വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 23 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ)


അറിയിപ്പ്: നാളെ (2018 ആഗസ്‌റ്റ് 17 മുതൽ 28വരെ) സ്കൂൾ ഓണ അവധി
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
വിലാസം
കൊല്ലം

പട്ടത്താനം പി.ഒ,
കൊല്ലം
,
691021
,
കൊല്ലം ജില്ല
സ്ഥാപിതം17 - 09 - 1962
വിവരങ്ങൾ
ഫോൺ0474 2741804
ഇമെയിൽ41068kollam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫ്രാൻസിസ്. ജി
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ട്രീസ ഷെറിൻ വിൻസി
അവസാനം തിരുത്തിയത്
23-08-201841068vhghss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊല്ലം പട്ടണത്തിന്റെ ഹ്യദയ ഭാഗത്തുനിന്നും ഏതാണ്ട് മൂന്നു കിലോമീറ്റർ കിഴക്കുമാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ തലയുയർത്തിനിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ സ്ക്കൂൾ. വളരെ ലളിതമായ രീതിയിൽ തുടങ്ങി ഒരു ദശാബ്ദത്തിനകം തന്നെ പേരും പെരുമയും ആർജ്ജിച്ച് കേരളത്തിലെ അറിയപ്പെടുന്ന സ്ക്കൂളുകളിലൊന്നായി മാറി . ഈശ്വര വിശ്വാസത്തിലും ധാർമ്മിക ബോധത്തിലും അടിയുറപ്പിച്ചു മൂല്യബോധവും അർപ്പണ മനോഭാവവും ആത്മധൈര്യവുമുള്ള ഒരു സ്ത്രീ സമൂഹത്തെ വളർത്തിയെടുക്കുക എന്നുള്ളതാണ് പരമ പ്രധാന ലക്ഷ്യം. ഒരു ഫ്രഞ്ച് മിഷനറി ആയ Rev.Fr.Louis savanien Dupuis (MEP) സ്തീകളുടെ വിദ്യാഭ്യാസമില്ലായ്മയിൽ അനുകമ്പ തോന്നി ,അതിന് ഒരു പരിഹാരമുണ്ടാക്കണമെന്ന് നിശ്ചയിച്ചു ഇതിനു വേണ്ടി ഒരു സന്യാസ സമൂഹത്തിനു രൂപം കൊടുക്കുന്നതിനുള്ള തീരുമാനമുണ്ടായി. തൽഫലമായി വിമല ഹ്യദയ ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം 1844 ഒക്ടോബർ 16-ാ​​ഠ തീയതി പോണ്ടിച്ചേരി ആസ്ഥാനമായി രൂപം കൊണ്ടു. സന്യാസിനികളുടെ മേൽനോട്ടത്തിൽ സ്ക്കൂളുകൾ ആരംഭിച്ചു. പെൺകുട്ടികൾ സ്ക്കൂളിൾ പോയി പഠിക്കാൻ ആരംഭിച്ചതേടെ കുടുംബജിവിതത്തിൽ വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങി. പുതിയൊരു സംസ്ക്കാരം ഉടലെടുത്തു. പുരുഷന്മാരെപ്പോലെ എല്ലാ രംഗത്തും തുല്ല്യ അവകാശമുണ്ടെന്ന് അവർക്ക് മനസ്സിലായി. കേരളത്തിന്റ സഥിതി ഇതിൽ ഒട്ടും തന്നെ വ്യത്യാസമല്ലായിരുന്നു. അധികം താമസിക്കാതെ കൊല്ലം രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ അലോഷ്യസ് മരിയ ബെൻസിഗർ തിരുമേനി പെൺകുട്ടികളുടെ വിദ്യാഭ്യാസാർത്ഥം 1907 ജൂലൈ 26 നു് പോണ്ടിച്ചേരിയിൽ നിന്നും ഒരു ശാഖാ മഠം കാഞ്ഞിരകോട് ഇടവകയിൽ സ്ഥാപിച്ചു. ഇതിനോട് ചേർന്ന് സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ ഒരു പ്രൈമറി സ്ക്കൂൾ ആരംഭിക്കുകയുണ്ടായി. തുടർന്ന് യു പി സ്ക്കൂൾ ആയും 1947 ൽ ഹൈ സ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. സഭയുടെ പുരോഗതിയും സാമൂഹിക വളർച്ചയും ലക്ഷ്യം വച്ച് കൊല്ലം ആസ്ഥാനമാക്കി പട്ടത്താനത്ത് 1947 ൽ അഭിവന്ദ്യ ജെറോം തിരുമേനി കേരളത്തിൽ പ്രവർത്തിച്ചു വന്നിരുന്ന അഞ്ചു മഠങ്ങളെയും പോണ്ടിച്ചേരി മഠത്തിന്റെ നേത്യത്തിലാക്കി. അതാണ് ഇന്ന് കാണുന്ന FIH GENERALATE IHM CONVENT ഇവിടുത്തെ സഹോദരികൾ അദ്ധ്യാപനം , ആതുര ശുശ്രൂഷ , മതബോധനം , സാമൂഹിക സേവനം , പ്രേക്ഷിത പ്രവർത്തനം എന്നിവയിൽ അതീവ താൽപ്പര്യത്തോടെ പ്രവർത്തിച്ചു വരുന്നു. ക്രിസ്തുരാജ് ഹൈ സ്ക്കൂൾ തില്ലേരി സെന്റ് ആന്റണീസ് എൽപി എസിലുമാണ് ആദ്യമായി ഇവിടുത്തെ സഹോദരിമാർ അധ്യാപനവ്യത്തി ആരംഭിച്ചത്. അഭിവന്ദ്യ ജെറോം പിതാവിന്റെ പ്രാർത്ഥനയും പരിലാളനയും സ്നേഹവും സഹയവും ഞങ്ങൾക്കെന്നും വഴികാട്ടിയായിരുന്നു. പിതാവിന്റെ പ്രാർത്ഥനയുടെയും ചിന്തയുടെയും ഫലമായി രൂപപ്പെട്ടതാണ് കൊല്ലം പട്ടണത്തിൽ പെൺകുട്ടികൾക്ക് മാത്രമായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്നുള്ളത്. അങ്ങനെ പുതിയ സ്ക്കൂളിനായുള്ള അപേക്ഷ ഗവൺമെന്റിൽ സമർപ്പിച്ചു. കൊല്ലം ബിഷപ്പിനെ ഈ പട്ടണത്തിൽ പുതിയ സ്ക്കൂൾകൂടി അനുവദിക്കില്ല എന്നു പറഞ്ഞു അപേക്ഷ നിരസിക്കുകയാണുണ്ടായത്. തന്റെ നിശ്ചയ ദാർഢ്യം നടപ്പിലാക്കാൻ തീരുമാനിച്ച പിതാവ് ക്രിസ്തു രാജ് സ്ക്കൂൾ ബൈഫിർക്കേറ്റ് ചെയ്ത് പെൺകുട്ടികൾക്കു മാത്രമായുള്ള സ്ക്കൂൾ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി ഗവൺമെന്റിനു വീണ്ടും അപേക്ഷ നൽകി. തുടർന്ന് സ്ഥലം കണ്ടു പിടിക്കുന്നതിലേക്കായി ശ്രദ്ധ. ഇതിനു നേത്യയ്വം വഹിച്ചത് ഞങ്ങളുടെ സുപ്പീരിയൽ ജനറൽ, Very Rev.mother Elgive Mary ആണ്. കോൺവെന്റിന്റെ എതിർ വശത്തായി ഉള്ള തരിശു ഭൂമി ഇതിനായി തിരഞ്ഞെടുത്തു. ഇതിനായി സ്ഥലം ഉടമസ്ഥൻ ടി ഡി ഉമ്മനെ നേരിൽ കാണാനായി അദ്ദേഹത്തിന്റെ കുളത്തൂപ്പുഴ എസ്റ്റേറ്റിലേക്കു പുറപ്പെട്ടു. ക്രിസ്തുരാജ് സ്ക്കൂളിലെ ലോക്കൽ മാനേജറും ഞങ്ങളോടൊപ്പപം ഉണ്ടായിരുന്നു. വളരെ സന്തോഷത്തോടെ ഞ്ങ്ങളുടെ ആവശ്യം അദ്ദേഹം അംഗീകരിച്ചു. ദൈവ നിശ്ചയം പോലെ തോബിയാസ് അച്ഛന്റെ നിർദ്ദേ‌‌‌‌ശപ്രകാരം Mr. PRABHAKAR WALTER എന്ന ആളിനെ സമീപിച്ച് വിവരം ധരിപിപച്ചു. അദ്ദേഹം വസ്തു വാങ്ങാനുള്ള 80000 രൂപ അഭിവന്ദ്യ പിതാവിനെ ഏൽപ്പിക്കാമെന്നു സമ്മതിച്ചു. വളരെ വൈകാതെ സ്ഥലത്തിന്റെ എഴുത്തു കുത്തുകൾ നടത്തി. കെട്ടിടം മറ്റുപകരണങ്ങൾ എന്നിവയ്ക്കുള്ള ചിലവ് ഭീമാകാരമായിരുന്നു. ഞങ്ങളുടെ അനുദിന ചിലവ് തന്നെ വളരെ വിഷമത്തിലായിരുന്നു . അതു ചുരുക്കിക്കൊണ്ടു വീണ്ടും മുന്നേറി. കുണ്ടും കുഴിയും കാടുകളും പിടിച്ചു കിടന്ന സ്ഥലം6 വെട്ടിത്തളിച്ച് റെയിൽവേസ്റ്റേഷനിൽ കൂട്ടിയിട്ടിരുന്ന കൽക്കരിപ്പൊടി തുശ്ചമായ വിലയ്ക്കു വാങ്ങി കുഴികൾ നികത്തി സ്ഥലം നിരപ്പാക്കി അന്നുണ്ടായിരുന്ന ഒരു കുളത്തിലാണ് ഇന്നു കാണുന്ന മനോ‌ഹരമായ പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത് . സ്ക്കൂളിന് അനുവാദം ലഭിക്കുമെന്നുറപ്പായി . ഡി പി ഐ സ്ഥലം സന്ദർശിച്ചു ത്യപ്തിപ്പെട്ടു. അഭിവന്ദ്യ ജെറോംപിതാവിന്റെ നിർദ്ദേശ പ്രകാരം പുരയിടത്തിന്റെ കിഴക്കേ അറ്റത്തായി നൂറ് മീറ്റർ നീളത്തിൽ ഒരു ഓലഷെഡ് നിർമിച്ചു. 1961 ജൂൺ മാസത്തിൽ അഞ്ചാം ക്ലാസ്സിലെ അഞ്ചു ഡിവിഷൻ(പെൺകുട്ടികൾ) അതിലേക്ക് മാറ്റി.Sr.Immaculate Maryയുടെ മേൽനോട്ടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. ഈ ഭാഗത്താണ് ഇന്ന് കാണുന്ന മൂന്നുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. താമസിയാതെ പടിഞ്ഞാറു ഭാഗത്തായി ഒരു U SHAPEകെട്ടിടം നിർമിച്ചു. പരിശുദ്ധ അമ്മയുടെ സഹായത്താൽ 1962 ആഗസ്റ്റ് 22 തീയതി K.R.H.S.S.നെ രണ്ടായി വിഭജിച്ചു. ദൈവത്തിലും പരകിശുദ്ധ അമ്മയ്ക്കും നന്ദി പറഞ്ഞു. അക്കാലത്ത് വിമല ഹ്യദയ തിരുനാൾ ആഘോഷിച്ചിരുന്നത് ആഗസ്ത് 22 നാണ്. അമ്മയുടെ മദ്ധ്യസ്ഥതയിലാണ് ഈ അനുവാദം ലഭിച്ചതെന്ന് ഞങ്ങൾ പൂർണ്ണമായി വിശ്വസിച്ചു ആയതിനാൽ അമ്മയുടെ പേരിൽത്തന്നെ സ്ക്കൂൾ ആരംഭിക്കുന്നതിനായി തീരുമാനിച്ചു. അങ്ങനെ വിമല ഹ്യദയ ഗേൾസ് ഹൈ സ്ക്കൂൾ എന്നു പേരിട്ടു. താമസിയാതെ തന്നെ രേഖാമൂലമായ അനുവാദം കൊല്ലം ഡി ഇ ഒ യിൽ നിന്നും ലഭിച്ചു. അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി പരേതനായ VERY REV.MSGR.V.ANGELUS ന്റെ പ്രധാന കാർമ്മികത്വത്തിൽ മഠം വക പള്ളിയിൽ ദിവ്യകാരുണ്യ ആശിർവീദം നടത്തി വിമല ഹ്യദയ സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു. REV.Sr.Immaculate Mary ആയിരുന്നു ആദ്യ ഹെഡ്മിസ്ട്രസ്. 1963 ൽ നഴ്സറി , പ്രൈമറി സ്ക്കൂളും ഇതിനോട് ചേർന്നു ആരംഭിച്ചു. ക്രമോണ അത് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആരംഭിച്ചു. പട്ടണത്തിലെ പെൺകുട്ടികളുടെ കേന്ദ്രമായ ഈ വിദ്യാലയത്തിന് 2000ൽ പ്ലസ് ടു കോഴ്സ് ​​​​​അംഗീകാരം ലഭിച്ചു. ഇന്ന് പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും അഭിമാന പൂർവ്വമായ വിജയം കൈവരിച്ച ഈ സരസ്വതീ ക്ഷേത്രം വിദ്യ കൊണ്ടും പരിശുദ്ധികൊണ്ടും സമ്പന്നമാണ്. അനേകായിരം വിദ്യാർത്ഥിനികളെ ഉന്നതങ്ങളിലേക്കെത്തിക്കുവാൻ ഇതിനു സാധിച്ചിട്ടുണ്ട്.

മാനേജ്മെന്റ്

കൊല്ലം കോർപറേറ്റ് മനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് പട്ടത്താനം വിമലാ ഹ്രദയം എച്ച്.എസ്.എസ് .

കൊല്ലം രുപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായിരുന്നു , ഭാഗ്യസ്മരണാർഹനായ ബഹുമാനപ്പെട്ട ജറോം മെത്രാനാണ് രുപതാവക സ്കുൂളുകൾ കോർപറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കാൻ രുപം നൽകിയത് . ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുവേണ്ടി അദ്ദേഹം അനേകം സ്കൂളുകൾ ആരംഭിച്ചു . ഏകദേശം 60 എൽപി എസ് , യുപി എസ് , എച്ച് എസ് എസ് എന്നിവ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട് . ഇവയെല്ലാം മകുടം ചാർത്തുന്നതാണ് അദ്ദേഹം സ്ഥാപിച്ച ഫാത്തിമാ മാതാ കോളേജ്ജ്. അദ്ദേഹത്തിന്റെ വിശാലമനസ്കതയുടെയും മതേതരതത്ത്വത്തിന്റെയും തെളിവാണ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ നാനാജാതി മതസ്ഥരായവരും പ്രവർത്തിക്കുന്നുണ്ട് എന്നുള്ള വസ്തുത . ജേറോം മെത്രാന്റെ പാത തന്നെയാണ് ഇന്നും മാനേജാമെന്റ് പിൻതുടരുന്നത് എന്നുള്ളത് ചാരിതാർത്ഥ്യജനകമാണ് , ജേറോം മെത്രാന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ് , ജനങ്ങൾക്കു വ്യക്തിപരവും തോഴിൽപരവുമായ അഭിവ്രദ്ധി ഉണ്ടായതും , സാമൂഹ്യസാമ്പത്തിക ഉന്നമനവും , തദ്വാരാ സംസ്കാരസമ്പന്നമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും സഹായകമായ സ്ഥാപനങ്ങൾ കൊല്ലം പട്ടണത്തിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നത് . മാനേജ്മെന്റിന്റെ നിസ്വാർത്ഥ സേവനം എന്നെന്നും വിലമതിക്കപ്പെടുന്നതാണ്.690 വർഷത്തെ പാരമ്പര്യമുള്ള കൊല്ലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി
റവ.സിസ്റ്റർ.സ്റ്റൻസിലാവുസ് മേരി
സിസ്റ്റർ.നിർമ്മലാ മേരി
സിസ്റ്റർ. മാത്യു മേരി
സിസ്റ്റർ.പവിത്ര മേരി
സിസ്റ്റർ. ഡെയ്സി മേരി
സിസ്റ്റർ. പ്രിയാമേരി
സിസ്റ്റർ ഗ്ലോറിറ്റ
സിസ്റ്റർ.വില്മ മേരി
1962 -1984 1984-1996 1996-2000 2004-2005 2001-2004 2005-2014 2014-2016 2016-2018 2018-
സിസ്റ്റർ.സ്റ്റൻസിലാവുസ് മേരി 1995 -ൽ ദേശീയ അധ്യാപക അവാർഡ് രാഷ്ടപതി ബഹു .ശങ്കർ ദയാൽ ശർമ്മ കൈയിൽ നിന്ന് സ്വീകരിക്കുന്നു

ഹൈസ്കൂൾ അദ്ധ്യാപകർ

  1. ഇംഗ്ലീഷ്
  2. മലയാളം
  3. ഹിന്ദി
  4. സാമൂഹ്യ ശാസ്ത്രം
  5. ജീവശാസ്ത്രം
  6. ഭൗതിക ശാസ്ത്രം
  7. ഗണിതം
  8. പ്രവർത്തിപരിചയം
  9. സംഗിതം
  10. I E D
  11. കായിക അദ്ധ്യാപകൻ
  12. അപ്പർ പ്രൈമറി അദ്ധ്യാപകർ


കഴിഞ്ഞ അഞ്ച് വർഷത്തെ സ്ക്കൂൾ അഡ്മിഷൻ ഒറ്റനോട്ടത്തിൽ
വർഷം V VI VII VIII IX X ആകെ
2014 - 15 709 738 783 931 997 890 5052
2015 - 16 677 750 776 882 935 963 4983
2016 - 17 557 695 768 814 869 904 4607
2017 - 18 545 597 727 821 828 849 4367
2018 - 19 571 594 650 782 791 808 4196

നേട്ടങ്ങൾ

2017 -18 ൽ SSLC പരീക്ഷക്ക് 848 കുട്ടികൾ പരീക്ഷക്ക് എഴുതുകയും 90 കുട്ടികൾക്ക് FULL A+ ,80 കുട്ടികൾക്ക് 9 A+ , ഒരു കുട്ടി ഒഴിഗേ എല്ലാ കുട്ടികൾക്കു നല്ല മാർക്കോടെ വിജയം കൈവരിച്ചു .

2017-18 ൽ full A+ കരസ്ഥമാക്കിയ കുട്ടികൾ
2017 -18 ൽ SSLC പരീക്ഷക്ക് 9A+ കരസ്ഥമാക്കിയ കുട്ടികൾ
ഫുൾ 'എ 'പ്ലസ് വാങ്ങിയ കുട്ടികള്ക്ക് ആദരിക്കൽ
ഫുൾ 'എ 'പ്ലസ് വാങ്ങിയ കുട്ടികള്ക്ക് ആദരിക്കൽ

Former Students Association ആഗസ്റ്റ് 12-2018

Former Students Association

Literary & Culture Competition-ൽ, 12ആഗസ്റ്റ്.2018 കർമ്മലറാണി ട്രേയിനിങ് കോളേജിൽ വച്ചുനടത്തിയ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ ഉന്നത വിജയം നേടുകയുണ്ടായി. Culture Competition-ന് ഒന്നാം സ്ഥാനവും Literary Competition-ന് രണ്ടാം സ്ഥാനവും Literary & Culture Competition-ൽ 2nd Overall കരസ്ഥമാക്കുകയും ചെയ്തു.

വിജയികളെ താഴെ ചേർക്കുന്നു

Sl.No Item Name grade
1 Water colour painting Krishna C prakash A
2 Pencil drawing Shreya K S A
3 Elocution (Malayalam) Blaisy Babby P A
4 Essay Writting (Malayalam) Blaisy Babby P A
5 Essay Writting (English) Anagha A A
6 Folk Dance Anjali R C

ദിനാചാരങ്ങൾ

പ്രവേശകദിനം 01‌.06.2018

        01.06.2018 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഹെഡ്മിസ്റ്റ്രസിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവ ചടങ്ങ് നടന്നു. കുുട്ടികളെ വരിയായി ഊതിവീർപ്പിച്ച ബലൂണുകളുമായി ആഡിറ്റോറിയത്തിലേക്ക് നവാഗതരായ എല്ലാ കുുട്ടികളെയും ആനയിച്ചു. വേദിയിലിരുന്ന വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി  ബലൂണുകൾ വീശി സ്വാഗതം ചെയ്തുു. തുടർന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൾ ശ്രി. ഫ്രാൻസിസ് സാർ സ്വാഗതം ആശംസിച്ചു. അധ്യക്ഷനായിരുന്ന Rev. ബിനു തോമസ് രാജ്യം നയിക്കേണ്ട പൗരന്മാരാണ് വളർന്നു വരുന്ന ഈ കുുട്ടികളെന്ന് പ്രസംഗത്തിൽ അവരെ ഓർമപ്പെടുത്തി.തുടർന്ന് ഉദ്ഘാടനകനായ നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ വരദരാജൻ സാർ വിദ്യാലയ മികവ്, വിദ്യാർത്ഥി  മികവ് എന്ന വിഷയത്തെക്കുറിച്ചു ആധികാരീകമായി സംസാരിച്ചു. ദിപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അടുത്ത കാര്യപരിപാടി സ്ക്കൂൂളിന്റെ നെടുംതുണായ സിസ്റ്റർ വിൽമാ മേരി കുുട്ടികൾക്ക് വേണ്ട നിർദ്ദെശം നൽകി. ശെഷം പി.ടി.എ പ്രെസിഡന്റ് പ്രമോദ് ആശംസാ പ്രസംഗം നടത്തി.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുവാൻ

ബാലവേല വിരുദ്ധദിനം 12.06.2018

        ബോധവൽക്കരണ ക്ലാസ് പ്രഭാഷണം.

ലോക രക്തദാനദിനം 14.06.2018

        പ്രഭാഷണം രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്.

മരുവൽക്കരണ വിരുദ്ധദിനം 17.06.2018

        എക്കൊ ക്ലബിന്റെ ആദിചുവ്യത്തിൽ മരങ്ങൾ നട്ടുപിടിപിച്ചു.

വായനാദിനം 19‌‌.06.2018

      ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരം ആചരിച്ചു. വായനാദിനത്തിന്റെ അന്ന് "വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " എന്ന വാക്യം ഓർമിപ്പിച്ചു കൊണ്ടു H.M പ്രസംഗം നടത്തി. തുടർന്ന് അബ്ദുുൽ കലാം സാറിന്റെ പുസ്തകത്തിലെ ചില വാക്യങ്ങൾ ഉദ്ധരിച്ചുക്കൊണ്ട് ദീപ ഒരു പ്രഭാഷണം നടത്തി. തുടർന്ന് പുസ്തകം കുുട്ടികൾ നിർബന്ധമായി വായിക്കുകയും, വായനക്കുറിപ്പ് തയാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

യോഗാദിനം 21.06.2018

   ജൂൺ 21 രാജ്യന്തര യോഗ ദിനം ആചരിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യവും അതിന്റെ ആവശ്യകതയും മനസിലാക്കുകയും ചെയ്തു. അന്നുമുതൽ എല്ലാ ദിവസവും അസംബ്ളിക്കു മുൻപ് അഞ്ച് മിനിറ്റ് യോഗയുടെ ഒരു ഭാഗമായി പ്രാണായാമം H.M ന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. അന്നേ ദിവസം ലോക സംഗീത ദിനം കൂടിയായിരുന്നു. സംഗീതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒരു പ്രഭാഷണം നടത്തുകയുമുണ്ടായി. ഒപ്പം ഒരു സംഗീതാലാപനവും നടത്തി.
കുട്ടികൾ യോഗ പരിശീലിക്കുന്ന
കുട്ടികൾ യോഗ പരിശീലിക്കുന്ന
കുട്ടികൾ യോഗ പരിശീലിക്കുന്ന

ലഹരി വിരുദ്ധദിനം 27.06.2018

     ജൂൺ 27 ലഹരി വിരുദ്ധദിനം. ലോക  ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കുുട്ടികൾ ഒരുചുവർ പത്രിക പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു

ശുചീകരണ ദിനം 29.06.2018

       ജൂൺ 29 ശുചീകരണത്തിന്റെ ഭാഗമായി ബാത്റൂം എസ് 1,എസ്2, എസ്3 എന്നിങ്ങനെ തിരിക്കുകയും എസ്3 യിൽ എങ്ങനെ വൃത്തിയായി സൂക്ഷിക്കാമെന്ന നിർദ്ദേശം നൽകുുകയും ക്ലാസ് അധ്യാപകർ കുുട്ടികൾക്ക് വേണ്ട നിർദ്ദേശം നൽകാൻ ആഹ്വനം ചെയുകയും ചെയ്തു.

മറ്റു ദിനങ്ങൾ

ജൂലൈ 1 വനമഹോത്സവം ,ഡോക്ട്ടേഴ്സ് ദിനം
ജൂലൈ 2 ലോക കായിക ദിനം, പത്രപ്രവർത്തന ദിനം
ജൂലൈ 4 മാഡം ക്യൂറി ചരമം
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമം
ജൂലൈ 6 ലോക ജന്തു ജന്യരോഗ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനം
ജൂലൈ 12 അന്താരാഷ്ട്ര മുധജന ദിനം, മലാല ദിനം
ജൂലൈ 14 എൻ, എൻ കക്കാട് ജനനം, സ്വാമി വിവേകാനന്ദൻ ചരമം
ജൂലൈ 15 എം. ഐ വാസുദേവൻ നായർ ജനനം
ജൂലൈ 16 ലോക ഭൂപടദിനം

ഭൗതികസൗകര്യങ്ങൾ

കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് നക്ഷ്രത്തിളക്കത്തോടെ തലയുയർത്തി നിൽക്കുന്ന സരസ്വതീക്ഷേത്രമാണ് വിമല ഹൃദയ ഹയർ സെക്കന്ററി സ്ക്കുൾ ഫോർ ഗേൾസ്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി പെൺക്കുട്ടുികളുടെ മാത്രം വിദ്യാഭാസത്തിനായി വിമല ഹൃദയ സിസ്റ്റേഴ്സിന്റെ ശ്രമഫലമായി രൂപം കൊണ്ട ഈ വിദ്യാലയത്തിൽ ഇന്ന് 93 ക്ലാസ് മുറികളുണ്ട്. (UP + HS). പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്ക്കുളിൽ Basket ball court, Hand ball practiceനുള്ള സൗകര്യം തുടങ്ങിയവും Music room, Couselling room, Prayer room തുടങ്ങിയവും ഉണ്ട് High tech class മുറികൾ CDകൾ Reference ഗ്രന്ഥങ്ങൾ ഇവ അടങ്ങിയ ലൈബ്രറി, സുസജ്ജമായ Science lab, ഒരേ സമയം 150 കുട്ടികൾക്ക് information technology പഠിക്കാനുള്ള സൗകര്യ പ്രതമായ I.T lab ഇവ കുട്ടികളിലെ പഠനാഭിമുഖ്യം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. അതിവിശാലവും മനോഹരമായ ആഡിറ്റോറിയം വിമലാഹൃദയത്തിന്റെ മാത്രം പ്രത്യേകതയാണ്. സ്ത്രീ സൗഹൃദ ശുചിമുറികൾ, Cycle shed, canteen, ഒരേ സമയം 50 കുട്ടികൾക്ക് കൈ കഴുകാൻ വൃത്തിയും വെടിപ്പുമുള്ള പൈപ്പ് സൗകര്യം. NCC, JRC, തുടങ്ങിയ സേവന സംഘടനകൾ പ്രവർത്തിക്കുന്നതിനാവിശ്യമായ പ്രത്യക ക്ലാസ് മുറികൾ, തുടങ്ങിയവയും ഈ സ്കൂളിൽ ഉണ്ട്. സ്ക്കൂൾിന്റെ മുന്നിലായി സജ്ജീകരിച്ചിരിക്കുന്നഗ്രോട്ടോയും മനോഹരമായ പൂന്തോട്ടവും ഈ സ്ക്കൂളിൽ കടന്നുവരുന്ന ഓരോ വിദ്യാർത്ഥിനിക്കും Positive Energy നിറക്കുന്നു

  1. ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.
  2. ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
  3. ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
  4. മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5000 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
  5. 40 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂൾ രണ്ടു എെ.ടി.ലാബ്.
  6. സയൻസ് ലാബ്.
  7. ഗണിതലാബ്.
  8. സെമിനാർ ഹാൾ
  9. കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
  10. വിശാലമായ കളിസ്ഥലം.
  11. കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി ബസുകൾ

ഹൈടെക്

നിലവിൽ സർക്കാർ നിന്ന് സൗജന്യമായി ലഭിച്ച ഇരുപതു ലാപ്ടോപ്പ് , പ്രൊജക്ടർ ,സ്പീക്കർ, പ്രൊജക്ടർ സ്ക്രീൻ ,അനുസരിച്ചു ഇരുപതു ക്ലാസ് മുറികൾ ഹൈടെക് ആക്കിയിട്ടുണ്ട്.30 ക്ലാസ് മുറികൾ ഹൈടെക് ആയിക്കൊണ്ടിരിക്കുന്നു.

മുഴുവൻ ക്ലാസ്‌മുറികളും ആഗസ്റ്റ് മാസത്തോടെ ഹൈടെക് ആക്കിമാറ്റുവാൻ സാധിക്കും.

I.E.D കുട്ടികൾക്കുള്ള ക്ലാസ്

S.S.A-യുടെ മേൽനോട്ടത്തിൽ സ്ക്കുളിലെ C.W.S.N (Children with Special needs ) കുട്ടികളെ കണ്ടെത്തുടയും.അവരുടെ കഴിവുകൾ കണ്ടെത്തി പരിശീലനവും പഠനപ്രവർത്തനങ്ങളും നൽകുന്നു.

പഠനത്തിൽ വിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തുകയും Adaptation നൽകുന്നു

Mental Retardation, Visualy impaired , Hearing imparied,

സൈക്കൾ വിതരണം

2017-18 അധ്യായനവർഷത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി S C കുട്ടികൾക്കു വേണ്ടി കൊല്ലം കോപറേഷൻ സൈക്കളിൾ വിതരണം ചെയുന്നു. സൈക്കളിന്റെ ഉദ്ഘടന കർമ്മം കൊല്ലം വിമലാഹൃദയ സ്കുളിൽവെച്ച്ബഹു. കൊല്ലം കോപറേഷൻ മേയർ അഡ്വ.രാജേന്ദ്രബാബു നിർവഹിച്ചു. കൊല്ലം വിമലാഹൃദയ സ്കുളിൽ 150 തോളം സൈക്കള്ളുകൾ ലഭ്യമായിട്ടുണ്ട്. 2017-18 അധ്യായനവർഷത്തിലെ 8,9,10 ക്ലസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് വേണ്ടിയുള്ളകതാണ് ഈ പദ്ധതി.

ബഹു. കൊല്ലം കോപറേഷൻ മേയർ അഡ്വ.രാജേന്ദ്രബാബു S C കുട്ടികൾക്കുവേണ്ടി സൈക്കളിന്റെ ഉദ്ഘടനകർമ്മം നിർവഹിച്ചു..സൈക്കളിൾ വിതരണം ചെയുന്നു
ബഹു. കൊല്ലം കോപറേഷൻ മേയർ അഡ്വ.രാജേന്ദ്രബാബു S C കുട്ടികൾക്കുവേണ്ടി സൈക്കളിൾ വിതരണം ചെയുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

ബാന്റ് ട്രൂപ്പ്

തുടർച്ചയായി ഇരുപത്തിയാറു വർഷങ്ങളായി സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ സ്കൂൾ ബാൻഡ്, സന്തോഷം പ്രകടപ്പിക്കുന്ന ഒരു ചിത്രം

ബാന്റ് ട്രൂപ്പ്. ജില്ലയിലെ ഏറ്റവും നല്ല ബാന്റ് ട്രൂപ്പ് ഈ സ്ക്കൂളിന് സ്വന്തമാണ്. സബ് ജില്ലാ , ജില്ലാ സംസംസ്ഥാന തലത്തിൽ "എ" ഗ്രേഡ് നേടിയ അഭിമാണ പാത്രങ്ങളാണ്. സ്കൂളിൻെറ ബാന്റ് ട്രൂപ്പിൻെറ അവതരണം വീഡിയോ കാണുക . വീഡിയോ കാണാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

LINKS


ജി.പി.എഫ്.ക്രഡിറ്റ് കാർഡ്
ഐ.ടി.സ്കൂൾ,കേരള
dhse kerala
സമഗ്ര
ഐ.ടി.സ്കൂൾ കൊല്ലം
പൊതുവിദ്യാഭ്യാസവകുപ്പ്
ഗണിത അധ്യാപനം
ഹരിശ്രീ പാലക്കാട്









വഴികാട്ടി