വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
അംഗങ്ങളുടെ എണ്ണം45
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർനിരഞ്ജന ബോസ്
ഡെപ്യൂട്ടി ലീഡർആവണി എസ് രാജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ രാക്കിനി ജോസ്ഫിൻ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുമ.എം
അവസാനം തിരുത്തിയത്
24-10-202541068 Rackini Josphine
41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
ബാച്ച്2
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ജെനിഫർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.റോസ് മേരി
അവസാനം തിരുത്തിയത്
24-10-202541068 Rackini Josphine

അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2023-26 ബാച്ച്-1

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2023-26 BATCH 2

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

2023 26 അധ്യായന വർഷത്തിലേക്ക് ഏഴാമത്തെ ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി നിലവിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിച്ചു. സ്വീകരിച്ച അപേക്ഷകൾ ഓൺലൈനിൽ എന്റർ ചെയ്ത് 117 കുട്ടികളെ confirm ചെയ്തു പരീക്ഷയുടെ തയ്യാറെടുപ്പിനായികുട്ടികളെ ഒരുക്കി. അഭിരുചി പരീക്ഷയ്ക്കായി 26 ലാപ്ടോപ്പുകളിൽ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തു. 13/ 6 /23 രാവിലെ 9 30ന് തന്നെ പരീക്ഷ ആരംഭിച്ചു. 117 കുട്ടികൾ നിന്നും 105 കുട്ടികൾ ഹാജരാവുകയും അവർ പരീക്ഷ കൃത്യം ആയി ചെയ്യുകയും ചെയ്തു. ഇൻവിജുലേറ്ററായി കൈറ്റ് മിസ്ട്രസ്മാരായ സിസ്റ്റർ ജോസ്ഫിൻ ,സിസ്റ്റർ റോസ്മേരി,അധ്യാപികമാരായ മേരി ജെനിഫർ, സുമ.എം എന്നിവർ നേതൃത്വം നൽകി.മുൻ ബാച്ചുകളിലെ കുട്ടികളുടെ സേവനവും ഉണ്ടായിരുന്നു

പ്രീലിമിനറി ക്യാമ്പ് 21 ജൂലൈ 2023

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് ജൂലൈ 21 22 തീയതികളിൽ ആയി വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായുള്ള പ്രിമിനറി ക്യാമ്പ് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ സോമശേഖരൻ സാർ സിസ്റ്റർ ഫ്രാൻസിനെ മേരി എന്നിവർ ചേർന്ന് ആദ്യദിനം ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം മാസ്റ്റർ ട്രെയിനർ ക്ലാസുകൾ ആരംഭിച്ചു. റോബോട്ടിക്സ്, ഇ കൊമേഴ്സ്, എ ഐ, ജി.പി.എസ്,വി ആർ എന്നീ വിവിധ ഗ്രൂപ്പുകളിലായി കുട്ടികളെ തിരിച്ചു. സാർ 8 ടാസ്കുകൾ കുട്ടികൾക്ക് നൽകി. ഇന്ന് നമുക്ക് ഉപകാരപ്രദമായ ആപ്പുകളെ പറ്റി എഴുതാനായിരുന്നു ആദ്യത്തെ ടൂൺസ് . സ്ക്രീനിൽ കാണുന്ന ചിത്രം ഏതാണെന്ന് തിരിച്ചറിയുക കുട്ടികൾ തമ്മിലുള്ള ക്വിസ് മത്സരം സ്ക്രാച്ച്, ആനിമേഷൻ എന്നീ ടാസ്കുകളും ഉണ്ടായിരുന്നു. അത് കളിക്കുന്നതിന് അവസരം നൽകുകയും ചെയ്തു. ആനിമേഷൻ ചെയ്യുന്നതിനായി ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയർ കുട്ടികൾക്ക് പരിചയപ്പെടുത്തി. ക്യാമ്പിൽ നടന്ന പ്രവർത്തനങ്ങൾ നിന്നും 136 സ്കോളുകളോട് കൂടി അന്നമരിയ സേവിയർ നയിക്കുന്ന ഈ കൊമേഴ്സ് എന്ന ഗ്രൂപ്പ് ഒന്നാം സ്ഥാനവും നിരഞ്ജനാ ബോസ് നയിക്കുന്ന റോബോട്ടിക്സ് എന്ന ഗ്രൂപ്പ് 100 സ്കൂളുകളോടെ രണ്ടാം സ്ഥാനവും, അഞ്ചു നയിക്കുന്ന വി ആർ എന്ന ഗ്രൂപ്പ് 96 സ്കോറുകളോ ടെമൂന്നാം സ്ഥാനവും, ഹാജറ നയിക്കുന്ന ജിപിഎസ് എന്ന ഗ്രൂപ്പ് 77 സ്കൂളുകളോടെ നാലാം സ്ഥാനവും, മിസ്രിയ നയിക്കുന്ന എ ഐ എന്ന ഗ്രൂപ്പ് 76 സ്കൂളുകളോട് കൂടി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി എല്ലാ കുട്ടികൾക്കും വളരെ ഉപകാരപ്രദമായിരുന്നു ക്ലാസ്സ്. ക്ലാസ്സ് നയിച്ച സോമശേഖരൻ സാറിന് നന്ദി അർപ്പിക്കുകയും ക്ലാസുകൾ വിലയിരുത്തുകയും ചെയ്തു. ക്യാമ്പ് വാർത്ത കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ്

കാമറ ട്രെയിനിങ്

എട്ടാം ക്ലാസ്സിലെ ലിറ്റൽ കൈറ്റ്സ് കേഡറ്റ് പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നതിനായി കാമറ ട്രെയിനിങ് നടത്തി