വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സോഷ്യൽ സയൻസ് ക്ലബ്ബ്

ഹിരോഷിമ നാഗസാക്കി ദിനം

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒരു ഓഗസ്റ്റ് മാസത്തിലാണ് ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചത്. അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുകയാണ്. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്.രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ഓഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയ ശേഷം ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ് വർഷിക്കുകയായിരുന്നു ഒരൊറ്റ ദിവസംകൊണ്ട് നാൽപതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയിൽ പൊലിഞ്ഞത്. ജപ്പാൻ പുറത്തുവിട്ട കണക്കനുസരിച്ച് ബോംബ് വർഷിച്ച വർഷം മാത്രയിൽ 80,000-ലേറെ ആളുകൾ ദുരന്തത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ പതിന്മടങ്ങ് ആളുകൾ ദുരന്തത്തിന്റെ കെടുതികൾ ഇന്നും അനുഭവിക്കുന്നു.

സാമൂഹ്യശാസ്ത്രമേള

പട്ടത്താനം വിമലഹൃദയ സ്കൂളിൽ നിന്നും സാമൂഹ്യശാസ്ത്ര മേളയിൽ യുപി വിഭാഗത്തിൽ കുട്ടികൾ മത്സരിച്ച് വിവിധ വിഭാഗങ്ങളിൽ സമ്മാനാർഹരായി. 1.സ്റ്റിൽ മോഡൽ വിഭാഗത്തിൽ നിരഞ്ജന ജെ.പിയും & എമിൻ നൗറിനും സെക്കൻഡ്എ ഗ്രേഡ് കരസ്ഥമാക്കി.
2.പ്രസംഗ മത്സരത്തിൽ ഏഴാം ക്ലാസിലെ രഹ്ന സെക്കൻഡ് എ ഗ്രേഡ് കരസ്ഥമാക്കി.
3.ക്വിസ് മത്സരം, വർക്കിംഗ് മോഡൽ എന്നിവയിൽ കുട്ടികൾ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി

ശാസ്ത്ര രംഗം, പ്രാദേശിക ചരിത്രരചന2021-2022

ശാസ്ത്ര രംഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തങ്ങൾ താമസിക്കുന്ന പ്രദേശത്തിൻ്റെ അന്വേഷണാത്മക ചരിത്രം തയ്യാറാക്കുക എന്ന മത്സരത്തിൽ വിമലഹൃദയ സ്കൂളിലെ ഏഴാം ക്ലാസ് എൽ ഡിവിഷനിലെ അഗ്രിമ ആർ ബിനു സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.  

ഗാന്ധി ജയന്തി

ഇന്ത്യയെ സ്വാതന്ത്ര്യത്തിൻറെ മനോഹരമായ കവാടത്തിലേയ്ക്ക് നയിച്ച മഹാരഥൻ ഭൂമിയിൽ പിറവിയെടുത്ത ദിനമാണ് ഒക്ടോബർ 2. ജീവിതത്തിലുടനീളം ഒരിക്കൽ പോലും വിട്ടുവീഴ്ചയില്ലാതെ പാലിച്ച അഹിംസ എന്ന തത്വം ജീവിതത്തിൻറെ സന്ദേശമായി വരും തലമുറകളിലേയ്ക്ക് പകരാനായി മാറ്റി വെച്ചുകൊണ്ടാണ്‌ ഗാന്ധിജി ഭാരതത്തോട് വിടചൊല്ലിയത്.1869 ൽ ഒക്ടോബർ 2 ന് പോർബന്ദറിൽ ജനിച്ച മോഹൻദാസ്‌ കരം ചന്ദ് ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ്‌ എന്ന പദവിയിലെത്തുന്നത് വരെയുള്ള അദ്ദേഹത്തിന്റെ ജീവിത മുഹൂർത്തങ്ങൾ വിശകലനം ചെയ്യുമ്പോൾ, രാജ്യത്തെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കാൻ നിയോഗിക്കപ്പെട്ടതുപോലെ, അതിനായി മാത്രം ജീവിച്ചതായി മാത്രമേ നമുക്ക് കാണാൻ കഴിയൂ. ആക്രമണവും അസഹിഷ്ണുതയുമില്ലാതെ അഹിംസാ മാർഗത്തിലൂടെയായിരുന്നു ഗാന്ധിജിയുടെ ഓരോ പ്രവൃത്തികളും എന്നതിനാൽ അഹിംസയെന്ന ഉയർന്ന ദർശനത്തിൻറെ ഏറ്റവും മികച്ച വക്താവായും രാജ്യം അദ്ദേഹത്തെ കരുതിപ്പോന്നു. അതുകൊണ്ട് തന്നെ ഗാന്ധിജി ജനിച്ച ഒക്ടോബർ 2 അഹിംസാ ദിനമായും ആചരിക്കുന്നു.