വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/പ്രവേശനോത്സവം 2018

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശകദിനം 01‌.06.2018

01.06.2018 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഹെഡ്മിസ്റ്റ്രസിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവ ചടങ്ങ് നടന്നു. കുുട്ടികളെ വരിയായി ഊതിവീർപ്പിച്ച ബലൂണുകളുമായി ആഡിറ്റോറിയത്തിലേക്ക് നവാഗതരായ എല്ലാ കുുട്ടികളെയും ആനയിച്ചു. വേദിയിലിരുന്ന വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ബലൂണുകൾ വീശി സ്വാഗതം ചെയ്തുു. തുടർന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൾ ശ്രി. ഫ്രാൻസിസ് സാർ സ്വാഗതം ആശംസിച്ചു. അധ്യക്ഷനായിരുന്ന Rev.Fr ബിനു തോമസ് രാജ്യം നയിക്കേണ്ട പൗരന്മാരാണ് വളർന്നു വരുന്ന ഈ കുുട്ടികളെന്ന് പ്രസംഗത്തിൽ അവരെ ഓർമപ്പെടുത്തി.തുടർന്ന് ഉദ്ഘാടനകനായ നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ വരദരാജൻ സാർ വിദ്യാലയ മികവ്, വിദ്യാർത്ഥി മികവ് എന്ന വിഷയത്തെക്കുറിച്ചു ആധികാരീകമായി സംസാരിച്ചു. ദിപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും ചെയ്തു .ഈ സന്ദേശം വായിക്കാൻ പൊതു വിദ്യാഭ്യാസ സംരക്ഷണ ഗീതം ആലപിക്കുകയും ചെയ്തു.ഈ ഗാനം കേൾക്കാൻ തുടർന്ന്അ ടുത്ത കാര്യപരിപാടി സ്ക്കൂൂളിന്റെ നെടുംതുണായ സിസ്റ്റർ വിൽമാ മേരി കുുട്ടികൾക്ക് വേണ്ട നിർദ്ദെശം നൽകി. ശെഷം പി.ടി.എ പ്രെസിഡന്റ് പ്രമോദ് ആശംസാ പ്രസംഗം നടത്തി.