വിവിധ ഇനങ്ങളിൽ പരിശീലനം നൽകിവരുന്നുണ്ട്. ഇരിക്കൂർ ഉപജില്ലാ കായികമേളയിലും കണ്ണൂർ റവന്യൂജില്ലാ കായികമേളയിലും സംസ്ഥാന മേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
2009-ലാണ് വിദ്യാലയത്തിൽ നിന്നുള്ള ആദ്യ കായിക സംഘം ഉപജില്ലാതല കായികമേളയിൽ പങ്കെടുക്കുന്നത്. 2009 നവംബർ 19,20,21 തീയ്യതികളിൽ ചെമ്പന്തൊട്ടി എച്ച് എസിൽ വെച്ചു നടന്ന ഉപജില്ലാ കായികമേളയിൽ 25 കുട്ടികൾ പങ്കെടുത്തു. ലിബി സൈമൺ ലോംഗ് ജമ്പിൽ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എല്ലാ വർഷവും സ്കൂൾ കായികമേള സംഘടിപ്പിച്ചു വരുന്നുണ്ട്. ഉപജില്ലാ - ജില്ലാ - സംസ്ഥാനതലങ്ങളിലുള്ള മത്സരവേദികളിൽ വിവിധ ഇനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.
സ്കൂൾ കായികമേളയിലെ ദൃശ്യങ്ങൾ
പ്രത്യേക പരിശീലനപരിപാടി
യോഗാ പരിശീലനം
വോളീബോൾ പരിശീലനം
-
വോളീബോൾ പരിശീലനം
-
വോളീബോൾ പരിശീലനം
-
വോളീബോൾ പരിശീലനം
-
വോളീബോൾ പരിശീലനം
-
വോളീബോൾ പരിശീലനം
-
വോളീബോൾ പരിശീലനം
-
വോളീബോൾ പരിശീലനം
-
വോളീബോൾ പരിശീലനം