വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
41068 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 41068
യൂണിറ്റ് നമ്പർ LK/2018/41068
അധ്യയനവർഷം 2019-21
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർ ഐശ്വര്യ എ
ഡെപ്യൂട്ടി ലീഡർ ഫർസാന എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സിസ്റ്റർ രാക്കിനി ജോസ്ഫിൻ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സീന എം
12/ 11/ 2023 ന് 41068 Rackini Josphine
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്

സിസ്റ്റർ.രാക്കിനി ജോസ്ഫിൻ എ
സീന എം

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2019-21

Sl no Ad No Name Sl no Ad No Name Sl no Ad No Name Sl no Ad No Name Sl no Ad No Name
1 35279 ഐശ്വര്യ എ 2 35102 അഖില ബിജു 3 35122 ഫെമിദ എസ് 4 35124 സിയാന സിയാദ് 5 35142 സ്നേഹ സുനിൽ
6 35186 ഷാനിമ എസ് 7 35189 എം അജ്ഞലി സന്തോഷ് 8 35192 ഫാത്തിമ എം എസ് 9 35198 അക്ഷയ എം വി 10 35199 ബിൻസി ജെ
11 35203 മിന്നു എസ് കുമാർ 12 35272 പ്രിയ എ 13 35292 നിധിനി ബി എ 14 35302 ഫർസാന എ 15 35304 ഷിഫ ഷിഹാബ്
16 35309 കൃഷ്ണ എൽ പ്രകാശ് 17 35313 അനന്യ വിഎസ് 18 35331 ശ്രേയ കെ എസ് 19 35338 ഷെഫ്ന ഫെമീർ എസ് 20 35361 സൗന്ദര്യറാണി എസ്
21 35374 ആഷിഫ ആർ 22 35377 നിഹിത ലാലിഫ് 23 35384 ഉമ്മു സൽമ 24 35425 ബദ്രമോൾ 25 35449 ജെഫ്ന ജെമാൽ
26 35453 ആസിയ എസ് 27 35575 ശ്രീദേവി എൻ 28 35652 അർച്ചന എം 29 35654 ചന്ദന വി എസ് 30 35670 അമൃത എസ്
31 36585 മന്യ മണികണ്ഠൻ 32 36600 ലക്ഷ്മി എം 33 37634 അഗ്രിമ പിദേവ് 34 38284 ആഷ്ന വർഗീസ് 35 35153 പാർവ്വതി പി
36 35178 കൃഷ്ണപ്രിയ ടി 37 38955 ആമിന എൻ 38 3498 മീനാക്ഷി ബി എൽ 39 35353 ആസിയമോൾ എ 40 37390 അലീന ഉജ്വല്

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല എകദിനക്യാമ്പ് റിപ്പോർട്ട്

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് റിപ്പോർട്ട്

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

25.09.2019ലിറ്റിൽ കൈറ്റസിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ വോട്ടിംങ്ങ് മെഷനിലൂടെ പതിനെട്ട് തികയും മുന്പ തന്റെ ചൂണ്ടുവിരലിൽ മഷി പുരട്ടി തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുത്ത സന്തോഷത്തിലാണ് ഞങ്ങളുടെ സ്കൂൾ. പൊതു തിരഞ്ഞെടുപ്പുകൾ എന്ന പോലെ വോട്ടിംങ് യന്ത്രത്തിലെ വോട്ട് രേഖപ്പെടുത്തി ആയിരുന്നു സ്കൂൾ പാർലമെന്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടത്തിയത്. സ്കൂളിലെ 5000-ത്തോളം വിദ്യാർത്ഥികളും ബുധനാഴ്ച്ച വോട്ട് രേഖപ്പെടുത്തി. കുട്ടികൾ വോട്ട് രേഖപ്പെടുത്തുന്നതിനായി 15 പോളിംങ് ബൂത്തുകളാണ് സ്കൂളിൽ ക്രമീകരിച്ചിരുന്നത്. ഒരു ബൂത്തിൽ രണ്ട് എന്ന ക്രമത്തിൽ 30 പോളിംങ് യന്ത്രങ്ങൾ സജ്ജീകരിച്ചു. സ്കൂൾ കന്പ്യൂട്ടറിൽ സോഫ്റ്റവെയർ ഇൻസ്റ്റാൾ ചെയ്താണ് വോട്ടിംങ്ങ് യന്ത്രമാക്കിയത്. സ്കൂളിലെ 10 പാർലമെന്റ് സീറ്റുകളിലേക്കായി 62 മത്സരാർത്ഥികൾ ഉണ്ടായിരുന്നു. എല്ലാ ബൂത്തിലും പ്രിസൈടിംങ്ങ് ഓഫീസർ 1,2,3 പോളിംങ്ങ് ഓഫീസമാർ എന്നിവർ ഉണ്ടായിരുന്നു.അധ്യാപകരെയായിരുന്നു പ്രിസൈടിംങ്ങ് ഓഫീസറും പോളിംങ്ങ് ഓഫീസറുമായി നിയമിച്ചിരുന്നത്.എൻ.സി.സിയിലെ കുട്ടികൾ ആണ് സുരക്ഷയൊരുക്കിയത്. ലിറ്റിൽ കൈറ്റസിലെ കുട്ടികളാണ് നേതൃത്വം വഹിച്ചത്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ബെസ്റ്റ് അവാർഡ് 2019

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അഭിമാന നിമിഷം

ആധുനിക സാങ്കേതിക വിദ്യ ക്ലാസ് റുമുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങൾക്ക് ലഭിച്ച അറിവുകളെ ഫലപ്രദമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കിന്നതിൽ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ ജൂലൈ 5 -ാം തിയതി തിരുവനന്തപുരം ടാഗോർ തിയറ്ററിൽ വച്ച് വിതരണം ചെയ്തു . സംസ്ഥാനത്തെ 9941 സ്കൂളുകൾ ഹൈടെക് ആകുന്നതോടെ കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റിൽ സംസ്ഥാനമായിമാറും . 2019 കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ സുവർണ്ണ വർഷമായി ഈ വർഷം വിദ്യാഭ്യാസത്തിന്റെ സുവർണ വർഷമായി മാറട്ടെയെന്ന് ബഹു:വിദ്യാഭ്യാസമന്ത്രി ആശംസിച്ചു. വിമലഹൃദയ ഹയർ സെക്കണ്ടറി സ്കൂൾഫോർ ഗേൾസിനും ഈ ദിവസം അഭിമാനാർഹമായ നേട്ടത്തിന്റേതായിരുന്നു . ജില്ലയിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള 3 ാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു.

ബെസ്റ്റ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള മൂന്നാംസ്ഥാനത്തിനുള്ള അവാർഡ് ബഹു:വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവിന്ദ്രനാഥിൽ നിന്ന് ഏറ്റുവാങ്ങുന്നു












ശബരീഷ് മാഷിന്റെ അനുസ്മരണ ദിനം

       കേരളത്തിലെ എല്ലാ  വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാന കോശമാണ് സ്കൂൾ വിക്കി. സ്കൂൾ വിക്കിയുടെ സ്ഥാപകനായ ശബരീഷ് മാഷിന്റെ ഓർമ്മയാക്കായി ജൂലൈ  19ന്  മാഷിനെ  പ്രത്യേകം അനുസ്മരിക്കുകയും പ്രണാമം അർപ്പിക്കുകയും ചെയ്തുകൊണ്ട് ക്ലാസ്സിന് തുടക്കം കുറിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സിസ്റ്റർ ജോസ്ഫിൻ , ശ്രീമതി സീന ഇവരുടെ നേതൃത്വത്തിൽ എട്ട് ഒൻമ്പത് ക്ലാസ്സുകളിലെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾ വിക്കിയെക്കുറിച്ച്  പരിചയപ്പെടുത്തുകയും അഗംത്വമെടുക്കാനും വെണ്ട തിരുത്തലുകൾ വരുത്താനും ഇമേജ് എന്നിവ അപ്പ്ലോട് ചെയ്യാനും ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഐശ്വര്യ (ലിറ്റിൽ കൈറ്റ്സ് അംഗം)  വിശദമായി ക്ലാസ്സ് എടുത്തു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം 2019

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് സമഭാവനയുടെ സന്ദേശം വിളിച്ചോതുന്ന ഓണാഘോഷങ്ങളോടനുബന്ധിച്ച് പൂക്കളം നിർമിച്ചതോടൊപ്പം മനോഹരമായ ഡിജിറ്റൽ പൂക്കളങ്ങളും തയ്യാറാക്കി.ജിമ്പ് , ജിയോജിബ്ര, ഇങ്ക്സ്കേപ്പ് ,ടക്സ്പെയിന്റ് ഇവ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ ഈ പൂക്കളങ്ങൾ കാണികൾക്ക് ദൃശ്യാനുഭവത്തിന്റെ നവ്യാനുഭൂതി പകർന്നു നല്കി.

ലിറ്റ്ൽ കൈറ്റ്സ് ക്ലബ്ബിന്റെ തയ്യറാക്കിയ ഡിജിറ്റൽ പൂക്കളം ഒന്നാം സമ്മാനാർഹമായതു
ലിറ്റ്ൽ കൈറ്റ്സ് ക്ലബ്ബിന്റെ തയ്യറാക്കിയ ഡിജിറ്റൽ പൂക്കളം രണ്ടാം സമ്മാനാർഹമായതു
ലിറ്റ്ൽ കൈറ്റ്സ് ക്ലബ്ബിന്റെ തയ്യറാക്കിയ ഡിജിറ്റൽ പൂക്കളം മൂന്നാം സമ്മാനാർഹമായതു

സ്മാർട്ടമ്മ

       19-10-2109പഠന പ്രവർത്തനങ്ങളിൽ കുട്ടികളോടെപ്പം അമ്മമാരെയും സ്മാർട്ടാക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിൽ സ്മാർട്ടമ്മ പദ്ധതി തുടങ്ങി 3 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് അമ്മമാർക്ക് നൽകിയത്. ആദ്യ ദിവസം എട്ടാം ക്ലാസ്സിലെ കുട്ടികളുടെ അമ്മമാരെയും രണ്ടാം ദിവസം ഒൻപതാം ക്ലാസ്സിലെ കുട്ടികളുടെ അമ്മമാരെയും മൂന്നാം ദിവസം പത്തിലെ കുട്ടികളുടെ അമ്മമാർക്കുമായാണ് സ്മാർട്ടമ്മ ക്ലാസ്സ് നടത്തിയത് .  ഉദ്ഘാടനം വൈഡ ബ്ലൂബിസി പ്രസിഡന്റായ എലിസബത്ത് ജേക്കബ് നിർവഹിച്ചു പ്രധാന അധ്യാപിക സിസ്റ്റർ വിൽമ മേരി അദ്ധ്യക്ഷത വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് എൻ.ജോസഫ് , മേരി ബീന, ജസ്നി, സിസ്റ്റർ ജോസ്ഫിൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ അധ്യാപകരായ ചിലർ സ്മാർട്ടമ്മ മൂന്ന് ദിവസങ്ങളായി ക്ലാസ്സ് എടുക്കുക ഉണ്ടായി.അദ്ധ്യാപകർ അമ്മമാർക്ക് victer's channel, samagra,  അമ്മ തോട്ടിൽ, school wiki  ഇവയെല്ലാം കുറിച്ച് പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സിന്റെ നേത്യത്വത്തിൽ രണ്ടാം ഘട്ട പരിശീലനം നടത്തി. 500 അമ്മമാർപങ്കെടുക്കുകയും ചെയ്തു.

വിദ്യാലയം പ്രതിഭയോടൊപ്പം ആശ്രാമം ഓമനക്കുട്ടൻ

വിദ്യാലയം പ്രതിഭയോടൊപ്പം എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിപ്രകാരം ശിശുദിനത്തിൽ വിമലഹൃദയ എച്ച് എസ് എസ് സ്കൂളിലെ മലയാള അദ്ധ്യാപികമാരായ പ്രമീളടീച്ചറുടെയും സുമ ടീച്ചറുടെയും ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഒൻപതാം ക്ലാസിലെ 16 വിദ്യാർത്ഥിനികളും സ്കൂൾ ലീഡറും അടങ്ങുന്ന ഒരു സംഘം സാഹിത്യ രംഗത്ത് കത്തിജ്ജ്വലിക്കുന്ന പ്രതിഭയായ ശ്രീ.ആശ്രാമം ഓമനക്കുട്ടനുമായി അഭിമുഖം നടത്താൻ ഞങ്ങൾക്ക് സാധിച്ചു. 2019 നവംബർ 14 ന് രാവില 11 മണിക്ക് സ്കൂളിലെ പ്രധാന അദ്ധ്യാപികയുടെ അനുവാദത്തോടുകൂടി യാത്ര തിരച്ചു. 11:15 ന് ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചേരുകയും അദ്ദേഹം സന്തോഷത്തോടെ ഞങ്ങളെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ ലീഡർ പൂച്ചെണ്ട് കൊടുക്കുകയും പ്രമീളടീച്ചർ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. അദ്ദേഹം വളരെ ഹാർദവമായി തന്റെ എഴുത്തുമുറിയിലേക്ക് ആനയിച്ചു. ഞങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം തന്റെ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന് ഉത്തരം നൽകയും ചെയ്തു. അവിടെ വന്നതിന്റെ ഓർമ്മയ്ക്കായി അദ്ദേഹം ഞങ്ങൾക്ക് എല്ലാവർക്കും കിളിമാനൂർ രമാകാന്തൻ 'പ്രകൃതിയെ ഗുരുവാക്കിയ കവി ' എന്ന കവി താസമാഹരം സമ്മാനിച്ചു.കൂടാതെ സ്കൂൾ ലൈബ്രറിക്കായാ‌ി അദ്ദേഹത്തിന്റെ തന്നെ 2019-ൽ പ്രസിദ്ധീകരിച്ച 'മാറ്റവും തോറ്റവും' എന്ന കവിതാസമാഹാരവും സമ്മാനിച്ചു. അവസാനമായി അദ്ദേഹത്തിന്റെ പ്രിയ കവിയും , ഗുരുാഥനുമായ തിരുനല്ലൂരിന്റെ 'റാണി' എന്ന കവിതാസമാഹാരത്തിൽ നിന്ന് നാലു വരി ആലപിച്ചുതരുകയുമുണ്ടായി. ഒടുവിൽ സ്കൂൾ ലീഡറും ഡെപ്യൂട്ടി എഡുക്കേഷൻ മിനിസ്ട്രറും സ്കൂളിന്റെ പേരിലും , വ്യക്തപരമായും , ഓരോ വിദ്യാർത്ഥിനികളുടെ പേരിലും കൃതജ്ഞത അറിയിച്ചു. ഈ ഒരു സംരംഭം ഒരുക്കിതന്ന ആദരിണീയയായ ഞങ്ങളുടെ ഹെഡ് മിസ്ട്രസ് സിസ്റ്റർ:വിൽമ മേരിക്ക് ഈ അവസരത്തിൽ ഹൃദയത്തിൽ നിന്ന് ഉറവാർന്ന പൂച്ചെണ്ട് സമർപ്പിക്കുന്നു.

സ്വതന്ത്ര The Learning App (MIT)