വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2019-2022

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

19-12-2019 ലിറ്റിൽ കൈറ്റ്സ് ക‍ുട്ടികളുടെ ആദ്യ ക്യാമ്പ് ഇന്ന് ശുഭകരമായി ആരംഭിച്ചു. കുട്ടികൾ ഈശ്വര പ്രാർത്ഥനക്ക് നേതൃത്ത്വം നൽകി. ബഹുമാനപ്പെട്ട സ്കൂൾ എച്ച്. എം യൂണിഫോം നൽകി ക്യാമ്പ് ഔദ്യോകികമായി ഉദ്ഘാടനം ചെയ്യ്തു. ബഹുമാനപ്പെട്ട സീനാ മിസ്സ് ആശംസാ പ്രസംഗം നടത്തി. ടീച്ച‍ർ കൈറ്റ് എന്ന പദത്തിന്റെ വിശേഷതകളെ കുറിച്ച് സംസാരിച്ചു. കൈറ്റ് എന്നാൽ പട്ടമാണന്നും അതിന്റെ ഒരു ചരട് ലിറ്റിൽ കൈറ്റ്സ് മാസ്റ്ററിന്റെ കൈയില്ലാണന്നും കുട്ടികളായ ഞങ്ങൾ പട്ടങ്ങളെ പോലെ പറന്നുയരണമെന്നും പ്രചോദനം നൽകി. ബഹുമാന്യയായ ഹെതർ സിസ്റ്ററും ചടങ്ങീൽ കുറച്ചുവാക്കുകൾ സംസാരിച്ചു. പിന്നീട് പ്രിയ എച്ച്.എം ലിറ്റിൽ കൈറ്റ്സിന്റെ ആവശ്യഗതകൾ പറഞ്ഞു മനസിലാക്കി തന്നു. ലിറ്റിൽ കൈറ്റ്സ് 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് 4-ക്ലാസ്സുകളാണുള്ളത്. അതിൽ ആദ്യത്തെ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായ സിസ്റ്റർ ജോസഫിൻ ഗെയ്‍മിങ് പഠിപ്പിച്ചു. കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പച്ച മഞ്ഞ എന്ന പേരുകളും നൽകി. രണ്ട് ടീമുകളും തുല്യമായി ഗെയ്മിൽ വിജയിച്ചു . ഉച്ചയ്ക്ക് ശേഷം ഓരോ കുട്ടികളും പ്രവർത്തനം ചെയ്ത് തുടങ്ങി. കുട്ടികൾക്ക് പുത്തൻ അറിവുകളായിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങളിലൂടെ ലഭിച്ചത്

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്

സിസ്റ്റർ.രാക്കിനി ജോസ്ഫിൻ എ
സീന എം

ലിറ്റിൽ കൈറ്റ്സ് കേഡറ്റ്

കോവിഡ് വാക്‌സിൻ സൗജന്യ രജിസ്ട്രേഷൻ

കോവിഡ് വാക്‌സിൻ സൗജന്യ രജിസ്ട്രേഷൻ പോസ്റ്റർ

ഞങ്ങളുണ്ട് കൂടെ

     കുട്ടികൾക്കുള്ള സൗജന്യ വാക്സിൻ യജ്ഞാത്തിൽ കൊല്ലം വിമലഹൃദയ ജി.എച്ച്.എസ്.എസ്-ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈ കോർക്കുന്നു. 10/01/2022 തിങ്കളാഴ്ച്ച വിമലഹൃദയ സ്കൂളിൽ നടക്കുന്ന വാക്സിനേഷൻ ക്യാമ്പിൽ പങ്കെടുക്കാനെത്തുന്ന വർ ആധാർ കാർഡ് ഉം ഫോണും കൂടി കരുതേണ്ടതാണ്. മുൻപും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അവരുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.