സഹായം Reading Problems? Click here


വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
41068 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്
സ്കൂൾ കോഡ് 41068
യൂണിറ്റ് നമ്പർ LK/2018/41068
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർ ഗോപിക ആർ
ഡെപ്യൂട്ടി ലീഡർ കൃഷ്ണ വേണി എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സിസ്റ്റർ ജോസ്ഫിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഇമെൽഡ പീറ്റേഴ്സ്
04/ 09/ 2019 ന് 41068vhghss
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ഉള്ളടക്കം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018-2019

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ്

സിസ്റ്റർ ജോസ്ഫിൻ
ഇമെൽഡ പീറ്റേഴ്സ്വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവ‍ർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാ‍ർഥികളെക്കൂടി പങ്കാളികളാക്കേണ്ടതുണ്ടല്ലോ. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്

സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നി‍ർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 40 വിദ്യാർഥികളെ ചേ‍ർത്ത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/41068).

ഇതിന്റെ ഭാഗമായി കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികക്കും അവധിക്കാലത്ത് പരിശീലനം ലഭിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ്സിൽ പങ്കാളികളായ കുട്ടികൾക്ക് ഒരു ദിവസത്തെ വിദഗ്ദപരിശീലനവും നൽകി. കൊല്ലം സബ്ജില്ലാ മാസ്റ്റർ ട്രൈനർ ശ്രീ കണ്ണൻ മാഷ് പരിശീനത്തിന് നേതൃത്വം നൽകി. . എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മണിമുതൽ 4.30 മണിവരെ മാസത്തിൽ 4 മണിക്കൂർ പരിശീലന പരിപാടികൾ നടന്നുവരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക്അംഗങ്ങളാകാൻ ആപ്റ്റിറ്യുട് ടെസ്റ്റ് നടത്തുകയും , അതിൽ മികച്ച മാർക്ക് നേടിയ നാൽപ്പത് കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത കുുട്ടികളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം കൊല്ലം ഐടി മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൽമ മേരി ജൂൺ ഇരുപതു തിങ്കൾ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരായ സിസ്റ്റർ ജോസ്ഫിൻ ,ഇമെൽഡ പീറ്റേഴ്സ് എന്നിവരോടൊപ്പം സ്കൂൾ എെടി കോ‍ഡിനേറ്ററും ജോയിന്റ് എെടി കോ‍ഡിനേറ്ററും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മാസ്റ്റർ ട്രനർ ആയ ശ്രീ കണ്ണൻ സാർ കുുട്ടികൾക്കുള്ള ട്രയിനിങ്ങ് ക്ലാസ് നയിച്ചു. ക്ലാസിലെ ആദ്യമായി കുുട്ടികളെ ആറ് ഗ്രൂപ്പുകളായി തിരിക്കുകയും ഒരോ ഗ്രൂപ്പിനുള്ള പേരുകൾ നിർദേശിക്കുകയും ചെയ്തു. ഗ്രൂപ്പുകളുടെ പേര് എലക്ട്രോണിക്സ് ഉപകരണങ്ങളുടെ പേരിലാണ് തിരിച്ചിരിക്കുന്നത്

  • ഡെസ്ക്ടോപ്പ്
  • പ്രിന്റർ
  • സ്കാനർ
  • ലാപ്ടോപ്പ്
  • പ്രൊജക്ടർ
  • ടാബ്‌ലറ്റ്

ഒരോ ഗ്രൂപ്പുകളിലും ഒരോ ലീടർനെ തെരഞ്ഞെടുത്തു. രസകരമായ ഒരു ക്വിസ് കോമ്പറ്റീഷൻ നടത്തുകയും 19 മാർക്കോടുകൂടി സ്കാനർ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടുകയും , 17 മാർക്കോടുകൂടി ടാബ്‌ലറ്റ് ഗ്രൂപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കുുകയും ചെയ്തു. ഏറ്റവും മികച്ച പ്രകടനം കാഴ്ച് വച്ച ഈ രണ്ട് ഗ്രൂപ്പിനും സമ്മാനം നൽകുകയും ചെയ്തു .


ലിറ്റിൽ കൈറ്റ്സ് ഏകദിന വിദഗ്ധ പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള വിദഗ്ധരുടെ ഏകദിന പരിശീലനം ജൂൺ ഇരുപത്തിഒന്ന്ശനിയാഴ്ച രാവിലെ

ഒൻപതു മുപ്പതിന് കൊല്ലം ഐടി മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാറ്‍‌‍ ക്ലാസ്ന തുടങ്ങി . 39 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, കൈറ്റ് മിസ്ട്രസ്സുമാരും

പരിശീലനത്തിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് പേരൻസ് മീറ്റിങ്ങ്

ഐ റ്റി കോർ‍ഡിനേറ്റർ ബീനാ മിസ്സ് ലിറ്റിൽ കൈറ്റ്സ് മിസ്ട്രിസ്മാരായ ഇമൾഡാ മിസ്സ് സിസ്റ്റർ ജോസ്ഫിൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും രക്ഷിതാക്കളും, ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ എന്നിവരുടെ

ലിറ്റിൽകൈറ്റ്സ് യൂണിറ്റ്തല ഏകദിന പരിശീലന ക്യാമ്പ്

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് ആഗസ്റ്റ് നാല് ശനിയാഴ്ച സ്കൂൾ എെടി ലാബിൽ നടന്നു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ആർ പി സിസ്റ്റർ ജോസ്ഫിൻ

നിർവഹിച്ചു. തുടർന്ന് കൃഷ്ണവേണി ക്യാമ്പിൽ പങ്കെടുത്തവർക്ക് സ്വാഗതമാശംസിച്ചു. കൈറ്റ് മിസ്ട്രസ് ഇമെൽഡ പീറ്റേഴ്സ്കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.

ജൂലൈ മാസത്തിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ എസ്എെടിസി യും ലിറ്റിൽകൈറ്റ് മിസ്ട്രസായ സിസ്റ്റർ ജോസ്ഫിൻ പരിശീലനം നൽകി .

കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മെച്ചപ്പെടുത്തലായിരുന്നു ക്യാമ്പിൽ നടന്നത്.ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ‌്‌വെയറിലായിരുന്നു പരിശീലനം.കുട്ടികൾ നിർമ്മിച്ചു വെച്ചിരുന്ന

ആനിമേഷൻ ചിത്രങ്ങൾ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ ശബ്ദങ്ങൾ ഉൾപ്പെടുത്തി എങ്ങനെ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാമെന്ന

തിനുള്ള പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചത്

സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം

എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ എന്ന ലിറ്റിൽകൈറ്റ്സ് പ്രവർത്തനത്തിന്റെ ആസൂത്രണയോഗം ആഗസ്റ്റ് എട്ടാംതീയതി സ്കൂൾ എെടി ലാബിൽ നടന്നു.യോഗത്തിൽ ലിറ്റിൽകൈറ്റ്സ് മിസ്ട്രസുമാരും 35 അംഗങ്ങളും പങ്കെടുത്തു.ഇ-മാഗസിന്റെ നിർമ്മാണത്തിനായി പത്രാധിപരേയും പത്രാധിപസമിതിയേയും മറ്റു ചുമതലക്കാരേയും തെരെഞ്ഞെടുത്തു. സ്കൂൾമാഗസിൻ നിർമ്മാണത്തിനാവശ്യമായ സൃഷ്ടികൾ അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും ശേഖരിക്കുവാൻ തീരുമാനിച്ചു.

ലിറ്റിൽകൈറ്റ്സ് പ്രവർത്തനം ചിത്ര ശാലയിൽലൂടെ

L K ബോർഡ് സ്ഥാപിക്കൽ
ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കു ഐഡി കാർഡ് വിതരണം
എല്ലാവരും പ്രാർത്ഥനയിൽ
കൊല്ലം ഐടി മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൽമ മേരി ഉദ്ഘടന കർമ്മം നിർവഹിക്കുന്നു തുടർന്ന് ശ്രീ കണ്ണൻ സർ ക്ലാസ് നയിക്കുന്നു


L K കുട്ടികൾക്കു ഐഡി കാർഡ് വിതരണം, എച് എം കൈറ്റ് മിസ്ട്രസ് ഒപ്പം നില്കുന്നു
സിസ്റ്റർ ജോസ്ഫിൻ യൂണിറ്റ്തല ഏകദിന ക്യാമ്പ്ഉദ്ഘടന കർമ്മം നിർവഹിക്കുന്നു
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രാർത്ഥനയിൽ
വിദഗ്ധരുടെ ക്ലാസ് ശ്രീ കണ്ണൻ സർ നയിക്കുന്നു1
വിദഗ്ധരുടെ ക്ലാസ് ശ്രീ കണ്ണൻ സർ നയിക്കുന്നു2
വിദഗ്ധരുടെ ക്ലാസ് ശ്രീ കണ്ണൻ സർ നയിക്കുന്നു3
വിദഗ്ധരുടെ ക്ലാസ് ശ്രീ കണ്ണൻ സർ നയിക്കുന്നു3
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രാർത്ഥനയിൽ
ഉദ്ഘടന കർമ്മ വേളയിൽ ബീന ടീച്ചർ ആശംസ നേരുന്നു
ലിറ്റിൽ കൈറ്റ്സ് കുട്ടി കൃഷ്ണവേണി പങ്കെടുത്ത എല്ലാവർക്കും സ്വാഗതം അർപിക്കുന്നു
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഇമെൽഡ മിസ് അമ്മമാർക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നയിക്കുന്നു
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർ ക്ലാസ്സിൽ ശ്രദ്ധയോടെ
ലിറ്റിൽ കൈറ്റ്സ് കുട്ടികൾlibrary wiki updation ചെയുന്നു
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ library wiki updation ചെയുന്നു

ലിറ്റൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ

2018 വിമല ഹൃദയ ജി എച് എസ് എസ്,പട്ടത്താനം കൊല്ലം ,ലിറ്റൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ ചെയ്തു .ലിറ്റൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ കാണാൻ

നവ കേരളം എന്റെ ഭാവനയിൽ

നവ കേരളം എന്റെ ഭാവനയിൽ 2018 ൽ നടന്ന സ്കൂൾ തല മത്സരത്തിൽ സന വരച്ചത്

നവ കേരളം എന്റെ ഭാവനയിൽ 2018 ൽ നടന്ന സ്കൂൾ തല മത്സരത്തിൽ ശ്രേയ  വരച്ചത്

ഡിജിറ്റൽ മാഗസിൻ

ചെപ്പ്

41068-dm.png

ഡിജിറ്റൽ മാഗസിൻ 2019


ലിറ്റിൽകൈറ്റ്സ് 2019

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് ക്ലാസ് റിപ്പോർട്ടുകൾ

Sl no പ്രവർത്തനം പ്രവർത്തനം നയിച്ച ആൾ
1 സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചും , ടുപ്പിടൂബിൽ ആനിമേഷൻ നിർമ്മിക്കാനും പരിചയപ്പെടുത്തി മുൻ ലിറ്റിൽ കൈറ്റ് അംഗംമായ അരുണിമ രാജീവ് 2

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2019

Sl no Ad No Name Sl no Ad No Name Sl no Ad No Name Sl no Ad No Name Sl no Ad No Name
1 35279 ഐശ്വര്യ എ 2 35102 അഖില ബിജു 3 35122 ഫെമിദ എസ് 4 35124 സിയാന സിയാദ് 5 35142 സ്നേഹ സുനിൽ
6 35186 ഷാനിമ എസ് 7 35189 എം അജ്ഞലി സന്തോഷ് 8 35192 ഫാത്തിമ എം എസ് 9 35198 അക്ഷയ എം വി 10 35199 ബിൻസി ജെ
11 35203 മിന്നു എസ് കുമാർ 12 35272 പ്രിയ എ 13 35292 നിധിനി ബി എ 14 35302 ഫർസാന എ 15 35304 ഷിഫ ഷിഹാബ്
16 35309 കൃഷ്ണ എൽ പ്രകാശ് 17 35313 അനന്യ വിഎസ് 18 35331 ശ്രേയ കെ എസ് 19 35338 ഷെഫ്ന ഫെമീർ എസ് 20 35361 സൗന്ദര്യറാണി എസ്
21 35374 ആഷിഫ ആർ 22 35377 നിഹിത ലാലിഫ് 23 35384 ഉമ്മു സൽമ 24 35425 ബദ്രമോൾ 25 35449 ജെഫ്ന ജെമാൽ
26 35453 ആസിയ എസ് 27 35575 ശ്രീദേവി എൻ 28 35652 അർച്ചന എം 29 35654 ചന്ദന വി എസ് 30 35670 അമൃത എസ്
31 36585 മന്യ മണികണ്ഠൻ 32 36600 ലക്ഷ്മി എം 33 37634 അഗ്രിമ പിദേവ് 34 38284 ആഷ്ന വർഗീസ് 35 35153 പാർവ്വതി പി
36 35178 കൃഷ്ണപ്രിയ ടി 37 38955 ആമിന എൻ 38 മീനാക്ഷി ബി എൽ 3498 35353 ആസിയമോൾ എ 40 37390 അലീന ഉജ്വല്

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല എകദിനക്യാമ്പ് റിപ്പോർട്ട് 2019

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് റിപ്പോർട്ട്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ബെസ്റ്റ് അവാർഡ് 2019

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അഭിമാന നിമിഷം

ആധുനിക സാങ്കേതിക വിദ്യ ക്ലാസ് റുമുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങൾക്ക് ലഭിച്ച അറിവുകളെ ഫലപ്രദമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കിന്നതിൽ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ ജൂലൈ 5 -ാം തിയതി തിരുവനന്തപുരം ടാഗോർ തിയറ്ററിൽ വച്ച് വിതരണം ചെയ്തു . സംസ്ഥാനത്തെ 9941 സ്കൂളുകൾ ഹൈടെക് ആകുന്നതോടെ കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റിൽ സംസ്ഥാനമായിമാറും . 2019 കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ സുവർണ്ണ വർഷമായി ഈ വർഷം വിദ്യാഭ്യാസത്തിന്റെ സുവർണ വർഷമായി മാറട്ടെയെന്ന് ബഹു:വിദ്യാഭ്യാസമന്ത്രി ആശംസിച്ചു. വിമലഹൃദയ ഹയർ സെക്കണ്ടറി സ്കൂൾഫോർ ഗേൾസിനും ഈ ദിവസം അഭിമാനാർഹമായ നേട്ടത്തിന്റേതായിരുന്നു . ജില്ലയിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള 3 ാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു.

ബെസ്റ്റ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള മൂന്നാംസ്ഥാനത്തിനുള്ള അവാർഡ് ബഹു:വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവിന്ദ്രനാഥിൽ നിന്ന് ഏറ്റുവാങ്ങുന്നു

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം 2019

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് സമഭാവനയുടെ സന്ദേശം വിളിച്ചോതുന്ന ഓണാഘോഷങ്ങളോടനുബന്ധിച്ച് പൂക്കളം നിർമിച്ചതോടൊപ്പം മനോഹരമായ ഡിജിറ്റൽ പൂക്കളങ്ങളും തയ്യാറാക്കി.ജിമ്പ് , ജിയോജിബ്ര, ഇങ്ക്സ്കേപ്പ് ,ടക്സ്പെയിന്റ് ഇവ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ ഈ പൂക്കളങ്ങൾ കാണികൾക്ക് ദൃശ്യാനുഭവത്തിന്റെ നവ്യാനുഭൂതി പകർന്നു നല്കി.

ലിറ്റ്ൽ കൈറ്റ്സ് ക്ലബ്ബിന്റെ തയ്യറാക്കിയ ഡിജിറ്റൽ പൂക്കളം ഒന്നാം സമ്മാനാർഹമായതു
ലിറ്റ്ൽ കൈറ്റ്സ് ക്ലബ്ബിന്റെ തയ്യറാക്കിയ ഡിജിറ്റൽ പൂക്കളം രണ്ടാം സമ്മാനാർഹമായതു
പ്രമാണം:41068 klm dp 2019 3.png
ലിറ്റ്ൽ കൈറ്റ്സ് ക്ലബ്ബിന്റെ തയ്യറാക്കിയ ഡിജിറ്റൽ പൂക്കളം മൂന്നാം സമ്മാനാർഹമായതു